Jump to content

കൃത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ധാതുവിൽ പ്രത്യയങ്ങൾ ചേർന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകൾ‍. അർത്ഥത്തെ ആസ്പദിച്ച് കൃതികൃത്ത്, കാരകകൃത്ത് എന്ന് കൃത്തുകൾ രണ്ടുവിധം.

കൃതികൃത്ത്

[തിരുത്തുക]

ക്രിയയുടെ അർത്ഥത്തെ കുറിക്കുന്ന നാമം കൃതികൃത്ത് അഥവാ ക്രിയാനാമം.

ഉദാ:-

വീഴ്ച്ച, കൊയ്ത്ത്, ഓട്ടം, കൊല, പിറവി

കാരകകൃത്ത്

[തിരുത്തുക]

ക്രിയയെ അപ്രധാനീകരിച്ച് കാരകങ്ങളിലൊന്നിന് പ്രാധാന്യം നൽകി നിർമ്മിക്കുന്നത് കാരകകൃത്ത്.

ഉദാ:-

ചതിയൻ, തെണ്ടി, മരംചാടി, വായാടി,നാടോടി (കർതൃകാരകം)
മീങ്കൊല്ലി, പാക്കുവെട്ടി (കരണകാരകം)
കൈതാങ്ങി, നിലം(<നിൽ) (അധികരണം)

പല ദ്രവ്യനാമങ്ങളും ഇവ്വിധം ക്രിയയിൽ നിന്ന് രൂപപ്പെട്ടവയാണ്.

വള , പുഴ (<പുളയുക), പറവ (<പറക്കുക)
  • നിരുപപദം, സോപപദം എന്ന് രൂപത്തെ ആസ്പദമാക്കിയും കൃത്തിനെ വിഭജിക്കാം. ധാതുവിൽനിന്ന് നേരിട്ട് രൂപംകൊള്ളുന്നവ നിരുപപദം. നാമം, ഉപസർഗ്ഗം തുടങ്ങിയവയുടെ യോഗം വഴി രൂപപ്പെടുന്നവ സോപപദം.

നിരുപപദം: ചാട്ടം, കള്ളൻ

സോപപദം: അടിച്ചുതളി, മരംകയറി, തെരുവുതെണ്ടി, നാണംകുണുങ്ങി

തദ്ധിതങ്ങളും കൃത്തുകളും

[തിരുത്തുക]

തദ്ധിതങ്ങളും കൃത്തുകളും ചിലപ്പോൾ വേർതിരിക്കാൻ പ്രയാസമാണ്. മലയാളത്തിലെ തന്മാത്രാതദ്ധിതപ്രത്യയമായ ‘മ’ തന്നെ കൃതികൃത്തുകളിലും കാണാം; തദ്വത്തദ്ധിതപ്രത്യയമായ അൻ കാരകകൃത്തുകളിലും. നാമം, ഭേദകം, ക്രിയ എന്നീ പ്രകൃതികളുടെ അതിരുകൾ പരസ്പരം അതിവ്യാപനം ചെയ്യുന്നതാണ് (overlapping) ഇതിനു കാരണം. സംസ്കൃതത്തിൽ ദൈർഘ്യം, ആയാമം തുടങ്ങിയ നിരവധി ശബ്ദങ്ങളിൽ കൃത്തദ്ധിതങ്ങൾക്ക് പര്യായതയുണ്ട്.

ഇവ കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃത്ത്&oldid=3684643" എന്ന താളിൽനിന്ന് ശേഖരിച്ചത്