കിങ് ലിയർ
വില്യം ഷേക്സ്പിയർ എഴുതിയ ഒരു ദുരന്ത നാടകമാണ് കിങ് ലിയർ. 1603-നും 1606-നും ഇടയിൽ എഴുതപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ കൃതികളിലൊന്നായാണ് ഇത് പരിഗണിക്കപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ബ്രിട്ടണിലെ ലിയർ എന്ന ഐതിഹാസിക രാജാവിനെക്കുറിച്ചുള്ള കഥകളെ അടിസ്ഥാനമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. അരങ്ങിലും വെള്ളിത്തിരയിലും ഈ കൃതി വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് വ്യത്യസ്തമായ രണ്ട് പതിപ്പുകളുണ്ട്: 1608-ൽ പുറത്തിറങ്ങിയ ദ റ്റു ക്രോണിക്കിൾസ് ഓഫ് ദ ഹിസ്റ്ററി ഓഫ് ദ ലൈഫ് ആന്റ് ഡെത്ത് ഓഫ് കിങ് ലിയർ ആന്റ് ഹിസ് ത്രീ ഡോട്ടേർസ്, 1623-ൽ പുറത്തിറങ്ങിയതും കൂടുതൽ അരങ്ങിനനുയോജ്യവുമായ ദ ട്രാജഡി ഓഫ് കിങ് ലിയർ എന്നിവയാണവ.
ഇംഗ്ലണ്ടിന്റെ ഏകീകരണത്തിനു ശേഷം, ഈ നാടകത്തിന്റെ ഇരുണ്ടതും മ്ലാനവുമായ സ്വഭാവം ഇഷ്ടമാകാഞ്ഞ നാടകക്കാർ പല മാറ്റങ്ങളും വരുത്തിയാണ് ഇത് അരങ്ങിൽ അവതരിപ്പിച്ചിരുന്നത്. എന്നാൽ 19-ആം നൂറ്റാണ്ട് മുതൽ ഷേക്സ്പിയറിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായാണ് ഈ നാടകം കണക്കാക്കപ്പെടുന്നത്. മനുഷ്യ ബന്ധങ്ങളുടെയും ക്ലേശങ്ങളുടെയും സൂക്ഷ്മമായ നിരീക്ഷണം ഈ നാടകത്തെ മഹത്തരമാക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്.
കഥാപാത്രങ്ങൾ
[തിരുത്തുക]
|
|
അവലംബങ്ങൾ
[തിരുത്തുക]- ↑ While it has been claimed that "Cordelia" derives from the Latin "cor" (heart) followed by "delia", an anagram of "ideal", this is questionable. A more likely etymology is that her name is a feminine form of coeur de lion,meaning "lion-hearted". Another possible source is a Welsh word of uncertain meaning; it may mean "jewel of the sea" or "lady of the sea".
- ↑ This title and the titles of nobility held by other characters are all grossly anachronistic. Their actual use did not occur till 1067–1398.