മാർത്താണ്ഡവർമ്മ നോവലിലുള്ള സൂചകങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.വി. രാമൻപിള്ളയുടെ 1891-ലെ ചരിത്രാത്മക നോവലായ മാർത്താണ്ഡവർമ്മയിലെ ബഹുവിധ സൂചകങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു.

ചരിത്രം, ഐതിഹ്യം, രാഷ്ട്രീയം എന്നിവയിലോട്ടുള്ള സൂചകങ്ങൾ[തിരുത്തുക]

ചരിത്രം, ഐതിഹ്യം, ജീവിതം എന്നിവയിൽ അധിഷ്ഠിതമായ കഥാപാത്രങ്ങൾ[തിരുത്തുക]

ചരിത്രം, ഐതിഹ്യം, രാഷ്ട്രീയം എന്നിവയിൽ അധിഷ്ഠിതമായ സംഭവങ്ങൾ[തിരുത്തുക]

മധുര നായക്കന്മാരുമായുള്ള ഉടമ്പടി[തിരുത്തുക]

രാമവർമ്മ രാജാവിന്റെ ഭരണകാലത്ത്, എട്ടുവീട്ടിൽ പിള്ളമാർ, മാടമ്പിമാർ തുടങ്ങിയ മേധാവികളും പ്രഭുക്കന്മാരും ഉണ്ടാക്കിയ പ്രശ്‌നങ്ങൾ കൂടാതെ, മറ്റ് ചെറുകിട പ്രമാണിമാരും സംസ്ഥാനത്തിന്റെ വരുമാനത്തിൽ സംഭാവന ചെയ്യുന്നതിൽ നിന്ന് പിന്മാറിയിരുന്നു; ആയതിനാൽ ഭരണകൂടത്തിന്റെ പക്കൽ ആവശ്യത്തിന് പണവും ആൾബലവും കുറയുകയും സായുധരായ കൊള്ളക്കാരുടെ അതിക്രമങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തിന് കഴിയാതെയും ആയി.[1] കൊല്ലവർഷം 901-ൽ രാമവർമ്മ രാജാവ് തിരുച്ചിറപ്പള്ളിയിലേക്ക് പോകുകയും, ഒരു നിശ്ചിത വാർഷിക തുകയ്ക്ക് തിരുവിതാംകൂറിലേക്ക് അധിക സേനയെ എത്തിക്കാൻ മധുര നായ്ക്കരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.[2] ടി. കെ. വേലുപിള്ള തിരുവിതാംകൂറിൽ നിന്ന് മധുരയിലേക്ക് പണം നൽകിയതിന്റെ പരാമർശങ്ങൾ ഉദ്ധരിക്കുന്നുണ്ട്.[3] നോവലിൽ, രാമവർമ്മ രാജാവും തിരുമുഖത്തുപ്പിള്ളയും കൊല്ലവർഷം 901-ൽ തിരുച്ചിറപ്പള്ളിയിലേക്ക് അധിക സേനയായ മധുരപ്പടയെ ഏർപ്പെടുത്താൻ പോകുകയും, മധുരപ്പട പിന്നീട് ഭൂതപാണ്ടിയിൽ തമ്പടിച്ചിരിക്കുന്നതായും അവതരിപ്പിച്ചിരിക്കുന്നു.

മാർത്താണ്ഡവർമ്മ യുവരാജാവിനെതിരേയുള്ള വധശ്രമങ്ങൾ[തിരുത്തുക]

ക്ഷേത്രപ്രദേശത്തുണ്ടായ വധശ്രമം[തിരുത്തുക]

പ്രസ്തുത നോവലിൽ, രാമവർമ്മ മഹാരാജാവും തിരുമുഖത്തുപ്പിള്ളയും തിരുച്ചിറപ്പള്ളിയിലേക്ക് പോയിരുന്നപ്പോൾ, മാർത്താണ്ഡവർമ്മ യുവരാജാവും അനന്തപത്മനാഭനും നാഗർകോവിലിലായിരുന്നു, അനന്തപത്മനാഭൻ തന്റെ അമ്മയുടെ രോഗവിവരമറിഞ്ഞ് അവിടെ നിന്ന് പുറപ്പെട്ട് വീട്ടിലേക്ക് പോയതിനെത്തുടർന്ന് യുവരാജാവിനെ പത്മനാഭൻ തമ്പിയുടെ ആളുകൾ അവിടെ നിന്ന് തുരത്തുകയും കള്ളിയങ്കാട്ട് ക്ഷേത്രത്തിൽ വച്ച് ജീവാപായം വരുത്താൻ ഉദ്യമിക്കുകയും ചെയ്യുന്നു. ബ്രാഹ്മണരൂപത്തിൽ മാർത്താണ്ഡവർമ്മയുടെ രക്ഷപ്പെടലായാണ് ഈ സംഭവത്തെ നോവലിൽ തുടർന്നു പരാമർശിക്കുന്നത്. തിരുവിതാംകൂർ ചരിത്രത്തിലും മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടിലും സംഭവത്തെക്കുറിച്ചുള്ള പരാമർശങ്ങള്ളുള്ളത് ഡോ.പി.വേണുഗോപാലൻ ഉദ്ധരിക്കുന്നു.[4] കുമാരകോവിലിനടുത്തുള്ള (തക്കലയിൽ നിന്ന് 2 മൈൽ വടക്ക്) ഒരു ശിവക്ഷേത്രത്തിലാണ് സംഭവം, അവിടെ അക്രമികളുടെ കണ്ണുവെട്ടിച്ച് അഭയം പ്രാപിച്ച മാർത്താണ്ഡവർമ്മയ്ക്ക് ക്ഷേത്രത്തിലെ പൂജാരി സഹായമേൽകുകയും ഇരുവരും വേഷങ്ങൾ കൈമാറുകയും മാർത്താണ്ഡവർമ്മ, ക്ഷേത്രത്തിലെ പൂജാരിയുടെ വേഷത്തിൽ രക്ഷപ്പെടുകയും, രാജവസ്ത്രങ്ങളിലായിരുന്ന പൂജായിരിയെ അക്രമികൾ കൊലപ്പെടുത്തുകയും ചെയ്തു.[5]

പനത്തറ, പെരുങ്കടവിളയിലെ ഈഴവ വീട്, നെടുമങ്ങാട് കോട്ട എന്നിവിടങ്ങളിൽ മാർത്താണ്ഡവർമ്മ വിജയകരമായി രക്ഷപ്പെട്ടതിനെ പറ്റിയുള്ള പരാമർശങ്ങളിലൂടെ ശത്രുക്കൾ നടത്തിയ ജീവാപായ ഉദ്യമങ്ങളെ നോവലിൽ കുറിക്കുന്നുണ്ട്.

പെരുങ്കടവിള ഈഴക്കുടിയിൽ രക്ഷപ്പെട്ടത്[തിരുത്തുക]

യുവരാജാവിനെ തേടിക്കൊണ്ടിരുന്ന എട്ടുവീട്ടിൽപിള്ളമാരുടെയും അവരുടെ ആളുകളുടെയും കണ്ണിൽപെടാതെ,, ധനുവച്ചപുരം , എയ്തുകൊണ്ടാംകാണി,[A] മാരായമുട്ടം[B] എന്നിവിടങ്ങളിൽ നിന്ന് രക്ഷപ്പെട്ട് മാലക്കുളങ്ങരയ്ക്ക്[C] സമീപമുള്ള ഒരു നദിയോരത്ത് വിശ്രമിക്കുന്ന മാർത്താണ്ഡവർമ്മയെ തമ്പി സഹോദരന്മാരുടെയുടെ ആളുകൾ കാണുകയും അവരിൽ നിന്ന് രക്ഷപ്പെടാനായി അടുത്തുള്ള പെരുങ്കടവിളയിലെ ഈഴക്കുടിയായ ആലയിൽ പുതൂർ വീട്ടിൽ അഭയം പ്രാപിച്ച മാർത്താണ്ഡവർമ്മയെ അവിടെ പരമ്പുകൾക്കുള്ളിൽ മറയുവാൻ കാളിപ്പണിക്കത്തി സഹായിച്ചതിനാൽ തിരച്ചിൽ നടത്തുന്നവർക്ക് യുവരാജാവിനെ കണ്ടെത്താനായില്ല.[6]

ചാന്നാന്റെ സഹായവും മരപ്പൊത്തിലൊളിച്ചതും[തിരുത്തുക]

നോവലിൽ, വേലുക്കുറുപ്പു് കൂട്ടാളികൾ എന്നിവരിൽ നിന്ന് ഓടിരക്ഷപ്പെടുന്ന മാർത്താണ്ഡവർമ്മയെ ഒരു ഭ്രാന്തൻ ചാന്നാൻ മരത്തിൽ ഒളിപ്പിച്ച് പിന്തുടരുന്നവരെ വഴിതെറ്റിക്കുന്നു. ഡോ.പി.വേണുഗോപാലന്റെ അഭിപ്രായത്തിൽ, മാർത്താണ്ഡവർമ്മ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ട രണ്ട് സാഹചര്യങ്ങളുടെ സങ്കലനമാണ് മേൽപ്പറഞ്ഞ സംഭവത്തിന്റെ വിവരണം.[4] ഒരിക്കൽ, കന്യാകുമാരിയിലും ശുചീന്ദ്രത്തും ചില രഹസ്യ സന്ദർശനങ്ങൾക്കുശേഷം മാർത്താണ്ഡവർമ്മ മടങ്ങിവരുമ്പോൾ , എട്ടുവീട്ടിൽപിള്ളമാരുടെയും തമ്പി സഹോദരന്മാരുടെയും ആളുകൾ അദ്ദേഹത്തെ കാണുകയും, ആക്രമിക്കുവാൻ തുരത്തിയപ്പോൾ, അടുത്തുള്ള വയലിലേക്ക് ഓടിപാഞ്ഞ മാർത്താണ്ഡവർമ്മ, ആ വയലിലുണ്ടായിരുന്ന ഒരു ചാന്നൻ ഉഴവുകാരൻ നിർദ്ദേശിച്ചതനുസരിച്ച് അടുത്തുള്ള ശാസ്താവിന്റെ അമ്പലത്തിലുണ്ടായിരുന്ന ഒരു പൊള്ളയായ ആനയുടെ പ്രതിമയ്ക്കുള്ളിൽ ഒളിക്കുകയും, തുരത്തുന്നവർ കൃഷിയിടത്തിലെത്തി ഉഴവുകാരനെ ചോദ്യം ചെയ്തപ്പോൾ തെക്കൻ പ്രവിശ്യകളിലേക്ക് അവരെ വഴിതെറ്റിച്ചയയ്ക്കുകയും, ചാന്നൻ ചെയ്യുന്നു. മറ്റൊരവസരത്തിൽ, മാർത്താണ്ഡവർമ്മയെ ശത്രുക്കൾ തുരത്തുമ്പോൾ, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്ലാവിലുണ്ടായിരുന്ന വലിയ പൊത്തിൽ ഒളിച്ചിരുന്ന് രക്ഷപ്പെടുന്നു.[5] ഈ പ്ലാവ് ഇപ്പോഴും ക്ഷേത്രവളപ്പിൽ സംരക്ഷിക്കപ്പെട്ട്, അമ്മച്ചിപ്ലാവ് എന്നറിയപ്പെടുന്നു..

കാർത്തിക തിരുന്നാൾ ഇളയതമ്പുരാനെതിരേയുള്ള വധശ്രമം[തിരുത്തുക]

കൊല്ലവർഷം 903-ൽ കാർത്തിക തിരുനാൾ രാമവർമ്മ ഇളയ തമ്പുരാനും, അമ്മത്തമ്പുരാട്ടിയും തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോകുമ്പോൾ രാമനാമഠത്തിൽപിള്ള തന്റെ ആളുകളുമായി ചേർന്ന് ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോവലിൽ ഈ സംഭവത്തെ പരാമർശിക്കുന്നത്. മേൽപറഞ്ഞ സംഭവങ്ങൾക്കിടയിൽ കിളിമാനൂർ കോയിത്തമ്പുരാന്റെ സഹായത്തോടെ ഇരുവരെയും അടുത്തുള്ള സുരക്ഷിത ഗ്രാമത്തിലേക്ക് നയിക്കുകയും വഴിമധ്യേ പല്ലക്കിൽ സ്ഥാനം പിടിച്ച് അക്രമികളെ നേരിട്ട തമ്പുരാൻ ഒടുവിൽ കൊല്ലപ്പെടുകയാണ് ഉണ്ടായതെന്ന്, പി. ശങ്കുണ്ണിമേനോൻ കുറിക്കുന്നു.[7] പാച്ചുമൂത്തത്തിന്റെ തിരുവിതാംകൂർ ചരിത്രത്തിൽ[D] മേൽപറഞ്ഞ സംഭവം അന്നത്തെ ചെങ്ങന്നൂർ ജില്ലയിലെ ബുദ്ധനൂരിലാണ്[E] നടന്നതെന്നും കായംകുളത്ത് നിന്നുള്ള കശ്മലന്മാരാണ് ആക്രമണം നടത്തിയതെന്നും പി. ശങ്കുണ്ണിമേനോന്റെ ചരിത്രവിവരണത്തിന് വിരുദ്ധമായും അക്രമികളെ സംരക്ഷിച്ച കിളിമാനൂരിലെ തമ്പുരാൻ രാജ്ഞിയുടെ ഭർത്താവാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. വി. നാഗമയ്യ, പി.ശങ്കുണ്ണിമേനോന്റെ വിവരണത്തെ പിന്തുണയ്ക്കുകയും കിളിമാനൂരിലെ കേരളവർമ്മ കോയിത്തമ്പുരാനെ രാജ്ഞിയുടെ പതിയായി പരാമർശിക്കുകയും ചെയ്യുന്നു.[8] ടി. കെ. വേലുപിള്ള, പാച്ചുമുത്തത്തിന്റെ പ്രസ്താവനകളെ പിന്തുണയ്ക്കുകയും പി. ശങ്കുണ്ണിമേനോന്റെ വിവരണത്തെ അപലപിക്കുകയും ചെയ്യുന്നുത് ബ്രിട്ടീഷ് രേഖകളായ ലെറ്റേഴ്സ് ടു തെലിച്ചേരിയിൽ[F] സംഭവത്തെക്കുറിച്ചുള്ള പരാമർശങ്ങൾ മനഃപൂർവം ഒഴിവാക്കിക്കൊണ്ടുള്ള അവധാനോദ്ദേശ്യത്തോടെയാണെന്ന് ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാണിക്കുന്നു.[9]

തമ്പി സഹോദരന്മാരുടെ രാജ്യാവകാശവാദം[തിരുത്തുക]

രാമവർമ്മ രാജാവിന്റെ അവസാന കാലത്ത് തമ്പി സഹോദരന്മാർ, അവർ നിലവിലെ രാജാവിന്റെ നേർവംശ പിൻഗാമികളായിരുന്നതിനാൽ വേണാടിന്റെ സിംഹാസനത്തിന് അവകാശവാദം ഉന്നയിച്ചുവെന്ന ഐതിഹ്യം ഡോ. ​​എ. പി. ഇബ്രാഹിംകുഞ്ഞ് പരാമർശിക്കുന്നു, ഇത് നിലവിലെ രാജാവിന്റെ സ്വസ്രീയൻ അവകാശിയാകുന്ന ഭിന്നശാഖാ ദായക്രമം അനുവർത്തിച്ചിരുന്ന വേണാട്ടിലെ ആചാരങ്ങൾക്ക് വിരുദ്ധമായിരുന്നു[10] രാമവർമ്മ തന്റെ ജീവിതപങ്കാളിയായ അഭിരാമയോട് അവർക്കുണ്ടാകുന്ന മക്കളെ വേണാടിന്റെ അനന്തരവകാശികളാക്കാമെന്ന് വാഗ്ദാനം ചെയ്തതായി ഒരു ഐതിഹ്യമുണ്ടെന്ന് പി. കെ. പരമേശ്വരൻ നായർ പ്രസ്താവിക്കുന്നുണ്ടെങ്കിലും; രാമവർമ്മ, തന്റെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിന്റെ ആദ്യ നാളുകളിൽ രാജാവോ സിംഹാസനത്തിന്റെ അടുത്ത അവകാശിയോ ആയിരുന്നില്ലെന്നതുകൊണ്ടും, അദ്ദേഹത്തിന്റെ ജീവിതകാലത്തിന്റെ അവസാന അഞ്ചു വർഷങ്ങൾ മാത്രമാണ് അദ്ദേഹം രാജ്യം ഭരിച്ചിരുന്നെന്നതുകൊണ്ടും മുകളിൽ പറഞ്ഞ ഐതിഹ്യ വിവരണം സാധുവല്ലെന്ന് ഡോ. പി. വേണുഗോപാലൻ പറയുന്നു.[11] സിംഹാസനത്തിനായി അവകാശവാദം ഉന്നയിക്കാൻ, തമ്പി സഹോദരന്മാരെ സാമന്തന്മാരും പ്രഭുക്കന്മാരും എട്ടുവീട്ടിൽ പിള്ളമാരും മാടമ്പിമാരും ചേർന്ന് പ്രേരിപ്പിച്ചതായി പി.ശങ്കുണ്ണിമേനോനും വി.നാഗമയ്യയും രേഖപ്പെടുത്തുന്നു.[12] മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തെത്തുടർന്ന് രാജപദവികളിൽ നിന്ന് തരംതാഴ്ന്നതായി തോന്നിയ തമ്പി സഹോദരന്മാരുടെ അതൃപ്തി, മാടമ്പിമാരും എട്ടുവീട്ടിൽപിള്ളമാരും വളർത്തി പ്രകോപിച്ചതിനാൽ തമ്പിമാർ അവകാശവാദം ഉന്നയിച്ചതായി ദിവാൻ നാണുപിള്ള കുറിക്കുന്നു.[13] മരുമക്കത്തായം എന്ന ആചാരത്തിന് എതിരായാണ് തമ്പി സഹോദരന്മാർ സിംഹാസനം പിടിച്ചെടുക്കാൻ ശ്രമിച്ചതെന്ന് ടി. കെ. വേലുപ്പിള്ള അഭിപ്രായപ്പെടുന്നു.[14] രാമവർമ്മയുടെ വിയോഗത്തിനുശേഷമാണ് മേൽപ്പറഞ്ഞ അവകാശവാദവും തർക്കവും ഉണ്ടായതെങ്കിലും, രാജാവിന് അസുഖം വരുന്നതിന് വളരെ മുമ്പുതന്നെ തമ്പി സഹോദരന്മാരുടെ ഗൂഢാലോചന ആരംഭിച്ചതായും പത്മനാഭൻതമ്പിയും സുന്ദരയ്യനും മാർത്താണ്ഡവർമ്മയെ പിന്തുടർച്ചാവകാശത്തിൽ നിന്ന് ഒഴിവാക്കാൻ പദ്ധതികൾ തയ്യാറാക്കിയതായും നോവലിൽ അവതരിപ്പിക്കുന്നു. രാമവർമ്മ രാജാവിന്റെ കാലശേഷം പത്മനാഭൻതമ്പിയെ രാജാവാക്കാമെന്ന് എട്ടുവീട്ടിൽപിള്ളമാർ ഉറപ്പ് നൽകുന്നതായി നോവലിൽ പരാമർശിക്കുന്നുണ്ട്. നോവലിൽ, മക്കത്തായം ഊന്നിപ്പറഞ്ഞാൽ തന്റെ അനുജനായ രാമൻതമ്പി പിണങ്ങുമെന്ന ആശങ്ക പത്മനാഭൻതമ്പി സുന്ദരയ്യനോട് ഉന്നയിക്കുന്നുമുണ്ട്.

അന്യദേശ ശക്തികളുമായി തമ്പി സഹോദരന്മാരുടെ സഖ്യം[തിരുത്തുക]

വേണാട്ടിൽ നിലനിന്നിരുന്ന ആചാരത്തിനെതിരായി തമ്പി സഹോദരന്മാർ ഉന്നയിച്ച അവകാശവാദം, മാർത്താണ്ഡവർമ്മയെ നേരിടാൻ വിദേശശക്തികളുടെ സഹായം തേടാൻ അവരെ പ്രേരിപ്പിച്ചു. പി. ശങ്കുണ്ണിമേനോന്റെ അഭിപ്രായമനുസരിച്ച്, മൂത്ത സഹോദരനായ പപ്പു തമ്പി കൊല്ലവർഷം 905 (1730)-ൽ പാണ്ഡ്യൻ ഗവർണറിൽ നിന്ന് സഹായം അഭ്യർഥിക്കുവാൻ തിരുച്ചിറപ്പള്ളിയിലേക്ക് പോയി.[15] 1729-ൽ പാണ്ഡ്യൻ ഗവർണറുടെ സഹായം തേടി തമ്പി സഹോദരന്മാർ ഇരുവരും ഒരുമിച്ച് തിരുച്ചിറപ്പള്ളിയിലേക്ക് പോയതായി വി. നാഗമയ്യ കുറിക്കുന്നു.[16] ദിവാൻ നാണുപിള്ളയുടെ അഭിപ്രായത്തിൽ, തമ്പി സഹോദരന്മാരിൽ ഒരാൾ മാത്രമാണ് കൊല്ലവർഷം 905 (1729-1730)-ൽ തിരുച്ചിറപ്പള്ളിയിലേക്ക് പോയത്.[13] കൊല്ലവർഷം 905-ൽ തമ്പി സഹോദരന്മാർ ഒരു വിദേശ കൂലിപ്പടയാളിസംഘത്തിന്റെ സേവനം ഉറപ്പാക്കിയതായി ടി. കെ. വേലുപ്പിള്ള പരാമർശിക്കുന്നുണ്ട്.[14] നോവലിൽ, ഇളയ സഹോദരനായ രാമൻതമ്പി കൊല്ലവർഷം 903-ൽ അധിക സേനയെ ഏർപ്പാടാക്കാൻ നാഞ്ചിനാട്ടിലേക്ക് പോകുന്നു.

