Jump to content

മാർത്താണ്ഡവർമ്മ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർത്താണ്ഡവർമ്മ
സംവിധാനംപി.വി.റാവു
നിർമ്മാണംആർ. സുന്ദർരാജ്
ആസ്പദമാക്കിയത്മാർത്താണ്ഡവർമ്മ
by സി.വി. രാമൻപിള്ള
അഭിനേതാക്കൾ
  • ജയദേവ്
  • എ.വി.പി.മേനോൻ
  • ദേവകി
  • പദ്മിനി
ഛായാഗ്രഹണംപാണ്ഡുരംഗ് ഇ.നായിൿ
വിതരണംശ്രീ രാജേശ്വരി ഫിലിംസ്
റിലീസിങ് തീയതി1933 (തിരുവനന്തപുരം)
രാജ്യംഇന്ത്യ
ഭാഷനിശ്ശബ്ദ ചലച്ചിത്രം
രംഗാന്തരശീർഷകങ്ങൾ–മലയാളം, ആംഗലേയം
സമയദൈർഘ്യം118 മിനിറ്റ്

സി. വി. രാമൻപിളളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി പി.വി.റാവു സംവിധാനം ചെയ്ത് 1933-ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് നിശ്ശബ്ദ ചലച്ചിത്രമാണ് മാർത്താണ്ഡവർമ്മ. മലയാളത്തിലും ഇംഗ്ലീഷിലും രംഗാന്തരശീർഷകങ്ങളോടെ മലയാളചലച്ചിത്രമേഖലയിൽ രണ്ടാമതു[1] പുറത്തിറങ്ങിയ ഈ ചിത്രം പ്രസ്തുത മേഖലയിൽ ഒരു സാഹിത്യകൃതിയെ ആസ്പദമാക്കിയ ആദ്യ ചിത്രവുമാകുന്നു.[2]

കഥാസംഗ്രഹം

[തിരുത്തുക]

യുവരാജാവായ മാർത്താണ്ഡവർമ്മ ശത്രുനിവാരണം ചെയ്ത് സിംഹാസനാരോഹിതനാകുന്നതാണ് സി.വി.രാമൻപിള്ളയുടെ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രത്തിൻറെ ഇതിവൃത്തം.[3]

അഭിനേതാക്കൾ

[തിരുത്തുക]
Marthanda Varma Film

ചിത്രത്തിൽ അഭിനയിച്ചവരുടെ ഒരു ചെറുനിര.[4]

മേൽപറഞ്ഞ അഭിനേതാക്കളുടെ പാത്രനിർണ്ണയത്തെക്കുറിച്ച് വിവിധതരത്തിൽ വൈരുദ്ധ്യങ്ങളായ വിവരണങ്ങളാണ് സംശോധകമൂലങ്ങളായ ഇൻറർനെറ്റ് താളുകളിൽ പറഞ്ഞിരിക്കുന്നത്.

മാർത്താണ്ഡവർമ്മ എന്ന കഥാപാത്രം ചെയ്തത് ജയദേവ് എന്ന നടനാണെന്ന് ഐ.എം.ഡി.ബി.-യും ആണ്ടി എന്ന തലശ്ശേരിക്കാരൻ തമിഴനാണെന്ന് വെബ്‌ലോകവും പ്രസ്താവിച്ചിരിക്കുന്നു. പ്രസ്തുത നാമങ്ങൾ വേർതിരിച്ച് സിനി ഡയറിയിൽ കൊടുത്തത് ജയദേവ് എന്നത് ആണ്ടി എന്ന വ്യക്തിയുടെ തിരശ്ശീലാനാമമാകാനുള്ള സാധ്യതയും ഇല്ലാതാക്കിയിരിക്കുന്നു.

തമിഴ്നടികളായ പട്ടമ്മാളും ദേവകിഭായിയും സുഭദ്രയുടെയും സുലൈഖയുടെയും വേഷങ്ങൾ ചെയ്തിരിക്കുന്നു എന്ന് വെബ്‌ലോകം പ്രസ്താവിച്ചത് സിനി ഡയറിയിൽ പട്ടമ്മാൾ തന്നെയാണ് പദ്മിനി അഥവാ പട്ടമ്മാൾ എന്ന സ്ത്രീയുടെ തിരശ്ശീലാനാമമാണ് പദ്മിനി എന്നുള്ളതുകൊണ്ട് ഐ.എം.ഡി.ബി.-യിൽ പാറുക്കുട്ടിയുടെ വേഷം ചെയ്തിരിക്കുന്നത് പദ്മിനിയാണെന്നതിനോട് വൈരുദ്ധ്യം കല്പിക്കുന്നു.

ബീറാംഖാൻറെ വേഷം നിർമ്മാതാവായ ആർ.സുന്ദർരാജും,[5] അനന്തപത്മനാഭൻറെ വേഷം എ. വി. പി. മേനോനും, പത്മനാഭൻതമ്പിയുടെ വേഷം വി.നായികും ചെയ്തിരിക്കുന്നു.[7]

അണിയറ പ്രവർത്തകർ

[തിരുത്തുക]

ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവർ[4]

നിർമ്മാണം

[തിരുത്തുക]

ശ്രീരാജേശ്വരി ഫിലിംസിൻറെ കൊടിയടയാളത്തിൽ നാഗർകോവിൽക്കാരനായ ആർ. സുന്ദർരാജ് ചിത്രത്തിൻറെ നിർമ്മാണം 1931-ലാണ് ആരംഭിച്ചത്,[8] നിർമ്മാണവേളയിൽ നോവലിൻറെ പകർപ്പവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും നിർമ്മാതാവ് കാര്യമാക്കിയില്ല.

ചിത്രത്തിലുള്ള ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള വിവരണചീട്ടുകളിലെ വാചകങ്ങളിൽ ചിലത് മൂലഗ്രന്ഥത്തിൽ നിന്ന് കൈകൊണ്ടവയായിരുന്നു, വാചകങ്ങളിൽ മറ്റുചിലത് സ്വദേശിപ്രസ്ഥാനപ്രവർത്തനങ്ങളെയും സൂചിപ്പിചിരുന്നു. ശ്രീചിത്തിരതിരുന്നാൾ മഹാരാജാവിൻറെ ക്ഷേത്രദർശനഘോഷയാത്രയടങ്ങുന്ന ഒരു വാർത്താ ചലച്ചിത്രത്തിൻറെ ഏഴു മിനിട്ടുകളിലടങ്ങുന്ന ഭാഗങ്ങളും പ്രസ്തുത ചിത്രത്തിൽ ഉൾകൊള്ളിച്ചിരുന്നു.[3]

പ്രകാശനം

[തിരുത്തുക]

ശ്രീരാജേശ്വരി ഫിലിംസ് മൂലം വിതരണം[4] ചെയ്ത് 1933-ൽ ചിത്രം തിരുവനന്തപുരം കാപിറ്റോൾ തീയേറ്ററിൽ [9] പുറത്തിറങ്ങിയപ്പോൾ ആ കാലഘട്ടത്തിൽ നോവലിൻറെ പ്രസാധകരായ കമലാലയ ബുക്ക് ഡിപ്പോയുമായുള്ള[10] പകർപ്പവകാശതർക്കം മൂലം പ്രഥമപ്രദർശനത്തിനോടുവിൽ തന്നെ പ്രദർശനകേന്ദ്രത്തിൽ നിന്ന് പിൻവലിക്കപ്പെട്ട് കേരളത്തിലെ സാഹിത്യമേഖലയിലെയും ചലച്ചിത്രമേഖലയിലെയും ആദ്യത്തെ[11] പകർപ്പവകാശവ്യവഹാരം കുറിക്കപ്പെട്ടു. കമലാലയ ബുക്ക് ഡിപ്പോയുടെ കൈവശമായിരുന്ന ചിത്രത്തിൻറെ പ്രിൻറ് 1974-ലാണ് പൂനയിലുള്ള നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യ ഇടപ്പെട്ട് ശേഖരിക്കുന്നത്.[12]

