എം.ജി. ശശിഭൂഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ജി. ശശിഭൂഷൺ
ജനനം (1951-01-01) ജനുവരി 1, 1951 (വയസ്സ് 67)
കൃഷ്ണപുരം,ആലപ്പുഴ കേരളം
ദേശീയത ഇന്ത്യൻ
തൊഴിൽ അദ്ധ്യാപകൻ, ചരിത്ര പണ്ഡിതൻ
ജീവിത പങ്കാളി(കൾ) ബിന്ദു
കുട്ടി(കൾ) ഗൗതം, ഗായത്രി
മാതാപിതാക്കൾ എസ്. ഗുപ്തൻ നായർ, ഭാഗീരഥിയമ്മ

ചരിത്ര പണ്ഡിതനും അദ്ധ്യാപകനും സ്വാതിതിരുനാൾ മ്യൂസിയം ഡയറക്ടറുമാണ് മേമന ഗുപ്തൻ നായർ ശശിഭൂഷൺ എന്ന ഡോ. എം.ജി. ശശിഭൂഷൺ (ജനനം: 1 ജനുവരി 1951). [1]

ജീവിതരേഖ[തിരുത്തുക]

മലയാളത്തിലെ നിരൂപണപ്രതിഭകളിലൊരാളായ പ്രൊഫ. എസ്‌.ഗുപ്‌തൻനായരുടെ മകനാണ് ശശിഭൂഷൺ. മലയാളമനോരമ, മാതൃഭൂമി ദിനപത്രങ്ങളിൽ സബ്‌ എഡിറ്ററായും 18 വർഷം കോളജ്‌ അദ്ധ്യാപകനായും സേവനമനുഷ്‌ഠിച്ചു. കേരളീയ കലയെയും സംസ്‌കാരത്തെയും കുറിച്ച്‌ നിരവധി ലേഖനങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുന്നൂറോളം ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളെയും ശില്‌പങ്ങളെയും കുറിച്ചും കേരളത്തിലെ സർപ്പക്കളങ്ങൾ, കളമെഴുത്തുപാട്ടുകൾ എന്നിവയെക്കുറിച്ചും പഠനം നടത്തിയി. കേരള ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, എന്നിവയിലും ന്യൂമിസ്‌മാറ്റിക്‌ സൊസൈറ്റി ഒഫ്‌ ഇന്ത്യയിലും എക്‌സി. കമ്മിറ്റി അംഗമായിരുന്നു. ശ്രീശങ്കര സംസ്‌കൃത യൂനിവേഴ്‌സിറ്റിയിലും കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിലും ബോർഡ്‌ ഒഫ്‌ സ്‌റ്റഡീസ്‌ മുൻ അംഗവും കേരള സാക്ഷരതാ മിഷൻ മുൻ ഡയറക്‌ടറുമാണ്‌.

കൃതികൾ[തിരുത്തുക]

  • ഉറവുകൾ
  • കേരളത്തിലെ ചുവർചിത്രങ്ങൾ
  • മ്യൂറൽസ്‌ ഓഫ്‌ കേരള (മോണോഗ്രാഫ്‌)
  • ചരിത്രംകുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രം
  • കേരളീയരുടെ ദേവതാസങ്കല്പം
  • ഗംഗ മുതൽ കാവേരി വരെ

അവലംബം[തിരുത്തുക]

  1. "എം.ജി. ശശിഭൂഷൺ". www.puzha.com. ശേഖരിച്ചത് 30 ഏപ്രിൽ 2014. 
"https://ml.wikipedia.org/w/index.php?title=എം.ജി._ശശിഭൂഷൺ&oldid=2772277" എന്ന താളിൽനിന്നു ശേഖരിച്ചത്