എട്ടുവീട്ടിൽപിള്ളമാരുടെ യോഗം[തിരുത്തുക]

എട്ടുവീട്ടിൽപിള്ളമാർ വെങ്ങാനൂരിലുള്ള ഒരു സത്രത്തിന്റെ സമ്മേളനാങ്കണത്തിൽ യോഗം കൂടുകയും, യോഗത്തിൽ അവർ മാർത്താണ്ഡവർമ്മ രാജാവിനെതിരായ പദ്ധതികളെക്കുറിച്ച് കൂടിയാലോചന നടത്തുകയും, ആറാട്ടുത്സവദിനത്തിൽ രാജാവിന്റെ ഘോഷയാത്രയ്ക്കിടെ അദ്ദേഹത്തെ വധിക്കാൻ അംഗങ്ങൾ തീരുമാനിക്കുകയും, ഈ തീരുമാനം താളിയോലക്കുറിപ്പുകളിലാക്കി സന്ദേശവാഹകരുടെ പാദരക്ഷകളിൽ ഒളിപ്പിക്കുകയും ഉണ്ടായി.[17] പി. ശങ്കുണ്ണിമേനോൻ, വി. നാഗമയ്യ എന്നിവർ അഭിപ്രായപ്പെടുന്നതനുസരിച്ച്, കൊല്ലവർഷം 906-ന് ശേഷമാണ് സമ്മേളനം നടന്നത്.[18] ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്, കൊല്ലവർഷം 912-ൽ സംഭവിച്ചുവെന്നാണ് കുറിക്കുന്നത്.[19] സത്രത്തിന്റെ സൂക്ഷിപ്പുകാരനായ ഒരു പണ്ടാരം യോഗത്തെക്കുറിച്ചുള്ള രഹസ്യം ചോർത്തി രാജപക്ഷത്തിന് വിവരങ്ങൾ നൽകിയതിനെത്തുടർന്ന്, യോഗക്കുറിപ്പുകളുള്ള സന്ദേശവാഹകരെ രാജാവിന്റെ ആളുകൾ തടഞ്ഞുവയ്ക്കുകയും, ഒടുവിൽ പദ്ധതി പരാജയപ്പെടുകയും ഉണ്ടായി.[17] നോവലിൽ, എട്ടുവീട്ടിൽപിള്ളമാർ യോഗം കൂടുന്നത് ആണ്ടിയിറക്കത്തിനടുത്തുള്ള കുടമൺപിള്ളയുടെ മാതൃഭവനത്തിലാണ്. രാമവർമ്മ രാജാവിന്റെ കാലാനന്തരം അന്ത്യകർമങ്ങൾക്ക് ശേഷം യുവരാജാവ് തിരികെ പോകുുമ്പോൾ മാർത്താണ്ഡവർമ്മ യുവരാജാവിനെ വധിക്കുന്നതിനുള്ള പ്രമേയം യോഗത്തിൽ തീർപ്പാക്കുകയും, പത്മനാഭൻതമ്പിക്കായി ഒരു യോഗക്കുറിപ്പ് തയ്യാറാക്കി സുന്ദരയ്യനെ ഏൽപ്പിക്കുകയും, സുന്ദരയ്യൻ തിരികെ പോകുമ്പോൾ യോഗക്കുറിപ്പ് തട്ടിയെടുക്കാൻ ശ്രമിച്ച ഭിക്ഷുവിന്റെ വേഷത്തിലായിരുന്ന അനന്തപത്മനാഭനുമായി സംഘട്ടനത്തിലേർപ്പെടുകയും ഒടുവിൽ കുറിപ്പ് കിള്ളിയാറിൽ നഷ്ടപ്പെടുകയും ചെയ്യുന്നു. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തിനുമുമ്പ് കൊല്ലവർഷം 903-ൽ ഈ സംഭവങ്ങൾ നടക്കുന്നതായാണ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.

തമ്പി സഹോദരന്മാരുടെ ഭരണ അട്ടിമറി ശ്രമം[തിരുത്തുക]

പാണ്ഡ്യൻ ഗവർണറിൽ നിന്ന് തമ്പി സഹോദരന്മാർക്ക് സഹായമായി അഴകപ്പ മുതലിയാരുടെ കീഴിൽ വിദേശ സംഘം എത്തിയപ്പോൾ, നാഞ്ചിനാട് പാളയത്തിൽ സേനയെ അണിനിരത്താൻ തമ്പി സഹോദരന്മാർ അവരോടൊപ്പം ചേരുന്നു; ഇതിനിടയിൽ മാർത്താണ്ഡവർമ്മ കൽക്കുളത്ത് ആവശ്യമായ പ്രധിരോധസേനയെ അണിനിരത്താൻ ശ്രമിച്ചെങ്കിലും, തമ്പിമാരുടെയും സംഘത്തിന്റെ ആളുകളെയും നേരിടാൻ വേണ്ടത്ര സൈന്യം ഇല്ലാതിരുന്നതിനാൽ, മാർത്താണ്ഡവർമ്മ അഴകപ്പ മുതലിയാരുടെ, ഉപസേനാപതിയായ കണിമിയാവ്, പടനായകനായ കപാലിപ്പാറ സൊക്കലിംഗം പിള്ള എന്നിവരുമായി ചർച്ച നടത്തി, കൊല്ലത്തെ പേരകത്താവഴിയിലേക്ക് പോകുവാൻ കൽക്കുളം കോട്ടയിൽ നിന്ന് അകമ്പടിയോടെ നെയ്യാറ്റിൻകര വരെ ഒരു സുരക്ഷ ഉറപ്പാക്കി പുറപ്പെടുന്നു; യാത്രാമധ്യേ, ഇളയത്തമ്പുരാൻ കാർത്തിക തിരുനാൾ രാമവർമ്മയും അമ്മത്തമ്പുരാട്ടിയും പുത്തൻകോട്ടയിൽ[G] ഉണ്ടെന്ന് മനസ്സിലാക്കി കുടമൺപിള്ള, കരക്കുളത്തുപ്പിള്ള, വഞ്ചിക്കൂട്ടത്തുപ്പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കാനൊരുങ്ങുകയാണെന്നറിഞ്ഞ് മാർത്താണ്ഡവർമ്മ പുത്തൻകോട്ടയിലെത്തി ഇരുവരെയും ആറ്റിങ്ങലിലേക്ക് മാറ്റി കൊല്ലത്തേക്ക് പോകുന്നു. അതിനിടെ, അഴകപ്പ മുതലിയാരുടെയും തമ്പി സഹോദരന്മാരുടെയും നേതൃത്വത്തിലുള്ള സംഘം കൽക്കുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കൈവശപ്പെടുത്താൻ ശ്രമിക്കുകയും, എന്നാൽ വഞ്ചിക്കൂട്ടത്തുപിള്ള ചുമതലപ്പെയേൽപിച്ച നാട്ടുകാരുടെ പ്രതിഷേധം മൂലം പദ്ധതി പരാജയപ്പെടുകയും തമ്പി സഹോദരങ്ങൾ സംഘത്തെ പിൻവലിക്കുകയും, അഴകപ്പ മുതലിയാറും സൈന്യവും കിഴക്കൻ പ്രവിശ്യകളിലേക്ക് പോകുകയും ഉണ്ടായി.[14] മതിലകം രേഖകളിൽ, രാമവർമ്മ രാജാവിന്റെ വിയോഗത്തിന് ഒരു വർഷത്തിനുശേഷം കൊല്ലവർഷം 905-ൽ നടന്നതായാണ് മേൽപ്പറഞ്ഞ സംഭവങ്ങളുടെ വിവരണം നൽകിയിരിക്കുന്നത്.[20] നാഞ്ചിനാട്ടിൽ നിന്നുള്ള സേനയെ രാമൻ തമ്പി നയിക്കുന്നതായി നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. തമ്പി സഹോദരന്മാരും എട്ടുവീട്ടിൽപിള്ളമാരും ചേർന്ന് കൊട്ടാരം ഉപരോധിക്കാനും യുവരാജാവിനെ വധിക്കാനും പദ്ധതിയിടുന്നു, എന്നാൽ ഇളയത്തമ്പുരാനെയും അമ്മത്തമ്പുരാട്ടിയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തുണയ്ക്കുന്ന സുഭദ്രയുടെ തക്കസമയത്തുള്ള സൂചന ലഭിച്ചതിനാൽ മാർത്താണ്ഡവർമ്മ അട്ടിമറിയിൽ നിന്ന് രക്ഷപ്പെടുന്നു. തമ്പി സഹോദരന്മാരുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും നേതൃത്വത്തിലുള്ള സംഘം മാർത്താണ്ഡവർമ്മയെയും ചെറിയ ഇളയത്തമ്പുരാനെയും കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതിനാൽ അവർ മണക്കാട്ടേക്ക് പോകുന്നു. രാമവർമ്മ രാജാവിന്റെ വിയോഗത്തിന് അഞ്ചു ദിവസത്തിന് ശേഷം നടന്നതായാണ് ഈ സംഭവങ്ങൾ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.

മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം[തിരുത്തുക]

കൊല്ലവർഷം 904 (1729)-ൽ മാർത്താണ്ഡവർമ്മ സിംഹാസനാരോഹിതനായി എന്ന് പി. ശങ്കുണ്ണിമേനോനും വി. നാഗമയ്യയും രേഖപ്പെടുത്തുന്നു.[21] കൊല്ലവർഷം 904-ൽ (1729) ആഩി (ജൂൺ-ജൂലൈ അല്ലെങ്കിൽ മിഥുനം) മാസത്തിലോ അതിനുമുമ്പോ നടന്ന മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തെ മതിലകം രേഖകൾ സൂചിപ്പിക്കുന്നു.[20] കൊല്ലവർഷം 905-ൽ മാർത്താണ്ഡവർമ്മയുടെ ഭരണം ആരംഭിച്ചതായി ടി. കെ. വേലുപ്പിള്ള പരാമർശിക്കുന്നു.[22] കൊല്ലവർഷം 905-ലാണ് സ്ഥാനാരോഹണം നടന്നതെന്ന് എ. പി. ഇബ്രാഹിംകുഞ്ഞ് പരാമർശിക്കുന്നു.[23] കൊല്ലവർഷം 904-ൽ രാമവർമ്മ രാജാവിന്റെ മരണാനന്തരം രണ്ടാഴ്ചകൾക്കുശേഷം മാർത്താണ്ഡവർമ്മ സിംഹാസനാരോഹിതനായെന്നണ് നോവലിൽ കുറിച്ചിരിക്കുന്നത്.[24]

രാമവർമ്മ മഹാരാജാവിന്റെ അനാരോഗ്യവും നിര്യാണവും[തിരുത്തുക]

പി. ശങ്കുണ്ണിമേനോന്റെ അഭിപ്രായത്തിൽ, കൊല്ലവർഷം 903-ൽ (1728) രാമവർമ്മ രാജാവ് ഹ്രസ്വ രോഗത്താൽ മരിമടഞ്ഞു.[7] രാമവർമ്മ രാജാവ് മരിച്ചത് 1728-ൽ ആണെന്ന് വി. നാഗമയ്യയും കുറിക്കുന്നു.[25] ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്, മതിലകം രേഖകളെ പരാമർശിച്ച് കൊല്ലവർഷം 904-ൽ (ജനുവരി 1729) രാമവർമ്മ രാജാവ് മരിച്ചതായി പരാമർശിക്കുന്നു.[26] നോവലിൽ, കൊല്ലവർഷം 903-ലെ രാമവർമ്മ രാജാവ് അസുഖം മൂലം കിടപ്പിലാവുകയും കഥയ്ക്കിടയിൽ മരിക്കുകയും ചെയ്യുന്നു. പ്രൊഫ. എൻ. കൃഷ്ണപിള്ളയും പ്രൊഫ. വി. ആനന്ദക്കുട്ടൻ നായരും പറയുന്നതനുസരിച്ച്, നോവലിൽ പരാമർശിച്ചിരിക്കുന്ന രാമവർമ്മ രാജാവിന്റെ വിയോഗം കൊല്ലവർഷം 904-ലെ കാലഘട്ടത്തിലാണ്.[27]

ആറുമുഖംപിള്ളയുടെ തടവ്[തിരുത്തുക]

രാമവർമ്മ രാജാവുമായുള്ള കരാർ പ്രകാരം തൃക്കണാംകുടിയിൽ,[H] പാളയമിട്ട വിദേശ സൈന്യത്തിനുള്ള പണം കുടിശ്ശികയായതിനാൽ, ഒരിക്കൽ അറുമുഖംപിള്ള ദളവ അവിടെ തടവിലാക്കപ്പെട്ടു. കോട്ടാറിലെ വ്യാപാരികൾ മുഖേന ആവശ്യമായ പണമടച്ചെങ്കിലും, ആദ്യം ദളവയെ മോചിപ്പിച്ചില്ല, പിന്നെ അന്നത്തെ സർവ്വസേനാപതിയായ കുമാരസ്വാമിപിള്ള മുഖാന്തരമാണ് മോചനം നടന്നത്. പി. ശങ്കുണ്ണിമേനോൻ, ടി. കെ.വേലുപ്പിള്ള എന്നിവരുടെ അഭിപ്രായത്തിൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണത്തിനു ശേഷമാണ് തടങ്കലും മോചനവും നടന്നത്.[28] നോവലിൽ, അറുമുഖംപിള്ളയെ മധുരപ്പട ഭൂതപാണ്ടിയിൽ തടഞ്ഞുവയ്ക്കുകയും കോട്ടാറിൽ നിന്നുള്ള വായ്പകൾ വഴി സാധ്യമായ പണം കൊടുക്കുകയും ചെയ്യുന്നു; അറുമുഖംപിള്ളയുടെ മോചനം സാധ്യമാക്കുവാനുള്ള ആവശ്യമായ ബാക്കി തുക സുഭദ്ര മാർത്താണ്ഡവർമ്മയ്ക്ക് സ്ഥാനാരോഹണത്തിനുമുമ്പ് ഏർപ്പാടാക്കി കൊടുക്കുകയും ചെയ്യുന്നു.

ദേശിങ്ങനാട് അധീനത്തിലായത്[തിരുത്തുക]

ദേശിങ്ങനാട് രാജാവ് വേണാടിന്റെ കീഴിലായിരുന്ന കല്ലടയുടെ കിഴക്ക് ഭാഗങ്ങൾ ആക്രമിച്ച് കീഴടക്കിയതിനാലാണ് മാർത്താണ്ഡവർമ്മ കൊല്ലവർഷം 906-ൽ ദേശിങ്ങനാട്ടിലേക്ക് പടയോട്ടം നടത്തിയത്.[29] നോവലിൽ, അനന്തപത്മനാഭൻ മുഖ്യ സംരക്ഷകനായി, മാർത്താണ്ഡവർമ്മ രാജാവിന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെ കൊല്ലവർഷം 906-ൽ നടന്നതായി ദേശിങ്ങനാട് കീഴടക്കലിനെ പരാമർശിക്കുന്നു.

മറ്റു സംഭവങ്ങൾ[തിരുത്തുക]

വരുംകാല സംഭവവിവരണമെന്ന കണക്ക് മാർത്താണ്ഡവർമ്മയുടെ കൂട്ടാളികളാൽ പത്മനാഭൻ തമ്പി വധിക്കപ്പെടുന്നതായി നോവലിന്റെ ആദ്യപതിപ്പിൽ പരാമർശിച്ചിരുന്നത് തുടർന്നുള്ള പതിപ്പുകളിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു.[30] മാർത്താണ്ഡവർമ്മയുടെ കാവൽക്കാരാൽ നാഗർകോവിൽ കൊട്ടാരത്തിൽ പപ്പു തമ്പി വധിക്കപ്പെട്ടത്, കൊല്ലവർഷം 908-ൽ നടന്നതായി പി. ശങ്കുണ്ണിമേനോൻ രേഖപ്പെടുത്തുമ്പോൾ, 1732-ൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവാനന്തരം ചില മാസങ്ങൾക്കു ശേഷം നടന്നതായി വി. നാഗമയ്യയും രേഖപ്പെടുത്തുന്നു.[31] പി. ശങ്കുണ്ണിമേനോന്റെയും വി.നാഗമയ്യയുടെയും അഭിപ്രായത്തിൽ ഉമയമ്മ റാണിയുടെ സന്തതികളായ അഞ്ച് രാജകുമാരന്മാരെ മാടമ്പിമാർ കൊലപ്പെടുത്തിയെന്ന കളിപ്പാൻകുളം സംഭവത്തെ ശങ്കുണ്ണിമേനോനെ ഉദ്ധരിച്ചാണ് നോവലിൽ പരാമർശിക്കുന്നത്.[32] ഉമയമ്മ റാണിക്ക് കുട്ടികളുണ്ടായിരുന്നില്ലെന്ന് ടി. കെ. വേലുപ്പിള്ള ചൂണ്ടിക്കാട്ടുന്നു.[33] നോവലിൽ, ഉമയമ്മ റാണിയെ കുറിച്ച് പരാമർശിക്കാതെ അഞ്ച് രാജകുമാരന്മാരുടെ കൂട്ടക്കൊല മാത്രമായി കളിപ്പാൻകുളം ദുരന്തത്തെ പരാമർശിക്കുന്നു, എന്നാൽ സംഭവത്തിൽ രാമനാമഠത്തിൽ പിള്ളയുടെ പങ്കാളിത്തം പരാമർശിക്കുന്നുണ്ട്. നോവലിൽ, ഒരു മുകിലന്റെ ആക്രമണത്തെയും തുടർന്ന് ശിശ്നാഗ്രചർമ്മപരിച്ഛേദനയ്ക്ക് ശേഷം ഏതാനും കുടുംബങ്ങൾ മുഹമ്മദീയരായി പരിവർത്തനം ചെയ്യപ്പെട്ടുവെന്നും പരാമർശിക്കുന്നു; കൊല്ലവർഷം 853-855 കാലഘട്ടത്തിൽ വേണാടിന്റെ ചില ഭാഗങ്ങൾ മുകിലൻ കീഴടക്കിയതും തുടർന്ന് നായർ കുടുംബാംഗങ്ങളെ ശിശ്നാഗ്രചർമ്മ പരിച്ഛേദനയും ഇസ്‌ലാമിലേക്ക് മതപരിവർത്തനവും നടത്തിയതും ഇത് സൂചിപ്പിക്കുന്നു.[34]

ഉണ്ണി കേരളവർമ്മയുടെ കാലത്ത് (കൊല്ലവർഷം 806–823) സൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെ ദുരന്തത്തെക്കുറിച്ച് നോവലിൽ പരാമർശമുണ്ട്. അശുഭസൂചനകൾ അവഗണിച്ച് അദ്ദേഹം നയിച്ച യുദ്ധത്തിൽ തിരുമലനായ്ക്കന്റെ സൈന്യത്താൽ ഇരവിക്കുട്ടിപ്പിള്ള കൊല്ലപ്പെട്ടു.[35] നോവലിൽ, സംരക്ഷണത്തിനായി കേരളത്തിലെ താഴ്വാരങ്ങളിൽ ഇരുപത്തിനാലു ശാസ്താക്കന്മാരെ (ശാസ്താവിന്റെ ദൈവിക ഭാവങ്ങളുള്ള ദേവതകൾ) സ്ഥാപിച്ചതിനെ കഴക്കൂട്ടത്തുപിള്ള പരാമർശിക്കുന്നുണ്ട്, ഇത് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ശാസ്താവിന്റെ പ്രതിഷ്ഠ നടത്തിയ പരശുരാമനെക്കുറിച്ചുള്ള ഐതിഹ്യത്തെ സൂചിപ്പിക്കുന്നു.[36]

രൂപകല്പന, ഭൂപ്രദേശ സൂചകങ്ങൾ[തിരുത്തുക]

വേണാട് രാജ്യം[തിരുത്തുക]

നോവലിലെ സംഭവങ്ങൾ നടക്കുന്ന രാജ്യമാണ് വേണാട്; നോവലിൽ രാമവർമ്മ രാജാവിനെ വേണാട്ടധിപൻ എന്നാണ് വിശേഷിപ്പിക്കുന്നത്. നോവലിൽ പരാമർശിക്കുന്ന വേണാടിന്റെ മേഖലകൾ താഴെ പറയുന്നവയാണ്.[37]

