പി. കെ. പരമേശ്വരൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജീവചരിത്രകാരനും സാഹിത്യചരിത്രകാരനും നിരൂപകനുമായ പണ്ഡിതനും സാഹിത്യകാരനുമാണ് പി. കെ. പരമേശ്വരൻ നായർ. (1903-1988) കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ഇദ്ദേഹം എഴുതിയ മലയാളസാഹിത്യചരിത്രമാണ് ഇന്ത്യൻഭാഷകളിൽ ലഭ്യമായ പ്രശസ്തമായ മലയാളസാഹിത്യചരിത്രം. [1]

ജീവചരിത്രരചയിതാവ്[തിരുത്തുക]

മഹാത്മാഗാന്ധിയുടെ സമഗ്രവും ആധികാരികവുമായ ആദ്യജീവചരിത്രം മലയാളത്തിൽ എഴുതിയത് തികഞ്ഞ ഗാന്ധിയനായ പരമേശ്വരൻ നായരാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ ചിന്തകനായ വോൾട്ടയർ, നെപ്പോളിയൻ എന്നിവരുടെ ജീവചരിത്രവും ശ്രദ്ധേയമാണ്. സാഹിത്യകാരന്മാരായ സി. വി. രാമൻപിള്ള, സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള എന്നിവരുടെ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി._കെ._പരമേശ്വരൻ_നായർ&oldid=3339114" എന്ന താളിൽനിന്ന് ശേഖരിച്ചത്