രാമരാജാബഹദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാമരാജാബഹദൂർ
Ramarajabahadoor.jpg
പുസ്തകത്തിന്റെ പുറം ചട്ട
Authorസി.വി. രാമൻപിള്ള
Original titleരാമരാജാബഹദൂർ
Countryഇന്ത്യ
Languageമലയാളം
Genreചരിത്രാഖ്യായിക
Publication date
1918
Media typeഅച്ചടി (പേപ്പർബാക്ക്)
Pages443
ISBNISBN 8126403012
Preceded byധർമ്മരാജാ

സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്.

തിരുവിതാംകൂറും ടിപ്പുസുൽത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. യുദ്ധത്തിൽ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തിരുവിതാംകൂർ, പെരിയാറിലെ വെള്ളപ്പൊക്കം മൂലം ടിപ്പുവിന്റെ സേനക്കുണ്ടായ നാശനഷ്ടങ്ങൾ മൂലം രക്ഷപ്പെടുന്നതാണ് കഥ. ദിവാൻ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.

അവലംബം[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമരാജാബഹദൂർ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=രാമരാജാബഹദൂർ&oldid=1610615" എന്ന താളിൽനിന്നു ശേഖരിച്ചത്