പത്മനാഭപുരം മേഖല[തിരുത്തുക]
  • പത്മനാഭപുരം – തിരുവിതാംകോട് സംസ്ഥാനത്തിന്റെ മുൻകാല തലസ്ഥാനമായിരുന്നു പത്മനാഭപുരം എന്ന് നോവലിൽ കുറിക്കുന്നു.[38]
    • പത്മനാഭപുരം കൊട്ടാരംഎം. ജി. ശശിഭൂഷന്റെ അഭിപ്രായത്തിൽ, നോവലിന്റെ കാലഘട്ടത്തിൽ ദർഭകുളം മാളികയും കൽക്കുളം മാളികയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ്. ഇപ്പോഴുള്ള പത്മനാഭപുരം കൊട്ടാരത്തിന്റെ വടക്കുഭാഗത്തുള്ള തെക്കെത്തെരുവിൽ നിലനിന്നിരുന്ന വസതി മാത്രമാണ് നോവലിൽ അവതരിപ്പിക്കുന്നത്. മാർത്താണ്ഡവർമ്മ ഭൂതപാണ്ടിയിലേക്ക് പോകുന്നതിനിടയിലും പിന്നീട് പത്മനാഭൻതമ്പിയും അവിടെ തങ്ങുന്നു, അതിനുശേഷം അമ്പതോളം ചാന്നാർ ആളുകളെ കൊട്ടാരവളപ്പിൽ വധിക്കുകയും ചെയ്യുന്നു.[39]
    • ചാരോട്ടു കൊട്ടാരം – പത്മനാഭപുരത്തിനടുത്തുള്ള ഒരു പ്രദേശമായ ചാരോട് എന്ന സ്ഥലത്ത് നിലനിന്നിരുന്ന ഒരു രാജകീയ വസതിയാണ് ചാരോട്ടു കൊട്ടാരം. ഡോ. പി. വേണുഗോപാലൻ പറയുന്നതനുസരിച്ച്, പത്മനാഭപുരം കൊട്ടാരത്തിന് വടക്ക് 2 മൈൽ (3.218688 കി.മീ) അകലെയാണ് ചാരോട്ടു കൊട്ടാരം നിലനിന്നിരുന്നത്. കിഴക്കും തെക്കും ഭാഗങ്ങളിൽ വാതിലുകളുള്ള ചുറ്റുമതിലിനകത്തെ ഒരു നാലുകെട്ടും പാചകപ്പുരയും അടങ്ങുന്ന ഒരു ചെറിയ കൊട്ടാരമായാണ് നോവൽ ചാരോട്ടു കൊട്ടാരത്തെ വിവരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിൽ പത്മനാഭൻ തമ്പി വന്നതിനെ തുടർന്ന് തുരങ്കപാതയിലൂടെ രക്ഷപ്പെട്ട് മാർത്താണ്ഡവർമ്മയും അദ്ദേഹത്തിന്റെ സഹായി പരമേശ്വരൻപിള്ളയും ഇവിടെ താമസിക്കുന്നു.[40]
    • തടവറയും തുരങ്കപാതയും – പത്മനാഭപുരം കൊട്ടാര വളപ്പിനുള്ളിൽ തടവറ നിലനിന്നിരുന്നതായി നോവലിൽ പറയുന്നു. ഭൂനിരപ്പിൽ നിന്ന് ഇരുപത് അടി താഴെയുള്ള ഒരു മുറിയായാണ് ഭ്രാന്തൻ ചാന്നാനെ പൂട്ടിയിട്ടിരുന്ന തടവറയെ വിവരിച്ചിരിക്കുന്നത്; തടവറ ഒരു തുരങ്കത്തിലേക്കും നയിക്കുന്നു, അത് തടവറയുടെ തറനിരപ്പിൽ നിന്ന് താഴേക്ക് പോകുകയും, പോകുന്ന പാത മുകളിലേക്കുള്ള പടികളിലേക്ക് നയിക്കുകയും ഇവ ഒരു ചെറിയ മുറിയിലേക്കുള്ള വാതിലിലേക്കും നയിക്കുന്നു. ചെറിയ മുറിയുടെ മേൽക്കൂരയിലെ വാതിൽ തുറക്കുന്നത് ചാരോട്ടു കൊട്ടാരത്തിനുള്ളിലെ ഒരു മുറിയിലേക്കാണ്. പത്മനാഭപുരം കൊട്ടാരത്തിനും ചാരോട്ടുകൊട്ടാരത്തിനും ഇടയിലുള്ള അടഞ്ഞ തുരങ്കപാതയ്ക്ക് പഴയ കൊട്ടാരത്തിലെ തായ് കൊട്ടാരത്തിൽ (അമ്മയുടെ മാളിക) പ്രവേശനമുണ്ടായിരുന്നെന്ന് ഡോ. പി. വേണുഗോപാലൻ പ്രസ്താവിക്കുകയും അതിന്റെ അടഞ്ഞ നിലനിൽപ്പിനെ ഉദ്ധരിക്കുകയും ചെയ്യുന്നു.[40]
  • മാങ്കോയിക്കൽ വീട് – നോവലിൽ മാങ്കോയിക്കൽ വീട് ചാരോടിന് 2 നാഴിക വടക്കെന്നും, പത്മനാഭപുരത്തേക്കുള്ള വഴി വീടിന്റെ വടക്ക് വശത്താണെന്നും വിവരിച്ചിരിക്കുന്നു. വീടിന്റെ തെക്കുവശം ഒരു പറമ്പാണ്, അവിടെ നിന്ന് പകുതി നാഴിക ദൂരത്തിൽ ഒരു കുറ്റിക്കാട് ഉള്ളതിലൂടെയാണ് ഭ്രാന്തൻ ചാന്നൻ മാർത്താണ്ഡവർമ്മയെ രക്ഷിക്കാൻ മാങ്കോയിക്കൽ വീട്ടിലെത്തുന്നത്. മാങ്കോയിക്കൽ കളരി സമീപത്തുണ്ടെന്നും അവിടെ നിന്നാണ് മാങ്കോയിക്കൽ കുറുപ്പിനെയും അനന്തരവന്മാരെയും സഹായിക്കാൻ ആളുകൾ വന്നതെന്നും നോവലിൽ പരാമർശിക്കുന്നു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലുള്ള മാങ്കോട് എന്ന ഗ്രാമനാമവും, സി. വി. യുടെ രക്ഷാകർത്താവായിരുന്ന കേശവൻ തമ്പി കാര്യക്കാരുടെ വീട്ടുപേരായ നങ്കോയിക്കൽ എന്നതിന്റെയും സങ്കലനം എന്ന പോലെയാണ് വീടിന്റെ പേര്.[41]
  • വേളിമല – മാർത്താണ്ഡവർമ്മ ചാരോട്ടു കൊട്ടാരത്തിൽ മനക്ലേശങ്ങളോടിരിക്കുമ്പോൾ ദൃഷ്ടി പതിയുന്ന വേളിമലയായും നാട്ടിൽ ദീപസ്തംഭങ്ങൾ സ്ഥാപിക്കുമ്പോൾ, ഒരെണ്ണം വേളിമലയുടെ മുകളിലുമെന്ന് നോവലിന്റെ ഒന്നാം പതിപ്പിൽ പത്മനാഭൻ തമ്പി പരാമർശിക്കുന്നതായും നോവലിൽ വിവരിച്ചിരിക്കുന്ന വേളിമല കന്യാകുമാരി ജില്ലയിലെ തോവാള താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്.[42]
  • ഭൂതപ്പാണ്ടി – നോവലിൽ, മധുരപ്പട പാളയമടിച്ചിരിക്കുന്ന സ്ഥലവും, അവർക്കു കിട്ടാനുള്ള കുടിശ്ശിക പൂർത്തീകരിക്കാത്തതിനാൽ അറുമുഖം പിള്ള ദളവ ഒരു ജാമ്യം എന്ന നിലയ്ക്ക് തങ്ങേണ്ടതായും വന്ന ഭൂതപ്പാണ്ടി കന്യാകുമാരി ജില്ലയിലെ തോവാള താലൂക്കിന്റെ ആസ്ഥാനമാണ്.[43]
  • കൽക്കുളം – പത്മനാഭപുരത്തിന് അടുത്തുള്ള സ്ഥലങ്ങളിലൊന്നായി കൽക്കുളത്തെ നോവലിൽ പരാമർശിക്കുന്നു, തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ ഇവിടത്തെ ജനങ്ങൾ അതൃപ്തരാണ്.[44]
  • നാഗർകോവിൽ - കോട്ടാറിലെ സാക്ഷിക്കാരിയെക്കുറിച്ചും, കൊല്ലവർഷം 901-ൽ രാമവർമ്മ രാജാവ് തിരുച്ചിറപ്പള്ളിയിലേക്ക് പോകുമ്പോൾ മാർത്താണ്ഡവർമ്മ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും വിവരിക്കുമ്പോൾ നോവൽ നാഗർകോവിലിനെ പരാമർശിക്കുന്നു.[45]
    • നാഗർകോവിൽ കൊട്ടാരം - മാർത്താണ്ഡവർമ്മ യുവരാജാവും അനന്തപത്മനാഭനും കൊല്ലവർഷം 901-ൽ നാഗർകോവിലിൽ താമസിച്ചിരുന്നതായി നോവൽ പരാമർശിക്കുന്നത്, വേണാട് രാജകുടുംബത്തിന്റെ വാസകേന്ദ്രമായ നാഗർകോവിൽ കൊട്ടാരത്തെ സൂചിപ്പിക്കുന്നു. പത്മനാഭൻ തമ്പി, നാഗർകോവിലിൽ വച്ച് മാർത്താണ്ഡവർമ്മയുടെ കൂട്ടാളികളാൽ വധിക്കപ്പെട്ടുവെന്ന വരുംകാല വിവരണമെന്ന കണക്ക് നോവലിന്റെ ആദ്യ പതിപ്പിൽ ലഭ്യമായിട്ടുള്ളതും നാഗർകോവിൽ കൊട്ടാരത്തെ കുറിക്കുന്നു. ഭൂമിശാസ്ത്രപരമായി 8°10'45.7" അക്ഷാംശരേഖയ്ക്കും 77°25'27.1" രേഖാംശരേഖയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ കൊട്ടാരം, കന്യാകുമാരി ജില്ലയുടെ കളക്ടറേറ്റിന് കീഴിലുള്ള റവന്യൂ ഡിവിഷൻ ഓഫീസായി ഇപ്പോഴുപയോഗിക്കുന്നു.[46]
  • കോട്ടാർ – കോട്ടാർ എന്നത് നോവലിൽ നാഗർകോവിലിനടുത്തുള്ള പ്രദേശമായും അനന്തപത്മനാഭനെ കാണാതായതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ മാർത്താണ്ഡവർമ്മ യുവരാജാവിനെതിരെ മൊഴി നൽകിയ സാക്ഷിക്കാരിയുടെ വാസസ്ഥലമായും പരാമർശിക്കപ്പെടുന്നു. മധുരപ്പടയ്ക്ക് നൽകാനുള്ള പണം കോട്ടാറിലെ വ്യാപാരികളിൽ നിന്ന് കടം വാങ്ങിയതാണെന്നും നോവലിൽ പരാമർശിക്കുന്നു.[47]
  • കള്ളിയങ്കാട് – കൊല്ലവർഷം 901-ൽ അനന്തപത്മനാഭൻ മാതൃഗൃഹത്തിലേക്ക് പോയിരിക്കവെ മാർത്താണ്ഡവർമ്മ യുവരാജാവിനെ വേലുക്കുറുപ്പും സംഘവും തുരത്തുന്ന സ്ഥലമായ കള്ളിയങ്കാട് കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം താലൂക്കിലെ ഒരു പ്രദേശമാണ്.[48]
    • കള്ളിയങ്കാട് ക്ഷേത്രം – മാർത്താണ്ഡവർമ്മ കള്ളിയങ്കാട് ക്ഷേത്രത്തിൽ കുടുങ്ങുകയും അവിടെ നിന്ന് ബ്രാഹ്മണനായി രക്ഷപ്പെടുകയും ചെയ്തുവെന്ന് നോവൽ പരാമർശിക്കുന്നു . ഭൂമിശാസ്ത്രപരമായി 8°11'52" അക്ഷാംശരേഖയ്ക്കും 77°23'27" രേഖാംശരേഖയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കള്ളിയങ്കാട് ശിവൻ കോവിൽ ആണ് ക്ഷേത്രം.[48]
  • പഞ്ചവൻകാട് – നോവലിൽ, അനന്തപത്മനാഭനെ വേലുക്കുറുപ്പും സംഘവും ആക്രമിച്ച് മരിച്ച നിലയിൽ ഉപേക്ഷിച്ച സ്ഥലമാണ് പഞ്ചവൻകാട്. അനന്തപത്മനാഭന്റെ മാതാവിന്റെ വസതിയിൽ നിന്ന് നാഗർകോവിലിലേക്കുള്ള വഴിയിലാണ് വനമേഖലയെന്നും കൊല്ലവർഷം 901-ൽ പഠാണികളും ഹാക്കിമും സംഘവും തങ്ങിയിരുന്ന സ്ഥലത്തിന് സമീപത്താണെന്നും വിവരിച്ചിരിക്കുന്നു. പ്രൊഫ. എൻ. കൃഷ്ണപിള്ള, പ്രൊഫ. ആനന്ദക്കുട്ടൻനായർ എന്നിവർ പഞ്ചവൻകാടും കള്ളിയങ്കാടും ഒന്നാണെന്ന് പ്രസ്താവിക്കുന്നുണ്ട്.[49]
  • തിരുവിതാംകോട് – നോവലിൽ, പത്മനാഭപുരത്തിന് സമീപമുള്ള സ്ഥലങ്ങളിലൊന്നാണ് തിരുവിതാംകോട് എന്നും, തിരുവിതാങ്കോട് വേണാട് രാജ്യത്തിന്റെ മുൻകാല തലസ്ഥാനമെന്നും പരാമർശിക്കുന്നു. വേണാടിന്റെ തലസ്ഥാനം കൊല്ലം എന്നത് മാറ്റി പത്മനാഭപുരം തലസ്ഥാനമാകുന്നതു വരെ തിരുവിതാംകോട് വേണാടിന്റെ തലസ്ഥാനമായിരുന്നു. തിരുവിതാംകോടും, തിരുവിതാങ്കോടും കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിൽ യഥാക്രമം പഞ്ചായത്ത് ടൗണും റവന്യൂ വില്ലേജുമാണ്.[50]
  • കേരളപുരം – മാർത്താണ്ഡവർമ്മയും പരമേശ്വരൻപിള്ളയും ചാരോട്ടു കൊട്ടാരത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനുദ്ദേശ്ശിച്ചിരുന്ന വഴിമദ്ധ്യേയുള്ള ഒരു സ്ഥലമായി പരാമർശിച്ചിരിക്കുന്ന കേരളപുരം, കന്യാകുമാരി ജില്ലയിലെ കൽക്കുളം താലൂക്കിലെ ഒരു പ്രദേശമാണ്.[51]
  • ഇരണിയൽ – പത്മനാഭപുരത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ഒന്നായ ഇരണിയലിലെ നാട്ടുകാർക്ക് തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിൽ അതൃപ്തിയുണ്ടെന്ന് നോവലിൽ പരാമർശിക്കുന്നു.[52]
    • ഇരണിയൽ കൊട്ടാരം – രാജാവിന്റെ ശവസംസ്കാരാനന്തര ചടങ്ങുകൾക്കു ശേഷം മാർത്താണ്ഡവർമ്മ വാളുയർത്താൻ പോകുന്ന സ്ഥലമായി നോവലിൽ പരോക്ഷമായി പരാമർശിക്കപ്പെടുന്ന ഇരണിയൽ കൊട്ടാരം ഭൂമിശാസ്ത്രപരമായി 8°12'29" അക്ഷാംശരേഖയ്ക്കും 77°19'4" രേഖാംശരേഖയ്ക്കുമിടയിലാണ് സ്ഥിതി ചെയ്യുന്നത്.[53]
തിരുവനന്തപുരം മേഖല[തിരുത്തുക]
  • തിരുവനന്തപുരം – നോവലിന്റെ കാലയളവിൽ തിരുവനന്തപുരം രാജ്യത്തിന്റെ തലസ്ഥാനമാണെന്ന് പരാമർശിച്ചിരിക്കുന്നത് ചരിത്രപരമായി തെറ്റാണെന്ന് ഡോ. പി. വേണുഗോപാലൻ ചൂണ്ടിക്കാട്ടുന്നു.[54]
    • തിരുവനന്തപുരം കോട്ട – ചെമ്പകശ്ശേരി വീട്ടിൽ നടന്ന മോഷണത്തെക്കുറിച്ച് പരാമർശിക്കവെയാണ് തിരുവനന്തപുരത്തെ കോട്ടയെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നത്. നോവലിന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന കോട്ട, പിന്നീട് കൊല്ലവർഷം 922–928 കാലഘട്ടത്തിൽ പുനർനിർമിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം തകർക്കപ്പെടുകയും ഉണ്ടായതിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പിന്റെ വകയായി തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയിൽ നിലവിലുണ്ട്.[55]
      • വലിയ കൊട്ടാരം – കോട്ട വളപ്പിനുള്ളിൽ രാമവർമ്മ രാജാവിന്റെ കൊട്ടാരം, അദ്ദേഹം ഇവിടെ കിടപ്പിലായതായി നോവലിൽ പരാമർശിക്കുന്നു.[56]
      • തെക്കേക്കോയിക്കൽ – കോട്ട വളപ്പിനുള്ളിലെ മാർത്താണ്ഡവർമ്മ യുവരാജാവിന്റെ വസതിയാണ് തെക്കേക്കോയിക്കൽ, അങ്ങോട്ട് എത്തിചേരുമ്പോഴാണ് യുവരാജാവിനെ ആക്രമിക്കാൻ വേലുക്കുറുപ്പ് ഒരുങ്ങുന്നതും ഇത് തടുക്കാൻ ശ്രമിച്ച് ശങ്കരാചാർ കോല്ലപ്പെടുന്നതും.[57]
      • ശ്രീപത്മനാഭസ്വാമി ക്ഷേത്രം – നോവലിലെ കാലഘട്ടത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ബ്രാഹ്മണരും നായരും മാത്രമാണ് തങ്ങിയിരുന്നതെന്ന് മാത്രമാണെന്ന് പരാമർശിച്ചിരിക്കുന്നു.[58]
      • മിത്രാനന്ദപുരം ക്ഷേത്രം – മിത്രാനന്ദപുരം ത്രിമൂർത്തി ക്ഷേത്രം, ചെമ്പകശ്ശേരി വീട്ടിലേക്കുള്ള വഴിയോരത്താണെന്നാണ് നോവലിൽ പരാമർശിക്കുന്നത്.[59]
      • അനന്തൻകാട് – ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം അവശേഷിക്കുന്ന ഏതാനും മരങ്ങൾ നിലനിൽക്കുന്ന മുൻകാല വനപ്രദേശമായി അനന്തൻകാട് നോവലിൽ പരാമർശിക്കപ്പെടുന്നു; ഇവിടെ, എഡി 224-ൽ വിഷ്ണുക്ഷേത്രം നിർമ്മിക്കാൻ പദ്ധതിയിട്ടതും തുടർന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചതുമായ തുളുനാട്ടിലെ വൈഷ്ണവ സന്യാസിയായ ദിവാകരനെക്കുറിച്ചുള്ള ഐതിഹ്യം പാച്ചുമുത്തത്ത് പരാമർശിക്കുന്നുണ്ട്.[60]
      • ചെമ്പകശ്ശേരി വീട് – ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള പാതയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ചെമ്പകശ്ശേരി ഇല്ലം നിലനിന്നിരുന്നതായി നോവലിൽ പരാമർശിക്കുന്നു. ചെമ്പകശ്ശേരി വീട് ഒരിക്കലും ഉണ്ടായിരുന്നില്ലെന്ന് പി. കെ. പരമേശ്വരൻ നായർ അനുമാനിക്കുന്നു, എന്നാൽ ഈ വീട് ഉണ്ടായിരുന്നുവെന്നും നോവൽരചയിതാവിന് പരിചിതമായിരുന്നുവെന്നും തിരുവനന്തപുരത്ത് നിന്നുള്ള പാർത്ഥൻ രേഖപ്പെടുത്തുന്നു.[61]
    • ശ്രീവരാഹം – വഴികളാൽ നിറയാത്ത സ്ഥലങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്ന ശ്രീവരാഹം തിരുവനന്തപുരം നഗരത്തിലെ പുത്തൻ തെരുവിനും, നന്ദിനി ഉദ്യാനത്തിനും സമീപമുള്ള ഒരു പ്രദേശമാണ്.[62]
    • പെരുന്താന്നി – വഴികളാൽ നിറയാത്ത സ്ഥലങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്ന പെരുന്താന്നി തിരുവനന്തപുരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ്.[63]
    • പാൽക്കുളങ്ങര – വഴികളാൽ നിറയാത്ത സ്ഥലങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്ന പാൽക്കുളങ്ങര തിരുവനന്തപുരം നഗരത്തിലെ കൈതമുക്ക്, പഴവങ്ങാടി എന്നിവിടങ്ങൾക്ക് ഒരു സമീപപ്രദേശമാണ്.[64]
    • വലിയനാലുകെട്ട് – പത്മനാഭൻ തമ്പിയുടെ തിരുവനന്തപുരത്തെ വസതിയാണ് വലിയനാലുകെട്ട്.[65]
    • ചെന്തികാട് – സുഭദ്രയുടെ വീട്ടിൽ നിന്ന് വലിയനാലുകെട്ടിലേക്കുള്ള പാതയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള കുറ്റിക്കാടായി വിശേഷിപ്പിക്കുന്ന ചെന്തികാട് തിരുവനന്തപുരം നഗരത്തിലെ ശ്രീവരാഹത്തിനു സമീപമുള്ള ആര്യശാലയ്ക്കും തമ്പാനൂരിനും ഇടയിലുള്ള പ്രദേശമായ ചെന്തിട്ടയെയാണ് കുറിക്കുന്നത്.[66]
    • നെടുങ്കാട് – സുഭദ്രയുടെ വീട്ടിൽ നിന്ന് വലിയനാലുകെട്ടിലേക്കുള്ള പാതയുടെ തെക്ക് കിഴക്ക് ഭാഗത്തുള്ള കാടായി വിശേഷിപ്പിക്കുന്ന നെടുങ്കാട് തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തിനും കരമനയ്ക്കും ഇടയിലുള്ള ഒരു പ്രദേശമാണ്.[67]
    • ആണ്ടിയിറക്കം – ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ഒരു നാഴിക കിഴക്ക് എന്ന് പരാമർശിച്ചിരിക്കുന്ന ആണ്ടിയിറക്കം തിരുവനന്തപുരം നഗരത്തിലെ കരമനയ്ക്ക് സമീപമുള്ള പ്രദേശമാണ്.[68]
    • സുഭദ്രയുടെ വീട് – ആണ്ടിയിറക്കം എന്ന സ്ഥലത്തെ രാജപാതയുടെ വടക്ക് ഭാഗത്താണ് സുഭദ്രയുടെ വീട്.[69]
    • ശങ്കരാചാരുടെ വീട് – സുഭദ്രയുടെ വീടിന്റെ പടിഞ്ഞാറ്റുള്ള വാഴത്തോപ്പുകൾ കഴിഞ്ഞാൽ പടിഞ്ഞാറ് ഭാഗത്താണ് ശങ്കരാചാരുടെ വീട്.[70]
    • അനന്തത്തിന്റെ വീട് – ആണ്ടിയിറക്കം വഴി കടന്നുപോകുന്ന രാജപാതയുടെ കിഴക്കുഭാഗത്തായുള്ള വീടാണ് അനന്തത്തിന്റെ വീട്.[71]
    • ശ്രീ പണ്ടാരത്തു വീട് – തിരുവനന്തപുരം ഭാഗത്തുള്ള കഴക്കൂട്ടത്തുപ്പിള്ളയുടെ വസതിയാണ് ശ്രീ പണ്ടാരത്തു വീട്, മാങ്കോയിക്കൽ കുറുപ്പിനെ ആദ്യം തടങ്കലിൽ വച്ചിരുന്ന ഈ വീട് സുഭദ്രയുടെ വീടിന് സമീപമാണെന്നും പരാമർശിക്കുന്നു.[72]
    • കിള്ളിയാർ – സുഭദ്രയുടെ വീട്ടിൽ നിന്ന് രാജവീഥിയിലൂടെ വലിയനാലുകെട്ടിലേക്കുള്ള പാത കിള്ളിയാറിന് കുറുകെയെന്നും, അതിന്റെ മേൽപ്പാലത്തിലാണ് സുന്ദരയ്യനും അനന്തപത്മൻഭനും സംഘട്ടനത്തിലേർപ്പെടുന്നതെന്നും പരാമർശിക്കുന്നു.[73]
    • കരമനയാർ – മാർത്താണ്ഡവർമ്മയെ പിന്തുണച്ച ആറുവീട്ടുകാരും അവരുടെ ആളുകളും കരമനയാറിന്റെ പടിഞ്ഞാറൻ തീരത്ത് തമ്പടിച്ചിരിക്കുന്നതായി പരാമർശിക്കുന്നു.[74]
    • പനത്തുറ – വേലുക്കുറുപ്പും സംഘവും നടത്തിയ വധശ്രമങ്ങളിൽ നിന്ന് മാർത്താണ്ഡവർമ്മ യുവരാജാവ് രക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നായി പരാമർശിക്കുന്ന പനത്തുറ അഥവാ പനത്തറ, തിരുവനന്തപുരം ജില്ലയിലെ വാഴമുട്ടത്തിനും പാച്ചലൂരിനും ഇടയിലുള്ള ഒരു തീരപ്രദേശമാണ്.[75]
    • ആറന്നൂർ – സുഭദ്രയുടെ വീട്ടിൽ നിന്ന് വലിയനാലുകെട്ടിലേക്കും മണക്കാടിലേക്കും ഉള്ള പാതയുടെ ഇടയിൽ സ്ഥിതി ചെയ്യുന്ന കൃഷിയിടമായി പരാമർശിക്കുന്ന ആറന്നൂർ, തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തിനും കരമനയ്ക്കും ഇടയിലുള്ള കിഴക്കൻ പ്രദേശമാണ്.[76]
    • മണക്കാട്മണക്കാട്, പഠാണികൾ തമ്പടിച്ചിരിക്കുന്ന സ്ഥലമായാണ് നോവലിൽ പരാമർശിക്കുന്നത്, മാങ്കോയിക്കൽ പോരാളികൾ അവിടെ പിന്നീട് തങ്ങുകയും, ഇവിടെ വച്ച് അവർ തമ്പി സഹോദരന്മാരുമായും എട്ടുവീട്ടിൽ പിള്ളമാരുമായും അവസാന ഏറ്റുമുട്ടലിൽ ഏർപ്പെടുകയും ചെയ്യുന്നു.[77]
  • ആരുവാമൊഴി - ആരുവാമൊഴി അല്ലെങ്കിൽ ആരൽവായ്മൊഴി വേണാടിന്റെ തെക്ക്-കിഴക്കൻ അതിർത്തിയാണ്, ഇത് രാജ്യദ്രോഹികളായ കുറ്റവാളികളെ രാജ്യത്ത് നിന്ന് നാടുകടത്തുന്ന ആറാംവഴി എന്ന് നോവലിൽ പരാമർശിക്കുന്നു.[76]
  • ഇടവാ - ഇടവാ അല്ലെങ്കിൽ എടവാ വേണാടിന്റെ വടക്ക്-പടിഞ്ഞാറൻ അതിർത്തിയാണ്, അതിലൂടെ സുന്ദരയ്യൻ ചാന്നാർ വംശത്തിലെ ആളുകളെ നാടുകടത്താൻ നിർദ്ദേശിക്കുന്നു.[78]
മറ്റുള്ള തെക്കൻ പ്രദേശങ്ങൾ[തിരുത്തുക]
  • വിളവങ്കോട് – തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിൽ അസന്തുഷ്ടരായ ആളുകളുള്ള ഇടങ്ങളിൽ ഒന്നായ വിളവങ്കോട്, കന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിലെ ഒരു ഗ്രാമമാണ്.[79]
  • പെരുങ്കടവിള – വേലുക്കുറുപ്പും സംഘവും വധശ്രമങ്ങൾ നടത്തിയപ്പോൾ മാർത്താണ്ഡവർമ്മ രക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നായ പെരുങ്കടവിള, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഒരു ഗ്രാമമാണ്.[6]
  • ചുള്ളിയൂർ – ചടച്ചി മാർത്താണ്ഡൻ എന്ന കഥാപാത്രത്തോടൊപ്പം ഉപസർഗ്ഗമായി ചുള്ളിയിൽ എന്ന് പരാമർശിക്കുന്ന ചുള്ളിയൂർ, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള പഞ്ചായത്തിലെ ഒരു പ്രദേശമാണ്.[80]
  • നെയ്യാറ്റിൻകര – വേണാടിന്റെ വടക്കൻ പ്രവിശ്യകളിലൊന്നെന്ന് പരാമർശിക്കപ്പെടുന്ന നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഒരു മുനിസിപ്പാലിറ്റിയാണ്.[81]
  • വെങ്ങാനൂർ – തിരുവനന്തപുരത്തിനും വേണാടിന്റെ തെക്കൻ പ്രവിശ്യകൾക്കും ഇടയിലുള്ള സ്ഥലങ്ങളിലൊന്നാണ് വെങ്ങാനൂർ എന്ന് പരാമർശിക്കപ്പെടുകയും, മാർത്താണ്ഡവർമ്മയെ അനുഗമിക്കാൻ അഞ്ച് ഭൃത്യന്മാരെ ഏർപ്പാടാക്കിയ ശേഷം, സുഭദ്ര യുവരാജാവിനോടും കൂട്ടരോടും രാത്രി തന്നെ വെങ്ങാനൂർ കടക്കാൻ ഉപദേശിക്കുന്നു.[82]
  • പള്ളിച്ചൽ – തിരുവനന്തപുരത്തിനും വേണാടിന്റെ തെക്കൻ പ്രവിശ്യകൾക്കും ഇടയിലുള്ള സ്ഥലങ്ങളിലൊന്നായാണ് പള്ളിച്ചൽ നോവലിൽ പരാമർശിക്കപ്പെടുന്നത്.[83]
വടക്കൻ പ്രദേശങ്ങൾ[തിരുത്തുക]
  • ചിറയിൻകീഴ് – എട്ടുവീട്ടിൽ പിള്ളമാരുടെ ഭരണം നിലനിൽക്കുന്ന തിരുവനന്തപുരത്തിനും വേണാടിന്റെ വടക്കൻ പ്രവിശ്യകൾക്കും ഇടയിലുള്ള പ്രദേശങ്ങളിലൊന്നായാണ് ചിറയിൻകീഴ് പരാമർശിക്കപ്പെടുന്നത്.[74]
  • ചെമ്പഴന്തി – വേണാടിന്റെ വടക്കൻ പ്രവിശ്യകളിലൊന്നായാണ് ചെമ്പഴന്തി പരാമർശിക്കപ്പെടുന്നത്.[84]
  • കഴക്കൂട്ടം – നോവലിൽ, കഴക്കൂട്ടം വേണാടിന്റെ വടക്കൻ പ്രവിശ്യകളിലൊന്നായാണ് പരാമർശിക്കപ്പെടുന്നത്.[85]
  • പള്ളിപ്പുറം – നോവലിൽ, പത്മനാഭൻ തമ്പിയെ ചെമ്പകശ്ശേരിയിൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി തളിർവെറ്റില കൊണ്ടുവരുന്നതായി പരാമർശിക്കുന്ന പള്ളിപ്പുറം, കഴക്കൂട്ടത്തിന് വടക്കുള്ള പ്രാന്തപ്രദേശമാണ്.[86]

