ക്ലാസിസിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലാസിസിസം എന്നാൽ ഗ്രീക്കിൽ ഉത്ഭവിക്കുകയും റോമിൽ വളർച്ചപ്രാപിക്കുകയും നവോത്ഥാനകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപിക്കുകയും ചെയ്ത ഒരു ആശയമാണ്. തത്വശാസ്ത്രം, കല, സാഹിത്യം, വാസ്തുകല, സംഗീതം എന്നിവയോടെല്ലാം ബന്ധപ്പെടുത്തി ക്ലാസിക് എന്ന പദം ഉപയോഗിക്കുന്നു. പൌരാണിക ഗ്രീസിലും റോമിലും ഉണ്ടായിരുന്ന  ശൈലി പിന്തുടരുന്ന കലാ-സാഹിത്യ സൃഷ്ടികളാണ് പിന്നീട് ക്ലാസിക് എന്ന വിശേഷണത്തിന് അർഹമായത്.[1] പൌരാണിക റോമിലെ ഉപരിവർഗത്തെ പ്രതിനിധീകരിക്കുന്ന ക്ലാസിയൂസ് എന്ന പദത്തിൽനിന്നാണ് ക്ലാസിക് എന്ന വാക്ക് ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. അതുകൊണ്ട് തന്നെ  ഈ പദം ഇപ്പോൾ ഉപയോഗിച്ച് വരുന്നത്, മേന്മകൊണ്ട് ഉന്നതസ്ഥാനത്ത് നിൽക്കുന്ന സാർവ്വത്രികവും സാർവ്വകാലീനവുമായ മൂല്യമുള്ള കലാ-സാഹിത്യസൃഷ്ടികളെ സൂചിപ്പിക്കുന്നതിന് വേണ്ടിയാണ്.   ആഴത്തിലുള്ള ചിന്ത, ഉന്നതമായ ആശയം, മനോഹരമായ ഭാവന, ശ്രേഷ്ഠമായ വൈകാരികത, ലളിതമായ ശൈലി, മാസ്മരികയുള്ള പദവിന്യാസം എന്നിവ ക്ലാസിക് സാഹിത്യത്തിന്റെ പൊതുവായ വിശേഷണമാണ്.  16, 17 നൂറ്റാണ്ടുകളിലെഴുതപ്പെട്ട ഷെയ്ക് സ്പിയർ നാടകങ്ങൾ  ക്ലാസിക്കുകളായി എണ്ണപ്പെടുന്നത് അക്കാരണത്താലാണ്. 18ാം നൂണ്ടാണ്ടിന്റെ മധ്യത്തിൽ നിയോ ക്ലാസിസിസം എന്ന ന്യൂതന ക്ലാസിസിസം റോമിൽ രൂപം കൊണ്ടു.

അവലംബം[തിരുത്തുക]

  1. "Classicism-Encyclopedia".
"https://ml.wikipedia.org/w/index.php?title=ക്ലാസിസിസം&oldid=3085625" എന്ന താളിൽനിന്ന് ശേഖരിച്ചത്