വചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Wiktionary
Wiktionary
വചനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാളവ്യാകരണത്തിൽ വചനം എന്നത്‍ വസ്തുവിന്റെ എണ്ണത്തെ കുറിക്കുന്നതാണ്‌. വചനം രണ്ടു വിധം. ഏകവചനം, ബഹുവചനം.

ഏകവചനം എന്നാൽ ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുന്നതാണ്‌. ഒന്നിൽക്കൂടുതൽ ഉണ്ടെങ്കിൽ അതിനെ ബഹുവചനം എന്ന് പറയുന്നു.

ചില ഉദാഹരണങ്ങൾ: പാലം - പാലങ്ങൾ, കുട്ടി - കുട്ടികൾ, ബന്ധു - ബന്ധുക്കൾ, അമ്മാവൻ - അമ്മാവന്മാർ, വൃക്ഷം - വൃക്ഷങ്ങൾ.

ഏകവചനത്തിൽ പ്രധാനമായും അ, അം, അൻ, ഉ, ഇ എന്നീ പ്രത്യയങ്ങൾ ഉപയോഗിക്കുന്നു. അത് പോലെ അർ, മാർ, കൾ തുടങ്ങിയ പ്രത്യയങ്ങൾ ബഹുവചനത്തിലും ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വചനം&oldid=1772892" എന്ന താളിൽനിന്ന് ശേഖരിച്ചത്