അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അധ്യാത്മരാമായണമെന്ന മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്' [1].
കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്.സംസ്കൃതത്തിലെ അധ്യാത്മരാമായണം എന്ന കാവ്യത്തെ അവലംബിച്ചു എഴുത്തച്ഛൻ കിളിപ്പാട്ടുരീതിയിൽ എഴുതിയ കൃതിയാണ് അധ്യാത്മരാമായണം കിളിപ്പാട്ട്.മലയാളത്തിൽ സാംസ്കാരികവും ഭാഷാപരവുമായ നവോത്ഥാനത്തിന് ഈ കൃതി കളമൊരുക്കി .സാമൂഹികവും സാംസ്കാരികവുമായ അപചയത്തിൽ നിന്ന് കേരള ജനതയെ മോചിപ്പിക്കാൻ എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു കഴിഞ്ഞു .കൂടാതെ പാട്ട് ,മണിപ്രവാളം എന്നിങ്ങനെ രണ്ടുതരം കാവ്യ സരണിയിൽ ഒഴുകിയിരുന്ന മലയാള കവിതയ്ക്ക് മാതൃകാപരമായ സത്തയും ശൈലിയും ഒരുക്കിയെടുക്കാൻ എഴുത്തച്ഛന്റെ കാവ്യങ്ങൾ സഹായിച്ചു.
കേരളത്തിൽ മലയാള വർഷത്തിലെ കർക്കിടക മാസം രാമായണ പാരായണമാസമായി പ്രത്യേകം ആചരിക്കുന്നു. കർക്കിടകം ഒന്നിന് വീടുകളിലും ക്ഷേത്രങ്ങളിലും രാമായണം പാരായണം ചെയ്യാറുണ്ട്. രാമായണ മാസമെന്നാണ് കർക്കിടകം അറിയപ്പെടുന്നതു തന്നെ.
കിളിപ്പാട്ടുപ്രസ്ഥാനം
[തിരുത്തുക]കിളിയെകൊണ്ട് കഥപറയിക്കുന്ന കവിതാരീതിയാണ് കിളിപ്പാട്ട് .എഴുത്തച്ഛനെയാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് .കിളിപ്പാട്ടുകളിൽ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളാണ് കിളിപ്പാട്ട് വൃത്തങ്ങൾ .കേകയും കാകളിയുമാണ് പ്രധാന കിളിപ്പാട്ടുവൃത്തങ്ങൾ .അന്നനട ,കളകാഞ്ചി ,മണികാഞ്ചി, മിശ്രകാകളി ,ഊനകാകളി എന്നിവയും കിളിപ്പാട്ട് വൃത്തങ്ങളാണ്.
അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ആരംഭം
[തിരുത്തുക]ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ -
ശ്രീരാമചരിതം നീ ചൊല്ലിടൂ മടിയാതെ
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ
ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