വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതരഭാഷാവിക്കികളിലേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതു മുൻപ് ചർച്ച ചെയ്തു സമവായം ആയതാണ്. നിയമം

എങ്കിലും എൻറെ അഭിപ്രായത്തിൽ ഇതു ഒന്നുകൂടി പരിഗണികതുണ്ട്. വിക്കിപീഡിയയുടെ ഫലകം {{ill}} ഉപയോഗിച്ച് ഇതിനെ കൈകാര്യം ചെയുന്നതാണ് ഉചിതം. ഈ ഫലകത്തിൽ ചുവന്ന കണ്ണിയും ഇതര ഭാഷാവിക്കിയിലേക്കുള്ള ഒരു ചെറിയ കണ്ണിയും ഉണ്ട്. (ഉദാഹരണം: യുറിക കോളേജ്‌ [en].) ഇതിൻറെ ഉപയോഗം ഇൻഫോബോക്സ്‌നു കൂടുതൽ വായനാക്ഷമത സമ്മാനിക്കും. --ഹങ്ങനോസ് 07:21, 3 ഫെബ്രുവരി 2018 (UTC)

float വിശ്വപ്രഭ സംവാദം 20:11, 3 ഫെബ്രുവരി 2018 (UTC)[മറുപടി]

ഈ നിർദ്ദേശത്തോടു യോജിക്കുന്നില്ല. ഇങ്ങനെയൊരു ഫലകം ഇൻഫോബോക്സിൽ മാത്രമല്ല, ലേഖനത്തിലും ഉപയോഗിക്കാൻ സാധ്യതയുണ്ട്. (ഇനി അഥവാ ഉപയോഗിച്ചില്ലെങ്കിലും ഇൻഫോബോക്സിൽ ഉപയോഗിക്കുന്നതിനോടു യോജിക്കുന്നില്ല) മലയാളം ലേഖനങ്ങൾ വായിക്കുന്നവർ ഇംഗ്ലീഷ് താളുകൾ തേടി പോകുവാൻ നമ്മൾ തന്നെ വഴിയൊരുക്കുന്നതിനോട് ശക്തമായി വിയോജിക്കുന്നു. അപ്പോൾ പിന്നെ മലയാളം വിക്കിക്ക് എന്തു പ്രസക്തിയാണുള്ളത് ? ചുവന്ന കണ്ണികൾ കാണുന്നുവെങ്കിൽ അവയ്ക്കായി പുതിയ ലേഖനങ്ങൾ ആരംഭിക്കുകയോ അതിനെ ചുവപ്പായി തന്നെ തുടരാൻ അനുവദിക്കുകയോ ചെയ്യേണ്ടതാണ്. ചുവന്ന കണ്ണികളോടൊപ്പം ഇംഗ്ലീഷ് വിക്കി ലിങ്ക് കൂടി നൽകിയാൽ വായനക്കാരൻ അതും വായിച്ചിട്ടങ്ങു പോകും. അതാണ് എളുപ്പവും. മലയാളത്തിൽ അങ്ങനെയൊരു ലേഖനം തുടങ്ങാൻ അയാൾ ചിന്തിക്കുമോ എന്നുപോലും സംശയമാണ്. ഇംഗ്ലീഷ് ലേഖനങ്ങൾ വായിക്കാനാഗ്രഹിക്കുന്നവർ ഗൂഗിളിൽ ഇംഗ്ലീഷിൽ സെർച്ച് ചെയ്ത് അവ കണ്ടെത്തിക്കൊള്ളും. അതുകൊണ്ട് നിലവിലെ നയം മാറ്റേണ്ടതോ ഭേദഗതി ചെയ്യേണ്ടതോ ആയ സാഹചര്യമില്ല എന്നാണ് എന്റെ അഭിപ്രായം.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:15, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

Hangennosനോട് ഒരപേക്ഷ. നിലവിൽ നയമുള്ളതിനാൽ ചർച്ച സമവായത്തിലെത്താതെ ഫലകം ഉപയോഗിക്കരുത്. താങ്കളുടെ ഒപ്പിൽ ഉപയോക്തൃനാമവും താങ്കളുടെ സംവാദം താളും കണ്ണിയായി നൽകിയാൽ മറ്റുള്ളവർക്ക് mention ചെയ്യാനും താങ്കൾക്കു സന്ദേശം നൽകുവാനും എളുപ്പമായിരിക്കും.--അരുൺ സുനിൽ കൊല്ലം (സംവാദം) 01:23, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

അരുൺ സുനിൽ കൊല്ലം നന്ദി. ഞാൻ ഒപ്പ് തിരുത്തി. താങ്ങളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. ഫലകം ഫലകം {{ill}} ഉപയോഗിച്ച് കിട്ടുന്ന ചുവന്ന കണ്ണിയും മറുഭാഷ വിക്കിയിലേക്കു പോകാൻ ഉള്ള വഴിയും ഉണ്ടങ്കിൽ അതിൽ നിന്നും പരിഭാഷ എഴുതാൻ എളുപ്പം ആളാണ്. ഇതു കൂടുതൽ ചുവന്ന കണ്ണികളെ നീല ആക്കാൻ സഹായിക്കും.--ഹങ്ങനോസ് ❯❯❯ സംവാദം 07:40, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

പരിഭാഷയെക്കുറിച്ചല്ല ഞാൻ പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. ഫലകം ഉപയോഗിക്കാതെ തന്നെ പരിഭാഷകൾ നടക്കുന്നുണ്ടല്ലോ.. --അരുൺ സുനിൽ കൊല്ലം (സംവാദം) 07:59, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

പരിഭാഷകൾ കൂടുതൽ നടക്കുമോ കുറച്ചു നടക്കുമോ എന്നത് വായിക്കുന്നവരെ ആശ്രയിച്ചിരിക്കും. വിക്കിപീഡിയരല്ലാത്തവരും വായിക്കുവാൻ വരുമല്ലോ ? അവർ ഇംഗ്ലീഷ് താളിൽ ക്ലിക്കുചെയ്ത് വിവരങ്ങൾ അറിഞ്ഞിട്ടു മടങ്ങുമോ അതോ ആ ലേഖനം മലയാളത്തിൽ പരിഭാഷ കൂടി ചെയ്തിട്ടു മടങ്ങുമോ ? മലയാളം ടൈപ്പുചെയ്യാൻ താൽപര്യമില്ലാത്തവരും വായിക്കുവാൻ വരുമെന്നോർക്കുക. വെറുതേ എന്തിനാ മലയാളം നോക്കുന്നത്, എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ ഉണ്ടല്ലോ ? എന്ന ചിന്ത അവരിൽ സൃഷ്ടിക്കുന്നത് മലയാളം വിക്കിപീഡിയയ്ക്കു ഗുണമാണോ ദോഷമാണോ ഉണ്ടാക്കുക ?--അരുൺ സുനിൽ കൊല്ലം (സംവാദം) 08:12, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

പരിഭാഷ നടന്ന ശേഷം ലേഖനത്തിൽ നിന്ന് ഈ ഫലകം നീക്കം ചെയ്യാതിരുന്നാലോ ?? ലേഖനം ചെയ്യുന്നയാൾ ഓരോ ലേഖനത്തിലും കയറി ഫലകം നീക്കം ചെയ്യുമോ ?? അങ്ങനെ നടന്നില്ലെങ്കിൽ നീലക്കണ്ണിയോടൊപ്പം ഫലകം വരും. എന്താ ശരിയല്ലേ ?? ചുവന്ന കണ്ണികളോടൊപ്പം ഉപയോഗിക്കുന്ന ഈ ഫലകം നാളെ നീലക്കണ്ണികളോടൊപ്പം ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:23, 4 ഫെബ്രുവരി 2018 (UTC)[മറുപടി]

അരുൺ സുനിൽ കൊല്ലം , ഞാൻ വിക്കിപീഡിയകളിലെ ഒരു എഡിറ്റർ എന്ന നിലയേക്കാളും നൂറിരട്ടിയെങ്കിലും ഒരു വായനക്കാരനാണു്. കാര്യം സങ്കടകരമാണെങ്കിലും, എന്തെങ്കിലും കാര്യം വിശദമായും ആധികാരികമായും അറിയാൻ ഞാനിപ്പോഴും ഇംഗ്ലീഷ് വിക്കിപീഡിയയെത്തന്നെയാണു് ആശ്രയിക്കുന്നതു്. അതുകൊണ്ടു് സ്വന്തം ജ്ഞാനതൃഷ്ണ ശമിപ്പിക്കാൻ മലയാളം വിക്കിപീഡിയയെ ആശ്രയിക്കുന്ന ഒരു വായനക്കാരനാണു ഞാനെന്നു് ഇപ്പോഴും പറയാൻ പറ്റില്ല.
വിക്കിപീഡിയയുടെ നയങ്ങൾ പലപ്പോഴും അതു രൂപീകരിക്കപ്പെട്ട കാലത്തു് സജീവരായിരുന്ന ചിലർ തീരുമാനിച്ചുവെച്ചതാണു്. അവയെല്ലാം ശരിയായിരുന്നു എന്നു പറയാൻ പറ്റില്ല. പ്രഥമദൃഷ്ട്യാ ഗുണകരമെന്നു തോന്നാവുന്ന പല നയങ്ങളും ആത്യന്തികമായി ദോഷകരമായേക്കാം. അങ്ങനെയൊന്നാണു് വർത്തമാനകാലവായനക്കാരേക്കാൾ ഭാവിവിക്കിപീഡിയ എന്ന ആശയത്തിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതും. ആരെങ്കിലുമൊക്കെ വായനക്കാർ പ്രതീക്ഷയോടെ വന്നാലേ അവരിലാരെങ്കിലുമൊക്കെ ഇവിടെ വല്ലപ്പോഴുമെങ്കിലും പറ്റിക്കൂടുകയും അതിലൊരു ഭാഗം തിരുത്തുകാരായി മാറുകയുമുള്ളൂ. കുറേ റെഡ് ലിങ്കുകളുടെ ഒരു സമാഹാരമാണു് മലയാളം വിക്കിപീഡിയ എന്നു മനസ്സിലുറച്ച, ഇംഗ്ലീഷും മലയാളവും ഒരേ പോലെ വായിക്കാനറിയാവുന്ന ആളുകൾ ഇതിന്റെ URL പോലും തിരിഞ്ഞുനോക്കില്ല. (അതുപോലെ, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളും).
ഞാൻ വെറുതെ പറഞ്ഞൂന്നേള്ളൂ. ഈയിടെ, മലയാളം വിക്കിപീഡിയയുടെ ദീർഘകാലനയങ്ങളെപ്പറ്റി അത്ര സങ്കടമുള്ളവർ അധികമുണ്ടെന്നു തോന്നുന്നില്ല. അതിനാൽ, പറഞ്ഞതു കാര്യമാക്കണ്ട. ---വിശ്വപ്രഭ സംവാദം 08:54, 4 ഫെബ്രുവരി 2018 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിപീഡിയ കണ്ണിക്ക് അത്ര പ്രാധാന്യം ഇല്ല. വേണമെങ്കിൽ വിക്കിഡേറ്റാ കണി (ഉദാ: യുറിക കോളേജ്‌ [wikidata]) പരിഗണിക്കാം. ജീ 06:27, 8 ഫെബ്രുവരി 2018 (UTC)[മറുപടി]


വിക്കിപീഡിയ:തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ)[തിരുത്തുക]

http://en.wikipedia.org/wiki/Wikipedia:Featured_list_criteria . ഇതേപോലെ നമുക്ക് തിരഞ്ഞെടുക്കപ്പെടാവുന്ന പട്ടികകൾക്കായി വിക്കിപീഡിയ:തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ) എന്ന പേരിൽ ഒരു നയരൂപീകരണം നടത്തിയാലോ?. Akhiljaxxn (സംവാദം) 00:59, 10 ഫെബ്രുവരി 2018 (UTC)[മറുപടി]

വിക്കിപീഡിയ:തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ) എന്ന പേരിൽ ഒരു താൾ തുടങ്ങാനും അതിനു വേണ്ടി നയരൂപീകരണം നടത്താനും അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നുവെങ്കിലും ആരും തന്നെ താൽപ്പര്യപ്പെട്ടു കണ്ടിരുന്നില്ല ആയതിനാൽ ഞാൻ ഇംഗ്ലീഷ് വിക്കിയേ അനുകരിച്ച് ഉണ്ടാക്കിട്ടുണ്ട്.ഇതിനെക്കുറിച്ച് എല്ലാവരുടെയും അഭിപ്രായം അറിയാൻ താൽപര്യമുണ്ട്.നിർദേശങ്ങളും മറ്റും പ്രസ്തുത താളിന്റെ സംവാദം താളിൽ രേഖപ്പെടുത്താവുന്നതാണ്. Akhiljaxxn (സംവാദം) 08:59, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

അവലംബ സൈറ്റ്[തിരുത്തുക]

കുണ്ഡലിനി ശക്തി എന്ന താളിൽ ചേർത്തിരിക്കുന്ന അവലംബങ്ങളിൽ ഒന്ന് sreyas.in എന്നൊരു സൈറ്റിൽ നിന്നാണ്. അത് വിശ്വാസയോഗ്യമായ സൈറ്റാണോ?--Vinayaraj (സംവാദം) 03:19, 17 ഫെബ്രുവരി 2018 (UTC)[മറുപടി]

കുണ്ഡലിനി ശക്തി[തിരുത്തുക]

ഇവിടെ എഴുതിയത് ഇങ്ങോട്ട് മാറ്റിയിട്ടുണ്ട്. --Vinayaraj (സംവാദം) 02:37, 18 ഫെബ്രുവരി 2018 (UTC)[മറുപടി]

Vinayaraj , മനു പറഞ്ഞത് പോലെ "വികാരാവേശമില്ലാത്ത വിജ്ഞാനകോശത്തിനുതകുന്ന" രീതിയിൽ മാറ്റി എഴുതണം എന്നാണ് എന്റെയും അഭിപ്രായം , കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:20, 28 ഫെബ്രുവരി 2018 (UTC)[മറുപടി]

ഇന്ത്യൻ കറൻസി നോട്ടുകൾ[തിരുത്തുക]

ഇന്ത്യയിലെ കറൻസി നോട്ടുകളെക്കുറിച്ചുള്ള ലേഖനങ്ങളുടെ തലക്കെട്ടിന് ഐക്യരൂപം കൊണ്ടുവരേണ്ടതുണ്ട്. ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ ഉപയോഗിച്ചിരിക്കുന്ന ചില തലക്കെട്ടുകൾ താഴെ നൽകിയിരിക്കുന്നു.

ഈ തലക്കെട്ടുകൾ ഇംഗ്ലീഷ് വിക്കിയിൽ ഉപയോഗിച്ചിട്ടുള്ളതും താഴെ നൽകുന്നു.