ദക്ഷിണേന്ത്യൻ നിശ്ശബ്ദചിത്രങ്ങളിൽ പൂർണ്ണരൂപത്തിൽ ലഭ്യമായിട്ടുള്ള ഏക ചലച്ചിത്രമായ പ്രസ്തുത ചിത്രത്തിൻറെ പ്രിൻറ് നാഷണൽ ഫിലിം ആർച്ചീവ് ഓഫ് ഇന്ത്യയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[13] വൃത്താന്തങ്ങൾ പ്രകാരം പ്രസ്തുത ചിത്രം 1994-ൽ കേരളത്തിൽ നടന്ന ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചിരുന്നു.[14]

അവലംബം

[തിരുത്തുക]
  1. കെ. എൽ. ശ്രീകൃഷ്ണദാസ്. "70 Years Of Malayalam Cinema" [മലയാളസിനിമയുടെ 70 വർഷങ്ങൾ]. Features [മുഖരൂപങ്ങൾ] (in ഇംഗ്ലീഷ്). പത്രസൂചനാ കാര്യാലയം.
  2. കെ. വി. രാമൻകുട്ടി (1999). "Malayalam Cinema -The Pageant and the Parade" [മലയാളസിനിമ - പ്രദർശനവും പ്രകടനവും]. Essays on the Cultural Formation of Kerala literature, Art, Architecture, Music, Theatre, Cinema [കേരളത്തിലെ സാഹിത്യം, കല, വാസ്തുവിദ്യ, സംഗീതം, അരങ്ങ്, ചലച്ചിത്രം എന്നിവയുടെ സാംസ്കാരികഘടനയെക്കുറിച്ചുള്ള ഉപന്യാസങ്ങൾ] (in ഇംഗ്ലീഷ്). KCHR Publications [കേരള ഹിസ്റ്റൊറിക്കൽ കൗൺസിൽ പ്രസിദ്ധീകരണങ്ങൾ]. Archived from the original on 2010-07-11. Retrieved 2010-05-28.
  3. 3.0 3.1 പി. കെ. നായർ (1999). "In the Age of Silence - Beginnings of Cinema in India" [നിശ്ശബ്ദതയുടെ കാലഘട്ടത്തിൽ - ഇന്ത്യൻ സിനിമയുടെ ആരംഭം]. Screening the past [ഭൂതകാലപ്രദർശനം]. Re-runs [പുനർനിർവ്വഹണം] (in ഇംഗ്ലീഷ്) (6). ആസ്ട്രേലിയ: ലാട്രോബ് യൂണിവേഴ്സിറ്റി. Archived from the original on 2010-04-23. Retrieved 2010-05-28.
  4. 4.0 4.1 4.2 "Documentation" [ആലേഖനം]. Search on Cinema [ചലച്ചിത്രത്തെക്കുറിച്ചുള്ള തിരച്ചിൽ] (in ഇംഗ്ലീഷ്). പൂന: ദേശീയ ചലച്ചിത്ര ആർക്കൈവ്. Retrieved Jan 30, 2009.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 5.2 "മാർത്താണ്ഡവർമ്മ". മറക്കില്ലൊരിക്കലും. വെബ്‌ലോകം. Archived from the original on 2013-02-09. Retrieved 2010-05-28.
  6. 6.0 6.1 6.2 6.3 "മലയാള സിനിമ ഇതുവരെ (1928-50)". മലയാളസിനിമ ചരിത്രം. Cini Diary. Archived from the original on 2011-07-08. Retrieved 2010-05-28.
  7. സുജിത്. ആർ. വർമ്മ. "Plot Summary for Martanda Varma (1933)" [മാർത്താണ്ഡവർമ്മ (1933) – ൻറെ ഇതിവൃത്തസംഗ്രഹം]. Martanda Varma (1933) [മാർത്താണ്ഡവർമ്മ (1933)] (in ഇംഗ്ലീഷ്). ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്.