പരദേശപ്രദേശങ്ങൾ[തിരുത്തുക]

  • നാഞ്ചിനാട് – വേണാടിന്റെ തെക്ക് ഭാഗത്തുള്ള സമീപരാജ്യം എന്നാണ് നാഞ്ചിനാട് പരാമർശിക്കപ്പെടുന്നത്. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം താലൂക്ക്, തോവാള താലൂക്ക്, തിരുനെൽവേലി ജില്ലയിലെ തെൻപാണ്ടി എന്നിവയുടെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന നാഞ്ചിനാട് ഇന്ത്യയുടെ തെക്കൻ പ്രദേശമായി കണക്കാക്കപ്പെടുന്നു.[87]
  • കന്യാകുമാരി – ദക്ഷിണേന്ത്യയിൽ കന്യാകുമാരിക്ക് വടക്ക് അന്ധവിശ്വാസപരമായ ആചാരങ്ങൾ നിലനിൽക്കുന്നതായി നോവലിൽ പരാമർശിക്കുന്നു.[88]
  • പാണ്ഡ്യദേശം – പാണ്ഡ്യദേശത്തു നിന്നാണ് പഠാൻ വ്യാപാരികൾ വേണാട്ടിലെത്തിയതെന്ന് നോവലിൽ പരാമർശിക്കുന്നു.[89]
  • ദേശിങ്ങനാട് – വേണാടിന്റെ വടക്കുഭാഗത്തുള്ള ഒരു രാജ്യമായ ദേശിങ്ങനാട്. പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നായും, കൊല്ലവർഷം 906-ൽ മാർത്താണ്ഡവർമ്മ അങ്ങോട്ട് പടയോട്ടം നത്തുന്നതായും അവതരിപ്പിച്ചിരിക്കുന്നു.[90]
  • തൃശ്ശിനാപ്പള്ളി - രാമവർമ്മ രാജാവും തിരുമുഖത്തു പിള്ളയും മധുര നായക്കന്മാരുമായി സഖ്യമുണ്ടാക്കാനും തൃശ്ശിനാപ്പള്ളിയിലേക്ക് പോകുന്നതായി നോവലിൽ പരാമർശിക്കുന്നു. പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നായും തൃശ്ശിനാപ്പള്ളി പരാമർശിക്കപ്പെടുന്നു.[91]
  • ചെമ്പകശ്ശേരി – പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നായി ചെമ്പകശ്ശേരി പരാമർശിക്കപ്പെടുന്നു.[92]
  • കോഴിക്കോട് – പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നായി കോഴിക്കോട് പരാമർശിക്കപ്പെടുന്നു.[93]
  • ആർക്കോട്ട് – പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നായി ആർക്കോട്ട് പരാമർശിക്കപ്പെടുന്നു.[94]
  • മധുര – പത്മനാഭൻ തമ്പിയുടെ പ്രശസ്തിക്ക് പേരുകേട്ട പ്രദേശങ്ങളിലൊന്നാണ് മധുര.[95]
  • കാഞ്ചീപുരംകാഞ്ചീപുരത്തുള്ള പരമ്പരാഗത വൈദ്യന്മാർ ഹാക്കിമിനെ അദ്ദേഹത്തിന്റെ വൈദ്യശാസ്ത്ര മികവിന് വാഗ്ഭട്ടന് തുല്യനായി കണക്കാക്കുന്നു.[96]
  • തഞ്ചാവൂർ – നോവലിന്റെ ആദ്യ പതിപ്പിൽ, തഞ്ചാവൂരിൽ നിന്ന് പത്മനാഭൻ തമ്പിക്കായി സുന്ദരികളായ ദാസികളെ കൊണ്ടുവരാമെന്ന് സുന്ദരയ്യൻ നിർദ്ദേശിക്കുന്നു.[97]
  • പാഴൂർ പടിപ്പുര – പരമേശ്വരൻപിള്ള ജ്യോതിഷ രീതികൾ സൂചിപ്പിക്കുമ്പോൾ പാഴൂർ പടിപ്പുരയെ പാഴൂർ എന്ന് സൂചിപ്പിക്കുന്നു.[98]
  • ഗോകർണ്ണംഗോകർണ്ണത്തിനും കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ പിന്തുടരുന്നത് മരുമക്കത്തായ സമ്പ്രദായമാണെന്ന് കഴക്കൂട്ടത്തുപ്പിള്ള നോവലിൽ പറയുന്നു.[99]
  • കാശി – മാർത്താണ്ഡവർമ്മ കിഴക്കൻ പ്രവിശ്യകളിലേക്ക് പോയപ്പോൾ കാലക്കുട്ടി പോയത് കാശിയിലേക്കോ മധുരയിലേക്കോ അല്ലെന്ന് പരമേശ്വരൻ പിള്ള നോവലിൽ പറയുന്നു.[100]

സഖ്യരാജ്യപ്രദേശങ്ങൾ[തിരുത്തുക]

  • നെടുമങ്ങാട് – വേലുക്കുറുപ്പും സംഘവും നടത്തിയ വധശ്രമങ്ങളിൽ നിന്ന് മാർത്താണ്ഡവർമ്മ യുവരാജാവ് രക്ഷപ്പെട്ട സ്ഥലങ്ങളിലൊന്നായി പരാമർശിക്കുന്ന നെടുമങ്ങാട്, തിരുപ്പാപ്പൂർ സ്വരൂപത്തിന്റെ (വേണാടിന്റെ രാജകുടുംബങ്ങളിലൊന്ന്) ശാഖയായ പേരകതാവഴിയുടെ ആസ്ഥാനമായിരുന്നു, 1742-ൽ തിരുവിതാംകൂറിനോട് കൂട്ടിച്ചേർക്കപ്പെട്ടു.[101]
    • നെടുമങ്ങാട് കോട്ട – മാർത്താണ്ഡവർമ്മ യുവരാജാവ് നെടുമങ്ങാട് കോട്ടയ്ക്കുള്ളിലെ ഒരു വീടിലൂടെ രക്ഷപ്പെട്ടതായി നോവലിൽ പരാമർശിക്കുന്നുണ്ട്.[102]
  • കിളിമാനൂർകിളിമാനൂരിൽ നിന്ന് കടൽമാർഗത്തിലൂടെ രാജഭൃത്യനായ നാരായണയ്യൻ ഒരു സൈന്യത്തെ നയിക്കുന്നതായി നോവലിൽ പരാമർശിക്കുന്നുണ്ട്.[103]
    • കിളിമാനൂർ കോവിലകം – മാർത്താണ്ഡവർമ്മ യുവരാജാവ് സഹായം അഭ്യർത്ഥിക്കുന്നതിനായി തന്റെ ദൂതനെ കിളിമാനൂർ കോവിലകത്തേക്ക് അയച്ചതായി നോവലിൽ പരാമർശിക്കുന്നു.[103]
മറ്റു പരാമർശങ്ങൾ[തിരുത്തുക]
  • കേരളം – നോവലിൽ ഹാക്കിം കേരളം സ്വർഗ്ഗതുല്യമാണെന്ന് പരാമർശിക്കുന്നു.[51]
  • തിരുവിതാംകൂർ – സുഭദ്രയുടെ കാണാതെയായ ഭർത്താവിനെ തിരയുന്നതിനെക്കുറിച്ചുള്ള, നോവലിലെ പ്രധാന കഥാകാലത്തിന് എട്ട് വർഷം മുമ്പുള്ള കഥാവിവരണങ്ങളിൽ ഒരു പുറം പ്രവിശ്യയായി തിരുവിതാംകൂർ പരാമർശിക്കപ്പെടുന്നു.[104]
  • ഉത്സവമഠം – നോവൽരചയിതാവിന്റെ ജീവിതകാലത്ത് തിരുവനന്തപുരത്ത് നിലനിന്നിരുന്ന ഒരു ഭക്ഷണശാലയാണ് ഉത്സവമഠം എന്ന് നോവൽ പരാമർശിക്കുന്നു.[105]

ഇന്ത്യക്കുപുറത്തുള്ള വിദേശപ്രദേശങ്ങൾ[തിരുത്തുക]

  • മക്ക – ഹാക്കിം തന്റെ അവസാന നാളുകൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമായി മക്ക പരാമർശിക്കപ്പെടുന്നു.[106]
  • ചെങ്കടൽ – ഷംസുഡീനെ സുലൈഖയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നതിനെതിരെയുള്ള നുറഡീന്റെ ആദർശങ്ങളെ ചെങ്കടലിൽ കളയാൻ ഹാക്കിം നിർദ്ദേശിക്കുന്നു.[107]
  • സൈനായി പർവ്വതംസൈനായി പർവ്വതത്തിലെ പാറകൾ പോലെ തന്റെ മനസ്സ് ശക്തമാണെന്ന് നോവലിൽ ഹാക്കിം പറയുന്നു.[108]

സാമൂഹ്യസാംസ്കാരിക സാമുദായിക ജീവിത സൂചകങ്ങൾ[തിരുത്തുക]

ചികിത്സാസമ്പ്രദായം[തിരുത്തുക]

ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെയും യുനാനി വൈദ്യത്തിന്റെയും സമ്പ്രദായങ്ങൾ കഥയുടെ കാലഘട്ടത്തിൽ വേണാട്ടിൽ നിലനിന്നിരുന്നുവെന്ന് നോവൽ അവതരിപ്പിക്കുന്നു.

  • നാട്ടുവൈദ്യം - നോവലിൽ, രാമവർമ്മ രാജാവ് രോഗബാധിതനായപ്പോൾ, കൊട്ടാരത്തിലെ പരമ്പരാഗത വൈദ്യന്മാരാണ് പ്രാഥമിക ചികിത്സ നൽകുന്നത്, ചെമ്പകശ്ശേരിയിലും പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധരാണ് പാറുക്കുട്ടിയെ പ്രധാനമായും ചികിത്സിക്കുന്നത്.[109]
  • യുനാനി ചികിത്സ - ഹാക്കിമിന്റെ ചികിത്സ അനന്തപത്മനാഭനെ മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി നോവൽ പരാമർശിക്കുന്നു. രാമവർമ്മ രാജാവിനും പാറുക്കുട്ടിക്കും ഹാക്കിം മരുന്ന് നൽകുകയും, അവരിൽ രണ്ടാമത്തേയാൾ പൂർണ്ണമായി സുഖം പ്രാപിക്കുകയും ചെയ്യുന്നു. ഹാക്കിം അനുഷ്ഠിച്ചിരുന്ന വൈദ്യം യുനാനിയാണെന്ന് ബി കെ മേനോൻ വ്യക്തമാക്കുന്നു.[110]
  • മയക്കപ്പരിശോധന - അനന്തപത്മനാഭനെ മരുന്ന് നൽകി അബോധാവസ്ഥയിലാക്കി കൂടുതൽ വിവരങ്ങൾ അറിയാൻ ഹാക്കിം ഒരുതരം മയക്കപ്പരിശോധന പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല എന്ന് നോവലിൽ പരാമർശിക്കുന്നുണ്ട്.[111]

മതാധിഷ്‌ഠം[തിരുത്തുക]

മതപരമായ പരാമർശങ്ങളിൽ, ഹാക്കിമിനെക്കുറിച്ച് വിവരിക്കുമ്പോൾ ഇസ്ലാമിലെ ഏകദൈവപ്രത്യയശാസ്ത്രത്തെ കുറിച്ചും, പാറുക്കുട്ടിയുടെ ചര്യകളെ വിവരിക്കുമ്പോൾ ഹിന്ദുമതാചാരങ്ങളായ തിങ്കളാഴ്ചവ്രതം രാമായണ പാരായണം എന്നിവയെക്കുറിച്ചും ഉണ്ട്.[112] മാർത്താണ്ഡവർമ്മയെ മോശയുടെ ഇസ്ലാമിക തതുല്യനായ മൂസായോടും, ഷംസുഡീന്റെ ബുദ്ധിയെ ഹവ്വായുടെ ഇസ്ലാമിക തതുല്യയായ ഒവ്വായുടെ പിശാചിനാൽ സ്വാധീനിക്കപ്പെട്ട മനസ്സുമായും, ഹാക്കിം താരതമ്യം ചെയ്യുന്നു. ഹാക്കിമിന്റെ പ്രസ്താവനകളെ പറ്റി കുറിക്കുമ്പോൾ ഖുർആൻ പരാമർശിക്കപ്പെടുന്നുണ്ട്.[113] പരിക്കേറ്റ ഷംസുഡീനെ സുലൈഖ പരിചരിച്ചത് പ്രവാചകനായ മുഹമ്മദ് നബിയുടെ തത്ത്വങ്ങൾ പിന്തുടരുന്നതിനാലെന്ന് നുറഡീൻ അഭിപ്രായപ്പെടുന്നുമുണ്ട്.[114]

  • മതപരിവർത്തനം - സുഭദ്രയുടെ വേർപ്പെട്ട ഭർത്താവ്, ഒരു നായർ വംശജനും മതപരിവർത്തനം ചെയ്ത മുസ്ലീമുമായ ബീറാംഖാൻ എന്നാണ് അവതരിപ്പിക്കുന്നത്. മുൻ ഭാര്യയായ സുഭദ്ര ഒരു ഉത്തമസ്ത്രീ ആണെന്നു മനസ്സിലാക്കുന്നുണ്ടെങ്കിലും, ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തിന് ശേഷം ഹാക്കിമിന്റെ കുടുംബ-ആശ്രിതനായി മാറിയതിനാൽ, താൻ വിവാഹം കഴിച്ച ഫാത്തിമയുമായുള്ള ബന്ധം ഒഴിയാൻ ബീറാംഖാന്റെ അവബോധം അനുവദിക്കുന്നില്ല. ഷംസുഡീനായി നടക്കുന്ന അനന്തപത്മനാഭൻ ഇസ്ലാം മതം സ്വീകരിക്കുകയും സുലൈഖയെ വിവാഹം കഴിക്കുകയും ചെയ്യണമെന്ന് ഹാക്കിം ആഗ്രഹിക്കുകയും, മതംമാറ്റത്തോടുള്ള തന്റെ ഇഷ്ടക്കേട് സുലൈഖയോട് ഏറ്റുപറഞ്ഞ അനന്തപത്മനാഭനെ ഉസ്മാൻ ഖാന്റെ പിന്തുണയോടെ ഹാക്കിം, ഒരു ഘട്ടത്തിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കി മതപരിവർത്തനം ചെയ്യാൻ തുനിഞ്ഞെങ്കിലും, സുലൈഖ ഈ പ്രവൃത്തിയെ എതിർത്തതിനാൽ അത് തുടർന്നില്ല.[115]

ജ്യോതിഷം[തിരുത്തുക]

പരമേശ്വരൻപിള്ളയും യവരാജാവും രാത്രിയിൽ രാജവീഥിയോരത്ത് നിൽക്കുമ്പോൾ തങ്ങളെ കടന്നുപോകുന്ന പാന്ഥനെ തിരിച്ചറിയാൻ ജ്യോതിഷ ആചാരങ്ങളുടെ കേന്ദ്രങ്ങളിലൊന്നായ പാഴൂരിലേക്ക് പോകാമെന്ന് പരമേശ്വരൻപിള്ള മാർത്താണ്ഡവർമ്മയോട് ഹാസ്യാത്മകമായി പറയുന്നുണ്ട്.[98] പത്മനാഭൻ തമ്പിയുടെ പ്രീതിക്കായി ഭാവിഫലമറിയാൻ കോടങ്കി നടത്തിയ അനുഷ്ഠാനങ്ങളിൽ ഒന്ന് പ്രശ്നം വയ്പ്പ് എന്നതിനെ പെരശനം എന്ന് ആനന്തം പരാമർശിക്കുന്നുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന ജ്യോതിഷ സേവനങ്ങളിലൊന്നാണ് പ്രശ്നം വയ്പ്പ്.[116] ജ്യോതിഷം തെറ്റില്ലെന്നും, തന്റെ പിതാവ് പാറുക്കുട്ടിയുടെ തലക്കുറി എഴുതിയപ്പോൾ ഗൃഹപിഴ കാരണം പാറുക്കുട്ടിക്ക് പതിനേഴാം വയസ്സിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നെന്ന് ശങ്കു ആശാൻ പറയുന്നുണ്ട്.[117]

അന്ധവിശ്വാസം[തിരുത്തുക]

  • കന്യാകുമാരിക്ക് വടക്കുള്ള പ്രവിശ്യകളിലെ ഹിന്ദുമത അനുയായികൾക്കിടയിലുള്ള അന്ധവിശ്വാസപരമായ ആചാരങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന ദുർദേവതാനുഷ്ഠാനങ്ങൾ കഥാകാലയളവിൽ നിലനിന്നിരുന്നുവെന്ന് പരാമർശിക്കുന്നു.[118]
    • ഊട്ട് – കാളീക്ഷേത്രങ്ങളിൽ ദേവതയ്ക്ക് പ്രത്യേക ഭക്ഷണപദാർത്ഥങ്ങൾ സമർപ്പിക്കുന്ന ആചാരമാണ് ഊട്ട്.[119]
    • പാട്ട് – തറയിൽ നിർമ്മിച്ച മൂർത്തിയുടെ ചിത്രശിൽപമായ കളത്തിലേക്ക് ദൈവചൈതന്യം ഉദ്‌ബോധിപ്പിച്ച് ഒരു പ്രത്യേക താളത്തിൽ സംബന്ധപ്പെട്ട ദേവന്റെ അല്ലെങ്കിൽ ദേവിയുടെ കർമ്മങ്ങളെക്കുറിച്ചുള്ള ഗാനങ്ങൾ ചൊല്ലിക്കൊണ്ടുള്ള ആരാധനാചാരമാണ് പാട്ട്. കാളീയാരാധനയായ പാട്ട് ചിലപ്പോഴൊക്കെ കാളിയൂട്ട് എന്നതിനൊപ്പം ആചരിക്കുന്നതിനാൽ, ഊട്ടുംപാട്ടും എന്നും പരാമർശിക്കുന്നു.[120]
    • ഉരുവം വയ്പ്പ് – കളിമണ്ണിൽ നിർമ്മിച്ച ദൈവിക പ്രതിമ ശ്രീകോവിലിനടുത്ത് സ്ഥാപിച്ച് നടത്തുന്ന അരാധനാമുറയാണ് ഉരുവം വയ്പ്പ്.[121]
    • അമ്മൻ കൊട – ദേവതയ്ക്ക് മൂല്യവത്തായ വസ്തുക്കൾ അർപ്പിക്കുന്ന ആചാരം.[122]
    • കുരുതി – മനുഷ്യരക്തമോ മൃഗരക്തമോ അർപ്പിച്ച് നടത്തുന്ന ആരാധനാചാരം.[123]
    • ചാവൂട്ട് – മരണപ്പെട്ടവർക്ക് ഭക്ഷണസാധനങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ആരാധനാമുറ.[124]
  • ഉച്ചിനകാളി സേവ – പത്മനാഭൻ തമ്പിയുടെ പ്രീതിക്കായി ഭാവിഫലമറിയാൻ കോടങ്കി നടത്തിയ അനുഷ്ഠാനങ്ങളിൽ ഒന്ന് ഉച്ചിനകാളി സേവ എന്ന് ആനന്തം പരാമർശിക്കുന്നുണ്ട്. ഉജ്ജയിനിയിലെ കാളിയുടെ രൂപമായ ഉച്ചിമാകാളിയെ ഭാവിദർശന പ്രക്രിയകൾക്ക് മുമ്പായി ആരാധക്കുന്നത് നല്ല ഫലങ്ങൾ നൽകുമെന്നാണ് വിശ്വാസം.[125]
  • നോവലിൽ, രാമവർമ്മ രാജാവിന്റെ ചികിത്സയ്ക്ക് ശേഷവും രോഗം മൂർച്ഛിച്ചപ്പോൾ, മാർത്താണ്ഡവർമ്മ, വഴിപാടുകൾ, ഹോമങ്ങൾ എന്നിവ നടത്തുന്നു.[126]

അതീന്ദ്രിയത്വം[തിരുത്തുക]

നോവലിൽ പരാമർശിക്കുന്ന അതീന്ദ്രിയപ്രയോഗങ്ങൾ താഴെകൊടുത്തിരിക്കുന്നവയാണ്.