ഇംഗ്ലീഷ് വിക്കിയിലേതുപോലെ ഇവിടെയും അക്കങ്ങൾ നൽകിക്കൂടേ? ഉദാ:ഇന്ത്യൻ 100 രൂപാ നോട്ട്. അതോ മറ്റേതെങ്കിലും ശൈലി വേണോ? എന്തായാലും ഒരു ഏകീകൃത രൂപം കൊണ്ടുവരണമെന്ന് താൽപര്യപ്പെടുന്നു. അതെങ്ങനെ വേണമെന്നു ചർച്ച ചെയ്യുവാൻ ഏവരെയും ക്ഷണിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:39, 10 മാർച്ച് 2018 (UTC)[മറുപടി]

ഇന്ത്യയിലെ 100 രൂപയുടെ നോട്ട് എന്ന താളിന് ഇന്ത്യൻ 100 രൂപ നോട്ട് അല്ലെങ്കിൽ ഇന്ത്യൻ നൂറ് രൂപ നോട്ട് എന്ന നാമമാണ് ഉത്തമം എന്നുളള ഉപയോക്താവ് ജിനോയ്‌ ടോം ജേക്കബിൻറെ അഭിപ്രായത്തെ അനുകൂലിക്കുന്നു. സമാനമായ മറ്റു പേജുകളിലും ഈ മാറ്റം ആകാവുന്നതാണ്. മാളികവീട് (സംവാദം) 07:02, 10 മാർച്ച് 2018 (UTC)[മറുപടി]

ശൈലീപുസ്തകത്തിന്റെ സംവാദതാളിൽ ഇതുമായി ബന്ധപ്പെടുത്താവുന്ന ഒരു ചർച്ച നടന്നിട്ടുണ്ട്. അവിടെ തുടർന്നാൽ അത് കൃത്യമായും ശൈലീപുസ്തകത്തിൽ ചേർക്കാവുന്നതാണ്. അവിടെയാണ് ചേർക്കേണ്ടതും --സുഗീഷ് (സംവാദം) 07:38, 10 മാർച്ച് 2018 (UTC)[മറുപടി]

നയരൂപീകരണം[തിരുത്തുക]

പ്രിയപ്പെട്ടവരെ, നമ്മുടെ വിക്കിയിലും  ( പൊതുവെ എല്ലാ വിക്കിയിലും ) ഏറ്റവും കൂടുതൽ പുതിയതായി താളുകൾ സൃഷ്ടിക്കപെടുന്ന രണ്ടു വിഭാഗങ്ങളാണ് അഭിനേതാക്കൾ എന്നതും ചലചിത്രങ്ങൾ എന്നതും.എന്നാൽ ഇവയ്ക്ക് രണ്ടിനും പൊതുവായി ശ്രദ്ധേയത തെളിയിക്കാൻ മാനദണ്ഡങ്ങൾ ഇല്ലാത്തത് പലപ്പോഴും തർക്കങ്ങളിലേക്ക് നയിക്കാറുണ്ട്. ആയതിനാൽ നമ്മൾ ഇവയ്ക്ക് രണ്ടിനും പ്രത്യേകം നയം രൂപീകരികരിച്ച് വിക്കിപീഡിയ:ശ്രദ്ധേയത/ചലച്ചിത്ര അഭിനേതാക്കൾ,വിക്കിപീഡിയ:ശ്രദ്ധേയത(ചലച്ചിത്രങ്ങൾ), എന്നിവ യാഥാർത്ഥ്യമാക്കാൻ ഇനിയും വൈകിക്കൂടാ. ഇരു വിഭാഗത്തിന്റെയും ഇംഗ്ലീഷിലെ ശ്രദ്ധേയത തെളിയിക്കുന്നതിനാവശ്യമായ മാനദണ്ഡം യഥാക്രമം താഴെ ചേർക്കുന്നുണ്ട്. എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ഒരു കരട് രൂപീകരിച്ച് നയ രൂപീകരണത്തിൽ പങ്കാളികളാവുക. Akhiljaxxn (സംവാദം) 14:00, 16 മാർച്ച് 2018 (UTC)[മറുപടി]

ചർച്ച (അഭിനേതാക്കൾ)[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയത മാനദണ്ഡങ്ങൾ ആണ്.ഇത് തന്നെയാണ് നമ്മളും പിന്തുടർന്നു കൊണ്ട് പോരുന്നത്. ഇത് കാലോചിതമായി വിപുലീകരിക്കുന്നത് നന്നായിരിക്കും.Akhiljaxxn (സംവാദം) 14:16, 16 മാർച്ച് 2018 (UTC)[മറുപടി]

ചർച്ച (ചലച്ചിത്രം)[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ചലചിത്രങ്ങളുടെ ശ്രദ്ധേയത മാനദണ്ഡങ്ങൾ ഇവിടെ ചേർക്കുന്നു.Akhiljaxxn (സംവാദം) 14:19, 16 മാർച്ച് 2018 (UTC)[മറുപടി]

ചലച്ചിത്രങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധേയത ആവശ്യമുണ്ടോ.? ഒരു മലയാള ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞതിനു ശേഷം മാത്രം വിക്കിപീഡിയയിൽ ചലച്ചിത്രത്തിന്റെ താൾ ചേർക്കുക ആവും ഉത്തമം എന്ന് കരുതുന്നു. കുറഞ്ഞ പക്ഷം (3നോ 4ലോ) അവലംബം.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:38, 17 മാർച്ച് 2018 (UTC)[മറുപടി]
സാധാരണ പുറത്തിറങ്ങാൻ പോകുന്ന സിനിമ, ആൽബം, ഗാനം, നടക്കാൻ പോകുന്ന സംഗീത പര്യടനം, അതുപോലെ ഗ്രാമി ഓസ്കാർ തുടങ്ങി നിരവധി പുരസ്കാര ചടങ്ങുകൾ എന്നിവയ്ക്ക് ഇംഗ്ലീഷ് വിക്കിയ്ക്ക് താളുകൾ ഉണ്ട്. അതിനായിട്ടുള്ള അവരുടെ നയത്തിൽ ഒന്ന് നമ്മളുപയോഗിക്കുന്ന സാധാരണ ശ്രദ്ധേയത നയമാണ്.
  1. പുറത്തിറക്കാൻ പോകുന്ന ചിത്രം
  2. നടക്കാതെ പോയ സംഗീതപര്യടനം
  3. പുറത്തിറങ്ങാത്ത മൈക്കൽ ജാക്സന്റെ ഗാനങ്ങളുടെ പട്ടിക നോക്കൂ ഇത് തിരെഞ്ഞെടുത്ത പട്ടിക എന്ന ഗണത്തിലുള്ളതാണ്

നിർമ്മാണം കഴിഞ്ഞില്ല, വിതരണം ചെയ്തിട്ടില്ല പുറത്തിറങ്ങിയില്ല എന്ന കാരണം പറഞ്ഞ് ഒന്നാമത്തെയും മൂന്നാമത്തെ നയങ്ങൾ പാലിക്കപ്പെടുന്ന ചിത്രങ്ങൾ നീക്കം ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം Akhiljaxxn (സംവാദം) 01:43, 18 മാർച്ച് 2018 (UTC)[മറുപടി]

തലക്കെട്ടുകൾ ഇംഗ്ലീഷ് - ലാറ്റിൻ -ലിപിയിൽ നൽകുന്നതിനേപ്പറ്റി[തിരുത്തുക]

ലേഖനങ്ങളുടെ തലക്കെട്ടുകൾ ലാറ്റിൻ ലിപി (ഇംഗ്ലീഷ് ) യിൽ നൽകുന്നതിനെതിരേ എന്തെങ്കിലും നയം ഉണ്ടോ? പലപ്പോഴും കൃത്യമായ മലയാളപദം ലഭ്യമല്ലാത്ത സ്ഥലങ്ങളിലും (ഫ്രഞ്ച് പോലുള്ള ) ചില ഭാഷകളിലെ ഉച്ചാരണങ്ങൾക്ക് തത്തുല്യമായ മലയാളം ലഭ്യമല്ലാത്ത ഇടങ്ങളിലും മലയാളത്തിൽ പേരില്ലാത്ത ജീവവർഗ്ഗങ്ങളുടെ ലേഖനങ്ങൾ വിവർത്തനം ചെയ്യുമ്പോഴും ലാറ്റിൻ നാമങ്ങൾ അങ്ങനെ തന്നെ നിലനിർത്താൻ നയത്തിൽ യോജിപ്പ് ഉണ്ടാക്കാനാണ് ഈ കുറിപ്പ് - പല ഭാഷകളിലുള്ള വിക്കിപീഡിയകളിലും ഇതുപോലെ തലക്കെട്ടുകൾ ലാറ്റിനിൽ കാണാം. ഇങ്ങനെ അനുവദിച്ചാൽ ശങ്ക കൂടാതെ പല ലേഖനങ്ങളും വിവർത്തനം ചെയ്യാൻ ആത്മവിശ്വാസം തിരുത്തുന്നവർക്ക് ലഭിക്കുകയും ധാരാളം ലേഖനങ്ങൾ മലയാളത്തിലേക്ക് എത്താൻ അത് സഹായകമാവുകയും ചെയ്യും--Vinayaraj (സംവാദം) 16:18, 26 മേയ് 2018 (UTC)[മറുപടി]

സംവാദം[തിരുത്തുക]

തലക്കെട്ടു നൽകുന്നതിനു കൃത്യമായ മലയാള പദങ്ങൾ ലഭിക്കുന്നില്ല എന്ന കാരണത്താൽ ലേഖനം തുടങ്ങാൻ പലരും വിമുഖത കാണിക്കുന്നുവെന്നത് വാസ്തവമാണ്. കൃത്യമായ മലയാള പദങ്ങൾ ലഭ്യമല്ലാത്ത അവസരങ്ങളിൽ വിദേശ വാക്കുകൾ തലക്കെട്ടായി നൽകുന്നതിനു കാര്യമായ തടസ്സങ്ങളില്ലെന്നാണ് മനസ്സിലാകുന്നത്. വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്, വിക്കിപീഡിയ:ശൈലീപുസ്തകം#ടാക്സോബോക്സ് തയ്യാറാക്കുന്നതിന് സ്വീകരിക്കാവുന്ന ശൈലി എന്നീ താളുകളിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. വിദേശഭാഷാ തലക്കെട്ടുകൾ (അതെ ലിപിയിൽ തന്നെ) അനുവദിക്കുന്നതിലൂടെ കൂടുതൽ ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുമെങ്കിൽ നിർദ്ദേശം സ്വാഗതാർഹമാണ്. പക്ഷേ, മലയാളം വിക്കിപീഡിയയിൽ ഇത്തരം തലക്കെട്ടുകൾ വ്യാപകമാകുന്നത് ഉചിതമല്ല എന്നു വിശ്വസിക്കുന്നവരുണ്ട്. അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം നടപ്പാക്കുന്നതല്ലേ നല്ലത്? ഇത്തരം തലക്കെട്ടുകൾ പെട്ടെന്ന് കണ്ടുപിടിക്കുവാനുള്ള സംവിധാനം കൂടി വേണമെന്നാണ് എന്റെ അഭിപ്രായം. ഈ 'തലക്കെട്ടുകൾക്ക് അനുയോജ്യമായ മലയാളം പദങ്ങൾ സംവാദം താളിൽ നിർദ്ദേശിക്കുക' എന്ന് ആവശ്യപ്പെടുന്ന ഒരു ഫലകം ലേഖനത്തിൽ ഉൾപ്പെടുത്തണം. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയം പാലിച്ചുവേണം പേരുകൾ നിർദ്ദേശിക്കേണ്ടതെന്നും ചർച്ചയില്ലാതെ തലക്കെട്ടുകൾ മാറ്റാൻ പാടില്ല എന്നും ഫലകത്തിൽ ഉൾപ്പെടുത്തണം. ഫലകം ചേർക്കുമ്പോൾ തന്നെ ലേഖനം [[വർഗ്ഗം:മലയാളം തലക്കെട്ട് നൽകുവാൻ നിർദ്ദേശിക്കുന്ന ലേഖനങ്ങൾ]] എന്നതിലേക്കോ മറ്റോ വർഗ്ഗീകരിക്കപ്പെടണം. അങ്ങനെ ചെയ്താൽ ഇത്തരം തലക്കെട്ടുകളുള്ള ലേഖനങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ നിൽക്കും. ഇതിലൂടെ ലേഖനങ്ങൾക്ക് ഒരു അടുക്കും ചിട്ടയുമുണ്ടാകും. ഭാവിയിൽ അനുയോജ്യമായ തലക്കെട്ടുകൾ ഇവയ്ക്കു ലഭിച്ചെന്നും വരും.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:34, 28 മേയ് 2018 (UTC)[മറുപടി]

ലാറ്റിനിൽ മുഖ്യ തലക്കെട്ടു കൊടുക്കേണ്ട കാര്യമുണ്ടോ ? ?... ഇംഗ്ലീഷ് മലയാളത്തിൽ എഴുതിയ തലക്കെട്ടും , pretty url (pu) ലാറ്റിനിലും കൊടുത്താൽ പോരേ , ഇതാണല്ലോ ഇപ്പോൾ പൊതുവെ പിന്തുടരുന്ന നയം ഇത് മാറ്റണ്ട ആവശ്യം ഉണ്ടോ ? ? അഭിപ്രായങ്ങൾ ക്ഷണിക്കുന്നു , എന്തായാലും കണ്ടുപിടുത്ത/ നേർ വിവർത്തന പേരുകൾ വേണ്ടാ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 16:11, 29 മേയ് 2018 (UTC)[മറുപടി]

മറ്റു ഭാഷകളിൽ ഉള്ള Proper names ഇംഗ്ലീഷ് വിക്കിപീഡിയയിലും അതാത് ലാറ്റിൻ രീതിയിൽ തന്നെയാണ് നൽകുന്നത്, വിവർത്തനമല്ല. ഉദാഹരണത്തിന് കാണുമല്ലോ--Vinayaraj (സംവാദം) 16:17, 29 മേയ് 2018 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ എന്ത് ചെയ്യുന്നു എന്ന് നമ്മൾ നോക്കണ്ട കാര്യമുണ്ടോ ! മലയാളം വിക്കിക്ക് അതിന്റെതായ ശൈലി അല്ലേ നല്ലത് പേര് എങ്ങനെ ചേർക്കുന്നതിനോടും എനിക്ക് എതിരഭിപ്രായം ഒന്നും ഇല്ലാ ..... മുകളിൽ പറഞ്ഞ പോലെ എങ്കിൽ അടുത്ത ലേഖനത്തിന്റെ തലക്കെട്ട് ഇതാണ് عرفج കാരണം അറബി നാട്ടിൽ മാത്രം കാണുന്ന ചെടിയാണ് അപ്പോ മലയാളം പേരില്ലാത്ത സ്ഥിതിക്ക് ഇംഗ്ലീഷ് വിക്കിയിലെ പോലെ മറ്റു ഭാഷകളിലെ proper name കൊടുക്കാം ...ഇത്‌ പ്രവർത്തികമാക്കിയാൽ ഉള്ള ഉദാഹരണം ആണ് ഞാൻ പറഞ്ഞത് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 16:33, 29 മേയ് 2018 (UTC)[മറുപടി]

ശരി, ഇനി ഇതിനെ ഒന്നു മലയാളത്തിലാക്കൂ--Vinayaraj (സംവാദം) 16:40, 29 മേയ് 2018 (UTC)[മറുപടി]
സ്ഥലത്തിന്റെയോ ആളുകളുടെയോ പേരുകൾ ശരിയായ മലയാള ഉച്ചാരണം അറിയാമെങ്കിൽ പിന്നീട് അങ്ങനെയാക്കുന്നതിൽ വിരോധമില്ല. പക്ഷെ ശാസ്ത്രനാമങ്ങൾ (ഉദാ: Freyeria putli=ഫ്രയേറിയ പുറ്റ്ലി) അങ്ങനെതന്നെ മലയാളത്തിൽ എഴുതുന്നതിനോട് യോജിപ്പില്ല. അതൊട്ടും ഉപകാരപ്രദമല്ല എന്നാണ് അഭിപ്രായം. ജീ 02:38, 30 മേയ് 2018 (UTC)[മറുപടി]

​​ ഇതിൽ ചെറിയ കല്ലുകടിയുണ്ട്. രണ്ടുവശത്തും. ഒന്ന് ഇംഗ്ലീഷ് നന്നായി വായിക്കാനറിയാത്ത മലയാളികളെയും പരിഗണിക്കണമെന്ന് തോന്നുന്നു, ഇപ്പഴേ മലയാളം വിക്കിയിൽ ഇംഗ്ലീഷിന്റെ അതിപ്രസരം കൂടുതലുണ്ട്. അതിന്റെ കൂടെ തലക്കെട്ടും കൂടി ഇംഗ്ലീഷിലായാൽ ?? ഇനി മറുവശം ശരിക്ക് മലയാളത്തിലെഴുതാൻ കഴിയാത്ത അനേകം ഇഗ്ലീഷ് വാക്കുകളുണ്ടെന്നാണ്. അപ്പോഴെന്തുചെയ്യും. എന്റെ അഭിപ്രായം മലയാളത്തിലെഴുതുകയും ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദം നൽകുകയും ചെയ്യാം എന്നാണ്. തലക്കെട്ടിന്റെ കാര്യത്തിന് ഒരു പരിഹാരം ഉണ്ടല്ലോ. pretty url ഉപയോഗിക്കാമല്ലോ. ഇത് സമ്മതിച്ചാൽ ഉറപ്പായും മലയാളം വിക്കിയിൽ മലയാളം തലക്കെട്ടുകളേക്കാൾ കൂടുതൽ ഇംഗ്ലീഷ് തലക്കെട്ടുകൾ വരും. ചുരുക്കത്തിൽ മലയാളം വിക്കി ഇംഗ്ലീഷ് വിക്കിയുടെ ചെറുപതിപ്പുമാവും.-- രൺജിത്ത് സിജി {Ranjithsiji} 03:15, 7 ജൂൺ 2018 (UTC)[മറുപടി]

എതിർക്കുന്നു, മലയാളം വിക്കിപീഡിയ ഇനി വളർച്ച മുരടിക്കുന്ന രീതിയിലാവും ഇങ്ങനെ പോയാൽ. നമുക്ക് കേരളത്തിലെ പഞ്ചായത്തുകളെപ്പറ്റിയും നമ്മുടെ നിയോജകമണ്ഡലങ്ങളെപ്പറ്റിയും എഴുതിക്കൊണ്ടിരുന്നാൽ മതിയെങ്കിൽ ഓക്കെ. എനിക്ക് ഫ്രെഞ്ച് സസ്യശാസ്ത്രജ്ഞരെപ്പറ്റി എഴുതണമെങ്കിൽ ഞാനെന്തുവേണം? മഡഗാസ്കറിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതണമെങ്കിൽ എങ്ങനെ വേണം? ഒരുതരത്തിലും താങ്കൾക്ക് ആ പേരുകൾ മലയാളം ലിപിയിൽ ആക്കാനാവില്ല. ഇനി കഷ്ടപ്പെട്ട് ആക്കിയിട്ടും കാര്യമില്ല, ആ തെറ്റായ പേര് ആരും തെരയാൻ പോകുന്നില്ല. ഇംഗ്ലീഷ് അടക്കം പല വിക്കിപീഡിയകൾക്കും അങ്ങനെയാകാമെങ്കിൽ മലയാളത്തിലും അതാവാം, വാശിപിടിച്ച് എല്ലാം മലയാളം ലിപിയിലാക്കിയാൽ ഒരർത്ഥവുമില്ലാത്ത കുറേ തലക്കെട്ടുകൾ വരുമെന്നേ ഉള്ളൂ.--Vinayaraj (സംവാദം) 03:29, 7 ജൂൺ 2018 (UTC)[മറുപടി]
ജാപ്പനീസ്, ചൈനീസ്, അറബിക്, ഉറുദു, സിംഹള, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ തുടങ്ങിയ മറ്റുഭാഷകൾക്കും ഇത് ബാധകമാണല്ലോ അല്ലേ? അതോ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന ഭാഷകൾക്ക് മാത്രമേ ഈ നിയമം ഉപയോഗിക്കുകയുള്ളോ ? എല്ലാത്തിനും അങ്ങ് തീരുമാനിക്കണം എന്നാൽ നല്ല രസമായിരിക്കും. --രൺജിത്ത് സിജി {Ranjithsiji} 04:42, 7 ജൂൺ 2018 (UTC)[മറുപടി]

മറ്റു ഭാഷകളിലെ ലേഖനങ്ങളുടെ തലക്കെട്ട് അതേ ഭാഷയിൽ തന്നെ നൽകണം എന്ന ആശയത്തോട് യോജിക്കാനാവില്ല. അങ്ങനെ ഒരു തീരുമാനമെടുത്താൽ മിക്കവാറും ലേഖനങ്ങളുടെ തലക്കെട്ടുകൾ ഇംഗ്ലീഷിലൊ അല്ലെങ്കിൽ മറ്റേതെങ്കിലും ഭാഷയിലൊ വരുന്ന സ്ഥിതി സംജാതമാകും. അത് മലയാളം വിക്കിയെ വളർത്തുന്നതിന് പകരം അലങ്കോലമാക്കുമെന്നാണ് എന്റെ അഭിപ്രായം.

കൂടാതെ ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന ഭാഷകൾ മാത്രമെ ഇങ്ങനെ ചെയ്യാനാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇംഗ്ലീഷിൽ ഉള്ള താളിന്റെ തലക്കെട്ടിന്റെ ഉച്ചാരണത്തിനനുസരിച്ച് പേര് നൽകുന്നതാകും ഉചിതം. ഈ സമയത്ത് കണ്ടെത്തൽ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടതുമായിട്ടുണ്ട്.
വിനയ രാജ് സുചിപ്പിച്ച തരം താളുകളിൽ മിക്കതും ആളുകൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള ലിങ്കിൽ നിന്നാകും മലയാളം വിക്കിയിലേക്കു വരിക. ഇംഗ്ലീഷ്  അല്ലെങ്കിൽ മറ്റു ഭാഷാ തലക്കെട്ടുകൾ pretty url  ആയി കൊടുത്തു കഴിഞ്ഞാൽ മലയാളം വിക്കിയിൽ അത്തരം താളുകൾ തിരയുന്നവർക്കും സഹായകമാകും. Akhiljaxxn (സംവാദം) 06:46, 7 ജൂൺ 2018 (UTC)[മറുപടി]

മുകളിൽ വിനയരാജ് ചോദിച്ച Édouard Placide Duchassaing de Fontbressin പോലുള്ളവയുടെ മലയാളം ഉച്ചാരണം എങ്ങനെ കണ്ടെത്തും? അതുവരെ അങ്ങനെ എഴുതട്ടെ. ജീ 07:37, 7 ജൂൺ 2018 (UTC)[മറുപടി]
അതിപ്പോ ഇങ്ങനെയൊക്കെ ശ്രമിച്ചുനോക്കാവുന്നതാണ്.. അല്ലാതെ ഇംഗ്ലീഷിലും വായിക്കാൻ വിഷമമായ ഒരു പേര് അങ്ങനെതന്നെ മലയാളം വിക്കിയിൽ എഴുതിവച്ചതുകൊണ്ടെന്തുകാര്യം. (en:Jean Valjean ഇത് വളരെ പ്രശസ്തമായ പ്രശ്നമാണ് ഇതിപ്പോ ജീൻ വാൽ ജീൻ എന്ന് വായിക്കണോ ഴാങ്ങ് വാങ്ങ് ഴാങ്ങ് എന്ന് വായിക്കണോ അതോ മറ്റുവല്ലതും വായിക്കണോ എന്ന് ചോദിച്ചപോലെയേ ഉള്ളൂ. മറ്റനേകം ഉദാഹരണങ്ങൾ കാണാനും കഴിയും (ലെഷാണ്ട്രെ - ലെജെന്റർ) മുതലായവ). മിനിമം തലക്കെട്ട് വായിക്കാവുന്ന മലയാളത്തിലെങ്കിലുമെഴുതാമല്ലോ. പിന്നെ prettyurl കൊടുത്താൽപോരേ ? തീരെ നിവൃത്തിയില്ലാത്ത സന്ദർഭത്തിൽ നേരിട്ട് ഒരു ലേഖനമൊക്കെയാകാമെന്നേയുള്ളൂ. നയമാക്കിയാൽ പിന്നെ അതിന്റെ ഒരു റാലിയായിരിക്കും. അതുകൊണ്ട് പരമാധി പറ്റാവുന്നിടത്തോളം മലയാളം തലക്കെട്ടുതന്നെ വേണം. അത് മലയാളം വായിക്കാനറിയാവുന്നവർക്കും ഇംഗ്ലീഷ് വായിക്കാനറിയാത്തവർക്കും വേണ്ടിക്കൂടിയാണ്. --രൺജിത്ത് സിജി {Ranjithsiji} 15:45, 7 ജൂൺ 2018 (UTC)[മറുപടി]
മറ്റുഭാഷകളിലുള്ള ഉച്ചരിക്കാൻ ബുദ്ധിമുട്ടുള്ള വാക്കുകൾ ഇംഗ്ലീഷിലിലേക്ക് മാറ്റിയെഴുതുന്ന ഒരു രീതി പണ്ടുണ്ടായിരുന്നു. അങ്ങനെയാണ് തിരുവനത്തപുരം ട്രിവാൻഡ്രവും കണ്ണൂർ കാനന്നൂരുമൊക്കെയായത്. ദക്ഷിണ ആഫിക്കയിലെ എല്ലാ സ്ഥലപ്പേരുകളും അവർ ആംഗലവൽക്കരിച്ചു. എന്നാൽ ഇന്നാ രീതിയില്ല. ഇംഗ്ലീഷ് ഉച്ചാരണം സാധ്യമല്ലെങ്കിൽ യഥാർത്ഥ ഭാഷയിൽത്തന്നെയാണ് എഴുതുന്നത്. വിനയരാജ് മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഉദാഹരണങ്ങൾ നോക്കുക. അതുകൊണ്ട് മലയാളം ഉച്ചാരണം വ്യക്തമല്ലെങ്കിൽ വികൃതമായി എഴുതുന്നതിലും നല്ലത് മൂലഭാഷയിൽത്തന്നെ എഴുതുന്നതാണ്. അതിനുശേഷം ശരിയായ ഉച്ചാരണത്തിന്റെ കാര്യത്തിൽ സംവാദം താളിൽ ഒരു സമവായത്തിൽ എത്തിയശേഷം മാറ്റുകയാണെങ്കിൽ ഇത്തരം അനിഷ്ടങ്ങൾ ഒഴിവാക്കാം. ജീ 02:41, 8 ജൂൺ 2018 (UTC)[മറുപടി]
അതു വളരെ ശരിയാണ്. വികൃതമായ രീതിയിലുള്ള മലയാള പദം വേണ്ട എന്നത് ശരി. യഥാർത്ഥ ഭാഷയിൽ എഴുതുന്നു എന്നുപറയുമ്പോൾ ഇംഗ്ലീഷും ഇംഗ്ലീഷ്, ലാറ്റിൻ അക്ഷരമാല ഉപയോഗിക്കുന്ന പദങ്ങളും അല്ലല്ലോ എല്ലാ ഭാഷക്കും അത് ബാധകമാകേണ്ടതല്ലേ? അപ്പോ عرفج ഇതുപോലുള്ള ലേഖനങ്ങളും അനുവദനീയമാണെന്നുവരും. ഈ ലേഖനത്തിലേക്ക് എത്താനായി മിനിമം ഇംഗ്ലീഷ് തലക്കെട്ടും വേണ്ടിവരും. മൂലഭാഷയിലെഴുതുന്നതിൽ ഇത്തിരി സാങ്കേതികപ്രശ്നവും കടന്നുവരും അതായത് ലോകത്തിലെ എല്ലാഭാഷയിലെയും ഫോണ്ടുകൾ കമ്പ്യൂട്ടറിലോ ഫോണിലോ കണ്ടെന്നുവരില്ല അപ്പോ കുറേ ചതുരം മാത്രമേ കാണൂ. അതുകൊണ്ടൊക്കെയാണ് ഞാൻ പറഞ്ഞത് തലക്കെട്ട് പരമാവധി മലയാളത്തിലാക്കണം. തീരെ നിവൃത്തിയില്ലെങ്കിൽ ചില സ്പെഷ്യൽ കേസൊക്കെയാകാം. അങ്ങനെ ഒരു ലേഖനം തുടങ്ങിയാൽ ഒരു ടെംപ്ലേറ്റ് ചേർത്ത് അത് പ്രത്യേക വർഗ്ഗത്തിലാക്കണം. പരമാവധി മലയാളത്തിലുമാക്കി എഴുതാൻ ശ്രമിക്കണം. --രൺജിത്ത് സിജി {Ranjithsiji} 03:00, 8 ജൂൺ 2018 (UTC)[മറുപടി]
വിക്കിപ്പീഡിയ അലങ്കോലപ്പെടുത്താൻ ആരാണ് ഒരു അഡ്‌മിന് അധികാരം നൽകിയത്?--Vinayaraj (സംവാദം) 15:01, 7 ജൂൺ 2018 (UTC)[മറുപടി]

ഇതിനൊരു തീരുമാനമാവുന്നതുവരെ തലക്കെട്ടുമാറ്റൽ നിർത്തിവയ്ക്കണം. --രൺജിത്ത് സിജി {Ranjithsiji} 16:00, 7 ജൂൺ 2018 (UTC) ഇതിൽ എന്താണ് അലങ്കോലമാക്കപ്പെട്ടിട്ടുള്ളത്? ആദ്യ തവണ പേരു മാറ്റം നടത്തിയപ്പോൾ ഞാൻ എഴുതിയതല്ല താളിൽ വന്നിട്ടുണ്ടായിരുന്നത്.നിലവിൽ തലക്കെട്ട് മലയാളത്തിൽ മാത്രം എന്ന് നയം ഉള്ളപ്പോൾ ആ നയത്തിൽ ഒരു ഭേദഗതി വരുത്താതെ കുറെയധികം താളുകൾ വ്യത്യസ്ത ഭാഷാ തലക്കെട്ടുകളിൽ നിർമ്മിച്ചിട്ട് ഇനി അവയുടെ തലക്കെട്ട് മാറ്റം ചെയ്യരുത് എന്നു പറയുന്നതിന്റെ യുക്തി എന്താണ്? .ഇക്കാര്യത്തിൽ Ranjithsijiയും ഇർവിൻ കാലിക്കറ്റ്‌ ഉം ഇതിന്റെ അപ്രായോഗ്യത വിശദമാക്കിയിട്ടുണ്ടെന്നാണ് എന്റെ പക്ഷം. എങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമാകുന്നതുവരെ മറ്റു ഭാഷാ തലക്കെട്ടുകളോടു കൂടിയുള്ള ലേഖന നിർമ്മാണവും നിർത്തിവെക്കുന്നതായിരിക്കും ഉചിതം.Akhiljaxxn (സംവാദം) 04:47, 8 ജൂൺ 2018 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ ആയതുകൊണ്ടും അതിന്റെ ഇംഗ്ലീഷ് ലേഖനത്തിലേക്കുള്ള ലിങ്ക് കൂടെ ഉള്ളതുകൊണ്ടും ഇംഗ്ലീഷിൽ വീണ്ടും എഴുതേണ്ട ആവശ്യകത വരുന്നില്ലല്ലോ. മലയാളം തലക്കെട്ട് ഉച്ചാരണത്തിൽ സംശയമുള്ളത് ഇംഗ്ലീഷ് ലേഖനം നോക്കി മനസിലാക്കാനുള്ള സാധ്യതയും അവിടെയുള്ളതിനാൽ മലയാളത്തിൽ തന്നെ തലക്കെട്ട് മതിയാകും എന്നാണ് എന്റെ അഭിപ്രായം. --Mujeebcpy (സംവാദം) 06:28, 8 ജൂൺ 2018 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ തലക്കെട്ടുകൾ മലയാളത്തിൽ മതി എന്നു തോന്നുന്നു. Édouard Placide Duchassaing de Fontbressin എന്നതിനെ എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നെഴുതിയാലെന്താ കുഴപ്പം?--Fotokannan (സംവാദം) 02:01, 10 ജൂൺ 2018 (UTC)[മറുപടി]

:English Wikipedia has this norm when Deciding on an article title:

  • Recognizability (The title is a name or description of the subject that someone familiar with, although not necessarily an expert in, the subject area will recognize.) - Édouard Placide Duchassaing de Fontbressin എന്നതിനെ എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നെഴുതിയാൽ ആർക്കും തിരിച്ചറിയാൻ പറ്റുമെന്നു തോന്നുന്നില്ല, പിന്നെ ഇത് Original research (മറ്റെവിടെയും ഉപയോഗിക്കാത്തത്) ആണെന്നും പറയാം.
  • Naturalness - (The title is one that readers are likely to look or search for and that editors would naturally use to link to the article from other articles) എഡ്വേർഡ് പ്ലാസിഡ് ഡച്ചസ്സായിങ്ങ് ദെ ഫോണ്ട്ബ്രസിൻ എന്നത് Natural ആണോ എന്നും സംശയം. അങ്ങനെ ആരെങ്കിലും തിരയാൻ സാധ്യതയുമില്ല.
  • Precision - കൃത്യത ഉണ്ടോ എന്നും സംശയം, കാരണം ഇത് ചെറിയ ചെറിയ വ്യത്യാസത്തിൽ പലതായും മാറ്റിയെഴുതാം. Édouard എന്നത് ഇദ്‌വാ എന്നാണത്രേ വായിക്കേണ്ടത്.
  • Conciseness - അതും
  • Consistency - പലരും പലതരത്തിൽ ഉപയോഗിക്കാം.

നാളെ മുതൽ എല്ലാ തലക്കെട്ടുകളും ലാറ്റിൻ ലിപിയിൽ ആക്കണമെന്നല്ല ആവശ്യപ്പെടുന്നത്. മലയാളത്തിൽ ഉപയോഗിക്കാത്ത, മലയാളലിപികളിലേക്ക് നേരെ ആക്കാൻ പറ്റാത്ത, Proper name -കൾ, ശാസ്ത്രജ്ഞന്മാരുടെ പേരുകൾ (ലോകത്തേവരും ഉപയോഗിക്കുന്നവ), പുസ്തകങ്ങളുടെ പേരുകൾ, ചിത്രങ്ങളുടെ പേരുകൾ എന്നിവ അർത്ഥരഹിതമായ രീതിയിൽ Original research ഉപയോഗിച്ച് മലയാളം ലിപികളിലേക്കു മാറ്റുന്നതിനെപ്പറ്റിയാണ് ഈ ചർച്ച. ആവുന്നത്ര മലയാളത്തിൽ തന്നെ വേണം ആവണം, പക്ഷേ ആ വാശിയിൽ എന്തെല്ലാമൊക്കെയോ തലക്കെട്ടുകൾ ആയിപ്പോകരുതെന്നാണ് ആഗ്രഹം.--Vinayaraj (സംവാദം) 02:59, 10 ജൂൺ 2018 (UTC)[മറുപടി]

അതുശരിയാണ് അങ്ങനെ വേണ്ടതാണെന്ന് തോന്നുന്നു. ഇവിടെ പ്രശ്നം ലാറ്റിൻ പദങ്ങൾ എന്നുള്ളതാണ്. അതായത് ഇംഗ്ലീഷ് അക്ഷരമാല അല്ലെങ്കിൽ ആസ്കിയിലുണ്ടായിരുന്ന അക്ഷരങ്ങൾ അതിലെ proper name കൾ നേരിട്ട് മലയാളത്തിൽ ഉപയോഗിക്കുന്നത്. ഇവിടെ ഒന്നുരണ്ടു ചോദ്യത്തിനുത്തരം കിട്ടണം. ഒന്ന് ലാറ്റിൻ വിക്കികളിലല്ലാതെ (ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന വിക്കികളിൽ) തനതായ ലിപിയുള്ള വിക്കികളിലെവിടെയെങ്കിലും തലക്കെട്ട് ഇങ്ങനെ ഉപയോഗിച്ചു കാണുന്നുണ്ടോ? അതുപോലെ ഇംഗ്ലീഷ് വിക്കിയിൽ ലാറ്റിൻ അക്ഷരമല്ലാതെ മറ്റു തനതുലിപികൾ അനുവദനീയമാണോ? ഇതുകൂടാതെ മലയാളത്തിലെ എല്ലാതാളിനും നമ്മൾ ഇംഗ്ലീഷ് പേരുമുള്ള താളുമുണ്ടാക്കുന്നുണ്ടല്ലോ അതുകൊണ്ട് സെർച്ചിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തേത് Original Research അതിന്റെ പരിഹാരം തന്നെ ഇംഗ്ലീഷ് മറ്റുഭാഷപേര് മലയാളം അക്ഷരമുപയോഗിച്ച് എഴുതിയാൽ മതിയെന്നാണ്. എന്റെ ഒന്നിലധികം ലേഖനം original research ന്റെ പേരിൽ തലക്കെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. അപ്പോ original research ന്റെ പരിഹാരം തന്നെ പ്രശ്നമായാൽ പറ്റില്ല. മൂന്നാമത്തെ ഇംഗ്ലീഷ് ശരിക്ക് വായിക്കാനറിയാത്ത മലയാളം വായിക്കുന്നവരെ എങ്ങനെ ഈ പ്രശ്നത്തിൽ എങ്ങനെ പരിഗണിക്കുന്നു. ഇപ്പോഴത്തെ നിലയിൽ മിനിമം ഇംഗ്ലീഷ് വാക്ക് മലയാളത്തിലെങ്കിലും വായിക്കാം. ആവുന്നത്ര മലയാളത്തിൽ തന്നെ വേണം ആവണം അതുതന്നെയാണ് എനിക്കും തോന്നുന്നത്. ചില പ്രത്യേക കേസുകൾ കണ്ടേക്കാം അവയ്ക്ക് നേരിട്ട് ഉപയോഗിക്കാം എന്നൊരു ഭേദഗതി കൊണ്ടുവരാം. പക്ഷെ അതിന് ചില നിബന്ധനകൾ വയ്ക്കണം. അവ എന്താണെന്ന് തീരുമാനിക്കാമെന്ന് തോന്നുന്നു. എന്തുപറയുന്നു? --രൺജിത്ത് സിജി {Ranjithsiji} 13:13, 12 ജൂൺ 2018 (UTC)[മറുപടി]
മലയാളം വിക്കിയിൽ തലക്കെട്ട് മലയാളം ഉചിതം. തർജ്ജിമ ചെയ്യാൻ ബുദ്ധിമുട്ടുള്ള താളിന്റെ കാര്യമല്ലെ പ്രശ്നമായി നിലനിൽക്കുകയുള്ളു. എന്തായാലും ഏതു ലിപി ആയാലും അതിനെ വിവിധ ഭാഷയിൽ ഉള്ളവർ വിവിധ രീതിയിൽ ആയിരിക്കും ഉച്ചരിക്കുക. അത് നിലവിൽ മലയാളത്തിലെക്ക് ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഉൾപ്പെടുത്തിയിരിക്കുന്ന ശാസ്ത്രീയനാമങ്ങളുടെ ഉച്ചാരണത്തിലും പലരിലും വ്യത്യസ്തമാകാം. പിന്നെ അതും ഇംഗ്ലീഷിൽ മതി എന്ന് കടും‌പിടുത്തം വരാം. ലാറ്റിൻ ആയതുകൊണ്ട് ഉച്ചാരണം ഇല്ലാതെ വരികയില്ലല്ലൊ? പലരും പല രീതിയിൽ ഉച്ചരിക്കുന്നു. മലയാളം വിക്കിയിലെ മലയാളം തലക്കെട്ടുകൾ മലയാളം അറിയുന്നവരും മലയാളം കുറച്ച് അറിയുന്നവരും ഒക്കെ ഉച്ചരിക്കുമ്പോഴൊക്കെ ഈ വ്യത്യാസം വരില്ലേ? ലാറ്റിൻ ലിപിയിൽ തലക്കെട്ട് ഇടുന്നവർ ഇടട്ടെ ഉച്ചാരണം അനുസരിച്ച് മാറ്റുവാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യട്ടെ. അതിൽ തന്നെ പല തരം തിരിച്ചുവിടലുകളും വരാം.
/ /ഇങ്ങനെ അനുവദിച്ചാൽ ശങ്ക കൂടാതെ പല ലേഖനങ്ങളും വിവർത്തനം ചെയ്യാൻ ആത്മവിശ്വാസം തിരുത്തുന്നവർക്ക് ലഭിക്കുകയും ധാരാളം ലേഖനങ്ങൾ മലയാളത്തിലേക്ക് എത്താൻ അത് സഹായകമാവുകയും ചെയ്യും/ /
ഈ പരാമർശം തികച്ചും വ്യക്തിപരം എന്നു കരുതുന്നു.--റോജി പാലാ (സംവാദം) 12:39, 13 ജൂൺ 2018 (UTC)[മറുപടി]
സ്വർണ്ണ മന്ദാരിൻ മീൻ, ഇത്തരം തലക്കെട്ടുകളും മൊഴിമാറ്റങ്ങളും വരുന്നതാണ് യഥാർഥ തർജ്ജമ പ്രശ്നം.--റോജി പാലാ (സംവാദം) 10:24, 14 ജൂൺ 2018 (UTC)[മറുപടി]
ഇത് മനോഹരമായിട്ടുണ്ട് :) --Vinayaraj (സംവാദം) 01:45, 26 ജൂൺ 2018 (UTC)[മറുപടി]
ലേഖന നിർമ്മാതാവ് ആവശ്യപ്പെട്ടതു പ്രകാരം അവർക്ക് പുനർനാമകരണം നടത്താൻ സാധ്യമല്ലാത്തതിനാൽ അവർ നൽകിയ അതേ തലക്കെട്ടു തന്നെയാണ് നൽകിയത്. കേവലം ഫ്രഞ്ച് ആംഗലേയ തലക്കെട്ടുകൾ അതേപടി പകർത്തി എഴുതുന്നതിലും മനോഹരമായിട്ടുണ്ടെന്നാണ് എന്റെയും അഭിപ്രായം ഇത് ഇപ്പോൾ സാധാരണക്കാരനു ഉച്ചരിക്കാനെങ്കിലും ഉതകുന്ന രൂപത്തിലായിട്ടുണ്ട്. Akhiljaxxn (സംവാദം) 04:00, 26 ജൂൺ 2018 (UTC)[മറുപടി]

സ്വർണ്ണ മന്ദാരിൻ മീൻ വളരെ നല്ല തലക്കെട്ടുതന്നെ...malikaveedu (സംവാദം) 05:37, 26 ജൂൺ 2018 (UTC)[മറുപടി]

ഏതൊരു തീരുമാനം എടുക്കാനും ആളുകൾ എങ്ങനെ ഇതൊക്കെ ഉപയോഗിയ്ക്കും എന്ന് നോക്കി ചെയ്യുന്നതാണ് നല്ലത്. വിക്കിപീഡിയയിലേക്കുള്ള മിയ്ക്കവാറും എൻട്രി സെർച്ച് എൻജിനിൽ നിന്നാകും. അവിടെ ഇത്തരം കട്ട സാധനങ്ങളുടെ മലയാളം ലിപി ടൈപ്പ് ചെയ്ത് ആരും സെർച്ച് ചെയ്യുമെന്ന് തോന്നുന്നില്ല. ദാ കിടക്കുന്നു ഇന്നലെ കണ്ട ഒരു ടൈറ്റിൽ ("ദ ലാമെന്റേബിൾ ജേർണി ഓഫ് ഒമഹ ബിഗെലോ ഇൻ ടു ദ ഇമ്പേനട്രബിൾ ലോയിസെയിഡ ജംഗിൾ"). ഇത് ആരെങ്കിലും മലയാളത്തിൽ ടൈപ്പ് ചെയ്ത് ഗൂഗിളിൽ തിരയുമോ? അതിനാൽ ഇത്തരം കടുകട്ടി/നീളൻ തലക്കെട്ടുകൾ ബേസിക് ലാറ്റിൻ-1 കാരക്ടർ സെറ്റിൽ തന്നെ കൊടുക്കുന്നതാണ് നല്ലത്. ആവശ്യമുള്ളവർ അവർക്ക് പറ്റുന്ന പോലെ വായിച്ചെടുക്കട്ടെ. ഇതിലെ ഓരോ വാക്കിന്റെയും ഉച്ചാരണം കണ്ടെത്താൻ കുറെ വീഡിയോ ഒക്കെ കണ്ടു ഏതാണ്ട് 10 മിനിറ്റ് പരിശ്രമിച്ചു. സ്പാനിഷ് ഒരു പിടിയുമില്ല.

മറ്റു ഭാഷകളിൽ നിന്ന് ലിപിമാറ്റം നടത്തുമ്പോൾ വേറെ ഒരു ക്രിട്ടിക്കൽ പ്രശ്നം കൂടെ ഉണ്ട്. "Kurt Gödel" ഉദാഹരണമായി എടുക്കുക. ഇതിന്റെ (ഒരുവിധം) ശരിയായ ജർമൻ ഉച്ചാരണം "കുർട് ഗ്വോഡെൽ" എന്നാണ്. (ഇതിന്റെ ഉച്ചാരണത്തിന്റെ pedantry'ലേയ്ക്ക് പോയാൽ അതിലും പണിയാകും. ഇത് മലയാളത്തിലേയ്ക്ക് മാറ്റാനേ പറ്റില്ല!! ഇത്തരം സ്വരങ്ങൾ മലയാളത്തിൽ ഇല്ല തന്നെ. ആ പ്രശ്നം അല്ല ഞാൻ ഇവിടെ ഹൈലൈറ് ചെയ്യുന്നത്.) ജർമൻ അറിയാത്ത ഒരാൾ ഇതിനെ "കർട് ഗോഡെൽ" എന്നോ "കുർട് ഗോഡൽ" എന്നോ പല തരത്തിൽ എഴുതും. ശരിയായ ഉച്ചാരണം അറിയുന്ന ഒരാൾക്ക് ഇതെന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കി എടുക്കാൻ അല്പം വിഷമിയ്ക്കണം. ഇത് പ്രശ്നത്തിന്റെ ഒരു വശം മാത്രം. ഇനി ജർമൻ അറിയുന്ന ഒരാൾ ഇതിനെ "കുർട് ഗ്വോഡെൽ" എന്ന് തന്നെ എഴുതി എന്ന് വെയ്ക്കുക. ജർമൻ അറിയാത്ത ആളുകളായിരിയ്ക്കും മലയാളികളിൽ 99 ശതമാനവും. ഈ എഴുതിയത് എന്ത് കുന്തമാണോ എന്തോ എന്നാണ് ഇത് വായിയ്ക്കാൻ എത്തിയ ഭൂരിഭാഗം പേരും ആലോചിയ്ക്കുക. ഇങ്ങനെ അന്യഭാഷാ ടൈറ്റിലുകൾ മലയാളീകരിയ്ക്കുമ്പോൾ എനിയ്ക്കുള്ള കൺഫ്യൂഷൻ ആണ് ആ ഭാഷയോട് നീതി പുലർത്തണോ അതോ ഇത് വായിയ്ക്കാൻ പോണ മലയാളികളോട് നീതി പുലർത്തണോന്ന്.

ചുരുക്കത്തിൽ ഇവിടെ മലയാളീകരിച്ചാലും പണിയാണ്, അല്ലെങ്കിലും പണിയാണ്. എന്നാ പിന്നെ ഈ പണിയ്ക്ക് പോകാതിരുന്നാൽ പോരേ? ചുമ്മാ ഇംഗ്ലീഷിൽ എഴുതി വെയ്‌ക്കെന്നേ.. ആരെങ്കിലും ഇതൊക്കെ വായിയ്ക്കുന്നുണ്ടെങ്കിൽ (!!!!!!) അവർക്ക് വേണ്ട പോലെ വായിച്ചെടുക്കട്ടെ.

നബി : ഇതൊക്കെ ഇത്ര ഡീറ്റൈൽഡ് ആയിട്ട് അടി കൂടാൻ പറ്റിയ വിഷയമാണോ ആവോ? ആയിരക്കണക്കിന് സിമ്പിൾ ടോപ്പിക്കുകൾക്ക്'ന് മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ ഇല്ല/ഉള്ളത് തത്തറ ആണ്. ഞാൻ ആണെങ്കിൽ തോന്നിയ പോലെ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതും. ഇതൊരു യൂസർ-എഡിറ്റബിൾ സ്പേസ് അല്ലെ. എഴുതിക്കഴിഞ്ഞാൽ പിന്നെ അതിൽ എനിയ്ക്ക് പ്രത്യേകിച്ച് ഓണർഷിപ് ഒന്നും ഇല്ല. ടൈറ്റിൽ ശരിയല്ല എന്ന് വ്യക്തമായ അഭിപ്രായം ഉള്ളവർക്ക് അത് മാറ്റുകയോ മാറ്റാതിരിയ്ക്കുകയോ ചെയ്യാം. കൊണ്ടെന്റിൽ ആണ് കാര്യം. Ukri82 (സംവാദം) 08:53, 26 ജൂൺ 2018 (UTC)[മറുപടി]

ഇത്തരം താളുകൾ മിക്കവാറും ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനിഷ് താളുകൾ വിവർത്തനം ചെയ്താണ് വരുന്നത് അതിനാൽ തന്നെ അന്യഭാഷാ തലക്കെട്ട് മലയാളം വിക്കിയിൽ സെർച്ച് ചെയ്താലും അവ ഈ താളുകളിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും കൂടാതെ prettyurl കൂടെ ചേർക്കാവുന്നതാണ്. ഇനി അന്യ ഭാഷാ താളുകളിൽ മാത്രം തലക്കെട്ടുനൽക്കണം എന്നാണെങ്കിൽ എത്ര ഭാഷയിലെ തലക്കെട്ടുകൾ അതുപോലെ നൽകാനാവും? ആകെ ഇംഗ്ലീഷ് ആൽഫ ബെറ്റു ഉപയോഗിക്കുന്ന ഭാഷകൾക്കു മാത്രമേ ഇതു സാധ്യമാകൂ. മറ്റു ഭാഷകളായ ജാപ്പനീസ് ചൈനീസ് ഭാഷകൾ അറബിക് പേർഷ്യൻ  കന്നട തെലുങ്ക് തമിഴ് ജോർജിയൻ സെർബിയൻ കൊറിയൻ ഗ്രീക്ക് അർമേനിയൻ ഭാഷകൾ  തലക്കെട്ടുകൾ ഉച്ചരിക്കാൻ സാധ്യമല്ല എന്ന കാരണം പറഞ്ഞ് അതേ രൂപത്തിൽ കൊടുത്താൽ മതിയൊ? അങ്ങനെ എങ്കിൽ തലക്കെട്ടുകൾ കേവലം ബോക്സുകൾ മാത്രമായി മാറില്ലെ? ഇനി അന്യഭാഷയിൽ തന്നെ കൊടുത്തു എന്നു കരുതുക നിങ്ങൾ ആ തലക്കെട്ട് ഗൂഗിളിൽ സെർച്ച് ചെയ്താൽ അത് എത് ഭാഷയിലെ വിക്കിപീഡിയയിലേക്കാണ് നിങ്ങളെ എത്തിക്കുക?. എന്തായാലും മലയാളത്തിലേക്കാവില്ലെന്ന് എന്തായാലും ഉറപ്പാണ്.Akhiljaxxn (സംവാദം) 09:57, 26 ജൂൺ 2018 (UTC)[മറുപടി]
>> "മറ്റു ഭാഷകളായ ജാപ്പനീസ് ചൈനീസ് ഭാഷകൾ അറബിക് പേർഷ്യൻ കന്നട തെലുങ്ക് തമിഴ് ജോർജിയൻ സെർബിയൻ കൊറിയൻ ഗ്രീക്ക് അർമേനിയൻ ഭാഷകൾ തലക്കെട്ടുകൾ ഉച്ചരിക്കാൻ സാധ്യമല്ല എന്ന കാരണം പറഞ്ഞ് അതേ രൂപത്തിൽ കൊടുത്താൽ മതിയൊ?"
ഇതൊക്കെ അവസാനം ഇംഗ്ലീഷ് ഭാഷ്യത്തിൽ നിന്നും ആണല്ലോ തർജമ ചെയ്യപ്പെടുന്നത്. (ഈ ഭാഷകളിൽ നിന്നും നേരിട്ട് തർജമ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാകും എന്ന അസ്സംഷനിൽ. If that is wrong, this argument is void). അപ്പൊ ആ ടൈറ്റിൽ ഇംഗ്ലീഷിൽ നിന്നും അങ്ങനെ തന്നെ എടുക്കുക. മൂലഭാഷയിൽ നിന്നും ഇംഗ്ലീഷിലേയ്ക്കുള്ള തർജ്ജമയിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവിടെ തീരുമല്ലോ. ഇനി അത് മലയാളത്തിലേയ്ക്ക് മാറ്റുമ്പോൾ വേറെ ഒരു റൌണ്ട് തെറ്റുകൾ കൊണ്ടുവരേണ്ടല്ലോ.
(കോൺക്രീറ്റ് എക്സാമ്പിൾ: "Qixi Festival". ഇത് ചൈനീസ്'ൽ ഏതാണ്ട് 'ചിസി' എന്നാണ് ഉച്ചരിയ്ക്കുക എന്ന് ഞാൻ സന്ദർഭികമായി കണ്ടെത്തി. ഇംഗ്ലീഷിൽ നിന്ന് തർജമ ചെയ്തയാൾ അതിനെ 'ക്വിക്‌സി' എന്നാണ് വിളിച്ചത്. ഇംഗ്ലീഷിലേയ്ക്കുള്ള ആദ്യ തർജ്ജമയിൽത്തന്നെ വന്ന "തെറ്റ്" നമ്മൾ മലയാളത്തിലും ഏറ്റെടുത്തു. ഞാൻ പറയുകയാണെങ്കിൽ ഈ തെറ്റിന്റെ ഉത്തരവാദിത്വം ഇംഗ്ലീഷിൽ കെട്ടിവെച്ച് ചുമ്മാ അതെടുത്താൽ പോരേ? (കൂടുതൽ സ്പിരിറ്റ് ഉള്ളവർക്ക് അതിന്റെ ചൈനീസ് ഉച്ചാരണം കണ്ടെത്തി അതിനെ കൂടുതൽ കൃത്യമായി മലയാളീകരിയ്ക്കാം. പക്ഷെ ഞാൻ ആവറേജ് എഴുത്തുകാരുടെ കാര്യമാണ് പറയുന്നത്. എന്നാലും അവിടെയും നേരത്തെ പറഞ്ഞ പ്രശ്നം നിലനിൽക്കും. ചിലപ്പോ ഭൂരിഭാഗം മലയാളികളും "ക്വിക്‌സി" എന്നായിരിയ്ക്കും കണ്ടിട്ടുള്ളത്. അവിടെ "ചിസി" ആണ് ശരിയെന്ന് വിക്കിപീഡിയ എഴുത്തുകാരി പറഞ്ഞാൽ ചിലപ്പോ ഏൽക്കില്ല)).
<note to self>പക്ഷേ ഇതൊക്കെ ഒരു റൂൾ ആയി വരേണ്ട കാര്യം ഇല്ല. പറ്റാവുന്നത് മലയാളീകരിയ്ക്കുക. പറ്റാത്തത് അങ്ങനെ തന്നെ എഴുതുക. ആർക്കെങ്കിലും അതിഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ സ്വന്തമായി മലയാളീകരിയ്ക്കുക. ഇതൊരു വിക്കി അല്ലേ? എല്ലാം ഒരുപോലെ തന്നെ വരണം എന്ന തരം നിയമങ്ങൾ എന്തിനാണ്?</note to self>Ukri82 (സംവാദം) 12:05, 26 ജൂൺ 2018 (UTC)[മറുപടി]
  • ഉഛാരണവും എഴുത്തും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്. അന്യഭാഷകളിൽ ഉഛരിക്കുന്നതുപോലെതന്നെ മലയാളം വിക്കിയിലും എഴുതണമെന്നുള്ള നിർബന്ധബുദ്ധിതന്നെ ശരിയല്ല. അച്ചടിച്ചുവരുന്നത് എങ്ങനെയായാലും ഉദാഹരണത്തിന് "ക്വിക്സി" എന്നതിന്റ ശരിയായ ഉഛാരണമായ (ചിസി) പോലെ സാമാന്യബുദ്ധിയുള്ള മലയാളി വായനക്കാരൻ അത് വേണ്ടരീതിയിൽ വായിച്ചെടുത്തുകൊള്ളുന്നതാണ്. മറ്റുഭാഷകളിൽ തലക്കെട്ടു നൽകാനാണെങ്കിൽ മലയാളം വിക്കി എന്ന പേരു മാറ്റേണ്ടിവരുമെന്നാണു തോന്നുന്നത്. സ്പെയിനിലും ഇറ്റലിയിലും ഫ്രാൻസിലുമുള്ളവർ അവരുടെ നാട്ടുനടപ്പുപോലെ ഉച്ഛരിക്കുകയോ എഴുതുകയോ ചെയ്യട്ടെ. മലയാളത്തിലെഴുതുമ്പോൾ ഉഛാരണം അന്യ ഭാഷയിലെ അതേ രീതിയിലേ പാടുള്ള എന്ന ആശയമേ ശരിയല്ല. പലപ്പോഴും അതു പിന്തുടരാൻ സാധിക്കുകയുമില്ല. മലയാളീകരിക്കുമ്പോൾ ഉഛാരണവും അൽ‌പസ്വൽപം മാറ്റുന്നതിൽ ഒട്ടും അപാകതയില്ല എന്നുതോന്നുന്നു.ലേഖനത്തിൻറെ ഉള്ളടക്കം ആണു ശ്രദ്ധിക്കേണ്ടത്. ഇനി ഇംഗ്ലീഷിലെ തലക്കെട്ടു നൽകൂ എന്നുമാത്രം നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ. ഗദച്ചുണ്ടൻ എന്ന താൾ നോക്കൂ.. എത്ര സുന്ദരവും അർത്ഥവത്തായതുമായി തലക്കെട്ട്..

