ദണ്ഡ്
ദൃശ്യരൂപം
പൗരാണിക കാലത്ത് ബ്രഹ്മചാരികൾ സ്ഥിരമായി കൈയിൽ കരുതിയിരുന്ന വടി. 75 സെന്റിമീറ്ററോളം നീളമുള്ള പ്ളാശിൻ(ചമത)കമ്പായിരുന്നു ബ്രഹ്മചാരികളുടെ ദണ്ഡ്. സന്ന്യാസിമാർ ഏഴ് മുട്ടുള്ള മുളങ്കമ്പാണ് ദണ്ഡായി ഉപയോഗിച്ചിരുന്നുത്. അക്കാലത്ത് 'ദണ്ഡ്' എന്ന പദം അളവിനെ സൂചിപ്പിക്കുവാനും ഉപയോഗിച്ചിരുന്നു. നാല് കോൽ ചേർന്നാൽ ഒരു ദണ്ഡ് എന്നായിരുന്നു കണക്ക്. മൂന്ന് മീറ്ററിനു സമാനമായ ഒരളവായിരുന്നു പുരാതനകാലത്തെ ഒരു ദണ്ഡ്.
പുരാണങ്ങളിൽ ഗദയ്ക്കൊപ്പം ആയുധമായി ദണ്ഡിനേയും വിവരിച്ച് കാണുന്നു. താരതമ്യേന കായികശേഷി കുറഞ്ഞ ഭടന്മാരാണു ദണ്ഡ് ആയുധമാക്കിയിരുന്നത്. ദണ്ഡിനു ഗദയോട് ആകൃതിയിൽ സാമ്യം ഉണ്ട്. എന്നാൽ ഗദയുടെ മകുടത്തിന്റത്ര വലിപ്പം ദണ്ഡിന്റെ മകുടത്തിനുണ്ടാവില്ല. ധനുർവേദത്തിലും ദണ്ഡിനെക്കുറിച്ചു പരാമർശം ഉണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദണ്ഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |