പൂതനാമോക്ഷം ആട്ടക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാഗവതം ദശമസ്കന്ധത്തിലെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി അശ്വതി തിരുനാൾ ഇളയതമ്പുരാൻ രചിച്ച ആട്ടക്കഥയാണ് പൂതനാമോക്ഷം ശ്രീകൃഷ്ണാവതാരത്തിന്റെ പശ്ചാത്തലസംഭവങ്ങളാണ് കഥയുടെ ആദ്യഘട്ടം..

കഥാസംഗ്രഹം[തിരുത്തുക]

മരണ ഭീതി വർദ്ധിച്ച കംസന്റെ ഭീഷണിയെത്തുടർന്നു കൃഷ്ണനെ ആമ്പാടിയിലെത്തിച്ച വസുദേവർ യശോദയുടെ കുട്ടിയെയുമെടുത്ത് തിരികെപോരുന്നു. ദേവകിയുടെ പക്കൽ നവജാതശിശുവിനെ കണ്ടു വധിയ്ക്കാൻ ശ്രമിച്ച കംസന്റെ കയ്യിൽ നിന്നും കുട്ടി തെന്നിക്കുതിച്ച് കംസനെ വധിയ്ക്കുവാൻ അന്തകൻ പിറന്നകാര്യം അശരീരിയായി അറിയിയ്ക്കുന്നു. പരിഭ്രാന്തനായ കംസൻ രാക്ഷസന്മാരെയും പൂതനയെയും കൃഷ്ണനെ വധിയ്ക്കുവാനായി നിയോഗിയ്ക്കുന്നു. അമ്പാടിയിൽ വന്നു കൃഷ്ണനെ വിഷപ്പാലൂട്ടി വധിയ്ക്കുവാൻ ശ്രമിയ്ക്കുന്ന പൂതനയ്ക്ക് ജീവൻ നഷ്ടപ്പെടുന്നു. തുടർന്നു പൂതന മോക്ഷം പ്രാപിയ്ക്കുന്നു.[1]

വേഷങ്ങൾ[തിരുത്തുക]

ഈ കഥയിൽ ആദ്യസ്ഥാനവേഷം കംസനാണ്. പൂതന കരിവേഷത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നെങ്കിലും ഗോകുലത്തിൽ പ്രത്യക്ഷപ്പെടുന്നത് മോഹിനി (ലളിത) വേഷത്തിലാണ്.

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാസാഹിത്യം. കേ: ഭാ: ഇ 1999 പു.179.180
"https://ml.wikipedia.org/w/index.php?title=പൂതനാമോക്ഷം_ആട്ടക്കഥ&oldid=2181548" എന്ന താളിൽനിന്ന് ശേഖരിച്ചത്