  • മഷിനോട്ടം – തന്റെ മകൻ, അനന്തപത്മനാഭന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികളെ സ്ഥിരീകരിക്കാൻ തിരുമുഖത്തുപിള്ള, മഷിനോട്ടത്തെ ആശ്രയിക്കുന്നു. അനന്തപത്മനാഭന്റെ കൊലപാതക-ദുരൂഹതയിൽ മാർത്താണ്ഡവർമ്മ യുവരാജാവിന് പങ്കുണ്ടോയെന്ന് പരിശോധിക്കാൻ, മഷിനോട്ടം എന്ന പ്രയോഗത്തിലൂടെ അസ്വാഭാവിക ഭുതകാലദർശനത്തിന് ശ്രമിച്ച മഷിനോട്ടക്കാരൻ തെറ്റായ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.[127]
  • മന്ത്രവാദം – അകവൂർ തറവാട്ടിലെ[I] ഒരു നമ്പൂതിരിപ്പാട് തന്റെ കവചത്തിൽ എഴുപതുലക്ഷം ധന്വന്തരത്തിന്റെ മന്ത്രോച്ചാരണത്താൽ നിർഭാഗ്യത്തിനെതിരെ സംരക്ഷണം ഉണർത്തിയിട്ടുണ്ടെന്ന് വേലുക്കുറുപ്പ് നോവലിൽ പരാമർശിക്കുന്നുണ്ട്.[129]
  • ഗുപ്‌തപ്രക്രിയ – രോഗബാധിതനായ രാജാവ് രാമവർമ്മയ്ക്ക് പരമ്പരാഗത വൈദ്യശാസ്ത്രജ്ഞരുടെ ചികിത്സകൊണ്ട് സുഖം പ്രാപിക്കുന്നില്ലാത്തതിനാൽ, കൊട്ടാരത്തിലെ താന്ത്രികർ, വൈദികർ, മാന്ത്രികർ എന്നിവർ രാജാവിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി പല പ്രവർത്തനങ്ങൾ നടത്തുന്നു.[130]

സാമുദായികം[തിരുത്തുക]

  • വർണ്ണസങ്കരം – സുന്ദരയ്യന്റെയും കൊടാങ്കിയുടെയും മാതാപിതാക്കളെപ്പറ്റിയുള്ള പരാമർശത്തിലൂടെ ഒരു മറവ (ദ്രാവിഡ വംശം) സ്ത്രീയും, ഒരു ശാസ്ത്രിയും (ആര്യ വംശം) തമ്മിലുള്ള മിശ്ര-കുലബന്ധത്തെയും, ബീറാംഖാൻ-ഫാത്തിമ എന്നിവരിലൂടെ മുസ്ലീമായി മാറിയ നായരും പഠാണി സ്ത്രീയും തമ്മിലുള്ള മിശ്ര-കുലബന്ധത്തെയും സൂചിപ്പിക്കുന്നു.[131] മാതാവിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകാത്തതിനാൽ കുലം സഥിരീകരിക്കപ്പെടാത്ത അനന്തപത്മനാഭന്റെ വേഷപ്പകർപ്പായ ഷംസുഡീൻ ഇസ്ലാമിലേക്ക് മതംമാറി സുലൈഖയെ വിവാഹം കഴിക്കണമെന്ന് ഹാക്കിം ആഗ്രഹിക്കുന്നു.[132]
  • വർഗ്ഗവിരക്തി – സുന്ദരയ്യൻ ചാന്നാർ ആളുകളെ നീചപ്പയകൾ എന്നും അവരെ നാടുകടത്തണമെന്നും പത്മനാഭൻ തമ്പിയോട് നിർദ്ദേശിക്കുകയും, തമ്പിയുടെ ഉത്തരവിനെത്തുടർന്ന് വധിക്കപ്പെട്ട ചാന്നാർമാരുടെ രക്തം പുരണ്ട നിലത്തേക്ക് കാൽ വെച്ചപ്പോൾ താൻ നീചരക്തത്തിലാണ് ചവിട്ടിയതെന്നും തമ്പിയും വംശവിരോധാത്മകമായി പറയുന്നു.[133] ആനന്തം സുഭദ്രയോട് സംസാരിക്കുമ്പോൾ, കൊടാങ്കിയെ പാണ്ടിമൂതേവി എന്ന് പഴിക്കുന്നു.[134] സുന്ദരയ്യനെ ശങ്കു ആശാൻ, ചുത്തമറവൻ (ഒരു ശുദ്ധ മറവർ വംശജൻ), കോമട്ടി (ഒരു കോമട്ടി ജാതിക്കാരൻ), ചുടലമാടൻ (ശവങ്ങളുടെ മേൽ വസിക്കുന്ന ഒരു നികൃഷ്ടൻ), ചങ്കും പുങ്കുമില്ലാത്ത പട്ടൻ (ശ്വാസകോശമോ അതുപോലെന്തെങ്കിലുമോ ഇല്ലാത്ത ഒരു പട്ടർ), കൂടാതെ കാക്കക്കൊറവൻ (കുറവർ വംശത്തിൽ കാക്ക-ഇറച്ചി കഴിക്കുന്നനും കറുപ്പ് നിറത്തോടുകൂടിയവനും) എന്നും വംശ-അധിക്ഷേപാത്മകമായി സംബോധന ചെയ്യുമ്പോൾ കാശിവാസിയെ പീപ്പന്നിമാടൻ (മലം തീനി പന്നിയെപ്പോലെയുള്ള ഒരു നികൃഷ്ടൻ) എന്നും ചാമ്പപറയൻ (സാംബവ പറയർ ജാതിയിൽപ്പെട്ടവൻ) എന്നും വംശ-അധിക്ഷേപാത്മകമായി സംബോധന ചെയ്യുന്നു.[135] പഠാണിപ്പാളയത്തിലുള്ളവരെ നീശക്കൂട്ടം (നീച കൂട്ടം) എന്ന് നിന്ദാത്മകമായി ശങ്കു ആശാൻ പരാമർശിക്കുന്നു.[136] വേലുക്കുറുപ്പിനെ പട്ടിക്കുറുപ്പ് എന്ന് ശങ്കു ആശാൻ വിശേഷിപ്പിച്ചത് പരിഷ്കൃത പതിപ്പിൽ 'കുന്തക്കുറുപ്പ്' എന്ന് മാറ്റിയിരിക്കുന്നു.[137] വേലുക്കുറുപ്പിനെ കരിക്കട്ടപ്പൂതം (കരിക്കട്ട കണക്ക് കറുപ്പ് നിറത്തോടു,കൂടിയവൻ) എന്നും ശങ്കു ആശാൻ അവഹേളാത്മകമായി പറയുന്നു.[138] അനന്തപത്മനാഭൻ സുന്ദരയ്യനോട് താൻ മറവനെടോ (നിങ്ങൾ മറവർ വംശജനാണ്!) എന്ന് അധിക്ഷേപാത്മകമായി പറയുന്നുണ്ട്.[139]

കുടുംബസംബന്ധിതം[തിരുത്തുക]

  • ദ്വിസഹോദരഭർത്തൃത്വം – സുന്ദരയ്യൻ, തന്റെ ഭാര്യയുടെ സമുദായത്തിൽ ഇരു-സഹോദരനമാരുടെ ഭർത്തൃത്വം സാധാരണമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജ്യേഷ്ഠനായ കോടങ്കിയുമായി ഉഭയബന്ധം പുലർത്താൻ ഭാര്യയോട് നിർദ്ദേശിച്ചെങ്കിലും ആനന്തം അതിനു സമ്മതിക്കുന്നില്ല.[140]
  • കാമിനീസ്വായത്താർത്ഥ സഹോദരാങ്കം – പാറുക്കുട്ടിയുടെ സൗന്ദര്യത്തിൽ മയങ്ങി രാമൻ തമ്പിയുമായി അങ്കത്തിനിറങ്ങി സുന്ദോപസുന്ദരന്മാരെ പോലെയാകരുതെന്ന് സുന്ദരയ്യൻ പത്മനാഭൻ തമ്പിയോട് തമാശയായി പറയുന്നു.[140]
  • അനുജാതാഗമ്യഗമനം – തിരുവുഖത്തുപ്പിള്ളയ്ക്ക് സമ്മതമായിരുന്ന പത്മനാഭൻ തമ്പിയിൽ നിന്ന് തന്റെ അനുജത്തിയ്ക്ക് വന്ന വിവാഹാലോചനയെ അനന്തപത്മനാഭൻ എതിർത്ത് മുടക്കിയതിനെ തുടർന്ന് പ്രകോപിതനായ സുന്ദരയ്യൻ അനുജത്തിയുമായി സഹോദരൻ തന്നെ സംബന്ധം പുലർത്തിക്കൊള്ളാനും അത് പരശുരാമൻ തുടങ്ങിവച്ച ആചാരങ്ങൾക്ക് ഒരു മേൽക്കൂട്ടായിരിക്കും എന്നും പറയുന്നു. തെക്കൻ കേരളത്തിൽ ഉണ്ടായിരുന്ന ആചാരപ്രകാരം സഹോദരീസഹോദരന്മാരിലൊരുവർ പ്രായപൂർത്തിയായാൽ അവർ തമ്മിലുള്ള കൂടിക്കാഴ്ച നിരോധിച്ചിരുന്നത് നിഷിദ്ധസഹോദരീസഹോദരസംഗമത്തിനെതിരെയുള്ള സംരക്ഷണ നടപടികളെ സൂചിപ്പിക്കുന്നു.[141]
  • ദായക്രമം – വേണാട് രാജകുടുംബം മരുമക്കത്തായത്തിലൂടെ അനന്തരാവകാശം നിയുക്തമാക്കുന്ന ആചാരമാണ് പിന്തുടരുന്നത്, ഇത് മക്കത്തായം വഴിയുള്ള പൊതുപൈതൃക സമ്പ്രദായമല്ലാത്തതിനാൽ, രാമവർമ്മ രാജാവിന്റെ മൂത്ത മകൻ പത്മനാഭൻ തമ്പിക്ക് സിംഹാസന അവകാശം ഉന്നയിക്കാൻ സുന്ദരയ്യൻ നിർദ്ദേശിക്കുന്നു, എന്നാൽ മക്കത്തായത്തിലൂടെ അവകാശം ഉന്നയിക്കുന്നത് തന്റെ ഇളയ സഹോദരൻ രാമൻ തമ്പി തനിക്കെതിരാകുമോന്നുള്ള ആശങ്ക സുന്ദരയ്യനെ പത്മനാഭൻ തമ്പി അറിയിക്കുകയും ചെയ്യുന്നു.[142] എട്ടുവീട്ടിൽ പിള്ളമാർ, അമ്മാവൻ കാരണവത്വത്തോടുകൂടിയുള്ള തായ്-വഴി കുടുംബസമ്പ്രദായമാണ് പിന്തുടരുന്നതെങ്കിലും രാജ്യത്തിലെ ന്യായപ്രകാരമാായ അവകാശിയായ മാർത്താണ്ഡവർമ്മ യുവരാജാവിനെതിരെ മാരകമായ നടപടികൾ സ്വീകരിച്ച് പത്മനാഭൻ തമ്പിയെ അടുത്ത രാജാവാക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു.[143] എട്ടുവീട്ടിൽ പിള്ളമാരിൽ ചിലർ മക്കത്തായം പിന്തുടരുന്ന വെള്ളാളർ വംശത്തിൽപ്പെട്ടവരാണെന്ന് ഡോ. പി. വി. വേലായുധൻ പിള്ള ചൂണ്ടിക്കാട്ടുന്നു.[144]
  • പിതൃഗൃഹനിവാസം – കാർത്ത്യായനി അമ്മയും മകൾ പാറുക്കുട്ടിയും ഉഗ്രൻ കഴക്കൂട്ടത്തു പിള്ളയുടെ വിയോഗം വരെ അദ്ദേഹത്തിന്റെ ഗൃഹത്തിിലാണ് വസിച്ചിരുന്നത്. ഭർത്താവിനെ കാണാതാകുന്നത് വരെ സുഭദ്ര ഭർത്താവിന്റെ വീട്ടിലായിരുന്നുവെന്നും നോവലിൽ പരാമർശമുണ്ട്.[145]
  • അമ്മാവൻ കാരണവത്വം – തായ്-വഴി നായർ കുടുംബങ്ങളിലെ അമ്മാവൻ കാരണവന്മാർ തെറ്റായ പ്രവൃത്തികൾ ചെയ്യുന്നതായി നോവൽ അവതരിപ്പിക്കുന്നു . കുടമൺ പിള്ള, കാലക്കുട്ടി പിള്ള, ചെമ്പകശ്ശേരി മൂത്ത പിള്ള എന്നിവർ യഥാക്രമം സുഭദ്രയുടെ വീട്ടിലെയും ആനന്തത്തിന്റെ വീട്ടിലെയും ചെമ്പകശ്ശേരിയിലെയും കാരണവന്മാരാണ്, ഇവരിൽ ഒന്നാമത്തെയാൾ അനന്തപത്മനാഭനാൽ കൊല്ലപ്പെടുന്നു, രണ്ടാമൻ തമ്പിയുടെ പക്ഷം പിടിച്ചതിന് രാജ്യദ്രോഹക്കുറ്റത്താൽ നാടു വിട്ടു, മൂന്നാമൻ തന്റെ സഹോദരിയുടെ തീരുമാനങ്ങൾക്കൊപ്പം പോകാൻ തിരഞ്ഞെടുത്ത്, അനന്തപത്മനാഭന് തന്റെ കാരണവത്വം വിട്ടുകൊടുക്കുന്നു.[92]
  • മാതൃഗൃഹനിവാസം – പാറുക്കുട്ടിയും അമ്മയും ഉഗ്രൻ കഴക്കൂട്ടത്തുപിള്ളയുടെ ജീവിതകാലത്തിനു ശേഷം മാതൃഗൃഹനിവാസം തിരഞ്ഞെടുത്തു. അനന്തപത്മനാഭൻ ചെമ്പകശ്ശേരിയുടെയും അദ്ദേഹത്തിന്റെ വീടിന്റെയും കാരണവത്വം വഹിച്ചിരുന്നെങ്കിിലും അദ്ദേഹം ഭാര്യയുടെ വീടായ ചെമ്പകശ്ശേരിയിൽ താമസിക്കാൻ തിരഞ്ഞെടുക്കുന്നു.[145]
  • മാതൃഭരണവ്യവസ്ഥ – സുന്ദരയ്യൻ നടത്തുന്ന വിവാഹ ആലോചനയ്ക്കെതിരെ ശങ്കു ആശാൻ ശബ്ദിച്ചതിനാൽ, കാർത്ത്യായനി അമ്മ തനിക്കുള്ള തായാധിപത്യത്താൽ ശങ്കു ആശാനെ ചെമ്പകശ്ശേരിയിലെ അറകളിൽ കടക്കുന്നതിൽ നിന്നും ഭ്രഷ്ട് കൽപിച്ച് പത്മനാഭൻ തമ്പിയെ സ്വീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കങ്ങളും ഏറ്റെടുക്കുകയും ചെയ്യുന്നു.[146]

സ്ത്രീവിഷയം[തിരുത്തുക]

  • പെൺ അപകർഷത – വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ തീരുമാനിക്കാൻ മലയാളി സ്ത്രീകളെ അനുവദിക്കാത്ത സാമൂഹിക വ്യവസ്ഥയെക്കുറിച്ച് നോവലിൽ പരാമർശിക്കുന്നു. സുഭദ്ര, ഒരു ഘട്ടത്തിൽ തിരുമുഖത്തു പിള്ള സ്ത്രീകളേക്കാൾ ബുദ്ധിപരമായി താഴ്ന്നതായി കരുതുന്നത്, സ്ത്രീകളെ ബുദ്ധിപരമായി പുരുഷന്മാരേക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെട്ടിരുന്നതിന്റെ സൂചനയാകുന്നു. പത്മനാഭൻ തമ്പിക്കും സുന്ദരയ്യനുമെതിരെയുള്ള തന്റെ പദ്ധതികൾ പ്രതീക്ഷിച്ച പോലെ ഫലിക്കാതെ വന്നപ്പോൾ, സ്ത്രീകളുടെ ബുദ്ധി ശരിക്കും മോശമാണെന്ന് സുഭദ്ര സ്വയം സമ്മതിക്കുന്നു. പഠാണിപ്പാളയത്തിൽ നിന്ന് മരുന്ന് കൊണ്ടുവന്ന സുഭദ്രയുടെ സേവകനിൽ നിന്ന് സുലൈഖയുടെ സൗന്ദര്യത്തെപ്പറ്റിയുള്ള വിവരണങ്ങൾ കേൾക്കാൻ തയ്യാറാകാത്തതിനാൽ സ്ത്രീകൾ അസൂയയുടെ കൂമ്പാരങ്ങളാണെന്നുള്ള ചിന്തയ്ക്ക് സുഭദ്രയും ഒരു ഉദാഹരണമാണെന്നും സേവകൻ കരുതുന്നു.[147]
  • ശൃംഗാരവിനിമയം – തമ്പി സഹോദരന്മാർ, ചെമ്പഴന്തി പിള്ള, രാമനാമഠത്തിൽ പിള്ള തുടങ്ങിയ പുരുഷൻമാരെ തന്റെ ശൃംഗാരത്താൽ സന്തോഷിപ്പിച്ച് അവളെ ചുറ്റിത്തിരിയാൻ പ്രേരിപ്പിക്കത്തക്ക സുന്ദരിയായിരുന്നു കൗമാരത്തിൽ സുഭദ്ര. ഭർത്താവിന്റെ വേർപാടിന് ശേഷം ചില പുരുഷൻമാർ അങ്ങനെ തന്നെ തുടർന്നുവെങ്കിലും രാമനാമഠത്തിൽ പിള്ള ഒഴികെ മറ്റുള്ളവരെല്ലാം ഇതിൽ നിന്ന് പിന്നീട് വ്യതിചലിച്ചു. ഒടുവിൽ കുലട എന്ന പേരും നേടി, ഒരു ഘട്ടത്തിൽ മാർത്താണ്ഡവർമ്മ സുഭദ്രയെക്കുറിച്ച് ഒരു വ്യാഭിചാരിണി എന്ന് കേട്ടതായി പരാമർശിക്കുന്നു. തന്റെ ശൃഗാരംഗളിൽ എപ്പോഴും വീഴുന്ന രാമനാമഠത്തിൽ പിള്ളയിൽ നിന്നാണ് സുഭദ്രയ്ക്ക് നിർണായക വിവരങ്ങൾ ലഭിക്കുന്നത്.[148]
  • സ്ത്രീലോലുപത്വം – നോവലിൽ, പത്മനാഭൻ തമ്പിയെ സ്ത്രീലോലുപനായി അവതരിപ്പിക്കുന്നു. അദ്ദേഹം, കമലം, ശിവകാമി, ഏഴാം വീട്ടിലെ യജമാനത്തി, കോട്ടാറിലെ വേശ്യ എന്നിവരുമായി ബന്ധം പുലർത്തുന്നു. സുഭദ്രയ്ക്ക് പത്തുവയസ്സായതു മുതൽ തമ്പി തന്റെ പിന്നാലെയുണ്ടായിരുന്നുവെന്ന് സുഭദ്ര പരാമർശിക്കുന്നു. പത്മനാഭൻ തമ്പി ചെമ്പകശ്ശേരിയിൽ തങ്ങുമ്പോൾ, പാറുക്കുട്ടിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി സ്വയം നിയന്ത്രിക്കാനാവാതെ രാത്രിയിൽ പാറുക്കുട്ടിയുടെ അറയിലേക്ക് അവളെ പ്രാപിക്കാൻ പോകുന്നു. നോവലിന്റെ ആദ്യപതിപ്പിൽ, പത്മനാഭൻ തമ്പിക്കു വേണ്ടി തഞ്ചാവൂരിൽ നിന്ന് ദാസിമാരെ കൊണ്ടുവരാമെന്ന് സുന്ദരയ്യൻ നിർദ്ദേശിക്കുന്നു.[149]

രചയിതാക്കൾ, സാഹിത്യം, ഭാഷാ സൂചകങ്ങൾ[തിരുത്തുക]

എഴുത്തുകാർ[തിരുത്തുക]

  • തുഞ്ചത്ത് എഴുത്തച്ഛൻ – കഴക്കൂട്ടത്തു പിള്ളയുടെ ശ്രീ പണ്ടാരത്തു വീട്ടിലെ കാവൽക്കാരിൽ ഒരാൾ മഹാഭാരതവും മഹാഭാരത കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പഴയകാലത്തെ നാടൻ ഗാനമായ മാവാരതവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ തുഞ്ചത്തെഴുത്തച്ഛനെ പരാമർശിക്കുന്നു.[150]
  • പി. ശങ്കുണ്ണി മേനോൻഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് എന്ന ഗ്രന്ഥത്തിൽ നിന്ന് കാർത്തിക തിരുനാൾ രാമവർമ്മ ഇളയത്തമ്പുരാനെതിരെ നടന്ന മാരക ശ്രമങ്ങളെ ഉദ്ധരിക്കുമ്പോൾ പി. ശങ്കുണ്ണി മേനോനെ പരാമർശിക്കുന്നു.[151]
  • കുഞ്ചൻ നമ്പ്യാർ – കലഹം കാമിനി മൂലമോ കനകം മൂലമോ ഉണ്ടാകുന്നത് എന്ന് പരാമർശിച്ച 'കുഞ്ചൻ' എന്നറിയപ്പെടുന്ന മുഖ്യകവി കുഞ്ചൻ നമ്പ്യാർ ആണ്.[152]
നോവലിൽ കേരളാചാരകർത്താവ്, കവികുലോത്തംസൻ എന്നൊക്കെ പരാമർശിച്ചിരിക്കുന്നത് യഥാക്രമം ശങ്കരാചാര്യർ, വെൺ‌മണി അച്ഛൻ നമ്പൂതിരിപ്പാട് എന്നിവരെ കുറിക്കുന്നു.[153] കുടമൺ പിള്ളയ്ക്ക് ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് എഴുതിയ അജ്ഞാതനാമാവായ ഒരു കവിയെയും നോവലിൽ പരാമർശിക്കുന്നു.[154]

