ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേട്ടയിൽ രാമൻപിള്ള ആശാൻ രചിച്ച ആട്ടക്കഥയാണ് ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ.

കഥാസംഗ്രഹം[തിരുത്തുക]

സൂര്യവംശരാജാവായ ത്രിശങ്കുവിന്റെ പുത്രനാണ് ഹരിശ്ചന്ദ്രൻ.ഒരിക്കൽ ഇന്ദ്രസദസ്സിൽ വച്ച് വസിഷ്ഠനും വിശ്വാമിത്രനും ഒരു വാദത്തിൽ ഏർപ്പെട്ടു.ഹരിശ്ചന്ദ്രൻ കള്ളം പറയുമെന്നു വിശ്വാമിത്രനും സത്യം മാത്രമേ പറയുകയുള്ളൂ എന്നു വസിഷ്ഠനും തർക്കിച്ചു.തന്റെ വാദം ലക്ഷ്യത്തിലെത്തിയ്ക്കുനതിനു വേണ്ടി വിശ്വാമിത്രൻ പല വഴികളും നോക്കുന്നു. തന്റെ യജ്ഞത്തിനു ധനം വേണമെന്ന ആവശ്യവുമായി ഹരിശ്ചന്ദ്രനെ ചെന്നുകാണുന്നു. ഒരു വീരൻ ആനപ്പുറത്തു നിന്നു മുകളിലേയ്ക്കു കല്ലെറിഞ്ഞാൽ അത്രയും ഉയരത്തിൽ ധനമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കൂടാതെ രാജ്യത്തെ വിളകളും വിഭവസമൃദ്ധിയും നശിപ്പിയ്ക്കുവാൻ വിശ്വാമിത്രൻ ശ്രമിയ്ക്കുന്നു.എങ്കിൽപ്പോലും വിശ്വാമിത്രന്റെ ശ്രമങ്ങളെ ഹരിശ്ചന്ദ്രനു അതിജീവിയ്ക്കാൻ ആയില്ല.വാക്കുപാലിയ്ക്കുവാനും കടം വീട്ടുവാനും അദ്ദേഹം രാജ്യം വിട്ടു പോകുന്നു. വനത്തിൽ അലഞ്ഞുതിരിയേണ്ടി വന്ന ഹരിശ്ചന്ദ്രനു വീണ്ടും പരീക്ഷണങ്ങളെ അതിജീവിയ്ക്കേണ്ടി വന്നു. അഗ്നിദേവനെ ധ്യാനിച്ച് കാട്ടുതീയിൽപ്പെടുത്താനും വിശ്വാമിത്രൻ ശ്രമിച്ചു.അദ്ദേഹത്തിനു ഭാര്യയെയും മകനേയും വിൽക്കേണ്ടി വരുന്നു. അഗ്നിദേവൻ വേഷപ്രശ്ഛന്നനായി വന്നു ഭാര്യ ചന്ദ്രമതിയെ വിലയ്ക്കുവാങ്ങി. വീരബാഹുവിന്റെ(യമൻ) ചുടുകാടിന്റെ കാവൽക്കാരനായി മാറിയ ഹരിശ്ചന്ദ്രൻ തന്നെത്തന്നെ വിൽക്കുവാൻ തീരുമാനിയ്ക്കുന്നുണ്ട്. ഇതിനിടെ പുത്രൻ സർപ്പദംശനമേറ്റു കൊല്ലപ്പെടുന്നു. ശവം സംസ്ക്കരിയ്ക്കാൻ ഹരിശ്ചന്ദ്രൻ ചന്ദ്രമതിയോടു പണം ആവശ്യപ്പെടുന്നു. അതിന്റെ കൂലിയായി തന്റെ മംഗല്യസൂത്രം അഴിച്ചുനൽകി. കൊലക്കുറ്റം ആരോപിച്ച് ചന്ദ്രമതിയെ മരണശിക്ഷയ്ക്കു വിധിയ്ക്കുന്നു. ഹരിശ്ചന്ദ്രൻ തന്നെയാണ് ശിക്ഷനടപ്പാക്കേണ്ട ചുമതല. വാളോങ്ങുന്നുണ്ടെങ്കിലും ആ ഖഡ്ഗം പൂമാലയായി മാറി.മരിച്ച കുട്ടി പുനർജ്ജീവിയ്ക്കുന്നു.അഗനിദേവനും യമനും സത്യം വെളിപ്പെടുത്തുന്നു. ഹരിശ്ചന്ദ്രനു രാജ്യവും ക്ഷേമാശ്വൈര്യങ്ങളും വീണ്ടുകിട്ടുന്നു.[1]

അവലംബം[തിരുത്തുക]

  1. ആട്ടക്കഥാ സാഹിത്യം. കേ: ഭാ: ഇ 1999 പേജ് 320 ,321