പി.വി.റാവു (ചലച്ചിത്രസംവിധായകൻ)
ഒരു ചരിത്രകഥയെ ആസ്പദമാക്കി 1933-ൽ മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് പി.വി. റാവു.[1][2] സി.വി. രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്രനോവലിനെ അടിസ്ഥാനമാക്കിയാണ് മാർത്താണ്ഡവർമ്മയെന്ന പേരിൽ തന്നെ റാവു സിനിമ ചെയ്തത്. ഇതിന്റെ തിരക്കഥയും അദ്ദേഹം തന്നെ നിർവ്വഹിച്ചു. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചലച്ചിത്രം കൂടിയാണ് മാർത്താണ്ഡവർമ്മ.[3]
ജീവിതരേഖ
[തിരുത്തുക]തെലുഗ് വംശകനായ റാവുവിന്റെ കൃത്യമായ ചരിത്രം ലഭ്യമല്ല. മാർത്താണ്ഡവർമ്മക്ക് മുൻപും തെലുങ്കിലും തമിഴിലിലും ഇദ്ദേഹം സിനിമകൾ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നെങ്കിലും അവ കൃത്യമായി രേഖപ്പെടുത്തി കാണുന്നില്ല. ഇദ്ദേഹത്തിന്റെ ഇനീഷ്യൽ 'പി.വി.'യോ 'വി.വി.'യോ എന്ന കാര്യത്തിൽ തർക്കം ഉണ്ടെങ്കിലും ഡെറാഡൂണിലെ ഫിലിം സിറ്റി പ്രൊഡക്ഷൻസിന്റെ പബ്ലിക്കേഷൻ വിഭാഗം പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തിൽ പി.വി. റാവു എന്നാണ് കാണുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ "Indian Cinema a Visual Voyage". Google books.
- ↑ "Short notes on earlier Thamil film directors". Daily News.
- ↑ "A forgotten chapter?". The Hindu.
- ↑ "പുണ്ഡലിക്കിന്റെ വഴിയെ മാർത്താണ്ഡവർമ്മ!". Janmabhumi Daily. 2016-09-03. Archived from the original on 2019-06-09. Retrieved 2019-06-09.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വി.വി.റാവു
- വി വി റാവു-M3db
- Old is Gold: Marthanda Varma, 1931-The Hindu
- 82 years ago, this was the first liplock in an Indian movie[പ്രവർത്തിക്കാത്ത കണ്ണി]
- 'മാർത്താണ്ഡവർമ്മ' കോടതിയും കയറി Archived 2019-06-09 at the Wayback Machine.-Mathrubhumi