സാഹിത്യകൃതികൾ[തിരുത്തുക]

അനുവർത്തനങ്ങൾ[തിരുത്തുക]

  • ശ്രീവീരമാർത്താണ്ഡവർമ്മചരിതം (ആട്ടക്കഥ ) – വേണാടിന്റെ ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി വിവിധ രചയിതാക്കൾ രചിച്ചഒരു ആട്ടക്കഥയാണ് ശ്രീവീരമാർത്താണ്ഡവർമ്മചരിതം. എട്ടുവീട്ടിൽ പിള്ളമാരെ പട്ടികപ്പെടുത്തുന്ന കൃതിയിലെ നാലുവരികൾ പതിനൊന്നാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു. ഈ ആട്ടക്കഥയിലെ പിച്ചകപ്പള്ളിയുടെ കഥാപാത്രത്തിന് സമാനമാണ് നോവലിലെ സുന്ദരയ്യൻ എന്ന കഥാപാത്രം.[155]
  • മാർത്താണ്ഡമാഹാത്മ്യം (കിളിപ്പാട്ട്) – മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കി കിളിപ്പാട്ടായി രചിക്കപ്പെട്ട കൃതിയാണ് മാർത്താണ്ഡമാഹാത്മ്യം. തമ്പിയുടെ ആളുകളുടെ വധശ്രമങ്ങളിൽ നിന്ന് മാർത്താണ്ഡവർമ്മ രക്ഷപ്പെടുന്ന സാഹചര്യങ്ങൾ ഈ സാഹിത്യകൃതിയിൽ പരാമർശിച്ചിരിക്കുന്ന സമാന സംഭവങ്ങളുമായി പൊരുത്തപ്പെടുന്നു.[155]
  • ഓട്ടൻ കഥഓട്ടൻ കഥ, മാർത്താണ്ഡവർമ്മയെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയുള്ള വേണാടിന്റെ നാടൻപാട്ടുകളിലൊന്നാണ്. നോവലിലെ പത്മനാഭൻ തമ്പിയുടെ ആളുകൾ മാങ്കോയിക്കൽ വീട്ടിൽ നടത്തിയ ആക്രമണം, ഓട്ടൻ കഥയിലെ മാങ്കോട്ട് ആശാന്റെ വീട് ആക്രമിച്ച് കത്തിച്ചതിന് സമാനമാണ്.[156]
  • ഐവൻഹോസർ വാൾട്ടർ സ്കോട്ട് എഴുതിയ ഐവൻഹോ ആണ് മാർത്താണ്ഡവർമ്മ നോവൽസൃഷ്ടിയിൽ ഏറ്റവും വലിയ സാഹിത്യ സ്വാധീനമായി കണക്കാക്കപ്പെടുന്നത്.[157] ഐവൻഹോയിലെ പോലെ, നോവലിന്റെ ആദ്യ അദ്ധ്യായം ഒരു വനത്തിന്റെ വിവരണത്തോടെയാണ് ആരംഭിക്കുന്നത്, ഓരോ അദ്ധ്യായവും ആരംഭിക്കുന്നത് സ്കോട്ടിന്റെ പുസ്തകങ്ങളുടേതിന് സമാനമായ ഒരു ആമുഖപദ്യം ഉപയോഗിച്ചാണ്.[158] മാർത്താണ്ഡവർമ്മ, അനന്തപത്മനാഭൻ, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻ പിള്ള എന്നീ കഥാപാത്രങ്ങൾ വേണാടിന്റെ ചരിത്രത്തെയും ഐതിഹ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഐവൻഹോയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എം.പി. പോൾ കണക്കാക്കുന്നു.[159]
ഭ്രാന്തൻ ചാന്നാൻ, സുഭദ്ര, തിരുമുഖത്തുപ്പിള്ള എന്നിവർ ഉൾപ്പെടുന്ന സാഹചര്യങ്ങൾ വില്യം ഷെയ്ക്സ്പിയർ രചിച്ച കിംഗ് ലിയറിലെ സാഹചര്യങ്ങളോടും, ശങ്കുആശാന്റെ കഥാപാത്രം സർ വാൾട്ടർ സ്കോട്ടിന്റെ ഗൈ മാനറിംഗ് എന്ന കൃതിയിലെ ഡൊമിനി സാംപ്സണുടേതിനും സമാനമെന്നും എം. പി പോൾ അവകാശപ്പെടുന്നു.[159] സുഭദ്രയുടെ കഥാപാത്രം സ്കോട്ടിന്റെ വേവെർലി നോവലിലുള്ള ഫ്ലോറ മക്ഐവർ എന്ന കഥാപാത്രത്തിൽ അധിഷ്ഠിതമാണെന്നാണ് ഡോ. എം. ലീലാവതി അഭിപ്രായപ്പെടുന്നത്.[160]

ഉപകഥ[തിരുത്തുക]

നീലി കഥ
നോവലിന്റെ മൂന്നാം അദ്ധ്യായത്തിൽ കാർത്ത്യായനി അമ്മ പാറുക്കുട്ടിയോട് വിവരിച്ച പഞ്ചവൻകാട്ടു നീലിയുടെ കഥ, പഞ്ചവങ്കാട്ടു നീലിക്കഥ, നീലിക്കഥ എന്നീ നാടൻപാട്ടുകളിൽ നിന്നുള്ള കഥകളുടെ സംയോജനമാണെന്നാണ് ഡോ. പി. വേണുഗോപാലൻ പരാമർശിക്കുന്നത്.[161] കാളിയങ്കാട്ടുനീലി എന്നതിനെ നോവൽരചയിതാവ് പഞ്ചവങ്കാട്ടുനീലി എന്നാക്കി മാറ്റി എന്നാണ് ഡോ. തിക്കുറിശ്ശി ഗംഗാധരൻ അഭിപ്രായപ്പെടുന്നത്.[162]

ഉപാദാനങ്ങൾ[തിരുത്തുക]

  • നളചരിതം (ആട്ടക്കഥ) – നോവലിന്റെ പത്താം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 2), സുന്ദരയ്യനെ കാണുമ്പോൾ കാർത്ത്യായനി അമ്മയുടെ മുഖത്തെക്കുറിച്ച് വിവരിക്കാൻ, നളചരിതം ഒന്നാം ദിവസം രംഗം 1-ൽ നിന്ന് ഒരു ശ്ലോകം ഉപയോഗിച്ചിരിക്കുന്നു. പാറുക്കുട്ടിയുടെ കൗമാരപ്രായം വിവരിക്കാൻ നളചരിതം രണ്ടാം ദിവസം രംഗം 1-ൽ നിന്ന് ഒരു ശ്ലോകം അദ്ധ്യായം മൂന്നിൽ (ഖണ്ഡിക 4, വരി 1) ഉപയോഗിച്ചിരിക്കുന്നു. നളചരിതം മൂന്നാം ദിവസം രംഗം 1-ൽ നിന്നുള്ള ഒരു വാചകം ഒന്നാം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 2) കാടിനെക്കുറിച്ച് വിശദമാക്കാൻ ഉപയോഗിച്ചു, പതിനാലാം അദ്ധ്യായത്തിൽ (ഖണ്ഡിക 7, വരി) വിവരിച്ച സുന്ദരയ്യൻ, കാർത്ത്യായനി അമ്മ, ചെമ്പകശ്ശേരി മൂത്ത പിള്ള എന്നിവർ ഉൾപ്പെടുന്ന സംഭാഷണത്തിൽ അതേ രംഗത്തിൽ നിന്നുള്ള ഒരു പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നു. നളചരിതം മൂന്നാം ദിവസം രംഗം 6-ലെ ഒരു ശ്ലോകം മൂന്നാം അദ്ധ്യായത്തിൽ നൽകിയിരിക്കുന്ന ആമുഖപദ്യത്തിന്റെ രണ്ടാം വരിയായി ഉപയോഗിച്ചിരിക്കുന്നു. നളചരിതം നാലാം ദിവസം രംഗം 1-ലെ രണ്ട് വരികളുള്ള ഒരു ശ്ലോകം നാലാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു. നളചരിതം നാലാം ദിവസം രംഗം 6-ലെ മൂന്ന് വരികളാണ് എട്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നത്. നളചരിതം നാലാം ദിവസം രംഗം 9-ൽ നിന്നുള്ള രണ്ട് വരികൾ അഞ്ചാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[163]
  • അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) – അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിലെ രണ്ടുവരി ശ്ലോകം നോവലിന്റെ ഇരുപത്തിയൊന്നാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു. ആരണ്യകാണ്ഡത്തിലെ ഒരു ശ്ലോകത്തിലെ രണ്ട് വാക്യങ്ങൾ വനത്തെക്കുറിച്ച് വിവരിക്കാൻ ഒന്നാം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 2) ഉപയോഗിച്ചിരിക്കുന്നു. സുന്ദരകാണ്ഡത്തിലുള്ള രാവണന്റെ ഇച്ഛാഭംഗത്തിലെ രണ്ടുവരി ശ്ലോകമാണ് നോവലിന്റെ പത്താം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നത്. നോവലിന്റെ മൂന്നാം അദ്ധ്യായത്തിൽ, സുന്ദരകാണ്ഡം സീതാഹനുമൽസംവാദത്തിലെ നാലുവരി ശ്ലോകം പാറുക്കുട്ടി ചൊല്ലുന്നു. സുന്ദരകാണ്ഡം ഹനൂമദ്ബന്ധനത്തിലെ നാലുവരി ശ്ലോകം നോവലിന്റെ ഇരുപതാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[164]
  • ശ്രീമഹാഭാരതം (കിളിപ്പാട്ട്) – ശ്രീമഹാഭാരതം സംഭവപർവ്വത്തിൽ നിന്നുള്ള നാലുവരി ശ്ലോകം രണ്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു. നോവലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (ഖണ്ഡിക 2, വരി 2) രാമനാമഠത്തിൽപിള്ള എന്ന കഥാപാത്രത്തെ വിവരിക്കാൻ സംഭവപർവ്വത്തിലെ ഒരു പദാവലിയും ഒരു വരിയുടെ ഭാഗവും ഉപയോഗിച്ചിരിക്കുന്നു. ഉദ്യോഗപർവ്വത്തിലെ രണ്ടുവരി ശ്ലോകമാണ് നോവലിന്റെ ഇരുപത്തിയാറാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നത്. സ്ത്രീപർവ്വത്തിൽ നിന്നുള്ള നാലു വരി ശ്ലോകമാണ് ആദ്യ അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നത്.[165]
  • ഹരിശ്ചന്ദ്രചരിതം (ആട്ടക്കഥ) – പേട്ടയിൽ രാമൻപിള്ള ആശാൻ രചിച്ച ഹരിശ്ചന്ദ്രചരിതം ആട്ടക്കഥയിലെ ഒരുശ്ലോകം മൂന്നാം അദ്ധ്യായത്തിന് നൽകിയിരിക്കുന്ന ആമുഖപദ്യത്തിന്റെ ആദ്യ വരിയായി ഉപയോഗിച്ചിരിക്കുന്നു. നോവലിന്റെ അഞ്ചാം അദ്ധ്യായത്തിൽ (ഖണ്ഡിക 4, വരി 16) തദ്കൃതിയിലെ മൂന്നുവരി ശ്ലോകം മാങ്കോയിക്കൽകുറുപ്പിന്റെ പെരുമാറ്റം വിവരിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഈ കൃതിയിൽ നിന്നുള്ള രണ്ടുവരി ശ്ലോകമാണ് ഏഴാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നത്.[166]
  • രാവണവിജയം (ആട്ടക്കഥ) – കിളിമാനൂർ വിദ്വാൻ രാജരാജവർമ്മ കോയി തമ്പുരാൻ രചിച്ച രാവണവിജയം ആട്ടക്കഥയിലെ മൂന്ന് വരി ശ്ലോകം നോവലിന്റെ എട്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുകയും, ഇതിൽ നിന്നുള്ള ഒരു വരി പത്താം അദ്ധ്യായത്തിൽ (ഖണ്ഡിക 15, വരി 8) പാറുക്കുട്ടിയുടെ ശബ്ദം കേട്ട പത്മനാഭൻ തമ്പിയുടെ പെരുമാറ്റം വിവരിക്കാൻ ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു.[167]
  • കിർമ്മീരവധം (ആട്ടക്കഥ) – കോട്ടയത്തു തമ്പുരാൻ രചിച്ച കിർമ്മീരവധം ആട്ടക്കഥയിൽ നിന്ന് ഒരു വരി, പത്മനാഭപുരം കൊട്ടാരത്തിലെ തമ്പിയുടെ വസതിയിൽ നിന്ന് ഇറങ്ങുമ്പോൾ സുന്ദരയ്യന്റെയും പത്മനാഭൻ തമ്പിയുടെയും ഇടപഴകൽ വിവരിക്കാൻ ഉപയോഗിച്ചിരിക്കുന്നു.[168]
  • രുക്മിണീസ്വയംവരം (ആട്ടക്കഥ) – അശ്വതിതിരുനാൾ രാമവർമ ഇളയതമ്പുരാൻ രചിച്ച രുക്മിണീസ്വയംവരം ആട്ടക്കഥയിലെ നാലുവരി ശ്ലോകം ഒമ്പതാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുകയും, ഇതിൽ നിന്നുള്ള ഒരു വാക്യം പന്ത്രണ്ടാം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 12) സുഭദ്രയെ വിളിച്ചുള്ള രാമനാമഠത്തിൽ പിള്ളയുടെ പ്രവൃത്തി വിവരിക്കാനും ഉപയോഗിച്ചിരിക്കുന്നു.[168]
  • സുഭദ്രാഹരണം (ആട്ടക്കഥ) – മന്ത്രേടത്തു നമ്പൂതിരി രചിച്ച സുഭദ്രാഹരണം ആട്ടക്കഥയിലെ രണ്ടുവരി ശ്ലോകം പതിനാറാം അദ്ധ്യായത്തിന് ആമുഖപദ്യമായും, ഇതിൽ നിന്നുള്ള മൂന്നുവരി ശ്ലോകം നോവലിന്റെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായും ഉപയോഗിച്ചിരിക്കുന്നു.[169]
  • ദക്ഷയാഗം (ആട്ടക്കഥ) – ഇരയിമ്മൻ തമ്പി രചിച്ച ദക്ഷയാഗം ആട്ടക്കഥയിലെ രണ്ടുവരി ശ്ലോകം നോവലിന്റെ പതിനേഴാം അദ്ധ്യായത്തിൽ നൽകിയിരിക്കുന്ന ആമുഖപദ്യത്തിന്റെ അവസാന രണ്ട് വരികളായി ഉപയോഗിച്ചിരിക്കുന്നു.[170]
  • ബാണയുദ്ധം (ആട്ടക്കഥ) – ബാലകവി രാമശാസ്ത്രികൾ രചിച്ച ബാണയുദ്ധം ആട്ടക്കഥയിലെ രണ്ടുവരി ശ്ലോകം നോവലിന്റെ പതിനെട്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[171]
  • കീചകവധം (ആട്ടക്കഥ) – ഇരയിമ്മൻ തമ്പി രചിച്ച കീചകവധം ആട്ടക്കഥയിലെ രണ്ടുവരി ശ്ലോകം നോവലിന്റെ പതിനഞ്ചാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[169]
  • കാലകേയവധം (ആട്ടക്കഥ) – കോട്ടയത്തു തമ്പുരാൻ രചിച്ച കാലകേയവധം ആട്ടക്കഥയിലെ ഒരു പദപ്രയോഗം നോവലിന്റെ ആറാം അധ്യായത്തിൽ (ഖണ്ഡിക 3, വരി 2) പത്മനാഭൻ തമ്പിയുടെ വസ്ത്രധാരണത്തെ വിവരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, കൂടാതെ അർജുനന്റെ കഥാപാത്രത്തിന്റെ പ്രകടനത്തെ ചൂണ്ടിക്കാണിക്കുന്ന ഒരു വാക്യം, പത്താം അധ്യായത്തിൽ (ഖണ്ഡിക 13, വരി 5) പത്മനാഭൻ തമ്പി പാറുക്കുട്ടിയുടെ മുറിയിലേക്ക് കടക്കുമ്പോഴുള്ള പെരുമാറ്റം താരതമ്യം ചെയ്യാനും ഉപയോഗിച്ചിരിക്കുന്നു.[172]
  • രാമായണം (ഇരുപത്തുനാലു വൃത്തം) – രാമായണം ഇരുപത്തുനാലു വൃത്തം കൃതിയിൽ നിന്നുള്ള നാലുവരി ശ്ലോകം ആറാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[173]
  • രാമായണം (വിൽപ്പാട്ട്) – വേണാട്ടിലെ നാടൻപാട്ടുകളിലൊന്നായ രാമായണം വിൽപ്പാട്ട് കൃതിയിൽ നിന്നുള്ള ഒരു ശ്ലോകം, പതിനെട്ടാം അധ്യായത്തിൽ (ഖണ്ഡിക 6, വരി 18) ചുള്ളിയിൽ ചാടച്ചി മാർത്താണ്ഡൻ പിള്ള ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഭ്രന്തൻ ചാന്നാൻ ചൊല്ലുന്നു.[174]
  • വേതാളചരിതം (കിളിപ്പാട്ട്) – കല്ലേക്കുളങ്ങര രാഘവപിഷാരടി രചിച്ച വേതാളചരിതം കിളിപ്പാട്ട് കൃതിയിൽ നിന്നുള്ള ഒരു ശ്ലോകം നോവലിന്റെ പത്തൊൻപതാം അദ്ധ്യായത്തിന് ആമുഖപദ്യമായി ഉപയോഗിച്ചിരിക്കുന്നു.[175]
  • സ്യമന്തകം (ഓട്ടൻ തുള്ളൽ) – പഞ്ചവൻകാട്ടിൽ അനന്തപത്മനാഭന് നേരെയുണ്ടായ ആക്രമണം യുക്ത്യനുസൃതമാക്കുവാൻ ഒന്നാം അദ്ധ്യായത്തിൽ, കുഞ്ചൻ നമ്പ്യാർ സ്യമന്തകം ഓട്ടൻ തുള്ളൽ കൃതിയിൽ പരാമർശിച്ചിട്ടുള്ള കലഹം കനകം മൂലമോ കാമിനി മൂലമോ എന്ന പ്രത്യയശാസ്ത്രം ഉദ്ധരിക്കുന്നു.[176]
  • കൃഷ്ണാർജുനവിജയം (തുള്ളൽ) – കൃഷ്ണാർജുനവിജയം തുള്ളൽ കൃതിയിലെ ഒരു ഉപവാക്യം ഏഴാം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 5), വേലുക്കുറുപ്പിന്റെയും കൃഷ്ണക്കുറുപ്പിന്റെയും ഏറ്റുമുട്ടലിനെ വിവരിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.[177]
  • നീലിക്കഥ – ഡോ. പി. വേണുഗോപാലൻ പറയുന്നതനുസരിച്ച്, ആറാം അദ്ധ്യായത്തിലും ഏഴാം അദ്ധ്യായത്തിലും യഥാക്രമം പത്മനാഭൻ തമ്പി ചോദ്യം ചെയ്യുമ്പോഴും വേലുക്കുറുപ്പിന്റെ വേൽക്കാരുമായി മല്ലിട്ട് മാങ്കോയിക്കൽ വീട്ടിലേക്ക് നീങ്ങുമ്പോഴും ഭ്രാന്തൻ ചാന്നാൻ ചൊല്ലുന്ന വരികൾ നീലിക്കഥ എന്ന തെക്കൻപാട്ടിൽ നിന്നുള്ളതാണെന്നാണ്. ഡോ. തിക്കുറിശ്ശി ഗംഗാധരൻ നീലിക്കഥയുടെ മൂന്ന് വ്യത്യസ്ത പതിപ്പുകൾ എടുത്തുകാണിക്കുകയും, തെക്കൻ തമിഴ്നാട്ടിൽ വിവിധ പതിപ്പുകൾ ഉണ്ടൊയിരുന്നെന്നും ചൂണ്ടിക്കാണിക്കുന്നു. നോവലിൽ പരാമർശിച്ചിരിക്കുന്ന വരികൾ ഡോ. തിക്കുറിശ്ശി ഗംഗാധരൻ, ഡോ. ജെ. പദ്മകുമാരി എന്നിവർ ഗവേഷണം നടത്തിയ നീലിക്കഥ തെക്കൻപാട്ടുകളിൽ ഉൾപെടുന്നില്ല.[178]
  • പൊന്നറിത്താൾ കഥ – ആറാം അദ്ധ്യായത്തിൽ, പത്മനാഭൻ തമ്പിയുടെ ചോദ്യത്തിന് ശരിയായി ഉത്തരം നൽകാൻ പ്രേരിപ്പിച്ചപ്പോൾ, ഭ്രാന്തൻ ചാന്നൻ, പൊന്നറിത്താൾ കഥ തെക്കൻ പാട്ടിൽ നിന്നുള്ള ഏതാനും വരികൾ പാടുന്നു.[179]
  • പേരില്ലാ-കൃതി – നോവലിന്റെ പതിനൊന്നാം അദ്ധ്യായത്തിൽ, രാജകുമാരന്റെ കൊലപാതകം പ്രതിപാദിക്കുന്ന തലക്കെട്ടില്ലാത്ത ഒരു നാടൻപാട്ടിൽ നിന്ന് രാമനാമഠത്തിൽ പിള്ള കഴക്കൂട്ടത്തുപ്പിള്ളയ്ക്ക് ചില മുറി-വരികൾ പറഞ്ഞുകൊടുക്കുന്നു.[180]
  • മാവാരതം – നോവലിന്റെ പത്താം അദ്ധ്യായത്തിൽ ശ്രീ പണ്ടാരത്തു വീട്ടിലെ കാവൽക്കാർ, വേണാട്ടിലെ നാടൻപാട്ടുകളിലൊന്നായ മാവാരതം കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ചൊല്ലുകയും, ഭ്രാന്തൻ ചാന്നൻ സ്വമേധയാ അവരുടെ സംഘത്തിൽ ചേർന്നതിനെത്തുടർന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഈ കൃതിയിൽ നിന്നുള്ള ഏതാനും മുറി-വരികൾ (ഖണ്ഡിക 16, വരി 5) ചൊല്ലുകയും ചെയ്യുന്നു.[181]
  • ഇരവിക്കുട്ടിപ്പിള്ളപ്പോര് – ഡോ. പി. വേണുഗോപാലന്റെ അഭിപ്രായത്തിൽ ആറാം അദ്ധ്യായത്തിൽ പത്മനാഭൻ തമ്പി വില്ലാളിയെപ്പറ്റി ചോദിച്ചപ്പോൾ ഭ്രാന്തൻ ചാന്നാൻ ചൊല്ലുന്ന വരികൾ ഇരവിക്കുട്ടിപ്പിള്ളപ്പോര് തെക്കൻപാട്ടിന്റെ ഒരു പതിപ്പിൽ നിന്നുള്ളതാണെന്നാണ്. ഡോ. തിക്കുറിശ്ശി ഗംഗാധരൻ ഈ കൃതിയുടെ ആറ് വ്യത്യസ്ത പതിപ്പുകൾ പട്ടികപ്പെടുത്തുന്നുണ്ട്.[182]
  • ഭാഷാനൈഷധം (ചമ്പു) – മഴമംഗലം നമ്പൂതിരി രചിച്ച ഭാഷാനൈഷധം ചമ്പു കൃതിയിലെ നാലുവരി ശ്ലോകം പന്ത്രണ്ടാം അദ്ധ്യായത്തിന് ആമുഖപദ്യമായും, ഇതേ കൃതിയിലെ മറ്റൊരു രണ്ടുവരി ശ്ലോകം ഇരുപത്തിമൂന്നാം അദ്ധ്യായത്തിന് ആമുഖപദ്യമായും, മറ്റൊരു നാലുവരി ശ്ലോകം ഇരുപത്തഞ്ചാം അദ്ധ്യായത്തിന് ആമുഖപദ്യമായും ഉപയോഗിച്ചിരിക്കുന്നു. [183]
  • കുചേലവൃത്തം (വഞ്ചിപ്പാട്ട് ) – നോവലിന്റെ പതിനാലാം അദ്ധ്യായത്തിൽ (ഖണ്ഡിക 8, വരി 10) കാർത്ത്യായനി അമ്മ സ്‌നേഹപൂർവ്വം സ്വീകരിക്കുമ്പോൾ സുഭദ്രയുടെ പ്രതികരണം താരതമ്യം ചെയ്യാൻ രാമപുരത്തുവാര്യർ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടു കൃതിയിലെ ഒരു വരി ഉപയോഗിച്ചിരിക്കുന്നു.[169]
  • അർജ്ജുനപ്പത്ത് – നോവലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (ഖണ്ഡിക 6, വരി 7) ഇരുട്ടിൽ തനിച്ചായിരിക്കുമ്പോൾ ഭയന്നിരിക്കുന്ന സുന്ദരയ്യൻ അർജ്ജുനപ്പത്ത് വരികളുടെ മുറിഞ്ഞ-പാരായണം ചെയ്യുന്നു.[168]
  • ഗായത്രീമന്ത്രം – നോവലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (ഖണ്ഡിക 6, വരി 7), ഭയവിഹ്വലനായ സുന്ദരയ്യൻ അർജ്ജുനപ്പത്ത് ആരംഭിച്ച ശേഷം ഗായത്രീമന്ത്രം ചൊല്ലുന്നു.[168]
  • ശിവാനന്ദലഹരി – നോവലിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിൽ (ഖണ്ഡിക 6, വരി 8), ഭയചകിതനായ സുന്ദരയ്യൻ ശിവാനന്ദലഹരി കൃതിയുടെ മുറി-പാരായണം ചെയ്യുന്നു.[184]
  • ഉത്സവപ്രബന്ധം – സുഭദ്രയുടെ വസ്ത്രധാരണത്തെക്കുറിച്ച് വിശദീകരിക്കാൻ പത്തൊൻപതാം അദ്ധ്യായത്തിൽ (ഖണ്ഡിക 1, വരി 4) സ്വാതിതിരുനാൾ രചിച്ച ഉത്സവപ്രബന്ധം കൃതിയിൽ നിന്നുള്ള ഒരു വരി ഉപയോഗിച്ചിരിക്കുന്നു.[175]

