കളിപ്പാൻകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൻ്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ മണക്കാട് വില്ലേജിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കളിപ്പാൻകുളം. നഗരത്തിൽ നിന്നും 2 കി.മീ. തെക്കു മാറിയാണ് കളിപ്പാൻകുളം സ്ഥിതി ചെയ്യുന്നത്. മണക്കാട് വലിയപള്ളി ജുമാമസ്ജിദ് റോഡ് എന്നും അറിയപ്പെടുന്നു.

സദ്ഗുരു ശ്രീ രാമദാസ് സമാധി ശിവക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, കൊഞ്ചിറവിള ദേവീ ക്ഷേത്രം, മണക്കാട് വലിയപള്ളി ജുമാമസ്ജിദ് തുടങ്ങിയ പ്രസിദ്ധമായ ആരാധനാലയങ്ങളും ഈ പ്രദേശത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കളിപ്പാൻകുളം&oldid=3942263" എന്ന താളിൽനിന്ന് ശേഖരിച്ചത്