അധികാരം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
അധികാരം എന്നത് ഒരു വ്യക്തിയുടെയോ ഒരു കൂട്ടം വ്യക്തികളുടെയോ മേലുള്ള നിയന്ത്രണശേഷിയെയാണ് സൂചിപ്പിക്കുന്നത്. സാമൂഹിക ഘടനയുടെ ഭാഗമായോ സമ്പത്ത്, ശക്തി, സ്വാധീനം, ബുദ്ധി, വർഗം, വർണം, ലിംഗം തുടങ്ങിയവയുടെ മേൽക്കൈ കാരണമോ വ്യക്തികളോ സ്ഥാപനങ്ങളോ ചിലപ്പോൾ അധികാരം കരസ്ഥമാക്കുന്നു. ഒരു ജനപ്രതിനിധിയോ ഒരു മേലുദ്യോഗസ്ഥനോ തന്റെ അധീനതയിൽ ഉള്ള ആളുകളിലൂടെ അധികാരം പ്രയോഗിക്കുന്നതു പോലെ, ഭരണകൂടം, കുടുംബം, മതം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ സാമൂഹിക സംവിധാനങ്ങളിലും അധികാരം വിവിധ രീതികളിൽ പ്രകടമാകുന്നു. അധികാരം സമൂഹത്തിന് ആവശ്യമായ ഒരു സംവിധാനമാണ്. എന്നാൽ അത് സേവനബോധവും ധാർമ്മികതയും കണക്കെടുപ്പും ഇല്ലാതെ ഉപയോഗിക്കുമ്പോൾ അനീതിയുടെയും കാപട്യത്തിന്റെയും ചൂഷണത്തിന്റെയും ഉപകരണമായി മാറുന്നു. അധികാരത്തിന്റെ യഥാർത്ഥ മഹത്വം അതിന്റെ സൗകര്യത്തിലോ, ഭീഷണിയിലും അല്ല, അതിലൂടെ നീതി, കരുണ, സത്യസന്ധത, പൊതുക്ഷേമം എന്നിവ സ്ഥാപിക്കപ്പെടുന്നുണ്ടോ എന്നതിലാണ്.
സ്വഭാവം
[തിരുത്തുക]അധികാരം സ്വതവേ ദോഷകരമല്ല. സമൂഹത്തിൽ ക്രമം, ഉത്തരവാദിത്തം, നീതി, സുരക്ഷ, പൊതുക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി അധികാരം ആവശ്യമാണ്. എന്നാൽ അധികാരം ധാർമ്മിക നിയന്ത്രണമില്ലാതെ ഉപയോഗിക്കുമ്പോൾ അത് അടിച്ചമർത്തലിന്റെയും അഴിമതിയുടെയും ചൂഷണത്തിന്റെയും ഉപകരണമായി മാറാം.
സാധാരണയായി പറയപ്പെടുന്ന ഒരു ചിന്ത ഇങ്ങനെയാണ്:
- "അധികാരം മനുഷ്യനെ ദൂഷിപ്പിക്കും; പരമാധികാരം മനുഷ്യനെ പരിപൂർണ്ണമായി ദൂഷിപ്പിക്കും."
ഇതിന്റെ അർത്ഥം അധികാരം ലഭിക്കുന്നവൻ നിർബന്ധമായും ദുഷ്ടനാകും എന്നല്ല. മറിച്ച്, ഉത്തരവാദിത്തബോധവും വിനയവും നിയന്ത്രണസംവിധാനങ്ങളും ഇല്ലാത്ത അധികാരം മനുഷ്യന്റെ അഹങ്കാരത്തെയും സ്വാർത്ഥതയെയും വളർത്താൻ സാധ്യതയുള്ളതാണ്. ആംഗലേയ ഭാഷയിൽ അധികാരം വളരെ സെഡക്റ്റീവും സെഡേറ്റിവുമാണെന്ന് പറയാറുണ്ട്. മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചർ ഒരിക്കൽ പ്രസ്താവിച്ചത്, അധികാരം ആത്യന്തികമായ ഒരു അഫ്രോഡിഷ്യക് ആണെന്നാണ്.
