സ്വരസംവരണം
ദൃശ്യരൂപം
കൊടുന്തമിഴ് പരിണമിച്ചാണ് മലയാള ഭാഷ ഉണ്ടായത് എന്ന വാദത്തെ സാധൂകരിക്കാനായി എ.ആർ. രാജരാജവർമ്മ അവതരിപ്പിച്ച ആറു നയങ്ങളിൽ ഒന്നാണ് സ്വരസംവരണം[1] സ്വരങ്ങളെ വേണ്ടിടത്തോളം തുറന്നുച്ചരിക്കാതെ ഒതുക്കി ഉച്ചരിക്കുന്ന സ്വഭാവമാണിത്. സംവരണം എന്നതിന് അടയ്ക്കുക, ഒതുക്കുക എന്നർത്ഥം.
*ഐകാരത്തെ അകാരമായി ഉച്ചരിക്കുക,
ഉദാഹരണം
ഇലൈ - ഇല
തലൈ - തല പദാദി, പദമധ്യം, പദാന്തം എന്നിങ്ങനെ മൂന്ന് സ്ഥാനങ്ങളിലും ഐകാരം അകാരമായി മാറിയിട്ടുണ്ട്. ഐന്ത് - അഞ്ച്, അലൈന്താൾ - അലഞ്ഞു, മഴൈ - മഴ)
[2].
ഇതും കാണുക
[തിരുത്തുക] ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കേരളപാണിനീയം എന്ന താളിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ എ.ആർ.രാജരാജവർമ്മ .കേരളപാണിനീയം (1968) പുറം 51-2 എസ് പി സി എസ് കോട്ടയം. ആദ്യപതിപ്പ് 1895
- ↑ കേരളപാണിനീയം-പീഠിക