ഭാഷാപ്രയോഗങ്ങൾ[തിരുത്തുക]

മലയാളം, തമിഴ്, ഹിന്ദുസ്ഥാനി എന്നീ ഭാഷകളെക്കുറിച്ച് നോവലിൽ എടുത്തു പറയുന്നു, ഇവയിൽ ആദ്യത്തേതായ മലയാളം പ്രാഥമികമായി തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദുസ്ഥാനി, പേർഷ്യൻ എന്നീ ഭാഷകളിൽ നിന്ന് സ്വീകരിച്ച പദങ്ങളോടുകൂടിയ ആഖ്യാനത്തിന് പ്രയോഗിക്കുന്നതിൽ മൂലഭദ്രിയിലുള്ള ഒരു ചെറു സംഭാഷണവും ഉണ്ട്.

മലയാളം[തിരുത്തുക]

നോവലിൽ ഉപയോഗിക്കുന്ന പ്രാഥമിക ഭാഷ. പഠാണിപ്പാളയത്തിലെ ദ്വിഭാഷി മലയാളം വളരെ വശമുള്ളയാളാണെന്ന് തോന്നുന്നുവെന്ന് മാർത്താണ്ഡ‌വർമ്മ യുവരാജാവ് പരാമർശിക്കുന്നു.[185]

സന്ദിഗ്‌ദ്ധാർത്ഥപ്രയോഗം[തിരുത്തുക]

നോവലിൽ നാഴിക എന്ന പദം സമയദൈർഖ്യത്തിനുള്ള ഏകകമായും ദൂര-അളവിനുള്ള ഏകകമായും സന്ദിഗ്‌ദ്ധാർത്ഥമാനത്തിൽ പ്രയോഗിച്ചിരിക്കുന്നു. സമയദൈർഖ്യ ഏകകം എന്ന നിലയിൽ 1 നാഴിക1 എന്നത് 1 ഘടി അളവിനും, 24 മിനിറ്റളവിനും സമാനമാണ്. ദൂര-അളവ് ഏകകം എന്ന നിലയിൽ നാഴിക2 എന്നത് പ്രാചീന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവുകോലുകളായി നിലനിന്നിരുന്ന അളവുമാനമാണ്. ഡോ. എ. സി. വാസു ഈ അളവുമാനത്തിന്റെ രണ്ടു വകഭേദങ്ങൾ ഉദ്ധരിക്കുന്നു, അവയിൽ ആദ്യത്തേതായ "പ്രാദേശിക രീതി" പ്രകാരം1 നാഴിക എന്നത് 1.828 കിലോമീറ്ററുകൾക്ക്[J] സമമാണ്, രണ്ടാമത്തേതായ "കൊച്ചിൻ സർവ്വേ രീതി" പ്രകാരം 1 നാഴിക എന്നത് 914.4 മീറ്ററുകൾക്ക്[K] തുല്യമാണ്. സി. വി. വ്യാഖ്യാനകോശം പ്രകാരം 1 നാഴിക ഏകദേശം[L] 1.5 കിലോമീറ്ററുകൾ എന്നാണ്.[186]

സംസ്കൃതം[തിരുത്തുക]

സംസ്കൃത പദങ്ങൾ നോവലിൽ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്, അവയിൽ ചിലത്, ചേതോഹരം,[a] സംസർഗ്ഗം,[b] സ്കന്ധ,[c] സ്ഥൗല്യം,[d] ശിരഃകമ്പനമന്ദസ്മിതാദികൾ,[e] സോമവാരവ്രതം,[f] അർദ്ധോന്മീലിതം,[g] ഖാദ്യപേയലേഹ്യഭോജ്യ,[h] തേജഃപുഞ്ജം,[i] അളിവൃന്ദനിർമ്മിതം,[j] താരുണ്യാരംഭം[k] എന്നിവയാണ്. പരിഷ്കരിച്ച പതിപ്പിൽ ചില സംസ്കൃത പ്രയോഗങ്ങൾ മാറ്റിയതായി ഡോ. പി. വേണുഗോപാലൻ കുറിക്കുന്നു.[187]

തമിഴ്[തിരുത്തുക]

സുന്ദരയ്യൻ, ഭ്രാന്തൻ ചാന്നൻ, മറ്റു ചാന്നാർ കഥാപാത്രങ്ങൾ എന്നിവർ ഉൾപ്പെടുന്ന സംഭാഷണങ്ങളിൽ തമിഴ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശങ്കു ആശാൻ, അനന്തം, മാങ്കോയിക്കൽ കുറുപ്പ് എന്നിവരുടെ പ്രസ്താവനകളിലും ആഖ്യാനങ്ങളിലും തമിഴ് വാക്കുകളും പ്രത്യയങ്ങളും ഉപയോഗിച്ചിട്ടുണ്ട്, അവയിൽ നോവലിന്റെ ആദ്യ പതിപ്പിലെ നായകി[l] എന്ന തമിഴ് പദം പരിഷ്കരിച്ച പതിപ്പിൽ നായിക[m] എന്ന് അനുവർത്തന പദമായി മാറ്റിയിരിക്കുന്നു. നോവലിൽ ബീറാം ഖാൻ സുഭദ്രയുടെ ദാസനോട് തമിഴിൽ സംസാരിക്കുന്നതായി പരാമർശമുണ്ട്.[188]

ഹിന്ദുസ്ഥാനി[തിരുത്തുക]

പഠാണിപ്പാളയത്തിലുള്ളവർ ഹിന്ദുസ്ഥാനിയിലാണ് സംസാരിക്കുന്നതെന്ന് നോവലിൽ പറയുന്നു. അനന്തപത്മനാഭൻ മാങ്കോയിക്കൽ കുറുപ്പിനെ ഹിന്ദുസ്ഥാനി ഭാഷ പഠിക്കാൻ സഹായിക്കുന്നു, ചെമ്പകശ്ശേരിയിലെ തടവറയിൽ പാറുക്കുട്ടിയെയും അമ്മയെയും അഭിമുഖീകരിക്കുമ്പോൾ ഇരുവരും ഹിന്ദുസ്ഥാനിയിൽ സംഭാഷണം നടത്തുന്നു. സുന്ദരയ്യനും ഹിന്ദുസ്ഥാനി അറിയാമെന്ന് നോവലിൽ പരാമർശിക്കുന്നു, ബീറാം ഖാനുമായി യുദ്ധം ചെയ്യുമ്പോൾ സുന്ദരയ്യൻ ഹിന്ദുസ്ഥാനിയിൽ അലറുന്നുണ്ട്. നോവലിൽ, സുഭദ്രയോട് സംസാരിക്കുമ്പോൾ, അനന്തം എനാം[n] എന്ന വാക്ക് ഉപയോഗിക്കുന്നു, ഇത് ഹിന്ദുസ്ഥാനി പദമായ ഇനാം[o] എന്നതിൽ നിന്ന് രൂപപ്പെടുത്തിയതാണ്. ഹിന്ദുസ്ഥാനി രൂപാന്തരപദ പ്രയോഗങ്ങളിൽ ചിലതായ ചൈത്താൻ,[p] ബഹദൂർ,[q] ഹുക്ക,[r] എന്നിവയ്ക്കു പുറമെ കിങ്കാബ്[s] എന്നൊരു മിശ്രപദരൂപാന്തരവും സ്വർണ്ണം, വെള്ളി ചിത്രപ്പണികളുള്ള പട്ടാംബരം കുറിക്കാൻ ഉപയോഗിക്കുന്നു.[189]

പേർഷ്യൻ[തിരുത്തുക]

നോവലിൽ ഹാക്കിം മാങ്കോയിക്കൽ കുറുപ്പിനെ സാഹേബ്[t] എന്നു വിശേഷിപ്പിക്കുന്നു. പഠാണിപ്പാളയത്തിൽ ഉപയോഗിക്കുന്ന പാനീയങ്ങൾക്ക് ഷർബത്ത്[u] എന്ന പദം പ്രയോഗിച്ചിരിക്കുന്നു. തിരുമുഖത്തുപ്പിള്ള ധരിച്ചിരിക്കുന്ന പുറംമേലങ്കിയായ തുണിയെ കുറിക്കാൻ പേർഷ്യൻ, ഇംഗ്ലീഷ് പദങ്ങളുടെ സമ്മിശ്രമെന്ന കണക്കായ സാൽവ[v] എന്ന പദം ഉപയോഗിച്ചിരിക്കുന്നു.[190]

ഇംഗ്ലീഷ്[തിരുത്തുക]

ഇംഗ്ലീഷ് പദങ്ങളെ അടിസ്ഥാനമാക്കിയുള്ള റോഡുകൾ,[w] റിപ്പോർട്ടു[x] എന്നീ വാക്കുകൾക്കു പുറമെ, പാറുക്കുട്ടിയുടെ മുറിയുടെ വാതിൽക്കൽ ചെമ്പകശ്ശേരി മൂത്ത പിള്ളയുടെ നിൽപിനെ പരാമർശിക്കുമ്പോൾ പ്രാചീന ആംഗലേയ പദപ്രയോഗത്തിൽ നിന്ന് രൂപാന്തരപ്പെട്ടതുമായ ഗാട്ട്[y] എന്ന പദം പ്രയോഗിച്ചിരിക്കുന്നു. [191]

മൂലഭദ്രി[തിരുത്തുക]

നോവലിൽ, മാർത്താണ്ഡവർമ്മയും പരമേശ്വരൻപിള്ളയും മാങ്കോയിക്കൽ കുറുപ്പിന്റെ അനന്തരവന്മാരിലൊരാളായ കൊച്ചുവേലുവിന്റെ സാന്നിധ്യത്തിൽ, മൂലഭദ്രി ഉപയോഗിച്ച് സംഭാഷണം നടത്തുന്നു.[192]

കുറിപ്പുകൾ[തിരുത്തുക]

  1. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ഗ്രാമത്തിലുള്ള ഒരു പ്രദേശമാണ് എയ്തുകൊണ്ടാംകാണി.
  2. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുള്ള ഒരു ഗ്രാമമാണ് മാരായമുട്ടം.
  3. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ഗ്രാമത്തിലുള്ള ഒരു പ്രദേശമാണ് മാലകുളങ്ങര.
  4. ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ച തിരുവിതാംകൂർ ചരിത്രം, 1867-ൽ, വൈക്കത്തു പാച്ചുമൂത്തത്തിന്റെ രചന.
  5. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലുള്ള ഒരു ഗ്രമമാണ് ബുദ്ധനൂർ.
  6. ലെറ്റേഴ്സ് ടു തെലിച്ചേരി എന്നത് 1934-ൽ മദ്രാസിലെ സൂപ്രണ്ട് ഓഫ് ഗവൺമെന്റ് പ്രസ് 12 വാല്യങ്ങളിലായി റക്കോർഡ്സ് ഒഫ് ഫോർട്ട് സെന്റ് ജോർജ് എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച മദ്രാസ് പ്രസിഡൻസിയുടെ രേഖകളാണ്.
  7. തിരുവനന്തപുരം നഗരത്തിൽ ആറ്റുകുളങ്ങര, കരമന എന്നിവിടങ്ങൾക്കിടയിലുള്ള ഒരു പ്രദേശമാണ് പുത്തൻകോട്ട.
  8. തിരുനെൽവേലി ജില്ലയിലെ തിരുക്കുറുംഗുഡി പ്രദേശത്തുള്ളൊരു ഉപമേഖലയാണ് തൃക്കണാംകുടി.
  9. അകവൂർ മന, എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള വെള്ളാരപ്പിള്ളിയിൽ സ്ഥിതി ചെയ്യുന്ന നമ്പൂതിരി ഇല്ലമാണ്. ഈ കുടുംബത്തിലെ ചില അംഗങ്ങൾ പ്രാർത്ഥനകൾക്കും ധ്യാനത്തിനും താന്ത്രിക ചടങ്ങുകൾക്കും അർപ്പിതരായ സന്യാസികളായിരുന്നു.[128]
  10. "പ്രാദേശിക രീതി" പ്രകാരം 1 നാഴിക = 4000 മുഴം. 1 മുഴം = 18 ഇഞ്ച്, ആയതിനാൽ 1 നാഴിക = 1.828 കി.മീ.
  11. "കൊച്ചിൻ സർവ്വേ രീതി" പ്രകാരം 1 നാഴിക = 2000 കോൽ. 1 കോൽ = 24 വിരൽ = 1 മുഴം, ആയതിനാൽ 1 നാഴിക = 914.4 മീറ്റർ
  12. സി. വി. വ്യാഖ്യാനകോശം കുറിക്കുന്നത് 1 നാഴിക = 2000 ദണ്ഡ്. ഉദ്ദേശഗണനം — "കൊച്ചിൻ സർവ്വേ രീതി" പ്രകാരമുള്ള 2000 കോൽ = 1 നാഴിക എന്നതും "സമകാലീന സർവ്വേ രീതി" പ്രകാരമുള്ള 1 കോൽ = 1 ദണ്ഡ്, 1 കോൽ = 0.72 മീറ്റർ എന്നതും സംയോജിപ്പിച്ച്, "കൊച്ചിൻ സർവ്വേ രീതി" പ്രകാരമുള്ള 4 കോൽ = 1 ദണ്ഡ് എന്നത് ഉപേക്ഷിച്ചും കൊണ്ടുള്ള കണക്കുക്കൂട്ടലിലൂടെ 1 നാഴിക = 1.44 കി.മീ. എന്നതിലെത്തുന്നു.

ഭാഷാക്കുറിപ്പുകൾ[തിരുത്തുക]

  1. സംസ്കൃതം: चेतोहरम्, അക്ഷരാർത്ഥം 'മനസ്സ് കവരുന്ന'
  2. സംസ്കൃതം: संसर्गम्, അക്ഷരാർത്ഥം 'ഇടപഴകൽ'
  3. സംസ്കൃതം: स्कन्ध, അക്ഷരാർത്ഥം 'തോൾ'
  4. സംസ്കൃതം: स्थौल्यम्, അക്ഷരാർത്ഥം 'വലിയ'
  5. സംസ്കൃതം: शिरःकम्पनमन्दस्मितादि, അക്ഷരാർത്ഥം 'തലയിളക്കിക്കൊണ്ടുള്ള ചെറു ചിരി' എന്നതിന്റെ രൂപാന്തരം
  6. സംസ്കൃതം: सोमवारव्रतम्, അക്ഷരാർത്ഥം 'തിങ്കളാഴ്ച വ്രതം'
  7. സംസ്കൃതം: अर्द्धोन्मीलितम्, അക്ഷരാർത്ഥം 'പാതി തുറന്ന'
  8. സംസ്കൃതം: खाद्यपेयलेह्यभोज्य, അക്ഷരാർത്ഥം 'കടിക്കാനും, കുടിക്കാനും, നക്കാനും, കഴിക്കാനും പറ്റുന്ന'
  9. സംസ്കൃതം: तेजःपुञ्जम्, അക്ഷരാർത്ഥം 'രശ്മികളുടെ കൂമ്പാരം'
  10. സംസ്കൃതം: अलिवृन्दनिर्मितम्, അക്ഷരാർത്ഥം 'വണ്ടുകളാൽ ഉണ്ടാക്കിയത്'
  11. സംസ്കൃതം: तारुण्यारंभम्, അക്ഷരാർത്ഥം 'കൗമാരത്തിന്റെ തുടക്കം'
  12. തമിഴ്: நாயகி, അക്ഷരാർത്ഥം 'ജീവിതപങ്കാളി [സ്ത്രീ]'
  13. സംസ്കൃതം: नायिका, അക്ഷരാർത്ഥം 'നയിക്കുന്നവൾ' എന്നതിന്റെ രൂപാന്തരം
  14. ഉച്ഛരിക്കുന്നത് തമിഴ്: எனாம் എന്ന കണക്ക്, മലയാളം: എഩാം
  15. ഹിന്ദി: इनाम, അക്ഷരാർത്ഥം 'സമ്മാനം'. ഉർദു: انعام സമാനം, അറബി: إنعام മൂലം.
  16. ഹിന്ദുസ്ഥാനി: शैतान, شیطون‬, 'ശൈത്താൻ', അർത്ഥം. പിശാച്, അറബി: شیطون, 'ഷൈതൂൺ' സമാനം, ഹീബ്രു: שָׂטָן‎, 'സത്താൻ' മൂലം.
  17. ഹിന്ദുസ്ഥാനി: बहादुर, بهادر‬, 'ബഹാദുർ', അർത്ഥം. ധൈര്യമുള്ള. പേർഷ്യൻ: بهادر അനുവർത്തനം. ഓട്ടൊമൻ ടർക്കിഷ്: بهادر മൂലം.
  18. ഹിന്ദി: हुक़्क़ा حقّہ, 'ഹുക്കാ', ഉർദു: حقہ സമാനം. അറബി: حقة, മൂലം.
  19. ഹിന്ദുസ്ഥാനി: किम्ख्वाब, 'കിംഖ്വാബ്'. किम, ख्वाब എന്നീ പദങ്ങളുടെ സന്ധിരൂപം, യഥാക്രമം ഹിന്ദി: कम, അക്ഷരാർത്ഥം 'കുറവ്', ഹിന്ദി: ख्वाब, അക്ഷരാർത്ഥം 'സ്വപ്നം' എന്നിവയുടെ രൂപാന്തരം. 'ഖ്വാബ്', ഉർദു: خواب, ഹിന്ദി: ख़्वाब എന്നിവയ്ക്ക് സമാനം, പേർഷ്യൻ: خواب മൂലം.
  20. പേർഷ്യൻ: صاحب 'സാഹെബ്' എന്നതിന്റെ രൂപാന്തരം. ഹിന്ദി: साहिब, ഉർദു: صاحب എന്നിവയ്ക്ക് സമാനം. അറബി: صاحِب, 'ഷാഹിബ്' മൂലം.
  21. പേർഷ്യൻ: شربت, 'സർബത്ത്' എന്നതിന്റെ രൂപാന്തരം. ഉർദു: شربت, 'ശർബത്ത്' സമാനം. അറബി: شربة, 'ഷർബ' മൂലം.
  22. പേർഷ്യൻ: شال 'ഷാൾ', ഇംഗ്ലീഷ്: shawl എന്നിവയുടെ മിശ്രരൂപാന്തരം.
  23. ഇംഗ്ലീഷ്: roads എന്നതിന്റെ രൂപാന്തരം.
  24. ഇംഗ്ലീഷ്: report എന്നതിന്റെ രൂപാന്തരം.
  25. കാലഹരണപ്പെട്ട ഇംഗ്ലീഷ്: gard, അക്ഷരാർത്ഥം 'കാവൽ' എന്നതിന്റെ രൂപാന്തരം.

