കിള്ളിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Killi
കിള്ളിയാർ (Killiyaar)
River
Countries India
Counties/Province Kerala
സ്രോതസ്സ്
 - സ്ഥാനം Near Karippur in Nedumangad taluk, India
അഴിമുഖം Karamana River
 - സ്ഥാനം Pallathukadavu, India

കരമനയാറിൻറെ പ്രധാന പോഷകനദിയാണ് കിള്ളിയാർ. തിരുവനന്തപുരം നഗരത്തെ കിള്ളി നദിയുടെ വരദാനം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്നതാണ്. കിള്ളിയാറിൽ നിന്നുമുള്ള വെള്ളം ആണു ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തീർത്ഥമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. പ്രമുഖ പ്രാചീന സംസ്കൃത പാഠശാലയായ കാന്തള്ളൂർ ശാല 2000 വർഷങ്ങൾക്കു മുൻപു ആയ് രാജവംശം സ്ഥാപിച്ചതു കിള്ളിയാറിന്റെ കരയിലാണെന്നു വിശ്വസിക്കപ്പെടുന്നു. രാജ്യത്തിലെ ഏറ്റവും നീളം കൂടിയ അഗ്രഹാരമായ വലിയശാല അഗ്രഹാരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്. കാർഷിക ആവശ്യങ്ങൾക്കു വേണ്ടി ധാരാളം തടയണകൾ കിള്ളിയാറിനു കുറുകെ നിർമ്മിച്ചിട്ടുണ്ട`. മരുതം കുഴി ചെക്ക് ഡാമിൽ നിന്നും പത്മതീർത്ഥക്കുളത്തിലേക്കു വെള്ളം കൊണ്ട് വരുന്നതിനു വേണ്ടിയാണ് കൊച്ചാർ കനാൽ നിർമ്മിച്ചിരിക്കുന്നത്. പ്രാചീനരേഖകൾ പ്രകാരം നദിയുടെ ഉത്ഭവം പച്ചമലയിൽ നിന്നുമാണ്. ഇന്നതു അറിയപ്പെടുന്നതു തീർത്ഥങ്കര എന്നാണ്.

ആനാടിനു സമീപമുള്ള ഈ പ്രദേശം ഇന്നു റബ്ബർ പ്ലാന്റേഷൻ ആയി മാറി കഴിഞ്ഞിരിക്കുന്നു. വേനൽക്കാലത്തു നദി വളരെ ശുഷ്കിച്ചാണ് കാണപ്പെടുന്നത്. ഏതാണ്ട് 35 കീ. മീ. നീളമുണ്ടെങ്കിലും കിള്ളിയാറിനെ കേരളത്തിലെ പ്രധാന നദിയായി കണക്കാക്കുന്നില്ല. കാരണം അറബിക്കടലിൽ എത്തുന്നതിനു മുൻപു തിരുവല്ലത്തു വെച്ച് കിള്ളി കരമനയാറുമായി കൂടിച്ചേരുന്നു.

അവലംബം[തിരുത്തുക]

Kerala, An Authenticated Handbook, Information and Public Relations Department, Govt. of Kerala

"https://ml.wikipedia.org/w/index.php?title=കിള്ളിയാർ&oldid=3711386" എന്ന താളിൽനിന്ന് ശേഖരിച്ചത്