ഉഛാരണത്തിന്റെ കാര്യത്തിലെ മറ്റൊരു ഉദാഹരണമായി va, ja, la, ba എന്നിവ സ്പാനിഷിൽ ബ, ഹ, യ, വ എന്നിങ്ങനെ ഉഛരിക്കുന്നുവെന്നു വച്ച് അതു മലയാള ഭാഷയിൽ പിന്തുടരുന്നതു പറയുന്നതു ശരിയല്ല. സാധാരണ മലയാളി "va"എന്നുകണ്ടാൽ "വ"എന്നു മാത്രമേ വായിക്കൂ, അല്ലാതെ "ബ" എന്നു വായിക്കാറില്ല. ഇനി വിദേശ ഭാഷകൾ അരച്ചുകലക്കി കുടിച്ചവർ അങ്ങനെ ചെയ്യട്ടെ. അതുപോലെതന്നെയാണു തലക്കെട്ടിൻറെ കാര്യവും. കഴിവതും ഇംഗ്ലീഷ് ലിപി ഒഴിവാക്കി മലയാളം ലിപി ഉപയോഗിക്കുന്നതാണ് സാമാന്യബുദ്ധിക്കു നിരക്കുന്ന കാര്യം. malikaveedu (സംവാദം) 14:05, 26 ജൂൺ 2018 (UTC)[മറുപടി]

>> "*ഉഛാരണവും എഴുത്തും തമ്മിൽ ആനയും ആടും പോലെ വ്യത്യാസമുണ്ട്." => മലയാളത്തിനെ സംബന്ധിച്ച് ഈ സ്റ്റേറ്റ്മെന്റ് തെറ്റ് ആണ്. മലയാളം സ്ക്രിപ്റ്റ് ഫോണെമിക് ആണ്.[1] ഫോണെമിക് ഓർത്തോഗ്രാഫിയിൽ നിന്നും => "In linguistics, a phonemic orthography is an orthography (system for writing a language) in which the graphemes (written symbols) correspond to the phonemes (significant spoken sounds) of the language. ".
>> "ലേഖനത്തിൻറെ ഉള്ളടക്കം ആണു ശ്രദ്ധിക്കേണ്ടത്. ഇനി ഇംഗ്ലീഷിലെ തലക്കെട്ടു നൽകൂ എന്നുമാത്രം നിർബന്ധമുള്ളവർ അങ്ങനെ ചെയ്യട്ടെ." => ഇതാണ് എന്റെയും അഭിപ്രായം.
>> "എത്ര സുന്ദരവും അർത്ഥവത്തായതുമായി തലക്കെട്ട്" => പക്ഷേ ടൈറ്റിലിനു ഭംഗി ഉണ്ടായിട്ടു എന്തു കാര്യം? അതെന്തിനെക്കുറിച്ചാണെന്ന് മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായാൽ അല്ലേ കാര്യമുള്ളൂ?Ukri82 (സംവാദം) 15:28, 26 ജൂൺ 2018 (UTC)[മറുപടി]
Ukri82 ഇതൊക്കെ അവസാനം ഇംഗ്ലീഷ് ഭാഷ്യത്തിൽ നിന്നും ആണല്ലോ തർജമ ചെയ്യപ്പെടുന്നത്. (ഈ ഭാഷകളിൽ നിന്നും നേരിട്ട് തർജമ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാകും എന്ന അസ്സംഷനിൽ. If that is wrong, this argument is void). അപ്പൊ ആ ടൈറ്റിൽ ഇംഗ്ലീഷിൽ നിന്നും അങ്ങനെ തന്നെ എടുക്കുക.. നോക്കൂ ഇംഗ്ലീഷ് വിക്കിയ്ക്ക് ഫ്രഞ്ച് ഭാഷയിലുള്ള ഒരു തലക്കെട്ട് അതേ പോലെ കൊടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല കാരണം രണ്ടിനും ഒരേ അക്ഷരങ്ങളാണ്. മുകളിൽ ഞാൻ സൂചിപ്പിച്ച ഭാഷകളിലുള്ള തലക്കെട്ടുകൾ അവർ ഇംഗ്ലീഷിലേക്ക് മാറ്റിയിട്ടാണ് ഇംഗ്ലീഷ് വിക്കിയിൽ ചേർക്കുന്നത്. കാരണം അവ അതേ പോലെ നൽകിയാൽ ആർക്കും ഉപകാരപെടില്ല.

പക്ഷേ ഇതൊക്കെ ഒരു റൂൾ ആയി വരേണ്ട കാര്യം ഇല്ല. പറ്റാവുന്നത് മലയാളീകരിയ്ക്കുക. പറ്റാത്തത് അങ്ങനെ തന്നെ എഴുതുക. ആർക്കെങ്കിലും അതിഷ്ടപ്പെട്ടില്ലെങ്കിൽ അതിനെ സ്വന്തമായി മലയാളീകരിയ്ക്കുക. ഇതൊരു വിക്കി അല്ലേ? എല്ലാം ഒരുപോലെ തന്നെ വരണം എന്ന തരം നിയമങ്ങൾ എന്തിനാണ്? ഇത്തരം കാര്യങ്ങൾക്ക് കൃത്യമായ നയങ്ങൾ ഇല്ല എങ്കിൽ എല്ലാം തോന്നിയ പടിയാകും ദയവായി വിക്കിപീഡിയ എന്തൊക്കെയല്ല കാണുക.ഇക്കാര്യം ഞാൻ ഇവിടെ വിശദീകരിച്ചിട്ടുണ്ട്. വിക്കിപീഡിയക്ക് ചില  നയങ്ങളും മാർഗ്ഗരേഖകളും ഉണ്ട് എല്ലാ വിക്കിപീഡിയക്കും അങ്ങനെ തന്നെയാണ്.അങ്ങനെ ഒരു നയം ഇക്കാര്യത്തിൽ രൂപീകരിക്കുന്നതിനു വേണ്ടിയാണിവിടെ ഈ ചർച്ച.Akhiljaxxn (സംവാദം) 15:09, 26 ജൂൺ 2018 (UTC)[മറുപടി]

വിക്കിപീഡിയയെക്കുറിച്ചു അത്രയൊക്കെ അറിയാമെങ്കിൽ ഇതുകൂടി വായിക്കുക. ഓരോരുത്തരുമും അവരവർക്ക് പറ്റുന്നതും താൽപ്പര്യയമുള്ളതും ലഭ്യമായ സമയമാനുസരിച്ചാണ് ചെയ്യുന്നത്. ചെയ്തുതുടങ്ങിയതൊന്നും പൂർത്തിയാക്കാനോ തെറ്റുതിരുത്താനോ ഒന്നും ആർക്കും യാതൊരു നിർബന്ധ ഉത്തരവാദിത്വവുമില്ല. അതുകൊണ്ട് ഞാൻ തുടങ്ങിയിട്ടുള്ള ലേഖനങ്ങളുടെ തലക്കെട്ടുകളോ മറ്റെന്തെങ്കിലുമൊക്കെ മാറ്റിയെഴുതണമെന്നുണ്ടെങ്കിൽ അതുചെയ്യുക. അതിനു മനസില്ലെങ്കിൽ മറ്റാരെങ്കിലും ചെയ്യുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് ഒരു തടസ്സമാകാതെയിരിക്കുക. (ഉദാ: "ആയതിനാൽ ഇനിയും ഇത്തരത്തിൽ ലേഖന നിർമ്മാണം നടത്തുന്നത് മലയാള വിക്കിപീഡിയ അലങ്കോലപ്പെടുതുന്നതിന് തുല്യമായികാണേണ്ടതാണ്.") "നായ ഒട്ടു പുല്ലു തിന്നുകയുമില്ല; പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല" എന്ന ചൊല്ല് ഓർക്കുക. "മലയാളം വിക്കിപീഡിയൻസ് ഒന്നും ചെയ്യുകയുമില്ല; ആരെങ്കിലും അതിനുശ്രമിച്ചാൽ എങ്ങനെയും അത് കുളമാക്കും" എന്ന് ഏറെ കേട്ടിട്ടുണ്ട്; ഇപ്പോൾ അത് ബോധ്യമായി. എന്റെ എഴുത്തിന് ഏതെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഏതെങ്കിലും കാര്യനിർവാഹകാർക്ക് എന്റെ താളിൽവന്നു എഴുത്തുനിർത്താൻ പറയാവുന്നതാണ്. ജീ 02:17, 27 ജൂൺ 2018 (UTC)[മറുപടി]
നിങ്ങൾ ഒരു ലേഖനം നിർമ്മിക്കുമ്പോൾ ആ ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചില്ലെങ്കിൽ പോലും കുറഞ്ഞത് ആ ലേഖനത്തിന് കൃത്യമായി സാധാരണക്കാരന് വായിക്കാനുതകുന്നതായ തലക്കെട്ടു നൽകുവാനും ഏത് വിഷയത്തേക്കുറിച്ചാണൊ ലേഖനം പ്രതിപാദിക്കുന്നത് ആ വിഷയത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്‌തംമായി നൽക്കാനും നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട്.ഇവ പാലിക്കപ്പെടുന്നില്ല എങ്കിൽ അത് ഇംഗ്ലീഷ് വിക്കിയിൽ New Page Reviewers nu CSD പ്രകാരം SD/PRod/Afd യ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതാണ്. നോക്കു എത്രത്തോളം താളുകളുടെ തലക്കെട്ടുകളാണ് അന്യഭാഷയിലെന്ന് [2] [3].തലക്കെട്ട് മാറ്റാൻ മുതിർന്നാൽ അതിനാൽ എത്തിർത്തവരും [4] അതിനെ പരിഹസിച്ചവരുമുണ്ട്  [5] .ഇവരെ താങ്കൾ ഈ പറഞ്ഞ "'നായ ഒട്ടു പുല്ലു തിന്നുകയുമില്ല; പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല.മലയാളം വിക്കിപീഡിയൻസ് ഒന്നും ചെയ്യുകയുമില്ല; ആരെങ്കിലും അതിനുശ്രമിച്ചാൽ എങ്ങനെയും അത് കുളമാക്കും"'എന്ന  ഈ ഗണത്തിൽപ്പെടുത്താമൊ?.Akhiljaxxn (സംവാദം) 04:47, 27 ജൂൺ 2018 (UTC)[മറുപടി]
അഖിലിന് ഞാൻ പറഞ്ഞത് മനസിലാകുന്നില്ലെന്നു തോന്നുന്നു. ഞാൻ തുടങ്ങിവച്ച താളുകളിൽ ആരെങ്കിലും തിടുത്തലുകൾ വരുത്തുന്നതിന് എന്റെ അനുവാദമൊന്നും ആവശ്യമില്ല. ഇംഗ്ലീഷ് വിക്കിയിലെ AFD ഒന്നും ശിക്ഷയ്‌ക്കുള്ള വേദിയല്ല. ആദ്യം മെച്ചപ്പെടുത്തി എടുക്കാൻ പറ്റുമോ എന്ന് നോക്കാൻ അതിന്റെ തുടക്കത്തിൽത്തന്നെ പറയുന്നുണ്ട്. "ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്." എങ്കിൽ {{TranslatePassage}} ആണ് ചേർക്കേണ്ടത്. അല്ലാതെ എല്ലാം ശരിയെങ്കിൽ മാത്രം താളുകൾ ഉണ്ടാക്കിയാൽ മതിയെന്ന് പറയുകയല്ല വേണ്ടത്. ജീ 06:00, 27 ജൂൺ 2018 (UTC)[മറുപടി]
Peter Simon Pallas, Charles Proteus Steinmetz, Friedrich Gustav Jakob Henle, Marc Seguin = തലക്കെട്ട് അങ്ങനെ ആണെങ്കിൽ പോലും ചില ഉദാഹരണങ്ങളായി ഈ ലേഖനങ്ങൾ കാണുക. താളുകൾ ഇനിയും ഉണ്ട്. ഇതിന്റെയൊക്കെ ഉള്ളടക്കങ്ങൾ ഇപ്പോഴും അന്യഭാഷകളാണ് കൂടാതെ ഉള്ളടക്കം ഇല്ലാതെ ശൂന്യതലക്കെട്ടുകളും നിരവധി. ഇത്തരത്തിൽ വൃത്തി ഇല്ലാതെ ലേഖനങ്ങളുടെ എണ്ണം കൂട്ടാൻ എല്ലാവർക്കും സാധിക്കും. ചെയ്യുന്ന കാര്യങ്ങൾ വൃത്തി ആയി ചെയ്യുന്നത് നല്ല കാര്യം തന്നെ. ഇങ്ങനെ ചെയ്തു പോകുന്നതുകൊണ്ട് ആർക്കാണ് സുഖം കിട്ടുക. വിക്കിക്കൊരു ശൈലി ഉണ്ടായിരുന്നു ഇപ്പൊ അതൊക്കെ നഷ്ടപ്പെട്ടു. എല്ലാവരും സ്വന്തമായി തലക്കെട്ടുകൾ പുതിയ പദങ്ങൾ വരെ സൃഷ്ടിക്കുന്നു. സഹതാപം മാത്രം.--റോജി പാലാ (സംവാദം) 04:49, 27 ജൂൺ 2018 (UTC)[മറുപടി]
They are drafts. They should be created under user subpages (eg: ഉപയോക്താവ്:Vinayaraj/Marc Seguin) and moved to main-space after completion. ജീ 05:14, 27 ജൂൺ 2018 (UTC)[മറുപടി]
ഞാൻ ചൂണ്ടിക്കാണിച്ചതിലും അധികം ലേഖനങ്ങൾ ഉണ്ട് ആ വിധത്തിൽ!!!--റോജി പാലാ (സംവാദം) 07:30, 27 ജൂൺ 2018 (UTC)[മറുപടി]

ഈ പറഞ്ഞ കര്യത്തിന് നയത്തിന്റെ ആവശ്യം പോലും ഇല്ല. ലേഖനം എഴുതുന്നവർക്ക് തലക്കെട്ട് മലയാളത്തിലാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അവർ ആ തലക്കെട്ട് മറ്റു ഭാഷയിൽ സൃഷ്ടിച്ച ശേഷം ഉള്ളടക്കം മലയാളത്തിൽ ആക്കണം. അതു നിർബന്ധമാണ്. മലയാള മാധ്യമങ്ങളിൽ പോലും അന്യഭാഷയിലെ തർജ്ജിമകൾ വിവിധ ഉച്ചാരണ രീതികളിലും എഴുത്തു രീതികളിലും വ്യത്യസ്തങ്ങളായല്ലേ സൃഷ്ടിക്കുന്നത്. എല്ലാ ഭാഷയ്ക്കും എന്തായാലും ഉച്ചാരണം ഉണ്ടെന്നുള്ള കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. എന്തിനു നമ്മുടെ ഫെബ്രുവരി/ഫിബ്രവരി എന്നെഴുതുന്നു. അതിനാൽ ഇവിടെയും അത്തരം തർജ്ജമ വ്യത്യാസങ്ങൾ വരാം. എന്നിരുന്നാലും ഉള്ളടക്കം മലയാളമല്ലാതെ ആകുന്നത് ശരിയല്ല. ബുക്കുകൾ,....... ഒക്കെ പേരുകൾ നമ്മൾ തർജ്ജമ ചെയ്തു തന്നെയാണ് എന്നും ചേർത്തിരുന്നത്. ലേഖനത്തിലെ നോട്ടുകളും അവലംബങ്ങളും മാത്രമാണ് അന്യഭാഷയിൽ ആയിരുന്നത്. ഇത് ലേഖനങ്ങൾ അരോചകം തന്നെയാണ്. നമ്മൾ നന്നായി സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത് അല്ലാതെ എങ്ങനെ കുളമാക്കാം എന്നല്ല. മക്കൾ കുറേ ഉണ്ടായാലും എല്ലാം തലതിരിഞ്ഞതാണെങ്കിൽ എന്തു കാര്യം, ഇവിടെ വൃത്തിയല്ലാത്ത ലേഖനങ്ങൾ അല്ലാതെ കുറേ ഉണ്ടായിട്ടെന്തു കാര്യം. അതും മുൻപരിചയം ഇല്ലാത്ത ഉപയോക്താക്കളല്ലല്ലൊ എന്നതാണ് അശ്ചര്യം!--റോജി പാലാ (സംവാദം) 07:41, 27 ജൂൺ 2018 (UTC)[മറുപടി]