അവലംബം[തിരുത്തുക]

  1. നാഗമയ്യ (1906), പുറം. 330, അദ്ധ്യായം VI.
  2. ശങ്കുണ്ണിമേനോൻ (1879), പുറം. 109, അദ്ധ്യായം I.
  3. ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 256–259, Modern History [ആധുനിക ചരിത്രം].
  4. 4.0 4.1 വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 402.
  5. 5.0 5.1 ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 26–27, മാർത്താണ്ഡവർമ്മയുടെ ആദ്യകാല ജീവിതം.
  6. 6.0 6.1 നടുവട്ടം ഗോപാലകൃഷ്ണൻ (2008), പുറങ്ങൾ. 61–62, പെരുങ്കടവിള ഈഴക്കുടി.
  7. 7.0 7.1 ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 106, 108, 110, അദ്ധ്യായം I.
  8. നാഗമയ്യ (1906), പുറങ്ങൾ. 328–330, അദ്ധ്യായം VI.
  9. ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 232, 256–261; ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 20–22.
  10. ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 28–29, മാർത്താണ്ഡവർമ്മയുടെ ആദ്യകാല ജീവിതം.
  11. പി. കെ. പരമേശ്വരൻ നായർ (1959), പുറം. 131; സൃഷ്ടിയും സ്വരൂപവും (2009), പുറം. 87.
  12. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 116–117; നാഗമയ്യ (1906), പുറങ്ങൾ. 327, 333–335.
  13. 13.0 13.1 എൻ. നാണുപിള്ള (1886), പുറങ്ങൾ. 126–129.
  14. 14.0 14.1 14.2 ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 271–273, Modern History [ആധുനിക ചരിത്രം].
  15. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 116–117, അദ്ധ്യായം II.
  16. നാഗമയ്യ (1906), പുറങ്ങൾ. 327, 333–335, അദ്ധ്യായം VI.
  17. 17.0 17.1 ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 120–121.
  18. നാഗമയ്യ (1906), പുറങ്ങൾ. 336–339.
  19. ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 31–32.
  20. 20.0 20.1 മതിലകം രേഖകൾ (1996), പുറങ്ങൾ. 115–117.
  21. നാഗമയ്യ (1906), പുറങ്ങൾ. 327, 333–335; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 114–115.
  22. ടി.കെ വേലുപിള്ള (1940), പുറം. 262, Modern History [ആധുനിക ചരിത്രം].
  23. ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 28–29.
  24. കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറങ്ങൾ. 126–127; മാർത്താണ്ഡവർമ്മ: ചരിത്രവും കല്പനയും (2009), പുറങ്ങൾ. 102–103.
  25. നാഗമയ്യ (1906), പുറങ്ങൾ. 314–315, അദ്ധ്യായം VI.
  26. ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 20–22.
  27. കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറങ്ങൾ. 126–127.
  28. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 114–115; ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 268–269.
  29. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 125–126; ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 274–278; ഇബ്രാഹിംകുഞ്ഞ് (1990), പുറങ്ങൾ. 34–35; എൻ. നാണുപിള്ള (1886), പുറങ്ങൾ. 129–130.
  30. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 417.
  31. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 122–123, 127, 173; നാഗമയ്യ (1906), പുറങ്ങൾ. 336–339.
  32. നാഗമയ്യ (1906), പുറം. 310; ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 97–100.
  33. ടി.കെ വേലുപിള്ള (1940), പുറങ്ങൾ. 220–225, Mediaeval History [മദ്ധ്യകാല ചരിത്രം].
  34. ശങ്കുണ്ണിമേനോൻ (1879), പുറങ്ങൾ. 102–103; നാഗമയ്യ (1906), പുറങ്ങൾ. 311–313.
  35. തിക്കുറിശ്ശി ഗംഗാധരൻ (2011), പുറങ്ങൾ. 203–207.
  36. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 490, ശാ.
  37. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 407.
  38. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 388.
  39. എം. ജി. ശശിഭൂഷൺ (2013), പുറം. 142.
  40. 40.0 40.1 വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 400–401.
  41. കെ. പി. വരദരാജൻ (2000), പുറം. 26; പി. കെ. പരമേശ്വരൻ നായർ (1959), പുറങ്ങൾ. 3–4, 6–8.
  42. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 421.
  43. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 896.
  44. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 108.
  45. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 197.
  46. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 417, അദ്ധ്യായം പത്ത്. അപ്പോൾ തൻറെ ഉള്ളിൽ പതിച്ചതായ സ്വരൂപത്തെ നാഗർകോവിലിൽവച്ച് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പരിവാരങ്ങളുടെ ഖഡ്ഗങ്ങൾക്ക് താൻ ഇരയാകുന്നതുവരെ തമ്പിക്കു മറക്കുന്നതിനു കഴിഞ്ഞില്ല.
  47. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 466.
  48. 48.0 48.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 141.
  49. കഥാകാലം; സംഭവസ്ഥലങ്ങൾ (2009), പുറം. 128.
  50. വി. വി. കെ. വാലത്ത് (1998), പുറം. 33; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 400–401.
  51. 51.0 51.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 388.
  52. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറങ്ങൾ. 535–536.
  53. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 536.
  54. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 403.
  55. ശൂരനാട് കുഞ്ഞൻപിള്ള (1992), പുറങ്ങൾ. 170–171; വി. വി. കെ. വാലത്ത് (1998), പുറങ്ങൾ. 48–50.
  56. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 431; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 103.
  57. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 987.
  58. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 389.
  59. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 1075.
  60. പാച്ചുമൂത്തത് (1986), പുറം. 20.
  61. പി. കെ. പരമേശ്വരൻ നായർ (1959), പുറം. 133; പാർഥൻ. (2011), പുറം. 150.
  62. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 548.
  63. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 612.
  64. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 512.
  65. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 422.
  66. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 716, ചെ.
  67. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 320.
  68. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 394.
  69. കെ. എസ്. കൃഷ്ണൻ (1993), പുറം. 43, സുഭദ്ര.
  70. ആമസോൺ കിന്റിൽ (2016), അദ്ധ്യായം 19. ...പടിഞ്ഞാറേ വശത്തിറങ്ങി പറമ്പിൽ ക്കൂടി കുറച്ചുദൂരം പടിഞ്ഞാറോട്ടു നടന്ന്, വാഴക്കൂട്ടങ്ങളും കൈയാലകളും കടന്ന്, ചെറുതായ ഒരു ഭവനത്തിന്റെ മുറ്റത്തു ചെന്നുനിന്ന്, “ശങ്കരാ” എന്നു വിളിച്ചു.
  71. ആമസോൺ കിന്റിൽ (2016), അദ്ധ്യായം 18. ...കുടമൺപിള്ളയുടെ ഗൃഹത്തിൽ കടന്നു മാങ്കോയിക്കൽകുറുപ്പ് ആ സ്ഥലത്തുണ്ടോ എന്നമ്പേഷിക്കുന്നതിനായി പുറപ്പെട്ടതായിരുന്നു. മേല്പറഞ്ഞ വടവൃക്ഷത്തിന്റെ ചുവട്ടിൽ ചെന്നുചേർന്നതിന്റെ ശേഷം ആ ഗൃഹത്തിലെ സ്ഥിതി ഒന്നു നോക്കിവരുന്നതിനായി രാമയ്യനെ നിയോഗിച്ചു. രാമയ്യൻ കുടമൺപിള്ളയുടെ ഭവനപരിശോധനയ്ക്കായി പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ കൈയിൽ ചില സാധനങ്ങളും വഹിച്ചുകൊണ്ടു കിഴക്കോട്ടു പോകുന്നതു കണ്ട്...
  72. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 542.
  73. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 252.
  74. 74.0 74.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 75.
  75. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 393.
  76. 76.0 76.1 സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 489.
  77. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 925.
  78. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 705.
  79. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 363.
  80. എൻ. അജിത്കുമാർ (2013), പുറം. 215.
  81. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 322.
  82. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 391.
  83. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 461.
  84. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 719.
  85. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 143.
  86. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 462.
  87. ടി. പഴനി (2003), പുറം. 13–17.
  88. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 54.
  89. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 487.
  90. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 89.
  91. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 984.
  92. 92.0 92.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 718.
  93. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 483.
  94. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 452.
  95. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 947.
  96. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 157.
  97. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 431.
  98. 98.0 98.1 സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 518.
  99. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 578.
  100. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 221.
  101. വി. വി. കെ. വാലത്ത് (1998), പുറം. 68.
  102. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 321.
  103. 103.0 103.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 251.
  104. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 945–947.
  105. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 610.
  106. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 915.
  107. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 713.
  108. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 772.
  109. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 425.
  110. ബി. കെ. മേനോൻ (1936), പുറം. 66, Chapter XV [അദ്ധ്യായം 15].
  111. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 821. ബോധംക്ഷയിപ്പിച്ചു; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 655. സംസാരിപ്പിക്കുന്നതിന്
  112. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 424; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 520.
  113. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 424, 436.
  114. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 1004.
  115. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 424; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 885–856.
  116. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 606.
  117. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 759, 383.
  118. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 59.
  119. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 420; സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 689.
  120. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 420; സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 689; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 4853.
  121. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 663.
  122. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 225.
  123. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 312.
  124. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 670.
  125. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 428; സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 585.
  126. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 234, 905.
  127. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994); കെ. എസ്. നാരായണൻ (2010).
  128. അകവൂർ നാരായണൻ (2005).
  129. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 412.
  130. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 300.
  131. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 736; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 812.
  132. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 101.
  133. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറങ്ങൾ. 304–305.
  134. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 488.
  135. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 154, 663, 698, 700; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറങ്ങൾ. 543, 545.
  136. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 313.
  137. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 407.
  138. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 80.
  139. കെ. എസ്. കൃഷ്ണൻ (1991), പുറങ്ങൾ. 119–120, പ്രകൃതിശക്തികൾ—സി.വി. സാഹിത്യത്തിൽ.
  140. 140.0 140.1 വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 411.
  141. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 158, കാ. കാടുമറഞ്ഞുപോകുക; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 436.
  142. എ. എം. വാസുദേവൻപിള്ള (1991), പുറങ്ങൾ. 48–51.
  143. എം. ജനാർദ്ദനൻ. (2008), പുറങ്ങൾ. 23, 26–27, Origin of Nayar society [നായർ സമുദായത്തിന്റെ ഉത്ഭവം].
  144. പി. വി. വേലായുധൻപിള്ള (2000), പുറം. 18, ചരിത്രനോവലുകളല്ല.
  145. 145.0 145.1 സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 195.
  146. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 457.
  147. ആമസോൺ കിന്റിൽ (2016), അദ്ധ്യായം 10, 19. ...ആലോചനയും അംഗീകാരനിഷേധ സ്വാതന്ത്ര്യവും മലയാളകുലസ്ത്രീകൾക്ക് അനുവദിച്ചിട്ടുള്ളതല്ലാത്തതിനാലും... ...ആകപ്പാടെ സ്ത്രീകളിലും താണബുദ്ധിക്കാറനായി കാണുന്നു.
  148. ഡി. ബെഞ്ചമിൻ (2010), പുറം. 25, മാർത്താണ്ഡവർമ്മ: ഒരു പുനഃപരിശോധന.
  149. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറങ്ങൾ. 387–388, ബോ. സ്ത്രീവിഷയത്തിലുള്ള ആർത്തി..
  150. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറങ്ങൾ. 748–749.
  151. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 458.
  152. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 263.
  153. സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 389; വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 406.
  154. ആമസോൺ കിന്റിൽ (2016), അദ്ധ്യായം 11. കുടമൺപിള്ളൈ —ത്വാരക യിൽ—കുടിയാണ്ട ശാമിയാർപോൽ—കൂറാണ്ടാൻ മങ്കയാർ— പതിനാറായിരത്തി എട്ടൈ
  155. 155.0 155.1 സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 84–85.
  156. പി. സർവേശ്വരൻ (1982), പുറങ്ങൾ. 12–16, 22–24, 31.
  157. ലീലാദേവി (1978), പുറങ്ങൾ. 84–85, Historical Novels [ചരിത്രാത്മക നോവലുകൾ].
  158. കെ. എം. ജോർജ്ജ് (1998), പുറം. 97, The Novel [നോവൽ].
  159. 159.0 159.1 എം. പി. പോൾ (1991), പുറങ്ങൾ. 136–143, ഭാഷാനോവൽ–സി. വി. രാമൻപിള്ള.
  160. ഗുപ്തൻ നായർ (1992), പുറം. 30.
  161. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 404.
  162. തിക്കുറിശ്ശി ഗംഗാധരൻ (2012), പുറം. 15.
  163. ഉണ്ണായിവാര്യർ (ഒന്നാം) (2003), പുറം. 29; ഉണ്ണായിവാര്യർ (രണ്ടാം) (2001), പുറം. 30; ഉണ്ണായിവാര്യർ (മൂന്നാം) (2007), പുറങ്ങൾ. 44, 47, 102; ഉണ്ണായിവാര്യർ (നാലാം) (2003), പുറങ്ങൾ. 28, 42, 52.
  164. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 430–431, 399, 417, 404, 429.
  165. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 400–401, 420; തുഞ്ചത്തെഴുത്തച്ഛൻ. (1999), പുറങ്ങൾ. 44–45; പി. വേണുഗോപാലൻ (2004), പുറം. 920.
  166. പി. വേണുഗോപാലൻ (2004), പുറം. 919.
  167. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 414; പി. വേണുഗോപാലൻ (2004), പുറം. 920.
  168. 168.0 168.1 168.2 168.3 പി. വേണുഗോപാലൻ (2004), പുറം. 920.
  169. 169.0 169.1 169.2 പി. വേണുഗോപാലൻ (2004), പുറം. 921.
  170. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 424.
  171. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 426.
  172. പി. വേണുഗോപാലൻ (2004), പുറങ്ങൾ. 919–920.
  173. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 410.
  174. പി. വേണുഗോപാലൻ (2004), പുറം. 921; തിക്കുറിശ്ശി ഗംഗാധരൻ (2011), പുറങ്ങൾ. 36, 43–47, വിൽപാട്ട് എന്ന കലാരൂപം.
  175. 175.0 175.1 വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 427.
  176. പി. വേണുഗോപാലൻ (2004), പുറം. 918.
  177. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 413.
  178. സൃഷ്ടിയും സ്വരൂപവും (2009), പുറങ്ങൾ. 84–85; തിക്കുറിശ്ശി ഗംഗാധരൻ (2011), പുറങ്ങൾ. 43–47, വിൽപാട്ട് എന്ന കലാരൂപം; തിക്കുറിശ്ശി ഗംഗാധരൻ (കഥാഗാനങ്ങൾ) (2011), പുറങ്ങൾ. 381, 384, 397–466, പഴകനല്ലൂർ നീലികഥ; ജെ. പദ്മകുമാരി (2009), പുറങ്ങൾ. 239–301, നീലികഥ.
  179. ജെ. പദ്മകുമാരി (2009), പുറം. 320; തിക്കുറിശ്ശി ഗംഗാധരൻ (കഥാഗാനങ്ങൾ) (2011), പുറങ്ങൾ. 485–486.
  180. പി. ഗോവിന്ദപ്പിള്ള. (1917), പുറം. 33.
  181. പി. ഗോവിന്ദപ്പിള്ള. (1917), പുറങ്ങൾ. 187, 192, 196–197, 202.
  182. സൂചിതസാഹിത്യകൃതികൾ (2009), പുറം. 124; തിക്കുറിശ്ശി ഗംഗാധരൻ (2011), പുറം. 142–143, പാഠഭേദങ്ങൾ.
  183. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറങ്ങൾ. 420, 432, 435.
  184. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 420.
  185. ആമസോൺ കിന്റിൽ (2016), അദ്ധ്യായം 13. ആ കൂട്ടത്തിലെ ദ്വിഭാഷിക്ക് മലയാളം നല്ല ശീലമാണെന്നു തോന്നുന്നു.
  186. സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 228, നാ; എ. സി. വാസു (2009), പുറങ്ങൾ. 155, 159, സംഖ്യാനാമം പ്രാചീന അളവുപട്ടിക.
  187. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറങ്ങൾ. 258, 333; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറങ്ങൾ. 522, 919, 996; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 497, 654, 784, 805, 775; സൃഷ്ടിയും സ്വരൂപവും (2009), പുറം. 76.
  188. സൃഷ്ടിയും സ്വരൂപവും (2009), പുറം. 75.
  189. സി. വി. വ്യാഖ്യാനകോശം വാള്യം 1 (1994), പുറം. 717; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 753; സി. വി. വ്യാഖ്യാനകോശം വാള്യം 3 (2002), പുറം. 787; സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറം. 893; ആമസോൺ കിന്റിൽ (2016), അദ്ധ്യായം 16. വൃദ്ധൻ ഹുക്കാക്കുഴൽ എടുത്തു സുഗന്ധദ്രവ്യങ്ങൾ ഇട്ടു ധൂമാശനം; ജി. ജെ. സുമതി (2004), പുറം. 55, Some Traditional Textiles of India [ഇന്ത്യയിലെ ചില പരമ്പരാഗത തുണിത്തരങ്ങൾ].
  190. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 715, 722, 556.
  191. സി. വി. വ്യാഖ്യാനകോശം വാള്യം 4 (2004), പുറങ്ങൾ. 911–912; സി. വി. വ്യാഖ്യാനകോശം വാള്യം 2 (1997), പുറം. 544.
  192. വ്യാഖ്യാനക്കുറിപ്പുകൾ (2009), പുറം. 409.

ഗ്രന്ഥസൂചി[തിരുത്തുക]

  • വി. നാഗമയ്യ (1999) [1906]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. I. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
  • ഡോ. എ. പി. ഇബ്രാഹിംകുഞ്ഞ് (2005) [1990]. മാർത്താണ്ഡവർമ്മ: ആധുനിക തിരുവിതാംകൂറിന്റെ ഉദയം. തിരുവനന്തപുരം: സാംസ്കാരികപ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ.
  • പി. ശങ്കുണ്ണിമേനോൻ (1998) [1879]. ഹിസ്റ്റൊറി ഓഫ് ട്രാവൻകൂർ ഫ്രം ദ ഏർള്യസ്റ്റ് ടൈംസ് (History of Travancore from the Earliest Times) [ആദിമകാലം തൊട്ടുള്ള തിരുവിതാംകൂറിന്റെ ചരിത്രം] (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: ഏഷ്യൻ എഡ്യുക്കേഷണൽ സർവീസസ്.
  • ടി.കെ വേലുപിള്ള (1996) [1940]. ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ (The Travancore State Manual) [തിരുവിതാംകൂർ സംസ്ഥാന സഹായകം] (in ഇംഗ്ലീഷ്). Vol. II. തിരുവനന്തപുരം: ഗസറ്റിയേർസ് വകുപ്പ്, കേരള സർക്കാർ.
  • അജ്ഞാത കർത്താക്കൾ (1996) [1325–1872]. ടി.കെ വേലുപിള്ള (ed.). ഹിസ്റ്റൊറിക്കൽ ഡോക്കുമെന്റ്സ് (Historical Documents) [ചരിത്രാത്മക രേഖകൾ].
  • സി.വി. രാമൻപിള്ള (2009) [1891]. മാർത്താണ്ഡവർമ്മ (ഡെഫിനിറ്റീവ് വേരിയോറം പുനഃപരിശോധിത ed.).
  • ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ (2008). നാടോടി ചരിത്രക്കഥകൾ. തിരുവനന്തപുരം: മാളുബെൻ പബ്ലിക്കേഷൻസ്.
  • പി.കെ. പരമേശ്വരൻ നായർ (1959) [1948]. സി. വി. രാമൻ പിള്ള. തിരുവനന്തപുരം: കേരള സാഹിത്യ സഹകരണ സംഘം.
  • കെ.ആർ. എളങ്കത്ത് (1974). ദിവാൻ നാണു പിള്ളൈ ബയോഗ്രഫി വിത് ഹിസ് സെലക്ട് റൈറ്റിംഗ്സ് ആന്റ് ലെറ്റേർസ് (Dewan എൻ. നാണുപിള്ള Biography with his select writings and letters) [ദിവാൻ നാണുപിള്ള ജീവചരിത്രം അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത രചനകളും കത്തുകളും സഹിതം] (in ഇംഗ്ലീഷ്). നെയ്യൂർ-വെസ്റ്റ്: ദിവാൻ നാണുപിള്ള മെമ്മോറിയൽ റീഡിംഗ് റൂം.
  • എൻ. നാണുപിള്ള (1974) [1886]. കെ.ആർ. എളങ്കത്ത് (ed.). ദ സ്കെച്ച് ഓഫ് പ്രോഗ്രസ്സ് ഓഫ് ട്രാവൻകൂർ (The Sketch of Progress of Travancore) [തിരുവിതാംകൂർ പുരോഗതിയുടെ രൂപരേഖ] (in ഇംഗ്ലീഷ്).
  • ഡോ. ബി. സി. ബാലകൃഷ്ണൻ; കെ. ബി. കർത്താ; പ്രോഫ. അലിയം ഭാസ്കരൻനായർ; കുമാരി. പി. വി. ഓമന, eds. (1994). സി. വി. വ്യാഖ്യാനകോശം. Vol. I. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (1997). സി. വി. വ്യാഖ്യാനകോശം. Vol. II. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (2002). സി. വി. വ്യാഖ്യാനകോശം. Vol. III. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. ബി. സി. ബാലകൃഷ്ണൻ; ശ്രീമതി. പി. വി. ഓമന സതീഷ്, eds. (2004). സി. വി. വ്യാഖ്യാനകോശം. Vol. IV. തിരുവനന്തപുരം: സി. വി. രാമൻപിള്ളൈ നാഷ്ണൽ ഫൗണ്ടേഷൻ.
  • ഡോ. പി. വേണുഗോപാലൻ (2004). അനുബന്ധം 3 : ഉദ്ധരണങ്ങൾ, ഉപാദാനങ്ങൾ.
  • ഡോ. എം.ജി. ശശിഭൂഷൺ (2013). പെരുന്തച്ചന്റെ ബലിഷ്ഠശില്പങ്ങൾ.
  • ഡോ. എൻ. അജിത്കുമാർ (2013). ജനകീയസംസ്കാരം.
  • കെ.പി. വരദരാജൻ (2000). തിരുവടി തേചം തിരുപ്പാപ്പൂര് പരമ്പരൈ മാവീരഩ് ശ്രീമത് അഩന്തപത്മനാപഩ് നാടാര് വരലാറു (திருவடி தேசம் திருப்பாப்பூர் பரம்பரை மாவீரன் ஶ்ரீமத் அனந்தபத்மநாபன் நாடார் வரலாறு) [തിരുവടി ദേശം തൃപ്പാപൂർ പരമ്പരയിലെ മഹാവീരൻ ശ്രീമദ് അനന്തപത്മനാഭൻ നാടാർ ചരിത്രം] (in തമിഴ്). കാട്ടാത്തുറ: അനന്തപത്മനാഭൻ ട്രസ്റ്റ്.
  • ഡോ. തിക്കുറിശ്ശി ഗംഗാധരൻ, ed. (2011). ഇരവിക്കുട്ടിപ്പിള്ളപ്പോര് ഒരു പഠനം. തിരുവനന്തപുരം: സാഹിത്യകൈരളി പബ്ലിക്കേഷൻസ്.
  • വി.വി.കെ. വാലത്ത് (1998). കേരളത്തിലെ സ്ഥലചരിത്രങ്ങൾ : തിരുവനന്തപുരം ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി.
  • വൈക്കത്തു പാച്ചുമൂത്തത് (1986) [1867]. തിരുവിതാംകൂർ ചരിത്രം. കൊച്ചി: പ്രതിഭ പബ്ലിക്കേഷൻസ്.
  • ഡോ. എം. ഇമ്മാനുവൽ; ഡോ. പി. സർവേശ്വരൻ, eds. (2011). മാവീരഩ് തളപതി അഩന്തപത്മനാപഩ് (மாவீரன் தளபதி அனந்தபத்மநாபன்) [മഹാവീരൻ ദളപതി അനന്തപത്മനാഭൻ] (in തമിഴ്). നാഗർകോവിൽ: കൾചറൽ ഹിസ്റ്റൊറിക്കൽ ലിങ്ക്യുസ്റ്റിക്ക് ഇന്ഡിജെനസ് റിസർച്ച് ഓർഗനൈസേഷൻ, ഇന്ഡ്യ.
  • പാർഥൻ (2011). അനന്തപത്മനാഭൻ നാടാരും തിരുവിതാംകൂർ നിർമ്മിതിയും.