അശ്വതിതിരുനാൾ ഇളയതമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥകളി പ്രസ്ഥാനത്തിന് സാരമായ സംഭാവനകൾ ചെയ്ത തിരുവിതാംകൂർ രാജകുടുബാംഗമാണ് അശ്വതിതിരുനാൾ രാമവർമ ഇളയതമ്പുരാൻ. 1756 (കൊല്ലവർഷം 931)-ൽ ജനിച്ചു. 1794 (കൊല്ലവർഷം 969)-ൽ മുപ്പത്തിയെട്ടാമത് വയസ്സിൽ മരിച്ചു.കാർത്തിക തിരുനാളിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു അശ്വതിതിരുനാൾ. വഞ്ചീശ്വരശ്രേഷ്ഠൻ എന്ന സ്ഥാനപ്പേരു അശ്വതിതിരുനാളിനുണ്ടായിരുന്നു.

സംഭാവനകൾ[തിരുത്തുക]

ധർമ്മരാജാവിന്റെ ശിക്ഷണത്തിലും സംരക്ഷണത്തിലും കഴിഞ്ഞ അശ്വതി തിരുനാളിന്റെ ഗുരു ശങ്കരനാരായണൻ എന്ന പണ്ഡിതനായിരുന്നു.

സംസ്കൃതത്തിലും മലയാളത്തിലുമായി ഏതാണ്ട് 12ഓളം കൃതികൾ അശ്വതിതിരുനാളിന്റേതായിട്ടുണ്ട്. 'രുഗ്മിണീസ്വയംവരം', 'അംബരീഷചരിതം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നിങ്ങിനെ 4 ആട്ടക്കഥകൾ രചിക്കുകയുണ്ടായി. ഇവയിൽ ആദ്യത്തെ മൂന്നെണ്ണവും അരങ്ങിൽ വളരെ പ്രചാരം നേടിയിട്ടുള്ളവയാണ്. 'നരകാസുരവധം' ആട്ടക്കഥയുടെ ഉത്തരഭാഗമാണ് അശ്വതിയുടെ ആദ്യകൃതിയെന്ന് ഐതിഹ്യമുണ്ട്.

ആട്ടക്കഥകൾ[തിരുത്തുക]

മറ്റുകൃതികൾ[തിരുത്തുക]

  • വഞ്ചീശസ്തവം.
  • കാർത്തവീര്യ വിജയം.
  • സന്താനഗോപാലം(പ്രബന്ധം)
  • ശൃംഗാര സുധാകരം (ഭാണം)
  • രുഗ്മിണീ പരിണയം (നാടകം)
  • ദശാവതാരം(ദണ്ഡകം)


അവലംബം[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആട്ടക്കഥ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

പുറം കണ്ണികൾ[തിരുത്തുക]

  1. http://www.kathakali.info/ml/%E0%B4%85%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B5%BE_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE Archived 2014-01-04 at the Wayback Machine.
  2. http://kathayarinjuattamkanu.blogspot.in/2011/09/blog-post_7737.html