"ലേഖനം എഴുതുന്നവർക്ക് തലക്കെട്ട് മലയാളത്തിലാക്കാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ അവർ ആ തലക്കെട്ട് മറ്റു ഭാഷയിൽ സൃഷ്ടിച്ച ശേഷം ഉള്ളടക്കം മലയാളത്തിൽ ആക്കണം." -യോജിക്കുന്നു. അത്തരം താളുകളിൽ {{TranslatePassage}} എന്ന ഫലകം ചേർക്കുകയോ സൃഷ്ടിച്ച ആളുടെ യൂസർസ്‌പേസിലേക്കു മാറ്റിയിടുകയോ ചെയ്യുക. അതുവഴി അത്തരം താളുകൾ ഗൂഗിൾ ഇൻഡക്സ് ചെയ്യുന്നതും ഒഴിവാക്കാം. ജീ 08:00, 27 ജൂൺ 2018 (UTC)[മറുപടി]
ഇത് 1851-ലെ മലയാളം ലിത്തൊഗ്രാഫി പുസ്തകത്തിൽ നിന്നുമാണ്. അതിൽ നൽകിയിരിക്കുന്ന പർവ്വതങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ വായിക്കുക. അവർ പോലും അതിനെ അതിന്റെ ഭാഷയിൽ എഴുതാതെ മലയാളത്തിൽ എഴുതാൻ അന്ന് പോലും തയ്യാറായി. ഇപ്പോൾ 2018-ൽ എത്തി നിൽക്കുന്നു!--റോജി പാലാ (സംവാദം) 12:08, 2 ജൂലൈ 2018 (UTC)[മറുപടി]
I understand what you are saying. Now try writing an article about Rindfleischetikettierungsüberwachungsaufgabenübertragungsgesetz! Or try Donaudampfschiffahrtselektrizitätenhauptbetriebswerkbauunterbeamtengesellschaft.
ഉപയോക്താവ്:Ukri82 ആദ്യം തന്നെ നിങ്ങളുടെ കുറിപ്പിൽ ഒപ്പ് വെയ്ക്കുക എന്ന സാമാന്യ മര്യാദ കാണിക്കുക. പിന്നെ സംവാദം മലയാളത്തിൽ ആയാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 07:43, 3 ജൂലൈ 2018 (UTC)[മറുപടി]
മലയാളം വിക്കി നോക്കുന്നവരുടെ ആവശ്യം മലയാളത്തിൽ വായിക്കുക എന്നത് അല്ലെ. എന്റെ അഭിപ്രായം തലകെട്ട് മലയാളത്തിലെഴുതുകയും ബ്രാക്കറ്റിൽ ഇംഗ്ലീഷ് പദം നൽകുകയും ചെയ്യാം എന്നാണ് തന്നെ ആണ്. മലയാള വിക്കിയിൽ ലേഖനങ്ങൾ മലയാളീകരിയ്ക്കരികയാൻ ശ്രമിക്കുക. മറ്റു ഭാഷ തലകെട്ടുകൾ ഉള്ള ലേഖനങ്ങൾ ഒന്നോ, രണ്ടോ വരികൾ മാത്രമാണ് മലയാളത്തിൽ കാണാൻ കഴിയുന്നത് (1000 ബൈറ്റ്ൽ താഴെ മാത്രം). ഒന്നോ, രണ്ടോ വരികൾ മാത്രം മലയാളത്തിൽ ബാക്കി ഓക്കേ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലായി ലേഖനങ്ങൾ ആവശ്യമുണ്ടോ.? ഉപയോക്താവ്:Ukri82 മുകളിൽ പറഞ്ഞ ലേഖനം Rindfleischetikettierungsüberwachungsaufgabenübertragungsgesetz, അതിന്റെ ഹിന്ദി താൾ रिंडफ्लाइशएटिकेटियरुंग्सउइबरवाखुंग्सआउफगाबेनउइबरट्रागुंग्सगेजेत्स ആണ് ഇത്. മറ്റു ഇന്ത്യൻ ഭാഷകളിൽ (തമിഴ്,കന്നഡ തുടങ്ങി..) ഇങ്ങനെഉള്ള വാക്കുകൾ ഉച്ചാരണം/ ഫോനെറ്റിക്‌സ് നോക്കി ആണ് തർജ്ജമ ചെയ്യുന്നത്. ഇനി ലേഖനം ഭൂരിഭാഗവും മലയാളത്തിൽ എഴുത്തി, തലക്കെട്ട് മാത്രം മാറ്റാൻ കഴിയാത്ത പക്ഷം തലക്കെട്ട് ആ ഭാഷയിൽ അങ്ങനെ തന്നെ എഴുതുക. ഇനി ലേഖനങ്ങൾ എഴുത്തുബോൾ അത്തരം താളുകളുടെ മുകളിൽ {{TranslateHeading}} എന്ന ഫലകം ചേർക്കാൻ എല്ലാവരും ശ്രദ്ധിക്കുമലോ. ഈ ഫലകം ചേർത്താൽ ലേഖനം വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ എന്നതിൽ ഉൾപ്പെടും. ഇത് പിന്നീട് വിവർത്തനം ചെയ്യാൻ സഹായിക്കും.--ജിനോയ്‌ ടോം ജേക്കബ് (സംവാദം) 09:24, 4 ജൂലൈ 2018 (UTC)[മറുപടി]


മലയാളത്തിലെ ഒരു ലേഖനം തിരയുകയാണെങ്കിൽ അതിൽ തലക്കെട്ടിലെ ഒരു അക്ഷരം വ്യത്യാസപ്പെട്ടിരിക്കയാണെങ്കിൽ മിക്കവാറും തിരഞ്ഞാൽ ലഭിക്കില്ല. കാരണം പലരുടെയും തർജ്ജമ പലരീതിയിലാണ്. ഒരു ഏകീകൃതസ്വഭാവമില്ല. പിന്നെ ഒരേ ഒരു വഴി ഏകീകൃതസ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷ ആശ്രയിക്കുക തന്നെ. മലയാളഭാഷയിൽ തിരയുന്നതിനെക്കാൾ സമയലാഭം ഇംഗ്ലീഷിൽ നിന്ന് നേരെ മലയാളത്തിലേയ്ക്ക് വരികയെന്നതാണ്. ഞാൻ ലേഖനം തിരയുന്നത് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് എന്ന രീതിയാണ് അവലംബിക്കുന്നത്. എങ്കിലെ ഒരു മലയാളലേഖനം കിട്ടുകയുള്ളൂ. ഓരോരുത്തരും അവരവരുടെ ലേഖനങ്ങൾ സ്വയം പരിശോധിച്ചുനോക്കുക. കാര്യനിർവ്വാഹകർ എന്നു ലേബലൊട്ടിച്ചവരുടെ യോഗ്യതകൾ. ഒരിക്കൽ ഞാൻ മണ്ടന്മാർ എന്നുവിളിച്ചു എന്നും പറഞ്ഞ് അസ്ഥാനത്തുള്ള വാക്കുകളുടെ പ്രയോഗവും ഇരുട്ടി നേരം വെളുക്കുംമുമ്പെ അതെല്ലാം മായ്ച്ചുകളഞ്ഞ കാര്യനിർവ്വാഹകരുടെ ജാലവിദ്യയും ഞാൻ കണ്ടിരുന്നു. മലയാളത്തിൽ നല്ലരീതിയിൽ ലേഖനങ്ങൾ എഴുതികൊണ്ടിരുന്ന മാളികവീട്, ജീവൻ, വിനയരാജ് (കൂട്ടത്തിൽ ഭേദം എന്ന് തോന്നിയവർ) എല്ലാവരും മതിയാക്കി പോയിരിക്കുന്നു. ബാക്കി ഒരുവണ്ടിയിൽ കെട്ടാൻ കൊള്ളാവുന്നവർ എപ്പോഴാണ് എന്നെ കുരിശിൽ തറയ്ക്കാൻ വരുന്നതെന്ന ഊഴം കാത്തിരിക്കുകയാണ് ഞാൻ. പ്രത്യേകിച്ച് വിക്കിപീഡിയയിൽ (ഒരുകൂട്ടം ഒരു ഗുണവുമില്ലാത്ത കാര്യനിർവ്വാഹകരുടെ ഭരണം നടക്കുന്നിടത്തോളം കാലം) എഴുതാനൊട്ടഭിമാനവുമില്ല. വിക്കിപീഡിയയ്ക്ക് ശൈശവദശയായിരിക്കും ഫലം. വിക്കിപീഡിയയിലെ നിയമങ്ങളൊന്നും തന്നെ മാറ്റാനാകാത്തവിധം ശിലയിൽ കൊത്തിയിട്ടുള്ളതല്ല. മാറ്റത്തിന്റെ തീജ്വാലകളുമായി വരുന്ന ജ്വാലമുഖികളെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കാര്യനിർവ്വാഹകരെ നിങ്ങളോർക്കുക വിക്കിപീഡിയയുടെ ശാപം നിങ്ങളാണ്. കാര്യനിർവ്വാഹകർ എന്ന പദവിയില്ലാതെ ഏറ്റവും നല്ല ലേഖനങ്ങളെഴുതുന്ന സമത്വപൂർണ്ണമായ ഒരുകൂട്ടം ഖേഖകർ പിറവിയെടുക്കുന്ന ഒരു പുതിയ വിക്കിപീഡിയൻ സമൂഹത്തെ ഞാൻ സ്വപ്നം കാണുന്നു. --Meenakshi nandhini (സംവാദം) 09:55, 4 ജൂലൈ 2018 (UTC) ജിനോയ്‌ ടോം ജേക്കബ് : അതൊരു ക്രിയാത്മകമായ നിർദ്ദേശമാണ്. താങ്ക് യു.[മറുപടി]

>> ഒന്നോ, രണ്ടോ വരികൾ മാത്രം മലയാളത്തിൽ ബാക്കി ഓക്കേ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലായി ലേഖനങ്ങൾ ആവശ്യമുണ്ടോ.?

എന്റെ അഭിപ്രായത്തിൽ ഇല്ല. അത്തരം ലേഖനങ്ങൾ ആരെങ്കിലും മാറ്റി എഴുതണം. പക്ഷേ ഇതൊരു ലഘുവായ പ്രശ്നമല്ല. അവിടെ രണ്ടു വ്യത്യസ്ത പ്രശ്നങ്ങൾ ഉണ്ട്. 1. അലസമായി ഒരാൾ ലേഖനം മലയാളീകരിയ്ക്കുന്നതു കൊണ്ട് വലിയ ഉപകാരം ഒന്നും ഇല്ല എന്നുള്ളത് ശരിയാണ്. പക്ഷെ ലേഖനം ഇല്ല എന്ന ശൂന്യാവസ്ഥയിൽ നിന്നും പോസിറ്റീവ് ദിശയിലേക്കുള്ള ഏതൊരു ചലനവും പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ആരെങ്കിലും ഒരാൾ തുടങ്ങിവെച്ചാൽ (അതെത്ര അലസമായാലും) അത് മറ്റൊരാൾക്ക് മെച്ചപ്പെടുത്താവുന്നതേ ഉള്ളൂ. അതാണ് വിക്കിപീഡിയയുടെ സ്പിരിറ്റ്. ആദ്യം എഴുതിയ ആളുടെ സ്വത്ത് ഒന്നുമല്ല ആ ലേഖനം. 2. ചില ലേഖനങ്ങളിൽ മലയാളത്തിലേയ്ക്ക് മാറ്റാൻ പറ്റാത്ത, മാറ്റിയിട്ട് ഒരു ഉപകാരവുമില്ലാത്ത കുറെ വിവരങ്ങൾ ഉണ്ടാകും. ഉദാഹരണം : താണു പദ്മനാഭൻ പേജ് കാണുക. ഇവിടെ പുള്ളി എഴുതിയ പുസ്തകങ്ങളും പ്രബന്ധങ്ങളും അവയുടെ തലക്കെട്ടുമെല്ലാം ഇംഗ്ലീഷിൽ ആണ്. ഈ തലക്കെട്ടുകളെയെല്ലാം മാറ്റി മലയാളത്തിൽ ആക്കിയത് കൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും ഉപയോഗം ഉണ്ടോ? അതിന് ചെലവഴിയ്ക്കുന്ന സമയം കൊണ്ട് ഞാൻ കുത്തിയിരുന്ന് പുള്ളി എന്താണ് ഇതിലൊക്കെ എഴുതി വെച്ചിരിയ്ക്കുന്നതെന്ന് തപ്പിപ്പിടിച്ച് സംഗ്രഹിയ്ക്കുകയായിരുന്നു. (അതൊന്നും ഇംഗ്ലീഷ് ലേഖനത്തിലും ഇല്ല). അത് മാത്രമല്ല ഇത്തരം തർജമ/ട്രാൻസ്ലിറ്ററേഷൻ കൊണ്ട് ഉപദ്രവമേ ഉണ്ടാകൂ. പുള്ളിടെ ഏതെങ്കിലും പ്രബന്ധത്തെപ്പറ്റി ആർക്കെങ്കിലും കൂടുതൽ അറിയണമെങ്കിൽ, അത് ഗൂഗിളിൽ സെർച്ച് ചെയ്യണമെങ്കിൽ, ഇംഗ്ലീഷിൽ തന്നെ ചെയ്യണം. ഇത്തരം പല പ്രാക്ടിക്കൽ പ്രശ്നങ്ങളും ഉണ്ടാകും.

ജനറൽ കമന്റ്: ഇതെല്ലാം കാണാതെ "മലയാളം വിക്കിപീഡിയ => എല്ലാം മലയാളത്തിൽ കാണണം" എന്ന ഏകമാനമായ ചിന്താഗതി വിവരത്തിന്റെ ഉറവിടം എന്ന വിക്കിപീഡിയയുടെ സ്പിരിറ്റിനെ ഭാഷയുടെ സംരക്ഷണം എന്ന സ്പിരിറ്റ് ആക്കി മാറ്റുക മാത്രമേ ചെയ്യൂ. വിവരം എന്നത് ഒരു ദ്വീപ് അല്ല. പ്രത്യേകിച്ചും നമ്മുടെ ഭാഷ സംസാരിയ്ക്കുന്നവർ ശാസ്ത്രസാങ്കേതികസാഹിത്യസാംസ്കാരിക മേഖലകളിൽ ലോകത്തിന് നൽകിയിട്ടുള്ള സംഭാവന നാമമാത്രമായിരിയ്ക്കുമ്പോൾ. ഏല്ലാ ഭാഷകളുമായി യോജിച്ചു മാത്രമേ ഒരു സമൂഹത്തിന് നിലനിൽക്കാൻ പറ്റൂ. അങ്ങനെ യോജിയ്ക്കണമെങ്കിൽ മറ്റുള്ള ഭാഷകളെ അവയ്ക്ക് അർഹമായ സ്ഥാനം നൽകി സ്വീകരിയ്ക്കേണ്ടി വരും. എല്ലാ ഭാഷകൾക്കും മറ്റെല്ലാ ഭാഷകളിലെയും എല്ലാ പ്രത്യേകതകളെയും പൂർണമായി ഉൾക്കൊള്ളാൻ പറ്റില്ല (Expressiveness limitations). നമുക്കറിയാത്ത നൂറായിരം അവസ്ഥകൾ ലോകത്തിന്റെ പലഭാഗത്തും ഉണ്ട്.(ഉദാ : പൂർവേഷ്യൻ ഭാഷകളുടെ ടോണാലിറ്റി) അങ്ങനെ പറ്റണം എന്ന് ശഠിയ്ക്കുന്നത് ഒരുതരം മൗലികവാദമാണ്. വിക്കിപീഡിയയിൽ ഭാഷയല്ല പ്രിയോറിറ്റി; വിവരം ആണ്.