അധികാരത്തിന്റെ ഉറവിടങ്ങൾ
[തിരുത്തുക]അധികാരം പല ഉറവിടങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്:[1]
- നിയമപരമായ അധികാരം – ഭരണഘടന, നിയമം, ഔദ്യോഗിക പദവി എന്നിവ വഴി ലഭിക്കുന്നത്.
- സാമ്പത്തിക അധികാരം – സമ്പത്ത്, സ്വത്ത്, വിഭവങ്ങൾ എന്നിവയുടെ നിയന്ത്രണം മൂലം ലഭിക്കുന്നത്.
- സാമൂഹിക അധികാരം – ജാതി, വർഗം, ലിംഗം, കുടുംബസ്ഥാനം, സാമൂഹിക പദവി എന്നിവയാൽ ലഭിക്കുന്നത്.
- ബൗദ്ധിക അധികാരം – അറിവ്, വിദ്യാഭ്യാസം, വിദഗ്ധത എന്നിവ മൂലം ലഭിക്കുന്നത്.
- മതപരമോ സാംസ്കാരികമോ ആയ അധികാരം – വിശ്വാസം, ആചാരം, പാരമ്പര്യം എന്നിവ വഴി ലഭിക്കുന്നത്.
- പ്രഭാവാധിഷ്ഠിത അധികാരം – വ്യക്തിത്വം, സംസാരശേഷി, ജനപിന്തുണ, ബന്ധങ്ങൾ എന്നിവയാൽ ലഭിക്കുന്നത്.
അധികാരത്തിന്റെ ദുരുപയോഗം
[തിരുത്തുക]അധികാരത്തിന്റെ ദുരുപയോഗം സംഭവിക്കുന്നത് അധികാരമുള്ളവർ അതിനെ പൊതുതാൽപര്യത്തിനല്ലാതെ സ്വന്തം താൽപര്യത്തിനോ സ്വന്തം കൂട്ടത്തിന്റെ നേട്ടത്തിനോ ഭയം സൃഷ്ടിക്കാനോ ഉപയോഗിക്കുമ്പോഴാണ്. അധികാരസ്ഥാനം താൽക്കാലികമാണെന്ന സത്യം മറക്കുമ്പോൾ അധികാരം ഒരു സേവനമല്ല, ഉടമസ്ഥാവകാശമാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുന്നു. അങ്ങനെ ഉള്ളവർ അധികാരവണ്ടിയിൽ കയറിയാൽ രൂപം മാറും, ഭാവം മാറും, ഭാഷ മാറും. പിന്നെ എല്ലാം അധികാരത്തിന്റെ വേദിയിലെ ഒരു ഉറഞ്ഞു-തുള്ളൽ മാത്രമാകും.
അധികാരത്തിന്റെ ദുരുപയോഗം പല രീതികളിൽ കാണപ്പെടുന്നു:
- പദവിയെ വ്യക്തിപരമായ അഹങ്കാരത്തിന്റെ അടയാളമാക്കുക.
- നിയമങ്ങളും നടപടികളും സ്വന്തം താൽപര്യത്തിനായി വളച്ചൊടിക്കുക.
- സത്യസന്ധരായവരെ ഭയപ്പെടുത്തുകയും അനുകൂലിക്കുന്നവരെ മാത്രം ഉയർത്തുകയും ചെയ്യുക.
- പൊതുപദവികളെ ദല്ലാൾപ്പണിക്കും അഴിമതിക്കും ഉപയോഗിക്കുക.
- കീഴിലുള്ളവരെ അവസരവാദികളാക്കുകയും മൗനത്തെ സമ്മതമെന്നു കണക്കാക്കുകയും ചെയ്യുക.
