അലക്സാണ്ടർ ഡ്യൂമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അലക്സാണ്ടർ ഡ്യൂമാസ്
Dumas by Nadar, 1855.jpg
Dumas in 1855.
ജനനം(1802-07-24)24 ജൂലൈ 1802
മരണം5 ഡിസംബർ 1870(1870-12-05) (പ്രായം 68)
ദേശീയതFrench
തൊഴിൽplaywright and novelist
രചനാകാലം1829–1869
സാഹിത്യപ്രസ്ഥാനംRomanticism and Historical fiction
പ്രധാന കൃതികൾദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ, The Three Musketeers
സ്വാധീനിച്ചവർHector Berlioz
സ്വാധീനിക്കപ്പെട്ടവർStephen King, Steven Brust,
Robert E. Howard, Narcís Oller, Juan Gómez-Jurado, Alexandru Hrisoverghi, Emilio Salgari, Jin Yong, Jules Verne, Henryk Sienkiewicz
ഒപ്പ്
Alexandre Dumas Signature.svg

പ്രശസ്തനായ ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും ആയിരുന്നു അലക്സാണ്ടർ ഡ്യൂമാസ് (Alexandre Dumas). 'ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ' എന്ന പ്രശസ്ത കൃതിയുടെ കർത്താവാണ് അദ്ദേഹം.

ജീവിത രേഖ[തിരുത്തുക]

ഫ്രാൻസിലെ വില്ലെ-കോട്ടെറെയിൽ 1802-ൽ അലക്സാണ്ടർ ഡ്യൂമാസ് ജനിച്ചു[1]. നെപ്പോളിയന്റെ ഭരണത്തിൽ പട്ടാളത്തിൽ ജനറൽ ആയിരുന്നു അച്ഛൻ. നെപ്പോളിയന്റെ അപ്രീതിക്ക് പാത്രമായ അച്ഛൻ മരിച്ചതോടെ അദ്ദേഹവും മാതാവും പട്ടിണിയിൽ ആയി. വക്കീൽ ഗുമസ്തനായി പണിയെടുത്തിരുന്ന അദ്ദേഹം മെച്ചപ്പെട്ട ജോലി അന്വേഷിച്ച് 1823-ൽ പാരീസിൽ എത്തി.ഒന്നാന്തരം കൈയക്ഷരമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫ്രഞ്ച് രാജാവായ ഓർലിയൻസിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴിൽ ജോലി കിട്ടാൻ ഇത് സഹായിച്ചു.1824-ൽ അദ്ദേഹത്തിന് തയ്യൽക്കാരിയിൽ ഒരു മകനുണ്ടായി. അവർ വിവാഹം കഴിച്ചിരുന്നില്ല.മകനെ വർഷങ്ങൾക്കു ശേഷമാണു ഡ്യൂമ അംഗീകരിച്ചത്.അലെക്സാണ്ടർ ഡ്യൂമാസ് ജൂനിയർ എന്ന ആ മകൻ അച്ഛനെ പോലെ തന്നെ പ്രശസ്തനായ നാടകകൃത്തും നോവലിസ്റ്റും ആയി മാറി.ഡ്യൂമ ഫിൽസ്‌ എന്നാണ് മകൻ അറിയപ്പെട്ടിരുന്നത് [2].

ഡ്യൂക്കിന് കീഴിൽ ജോലി നേടിയ അലക്സാണ്ടർ ഡ്യൂമാസ് നാടകത്തിലൂടെ ആണ് സാഹിത്യ ജീവിതം ആരംഭിക്കുന്നത്.1822-ൽ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം.നടകവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി.മിക്കവയും വിജയം വരിക്കുകയും ചെയ്തു.ദി ടവർ ഓഫ് നെസ്ലെ ആണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്‌ ആയി കരുതപ്പെടുന്നത്. നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങൾ എഴുതികഴിഞ്ഞിരുന്നു. പക്ഷേ ചരിത്ര നോവലുകൾ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ൽ ആണ് പ്രശസ്തമായ ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. Britannica Britannica.com
  2. josephhaworth.com

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഡ്യൂമാസ്&oldid=3069080" എന്ന താളിൽനിന്ന് ശേഖരിച്ചത്