Jump to content

കേവലക്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അകാരിതം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ക്രിയയിൽ സ്വയം അർത്ഥം ഉണ്ടെങ്കിൽ അത്തരം ക്രിയകളെ കേവലക്രിയകൾ എന്ന് മലയാളവ്യാകരണത്തിൽ പറയുന്നു. ഇത്തരം ക്രിയകൾക്കുള്ള പ്രത്യേകത പരപ്രേരണയോടെ നടത്തുന്നവയല്ല, മറിച്ച് സ്വയം നടത്തുന്ന ക്രിയ എന്നുള്ളതാണ്‌. പരപ്രേരണയാൽ നടത്തപ്പെടുന്ന ക്രിയകളെയാണ്‌ പ്രയോജകക്രിയ എന്നു പറയുന്നത്.

പഠിക്കുന്നു, നടക്കുന്നു, കിടക്കുന്നു, ഉറങ്ങുന്നു, ഓടുന്നു, വളരുന്നു, ചാടുന്നു.

മേല്പ്പറഞ്ഞവ കേവലക്രിയകൾക്ക് ചില ഉദാഹരണങ്ങളാണ്‌.

കേവലക്രിയയ്ക്ക് രണ്ട് പിരിവുകൾ ഉണ്ട്. അവ കാരിതക്രിയ, അകാരിതക്രിയ എന്നിങ്ങനെ അറിയപ്പെടുന്നു.

കാരിതക്രിയ

[തിരുത്തുക]

ക്രിയാപദത്തിൽ ക്കു എന്ന അക്ഷരം ഉണ്ടായാൽ അത്തരം ക്രിയകളെ കാരിതക്രിയകൾ എന്ന് പറയുന്നു.

നോക്കുന്നു, പറക്കുന്നു, ചിരിക്കുന്നു, വിളിക്കുന്നു തുടങ്ങിയവ കാരിത ക്രിയകൾക്ക് ചില ഉദാഹരണങ്ങൾ ആണ്‌

അകാരിതക്രിയ

[തിരുത്തുക]

ക്രിയാപദത്തിൽ ക്കു എന്ന അക്ഷരം ഇല്ല എങ്കിൽ അത്തരം ക്രിയകൾ അകാരിത ക്രിയകൾ എന്ന് അറിയപ്പെടുനു.

മറയുന്നു, കാണുന്നു, പറയുന്നു, കുറയുന്നു, തെളിയുന്നു, മങ്ങുന്നു തുടങ്ങിയവ അകാരിത ക്രിയകൾക്ക് ചില ഉദാഹരണങ്ങളാണ്‌.

കൂടുതൽ അറിവിന്‌

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേവലക്രിയ&oldid=672466#അകാരിതക്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്