പ്രകാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary-logo-ml.svg
പ്രകാരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാള വ്യാകരണത്തിൽ ക്രിയ നടക്കുന്ന വിധത്തെ കുറിക്കുന്നതിനു ധാതുവിൽ ചെയ്യുന്ന രൂപ ഭേദമാണ് പ്രകാരം. പ്രകാരമെന്നാൽ രീതി എന്നാണ് അഭിപ്രായം. ധാതു അതിന്റെ അർത്ഥത്തെ പ്രകാശിപ്പിക്കുന്ന രീതിക്കാണ് മലയാളത്തിൽ പ്രകാരം എന്നു പറയുന്നത്. പറയുന്ന ആളിന്റെ മനോഭാവം പ്രകടമാക്കാൻ പ്രകാരം പ്രയോജനപ്പെടുന്നു. നിർദ്ദേശകപ്രകാരം, നിയോജകപ്രകാരം, വിധായകപ്രകാരം, അനുജ്ഞായകപ്രകാരം എന്നിങ്ങനെ പ്രകാരം നാലുവിധമുണ്ട്.

നിർദ്ദേശകപ്രകാരം[തിരുത്തുക]

ക്രിയയുടെ കേവലരൂപമാണ് നിർദ്ദേശക പ്രകാരം. വർത്തമാന ഭൂത ഭാവി കാലങ്ങൾ ഇതിലുൾപ്പെടും.

ഉദാ: അറിയുന്നു, അറിഞ്ഞു, അറിയും.

കറങ്ങുന്നു, കറങ്ങി, കറങ്ങും

നിയോജകപ്രകാരം[തിരുത്തുക]

നിയോഗം കുറിക്കുന്ന ക്രിയയ്ക്ക് നിയോജക പ്രകാരം എന്ന് പറയുന്നു.

ഉദാ:പോകുവിൻ, കാണുവിൻ, എഴുതുവിൻ

വിധായകപ്രകാരം[തിരുത്തുക]

വിധി, കൃത്യം, ശീലം മുതലായവ സൂചിപ്പിക്കുന്ന ക്രിയയ്ക്ക് വിധായക പ്രകാരം എന്ന് പറയുന്നു.

ഉദാ:പാടണം, എഴുതണം, പഠിക്കണം

അനുജ്ഞായകപ്രകാരം[തിരുത്തുക]

സ്വയം സമ്മതം സൂചിപ്പിക്കുന്ന ക്രിയയ്ക്ക് അനുജ്ഞായക പ്രകാരം എന്ന് പറയുന്നു.

ഉദാ:തരാം, പറയാം, ചെയ്യാം

അവലംബം[തിരുത്തുക]

ഹൈസ്കൂൾ വ്യാകരണം.എം. കെ വാസുദേവൻ, റോയൽ ബുക്സ് , കോട്ടയം

"https://ml.wikipedia.org/w/index.php?title=പ്രകാരം&oldid=1811878" എന്ന താളിൽനിന്നു ശേഖരിച്ചത്