- പൊതുവിശ്വാസത്തെ വ്യക്തിപരമായ നേട്ടത്തിനായി വിൽക്കുക.
- തെറ്റുകൾക്ക് പുതിയ പേരുകൾ നൽകുക; ക്രൂരതയെ "കർക്കശനിലപാട്" എന്നും അഹങ്കാരത്തെ "ഭരണപരമായ ദൃഢത" എന്നും അഴിമതിയെ "സാമർത്ഥ്യം" എന്നും വിളിക്കുക.
ഇത്തരം അവസ്ഥയിൽ അധികാരം ജനസേവനത്തിൽ നിന്ന് മാറി ഭയം, അനീതി, കാപട്യം, ചൂഷണം എന്നിവയുടെ മാർഗമായി മാറുന്നു.
അധികാരവും താൽക്കാലികതയും
[തിരുത്തുക]അധികാരസ്ഥാനങ്ങൾ സ്ഥിരമല്ല. പദവി, കസേര, ഓഫീസ്, ഫയലുകൾ, ബഹുമതികൾ എന്നിവ കാലക്രമേണ മറ്റൊരാളിലേക്ക് മാറുന്നു. അധികാരമുള്ള ഒരാൾ ഇല്ലാതായാലും സംവിധാനം മുന്നോട്ടുപോകും. അതുകൊണ്ട് അധികാരം വിനയത്തോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കേണ്ടതുണ്ട്.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ ആശയം ഇതിനെ ഓർമ്മിപ്പിക്കുന്നു:
- "കൂടിയല്ല പിറക്കുന്ന നേരത്തും, കൂടിയല്ല മരിക്കുന്ന നേരത്തും."
മനുഷ്യൻ ജനിക്കുമ്പോഴും മരിക്കുമ്പോഴും പദവിയും സമ്പത്തും അധികാരവും കൂടെയില്ല. അതിനാൽ ജീവിതത്തിന്റെ മധ്യേ കാണുന്ന അധികാരവും സ്ഥാനമാനങ്ങളും താൽക്കാലികമായ ഉത്തരവാദിത്തങ്ങളാണ്.
ധാർമ്മിക അധികാരം
[തിരുത്തുക]ധാർമ്മിക അധികാരം എന്നാൽ അധികാരം വിനയത്തോടെയും നീതിയോടെയും പൊതുതാൽപര്യത്തിനായി ഉപയോഗിക്കുന്നതാണ്. യഥാർത്ഥ അധികാരം ഭയപ്പെടുത്തുന്നതിലല്ല, വിശ്വാസം സൃഷ്ടിക്കുന്നതിലാണ്. ജനങ്ങളെ അടിച്ചമർത്തുന്നതിലല്ല, അവരെ സംരക്ഷിക്കുന്നതിലാണ്. സ്വന്തം മഹത്വം തെളിയിക്കുന്നതിലല്ല, നീതി നിലനിർത്തുന്നതിലാണ്.
ധാർമ്മിക അധികാരത്തിന്റെ പ്രധാന ഗുണങ്ങൾ:
- വിനയം
- ഉത്തരവാദിത്തബോധം
- സുതാര്യത
- നീതിബോധം
- പൊതുതാൽപര്യം
- കണക്കെടുപ്പിന് തയ്യാറാകൽ
- സ്വാർത്ഥതയുടെ നിയന്ത്രണം
- അധികാരം സേവനമാണെന്ന ബോധം
മതപരമായ വീക്ഷണം
[തിരുത്തുക]വിവിധ മതപരമ്പരകളിൽ അധികാരം ദൈവത്തിൻറെയോ ധർമ്മത്തിൻറെയോ മുൻപിലുള്ള ഉത്തരവാദിത്തമായി കാണപ്പെടുന്നു. അധികാരം ലഭിച്ചവർ അതിനെ സ്വന്തം ആധിപത്യത്തിനല്ല, നീതിക്കും കരുണയ്ക്കും പൊതുക്ഷേമത്തിനുമായി ഉപയോഗിക്കണം എന്നതാണ് പൊതുവായ മതധാർമ്മിക നിലപാട്.
