കൃത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൃതികൃത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ധാതുവിൽ പ്രത്യയങ്ങൾ ചേർന്നോ, ധാതു തനിച്ചോ രൂപംകൊള്ളുന്ന നാമങ്ങളാണ് കൃത്തുകൾ‍. അർത്ഥത്തെ ആസ്പദിച്ച് കൃതികൃത്ത്, കാരകകൃത്ത് എന്ന് കൃത്തുകൾ രണ്ടുവിധം.

കൃതികൃത്ത്[തിരുത്തുക]

ക്രിയയുടെ അർത്ഥത്തെ കുറിക്കുന്ന നാമം കൃതികൃത്ത് അഥവാ ക്രിയാനാമം.

ഉദാ:-

വീഴ്ച്ച, കൊയ്ത്ത്, ഓട്ടം, കൊല, പിറവി

കാരകകൃത്ത്[തിരുത്തുക]

ക്രിയയെ അപ്രധാനീകരിച്ച് കാരകങ്ങളിലൊന്നിന് പ്രാധാന്യം നൽകി നിർമ്മിക്കുന്നത് കാരകകൃത്ത്.

ഉദാ:-

ചതിയൻ, തെണ്ടി, മരംചാടി, വായാടി,നാടോടി (കർതൃകാരകം)
മീങ്കൊല്ലി, പാക്കുവെട്ടി (കരണകാരകം)
കൈതാങ്ങി, നിലം(<നിൽ) (അധികരണം)

പല ദ്രവ്യനാമങ്ങളും ഇവ്വിധം ക്രിയയിൽ നിന്ന് രൂപപ്പെട്ടവയാണ്.

വള , പുഴ (<പുളയുക), പറവ (<പറക്കുക)
  • നിരുപപദം, സോപപദം എന്ന് രൂപത്തെ ആസ്പദമാക്കിയും കൃത്തിനെ വിഭജിക്കാം. ധാതുവിൽനിന്ന് നേരിട്ട് രൂപംകൊള്ളുന്നവ നിരുപപദം. നാമം, ഉപസർഗ്ഗം തുടങ്ങിയവയുടെ യോഗം വഴി രൂപപ്പെടുന്നവ സോപപദം.

നിരുപപദം: ചാട്ടം, കള്ളൻ

സോപപദം: അടിച്ചുതളി, മരംകയറി, തെരുവുതെണ്ടി, നാണംകുണുങ്ങി

തദ്ധിതങ്ങളും കൃത്തുകളും[തിരുത്തുക]

തദ്ധിതങ്ങളും കൃത്തുകളും ചിലപ്പോൾ വേർതിരിക്കാൻ പ്രയാസമാണ്. മലയാളത്തിലെ തന്മാത്രാതദ്ധിതപ്രത്യയമായ ‘മ’ തന്നെ കൃതികൃത്തുകളിലും കാണാം; തദ്വത്തദ്ധിതപ്രത്യയമായ അൻ കാരകകൃത്തുകളിലും. നാമം, ഭേദകം, ക്രിയ എന്നീ പ്രകൃതികളുടെ അതിരുകൾ പരസ്പരം അതിവ്യാപനം ചെയ്യുന്നതാണ് (overlapping) ഇതിനു കാരണം. സംസ്കൃതത്തിൽ ദൈർഘ്യം, ആയാമം തുടങ്ങിയ നിരവധി ശബ്ദങ്ങളിൽ കൃത്തദ്ധിതങ്ങൾക്ക് പര്യായതയുണ്ട്.

ഇവ കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൃത്ത്&oldid=3684643#കൃതികൃത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്