ഉള്ളടക്കത്തിലേക്ക് പോവുക

ദളപതി അനന്തപദ്പനാഭൻ നാടാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദളപതി അനന്തപദ്മനാഭൻ നാടാർ എന്നൊരു വ്യക്തി തിരുവിതംകൂറിൽ മാർത്താണ്ഡവർമ്മയുടെ കാലത്ത് ജീവിച്ചിരുന്നതിന്റെ തെളിവ് തിരുവിതാംകൂർ രേഖകളിലോ ബ്രിട്ടീഷ്/ഡച്ചു രേഖകളിലോ ലഭ്യമല്ല. തിരുവനന്തപുരം നിവാസികൾ ആയ ചില നാടാർ സമുദായ സംഘടനകളുടെ കണ്ടുപിടുത്തം മാത്രമാണ് ദളപതി അനന്തപദ്മനാഭൻ നാടാർ. തിരുവിതാംകൂറിൽ ദളപതി എന്നൊരു സ്ഥാനമോ, അനന്തപദ്മനാഭൻ എന്നൊരു പടത്തലവനോ ചരിത്രത്തിൽ ഒരുകാലത്തും ഉണ്ടായിട്ടില്ല. സി വി രാമൻപിള്ള എഴുതിയ മാർത്താണ്ഡവർമ്മ എന്ന നോവലിലെ അനന്തപദ്മനാഭൻ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ വ്യാജ ചരിത്രനിർമിതി നടന്നിരിക്കുന്നത് എന്ന് കരുതാം.

സോഷ്യൽ മീഡിയയുടെ വരവോടെ വസ്തുതാവിരുദ്ധമായ ചരിത്രം ആൾബലം ഉപയോഗിച്ച് പ്രചരിപ്പിക്കാൻ ഉള്ള സൗകര്യം പരമാവധി ഉപയോഗിച്ച് അനന്തപദ്മനാഭൻ എന്നൊരു വ്യാജ ചരിത്രപുരുഷനെ നിർമിച്ചെടുക്കാൻ ആണ് ജാതിവാദികളുടെ ശ്രമം. മാർത്താണ്ഡവർമ്മയുടെ പടയോട്ടം നടക്കുമ്പോഴും, കുളച്ചൽ യുദ്ധം നടക്കുമ്പോഴും, തിരുവിതംകൂറിന്റെ പടത്തലവൻ അറുമുഖൻ മാർത്താണ്ഡപിള്ള ആയിരുന്നു. തിരുവിതാംകൂർ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നത് മുഖ്യമായും നായർ സമുദായാംഗങ്ങൾ ആയിരുന്നു. ചാന്നാർ പട എന്നൊരു സൈനിക വിഭാഗം തിരുവിതാംകൂറിൽ നിലവിലില്ലായിരുന്നു. 1829 മുതൽ തിരുവിതാംകൂർ സൈന്യം ഔദ്യോഗികമായി തിരുവിതാംകൂർ നായർ ബ്രിഗേഡ് എന്ന ആംഗലേയ നാമം സ്വീകരിച്ചു. അതിലേക്ക് നായർ സമുദായാംഗങ്ങളെ മാത്രമേ ചേർത്തിരുന്നുള്ളു.

ചരിത്ര നിർമിതികളെ കുറിച്ചും വ്യാജപ്രചാരണങ്ങളെ കുറിച്ചും ആധുനിക കാലത്ത് നമ്മൾ ബോധവാന്മാർ ആകേണ്ടതുണ്ട്.