  8. "Introduction" [മുഖവുര]. Malayalam Cinema [മലയാളസിനിമ] (in ഇംഗ്ലീഷ്). തിരുവനന്തപുരം: കേരള സർക്കാർ പൊതുജനസമ്പർക്കവകുപ്പ്. Archived from the original on 2014-04-12. Retrieved 2010-05-28.
  9. "ചലച്ചിത്ര ചരിത്രം". About City - ചലച്ചിത്ര രംഗം [നഗരത്തെക്കുറിച്ച് – ചലച്ചിത്ര രംഗം]. തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ. p. 16. Archived from the original on 2011-07-25. Retrieved 2011-01-18.
  10. ഗീതിക സുധീപ് (Dec 12, 2009). "Houseful!" [ചലച്ചിത്രാലയം നിറഞ്ഞ്!]. Metro Plus[നഗരസങ്കലനം] (in ഇംഗ്ലീഷ്). തിരുവനന്തപുരം: ദ ഹിന്ദു. Archived from the original on 2011-06-04. Retrieved 2010-05-28.
  11. ബിന്ദുമേനോൻ. എം (2009). "Romancing history and historicizing romance [റൊമാൻസിംഗ് ഹിസ്റ്ററി ആന്റ് ഹിസ്റ്റൊറൈസിംഗ് റൊമാൻസ്]" [ചരിത്രകാല്പനീകരണവും കാല്പനികതയുടെ ചരിത്രവല്ക്കരണവും]. seminar [ചർച്ചായോഗം] (web edition [ശൃംഖലാ പതിപ്പ്]). Circuits of Cinema: a symposium on Indian cinema in the 1940s and '50s [സിനിമയുടെ പര്യടനങ്ങൾ – ൲൯൱൪൰ കളിലെയും ൲൯൱൫൰ കളിലെയും ഇന്ത്യൻ സിനിമയെക്കുറിച്ചുളള ഒരു പ്രബന്ധ സംഗ്രഹം] (in ഇംഗ്ലീഷ്). 598 (ജൂൺ ed.). ന്യൂഡെൽഹി: സെമിനാർ പബ്ലിക്കേഷൻസ്.
  12. "History of Malayalam Film" [മലയാളസിനിമയുടെ ചരിത്രം]. The Rhythm of Arts - Cinema [കലാസൃഷ്ടികളുടെ താളക്രമം - സിനിമ] (in ഇംഗ്ലീഷ്). ആലപ്പുഴ: Kalakeralam.com.
  13. ഗയ് രണ്ടൂർ (Oct 18, 2001). "Mylapore and movies" [മൈലാപൂരും സിനിമകളും]. Reflections/Reminiscences [അനുബിംബങ്ങൾ/ അനുസ്മരണങ്ങൾ] (in ഇംഗ്ലീഷ്). ചെന്നൈ: ദ ഹിന്ദു. Archived from the original on 2011-06-06. Retrieved 2010-05-28.
  14. ആശാ കസ്ബേകർ (2006). "Cinema" [സിനിമ]. Pop culture India! : media, arts and lifestyle [ജനഹിതസംസ്കാരം, ഭാരതം! : മാധ്യമങ്ങളും കലാസൃഷ്ടികളും പിന്നെ ജീവിതശൈലിയും]. Popular Culture in the Contemporary World[പ്രസ്തുതലോകത്തിലെ പ്രചുരസംസ്കാരം] (in ഇംഗ്ലീഷ്) (Illustrated Hardcover [സചിത്ര ദൃഢബന്ധിത] ed.). യുഎസ്എ: ഏബിസി–ക്ലിയൊ. p. 233. ISBN 978-1851096367.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]