Jump to content

വെങ്കടേഷ് കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. വെങ്കടേഷ് കുമാർ
പശ്ചാത്തല വിവരങ്ങൾ
ജനനം1 ജൂലൈ 1953
ഉത്ഭവംബെല്ലാരി, കർണ്ണാടകം, ഇന്ത്യ
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതം, ദാസർ പദങ്ങൾ, ഭക്തിഗാനം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1970 - ഇപ്പോഴും

ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് വെങ്കടേഷ് കുമാർ (Pandit M. Venkatesh Kumar). 1953 ജൂലൈ ഒന്നിന് കർണ്ണാടകയിലെ ബെല്ലാരിയിലെ ലക്ഷ്മിപുരയിൽ ആണ് ഇദ്ദേഹം ജനിച്ചത്.[1][2] ഹരിദാസരുടെ ഗാനങ്ങൾ പാടുന്നതിൽ ഇദ്ദേഹം പ്രസിദ്ധനാണ്.

ആദ്യകാലജീവിതവും സംഗീതാഭ്യാസനവും

[തിരുത്തുക]

വെങ്കടേഷ് കുമാറിന്റെ പിതാവ് അന്തരിച്ച ഹൂലെപ്പ ഒരു നാടോടി ഗായകനും തോൽപ്പാവ കളിക്കാരനും ആയിരുന്നു. 1968 ൽ 12 വയസ്സായപ്പോൾ അമ്മാവനായ ബേലഗല്ല വീരണ്ണ വെങ്കടേഷ് കുമാറിനെ ഗഡാഗിലെ വീരേശ്വര പുണ്യാശ്രമത്തിലേക്ക് കൊണ്ടുപോയി. അതു നടത്തിയിരുന്നത് വീരശൈവ സന്യാസിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പുട്ടരാജ് ഗവായി ആയിരുന്നു. അടുത്ത 12 വർഷം വെങ്കടേഷ് അവിടെ ഗ്വാളിയോർ ഘരാനയിലും കിരാന ഘരാനയിലും സംഗീതം അഭ്യസിച്ചു. തന്റെ സംഗീതത്തിൽ ഈ രീതികളെല്ലാം ഉൾപ്പെടുത്തുമ്പോഴും ഇവയ്ടെ ഒക്കെ ഒരു മിശ്രിതമാണ് തന്റെ സംഗീതമെന്നും ബഡേ ഗുലാം അലിഖാന്റെ പാട്യാല ഘരാനയും തന്റെ സംഗീതത്തിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഗുരു കർണ്ണാടകസംഗീതവും അഭ്യസിച്ചയാളായിരുന്നതിനാൽ അതിന്റെ അംശവും അദ്ദേഹത്തിന്റെ സംഗീതത്തിൽ കാണാം

സംഗീതജീവിതം

[തിരുത്തുക]

ആശ്രമത്തിൽ നിന്നും പോന്ന് 14 വർഷം കഴിഞ്ഞ്, 1993 -ലാണ് കുമാറിന് അദ്ദേഹത്തിന് ആദ്യ അംഗീകാരം ലഭിച്ചത്. പുനെയിൽ നടക്കുന്ന സവായി ഗന്ധർവ സംഗീത മഹോത്സവത്തിലേക്ക് അദ്ദേഹത്തിന് ഭീംസെൻ ജോഷിയിൽ നിന്നും ഒരു ടെലിഗ്രാം ക്ഷണം ലഭിച്ചു. എന്നിരുന്നാലും, ദേശീയ ഉത്സവ പരിപാടികളിൽ പതിവായിപാടുവാൻ അദ്ദേഹത്തിന് പിന്നെയും പത്തു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. അതിനുശേഷം അദ്ദേഹം പല ദേശീയസംഗീതപരിപാടികളിലും പങ്കെടുത്തു. 1988 മുതൽ ആകാശവാണിയിൽ ഒരു "എ" ഗ്രേഡ് ആർട്ടിസ്റ്റ് ആണ് വെങ്കടേഷ് കുമാർ. ഭക്തിഗാനത്തിൽ കുമാർ കന്നഡവചന, ദാസരപദം പാടുന്നത് എന്നിവയിൽ ഏറെ പ്രശസ്തിയും നേടിയിട്ടുണ്ട്. നിരവധി ബഹുമതികളും ക്ലാസിക്കൽ സിഡി ആൽബങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

ഗുരുവെന്ന രീതിയിൽ

[തിരുത്തുക]

ഒരു അദ്ധ്യാപകനായി, വെങ്കടേഷ് കുമാർ ഒന്നര വർഷം ഗഡഗിനു സമീപം വിജയ് മഹന്തേഷ് ആർട്സ് കോളേജിൽ പഠിപ്പിക്കാൻ തുടങ്ങി. ഉഡുപ്പിയിലെ മുകുന്ദ കൃപയിലും അദ്ദേഹം പഠിപ്പിച്ചു. ഗന്ധർവ മഹാവിദ്യാലയയിൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം. കർണാടക സർക്കാറിന്റെ സംഗീതവിദ്യാഭ്യാസരംഗത്തെ സംഗീതഗ്രന്ഥത്തിന്റെ രചന അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. 33 വർഷക്കാലം ധാർവാഡിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മ്യൂസിക് അധ്യാപകനായി ജോലി ചെയ്തു. ഇതിലെ പ്രതിബദ്ധത മൂലം അദ്ദേഹം നിരന്തരമായി കച്ചേരികൾ നിരസിക്കാൻ നിർബന്ധിതനായി. തന്റെ ദുരിതകാലത്ത് വരുമാനം ലഭിക്കാൻ കാരണമായ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 2015 -ൽ ജോലിയിൽ നിന്ന് വിരമിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

വെങ്കടേഷ് കുമാറിന് പലപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

  1. കർണാടക രാജ്യോത്സവ അവാർഡ് (1999)
  2. കർണാടക സംഗീത നാടക അക്കാദമി പുരസ്കാരം (2007)
  3. വാത്സല ഭീംസെൻ ജോഷി അവാർഡ് (2008)
  4. കൃഷ്ണ ഹാംഗൽ അവാർഡ് (2009)
  5. സംഗീത നാടക അക്കാദമി പുരസ്കാരം (2012)
  6. കർണാടകയിലെ ധാർവാഡ് യൂണിവേഴ്സിറ്റിയിലെ ഓണററി ഡോക്ടറേറ്റ് (2014)
  7. ഇന്ത്യാ ഗവൺമെന്റ് പദ്മശ്രീ പുരസ്കാരം (2016)[3]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെങ്കടേഷ്_കുമാർ&oldid=4098520" എന്ന താളിൽനിന്ന് ശേഖരിച്ചത്