തൽപുരുഷസമാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസമാണ് തൽപുരുഷസമാസം. ഉദാ: ആനത്തല


ആനയുടെ തല എന്നീ പദങ്ങൾ ചേർന്നുണ്ടായതാണ് ആനത്തല. ഇതിൽ പൂർവ്വപദത്തിലെ ഉടെ എന്ന പ്രത്യയം ലോപിച്ച് ഒറ്റപ്പദമായി മാറി

വിഭക്തികളനുസരിച്ച്[തിരുത്തുക]

തൽപുരുഷസമാസത്തിൽ പൂർവ്വപദത്തിലെ വിഭക്തികൾ മാറുന്നതിനനുസരിച്ച് പലതായി തിരിക്കാം അവ ഉദാഹരണസഹിതം താഴെ വിവരിക്കുന്നു.

നിർദ്ദേശിക തൽപുരുഷൻ[തിരുത്തുക]

പ്രത്യയങ്ങളൊന്നും ചേർക്കാതെ പൂർ‌വ്വപദം നിലകൊള്ളുകയാണെങ്കിൽ അത് നിർദ്ദേശിക.

  • കേരളദേശം - കേരളമെന്ന ദേശം
  • അശോക ചക്രവർത്തി - അശൊകനെന്ന ചക്രവർത്തി.
  • ദാവീദ് രാജാവ് -ദാവീദെന്ന രാജാവ്
  • രോഹിണി നക്ഷത്രം - രോഹിണിയെന്ന നക്ഷത്രം
  • തിരുവിതാങ്കൂർ രാജവംശം - തിരുവിതാങ്കൂറെന്ന രാജവംശം  

പ്രതിഗ്രാഹിക തൽപുരുഷൻ[തിരുത്തുക]

പൂർ‌വ്വപദം ഒരു കർമ്മത്തോടു കൂടി എന്ന പ്രത്യയം ചേർന്നതാണെങ്കിൽ അത് പ്രതിഗ്രാഹിക.

  • മരംകൊത്തി - മരത്തെ കൊത്തുന്ന പക്ഷി.
  • മുടിവെട്ട് - മുടിയെ വെട്ടുന്ന ജോലി.
  • ജാതിനിർണയം - ജാതിയെ നിർണയിക്കൽ .
  • കലാനിരൂപണം - കലയെ നിരൂപിക്കൽ

സംയോജിക തൽപുരുഷൻ[തിരുത്തുക]

പൂർ‌വ്വപദത്തോടു കൂടി ഓട് എന്ന പ്രത്യയം ചേർന്നിരിക്കുന്നു.

  • ഈശ്വരതുല്യൻ - ഈശ്വരനോട് തുല്യൻ.
  • രാക്ഷസതുല്യൻ - രാക്ഷസനോട് തുല്യൻ.

ഉദ്ദേശിക തൽപുരുഷൻ[തിരുത്തുക]

ക്ക്, ന്‌ എന്നിവ ചേർന്നാൽ ഉദ്ദേശിക.

  • ശീശുഭക്ഷണം - ശിശുവിന്‌ നൽകുന്ന ഭക്ഷണം
  • കാലിത്തീറ്റ - കാലിക്ക് നൽകുന്ന തീറ്റ.

പ്രയോജിക തൽപുരുഷൻ[തിരുത്തുക]

ആൽ എന്ന പ്രത്യയം ചേർന്നാൽ പ്രയോജിക.

  • സ്വർണ്ണമോതിരം - സ്വർണ്ണത്താൽ ഉള്ള മോതിരം
  • സ്വർണ്ണവാൾ - സ്വർണ്ണത്താൽ ഉള്ള വാൾ.

സംബന്ധിക തൽപുരുഷൻ[തിരുത്തുക]

ന്റെ, ഉടെ മുതലായ പ്രത്യയങ്ങൾ ചേർന്നാൽ സംബന്ധിക.

  • പിതൃസ്വത്ത് - പിതാവിന്റെ സ്വത്ത്.
  • രാജകിരീടം - രാജാവിന്റെ കിരീടം.

ആധാരിക തൽപുരുഷൻ[തിരുത്തുക]

കൽ, ഇൽ പ്രത്യയങ്ങൾ ചേർന്നാൽ ആധാരിക.

  • സംഗീതവാസന - സംഗീതത്തിൽ ഉള്ള വാസന.

കർമ്മധാരയൻ[തിരുത്തുക]

സമാനാധികരണമായ വിശേഷണം വിശേഷ്യത്തോട് ചേർന്നുണ്ടാകുന്ന തൽപുരുഷനാണ് കർമധാരയൻ. ഉദാ: നീലമേഘം – നീലയായ മേഘം ദിവ്യപ്രഭ – ദിവ്യമായ പ്രഭ

"https://ml.wikipedia.org/w/index.php?title=തൽപുരുഷസമാസം&oldid=3609093" എന്ന താളിൽനിന്ന് ശേഖരിച്ചത്