ഭഗവദ്ഗീതയിലെ ആശയം അനുസരിച്ച് സ്വാർത്ഥതയും മോഹവും മനുഷ്യന്റെ ബുദ്ധിയെ നാശത്തിലേക്ക് നയിക്കുന്നു. അധികാരത്തോടുള്ള അമിതമോഹം പണത്തോടുള്ള ആർത്തിയേക്കാൾ അപകടകരമാകാം, കാരണം അത് മറ്റുള്ളവരുടെ ജീവിതത്തെയും സ്ഥാപനങ്ങളെയും നീതിയെയും ബാധിക്കുന്നു.
ക്രൈസ്തവ പാരമ്പര്യത്തിൽ കാപട്യത്തെയും പുറംഭംഗിയെയും യേശു ശക്തമായി വിമർശിക്കുന്നു. മത്തായി 23:27-ൽ പറയുന്നതുപോലെ:
- "കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ വെള്ളയടിച്ച ശവക്കല്ലറകൾക്ക് സദൃശരാകുന്നു; അവ പുറമേ ഭംഗിയായി കാണപ്പെടുന്നു എങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞിരിക്കുന്നു."
മത്തായി 16:26-ൽ, അധികാരം ഒരു വിശ്വാസിയുടെ ആത്മവഞ്ചനയ്ക്ക് കാരണമാകരുത് എന്നും പറഞ്ഞുവെക്കുന്നു:
“ഒരുവൻ ലോകം മുഴുവൻ നേടിയാലും ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം?”
ഇത് അധികാരത്തിന് കൊടുക്കേണ്ട പ്രാധാന്യത്തെയും, അധികാരത്തെ പുറമേ ശോഭയുള്ളതായി തോന്നിപ്പിക്കുന്ന കാപട്യത്തെയും, അകത്ത് അനീതി നിറഞ്ഞിരിക്കാവുന്ന അധികാരസംവിധാനങ്ങളെയും സൂചിപ്പിക്കുന്നതിനായി പലപ്പോഴും ഉപയോഗിക്കപ്പെടുന്നു.
സാമൂഹിക പ്രത്യാഘാതങ്ങൾ
[തിരുത്തുക]അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ അത് വ്യക്തികളെയും സ്ഥാപനങ്ങളെയും സമൂഹത്തെയും ദോഷകരമായി ബാധിക്കുന്നു. കീഴിലുള്ളവർ ഭയത്തിലൂടെ മൗനം പാലിക്കാം. സത്യസന്ധർ അകറ്റപ്പെടാം. യോഗ്യതയ്ക്കുപകരം അനുകൂലത, മൗനം, കൂട്ടുനിൽപ്പ് എന്നിവ ഉയർച്ചയുടെ മാർഗമാകാം. ഇതിലൂടെ സ്ഥാപനങ്ങളുടെ ധാർമ്മിക അടിത്തറ തകരുന്നു.
അധികാരദുരുപയോഗത്തിന്റെ ഫലങ്ങൾ:
- പൊതുവിശ്വാസത്തിന്റെ നഷ്ടം
- അഴിമതിയുടെ സാധാരണവൽക്കരണം
- സത്യസന്ധരുടെ നിരാശ
- ഭയവും മൗനവും നിറഞ്ഞ തൊഴിൽസംസ്കാരം
- നിയമത്തിന്റെ ദുർബലീകരണം
- വരുംതലമുറയ്ക്ക് തെറ്റായ മാതൃകകൾ
അവലംബം
[തിരുത്തുക]- ↑ "USD Professor Craig Barkacs on the 10 Sources of Power and How Anyone Can Use Them" (in ഇംഗ്ലീഷ്). University of San Diego. 2021-04-28.