NB: "Rindfleischetikettierungsüberwachungsaufgabenübertragungsgesetz" നെ => ഉച്ചാരണം നോക്കിയിട്ടാണെങ്കിൽ "റിൻഡ്ഫ്ളൈഷെടിക്കെറ്റീയെറുങ്സ്യൂബർവാഹുങ്സ്ഔഫ്‌ഗാബെൻയൂബർട്രാഗുങ്സ്ഗെസെറ്റ്സ്" എഴുതാം. നമ്മുടെ മലയാളത്തിലെ വൈദ്യുതാഗമനബഹിർഗമനനിയന്ത്രണയന്ത്രം പോലെ പലവാക്കുകൾ കൂട്ടിച്ചേർത്ത ഒരു വാക്കാണിത്. Rindfleische tikettierungs überwachungs aufgaben übertragungs gesetz എന്നീ ആറു വാക്കുകൾ കൂട്ടിച്ചേർത്തതാണിത്. ചുമ്മാ ഒരു ചാലെഞ്ച് ആയി എടുത്ത് ഉടനെ അതിനെപ്പറ്റി ഒരു മലയാളം ലേഖനം എഴുതൂ :)

ലോജിക്കൽ എക്സ്ട്രീം ഫലസി ഉപയോഗിച്ചതിന് സോറി.Ukri82 (സംവാദം) 13:00, 4 ജൂലൈ 2018 (UTC)[മറുപടി]

പ്രിയ സുഹൃത്തെ, മലയാള ഭാഷ പരീക്ഷയിൽ ഒരു വിദ്യാർത്ഥി 10 മാർക്ക് ചോദ്യത്തിന് ഒരു വാക്ക് മാത്രം മലയാളത്തിൽ ബാക്കി ഉത്തരം ഇംഗ്ലീഷിൽ എഴുത്തി. ഇംഗ്ലീഷിൽ ആ ഉത്തരം ശരിയാണെന്നു വെച്ച് മലയാളത്തിൽ അതിന് അദ്ധ്യാപകൻ മാർക്ക് കൊടുക്കുമോ. 'വൈദ്യുതാഗമനബഹിർഗമനനിയന്ത്രണയന്ത്രം' എന്തിന് 'സ്വിച്ച്' എന്നു എഴുത്തിയാൽ മാർക്ക് കൊടുക്കുന്നു. എന്നാൽ ഞാൻ ഇംഗ്ലീഷിൽ 'Switch' എന്ന് എഴുത്തി മാർക്ക് കിട്ടണം എന്നു വാശിപിടിച്ചാൽ മാർക്ക് കിട്ടുമോ. ഭൂരിഭാഗവും ഇംഗ്ലീഷിൽ വിക്കിയിലെ പോലെ എഴുത്തിയാൽ ഇംഗ്ലീഷ് വിക്കിയും മലയാള വിക്കിയും തമ്മിൽ എന്താണ് വ്യത്യാസം.
  • ഇവിടെ കഴിഞ്ഞ ഒരുമാസമായി ഇംഗ്ലീഷ്/മറ്റു ഭാഷ തലകെട്ടിൽ തുടങ്ങിയവെച്ച കുറച്ച് (50+) ലേഖനങ്ങൾ ഇവിടെ കാണാൻ സാധിക്കും വർഗ്ഗം:തലകെട്ട് വിവർത്തനം ചെയ്യേണ്ട ലേഖനങ്ങൾ. ഇതിൽ ഭൂരിഭാഗവും ഒറ്റ വരി മാത്രം ആണ് മലയാളത്തിൽ ഉള്ളത്.
  • ഇനി താങ്കൾ പറഞപോലെ ആരെങ്കിലും ഒരാൾ തുടങ്ങിവെച്ചാൽ (അതെത്ര അലസമായാലും) അത് മറ്റൊരാൾക്ക് മെച്ചപ്പെടുത്താവുന്നതേ ഉള്ളൂ. അത് ഇവിടെ ഒറ്റവരി ലേഖനങ്ങൾ കാണാൻ സാധിക്കും. 2009 മുതൽ ഉള്ള ലേഖനങ്ങൾ ഇപ്പോളും ഒറ്റ വരി ലേഖനങ്ങൾ ആയി താനെ തുടരുന്നത്. ഈ ലേഖനങ്ങൾ എല്ലാവരും ഒത്തൊരിമിച്ചാൽ മെച്ചപ്പെടുത്താൻ സാധിക്കില്ലെ? പേരിന് മാത്രം ഒരു ലേഖനം തുടങ്ങാത്തെ ഉള്ള ലേഖനങ്ങൾ മെച്ചപ്പെടുത്താൻ അലെ നോക്കേണ്ടത്. ഇത് ഒരു ചാലെഞ്ച് ആയി താങ്കൾ എതെത്തടുക്കാം എങ്കിൽ ഞാനും ഒപ്പം ഉണ്ടാകും.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:35, 4 ജൂലൈ 2018 (UTC)[മറുപടി]
ജിനോയ്‌ ടോം ജേക്കബ് : "ഈ ലേഖനങ്ങൾ എല്ലാവരും ഒത്തൊരിമിച്ചാൽ മെച്ചപ്പെടുത്താൻ സാധിക്കില്ലെ?" => തീർച്ചയായും. ഇതു തന്നെയാണ് ഞാൻ മുകളിൽ അഭിപ്രായപ്പെട്ടത് ("ഇതൊക്കെ ഇത്ര ഡീറ്റൈൽഡ് ആയിട്ട് അടി കൂടാൻ പറ്റിയ വിഷയമാണോ ആവോ? ആയിരക്കണക്കിന് സിമ്പിൾ ടോപ്പിക്കുകൾക്ക്'ന് മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ ഇല്ല/ഉള്ളത് തത്തറ ആണ്.").

ഞാൻ സ്വന്തമായി ഒറ്റവരി ലേഖനം ഒന്നും എഴുതാറില്ല, അത് മാത്രമല്ല മാക്സിമം മലയാളത്തിൽ തന്നെ എഴുതുകയും ചെയ്യാറുണ്ട്. കൂടുതലും കണക്ക്/ഭൗതികം തുടങ്ങിയവയുടെ അടിസ്ഥാനലേഖനങ്ങളാണ് എഴുതാൻ ശ്രമിയ്ക്കാറ്. എണ്ണത്തിൽ താല്പര്യമൊട്ടില്ലത്താനും. പക്ഷേ എല്ലാവരും അങ്ങനെ തന്നെ ചെയ്യണം എന്ന് എനിയ്ക്ക് വാശി പിടിയ്ക്കാൻ സാധിയ്ക്കില്ല. ഓരോരുത്തർക്കും ഓരോ താല്പര്യവും സ്കില്ലും ആയിരിയ്ക്കും. ഒരു വിധം ജനറൽ നിയമങ്ങൾ ആകാം. ഓരോന്നിനും വ്യക്തമായ റാഷണൽ വേണം. ഈ നിയമങ്ങൾ എപ്പോൾ ലംഘിയ്ക്കാൻ പറ്റും എന്നും വേണം. ഇല്ലെങ്കിൽ സന്നദ്ധപ്രവർത്തനത്തിന് വരുന്ന മറ്റുള്ളവരെ ഓടിയ്ക്കാൻ കൊള്ളാം. Ukri82 (സംവാദം) 19:37, 4 ജൂലൈ 2018 (UTC)[മറുപടി]


@Meenakshi nandhini കൂടാതെ എല്ലാവർക്കും,

  • മലയാളത്തിലെ ഒരു ലേഖനം തിരയുകയാണെങ്കിൽ അതിൽ തലക്കെട്ടിലെ ഒരു അക്ഷരം വ്യത്യാസപ്പെട്ടിരിക്കയാണെങ്കിൽ മിക്കവാറും തിരഞ്ഞാൽ ലഭിക്കില്ല. കാരണം പലരുടെയും തർജ്ജമ പലരീതിയിലാണ്. ഒരു ഏകീകൃതസ്വഭാവമില്ല. പിന്നെ ഒരേ ഒരു വഴി ഏകീകൃതസ്വഭാവമുള്ള ഇംഗ്ലീഷ് ഭാഷ ആശ്രയിക്കുക തന്നെ. - അതിനാണു സുഹൃത്തേ പ്രെറ്റി യു.ആർ.എൽ. എന്ന പരിപാടി ഉള്ളത്. അതും മതിയാകുന്നില്ലെങ്കിൽ എത്ര തലക്കെട്ടുകൾ വേണമെങ്കിലും സൃഷ്ടിച്ച് നിലവിലെ ലേഖനത്തിലേക്ക് തിരിച്ചു വിടാം.
  • കാര്യനിർവ്വാഹകർ എന്നു ലേബലൊട്ടിച്ചവരുടെ യോഗ്യതകൾ. - ആർക്കും കാര്യനിർവാഹകർ ആകാം താങ്കൾക്കും ആകാം.
  • മലയാളത്തിൽ നല്ലരീതിയിൽ ലേഖനങ്ങൾ എഴുതികൊണ്ടിരുന്ന മാളികവീട്, ജീവൻ, വിനയരാജ് (കൂട്ടത്തിൽ ഭേദം എന്ന് തോന്നിയവർ) എല്ലാവരും മതിയാക്കി പോയിരിക്കുന്നു. - ഇവർ പോയതായി ഇവിടെ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? വിക്കിയിൽ ആരും സ്ഥിരമായി ഉണ്ടാകില്ല. നിരവധി ആളുകൾ വരും പോകും. അതൊക്കെ അവരുടെ താല്പര്യങ്ങൾ. അവരെയൊ എന്നെയൊ നിങ്ങളെയൊ മാത്രം ആശ്രയിച്ചൊ ഇന്നൊരു ദിവസത്തെ ഉൾക്കൊണ്ടോ അല്ലാ ഈ സൈറ്റ് നിലനിൽക്കുന്നത്. ഇവിടെ നിന്നും രാജി വെച്ചു പോയവർ നിരവധി ഉണ്ട് കൂടാതെ പുറത്താക്കപ്പെട്ടവരും അനവധി ഉണ്ട്. ഏറ്റവും അധികം ആളുകൾ ഇവിടെ നിന്നും സ്വയം പുറത്തുപോയത് ഈ വിക്കിയുടെ അനുമതി ഇല്ലാതെ പുതിയ അപ്ഡേറ്റ് ചേർത്തതിൽ പ്രതിക്ഷേധിച്ചാണ്. അതിനു ശേഷം നിങ്ങളൊക്കെ വന്നില്ലേ. ഇങ്ങനെയൊക്കെയാണ് വിക്കി. അതിനു പരിഭവിച്ചിട്ടു കാര്യമില്ല. മുകളിലെ ഒരു ഉപയോക്താവ് ഇതിനു മുൻപും രാജി വെച്ചു പോയിട്ടുള്ളതാണ്. ഇപ്പോൾ അദ്ദേഹം തിരക്കു കാരണം ആയിരിക്കാം മാറി നിൽക്കുന്നത്.
  • വിക്കിപീഡിയയിലെ നിയമങ്ങളൊന്നും തന്നെ മാറ്റാനാകാത്തവിധം ശിലയിൽ കൊത്തിയിട്ടുള്ളതല്ല. - ഈ വാക്ക് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉപയോക്താവ് നമുക്കിടയിൽ ഉണ്ട്. അതു ശരി തന്നെയാണ്. അതിനായി ഭൂരിപക്ഷം സമ്മതം അറിയിക്കണമെന്നെ ഉള്ളു. അല്ലാതെ തീജ്വാലകൊണ്ടും ജ്വാലമുഖികൊണ്ടും കാര്യമില്ല.
  • കാര്യനിർവ്വാഹകരെ നിങ്ങളോർക്കുക വിക്കിപീഡിയയുടെ ശാപം നിങ്ങളാണ്. - ഇതൊക്കെ താങ്കൾ വിക്കിയിൽ ഉപയോക്താക്കൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ്. താങ്കൾ വിചാരിക്കുന്ന പോലെ കാര്യനിർവാഹരോ/മറ്റുപയോക്താക്കളോ പ്രവർത്തിക്കണം എന്നു വിചാരിക്കുന്നത് ധാരാളിത്തമാണ്. ഒപ്പം കാര്യനിർവാഹകൻ എന്നാൽ എന്തെന്നു താങ്കൾക്ക് ഇനിയും മനസിലായില്ലെങ്കിൽ ഇതൊന്നു നോക്കുക. നന്ദി.--റോജി പാലാ (സംവാദം) 09:46, 5 ജൂലൈ 2018 (UTC)[മറുപടി]

@Meenakshi nandhini ,Ukri82 താളുകൾ തിരയുമ്പോൾ അക്ഷര പിശകുമൂലം താളുകൾ ലഭിക്കുന്നതിന് prettyurl ചേർക്കുന്നത് ഇക്കാര്യം മുകളിൽ വിവിധ ഉപയോക്താക്കൾ പല തവണയായി വിശദീകരിച്ചിട്ടുണ്ട്. ദയവായി ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിക്കരുത് . ഇനി നിങ്ങൾ ഇപ്പോൾ നിങ്ങൾ നിർമ്മിച്ചിരിക്കുന്ന താളുകൾക്കുള്ള പ്രകാരമുള്ള തലക്കെട്ടാണ് എന്ന് കരുതുക ഇത്തരം താളുകൾ  തിരയുമ്പോൾ എത്ര പേർക്ക് സ്പെല്ലിംങ്ങ് തെറ്റാതെ എഴുതാൻ സാധിക്കും?. നിലവിൽ അറുപതിൽ അധികം ലേഖനങ്ങൾ അന്യ ഭാഷാ തലക്കെട്ടിൽ ഉണ്ട്. അവയിൽ ചിലതിന്റെ ലിങ്കും അവ മലയാളത്തിലാക്കാൻ ശ്രമിക്കുമ്പോൾ അവ നിർമ്മിച്ച ഉപയോക്താക്കൾ അവയെ എതിർക്കുകയും അവയെ പരിഹസിച്ചതിന്റെ ലിങ്കും മുകളിൽ കൊടുത്തിട്ടുണ്ട്. ഒരു ലേഖനത്തിന് മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും ഒരേ തലക്കെട്ടാണെങ്കിൽ നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴും അവ ഇംഗ്ലീഷ് വിക്കിയിലേക്കാണ് പോകുക. അതു കൊണ്ടു ഇംഗ്ലീഷ് വശമില്ലാത്ത മലയാളികൾക്ക് എന്തുപകാരമാണുള്ളത്?. ഇംഗ്ലീഷ് അറിയാത്തവർക്കു വേണ്ടിയാണ് പ്രദേശിക ഭാഷകളിൽ വിക്കിപീഡിയ അവിടെയും ഇംഗ്ലീഷ് ആണെങ്കിൽ പിന്നെ ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ സ്ഥിതി തുടർന്നാൽ ഇനി ഇത്തരം താളുകളുടെ തലക്കെട്ട് മാറുന്നതിനായി ഒറ്റവരി ലേഖനങ്ങളെ രക്ഷിക്കാൻ നടത്തിയ യജ്ഞം പോലെ തലക്കെട്ട് മാറ്റാനും ഒരു യജ്ഞം നടത്തേണ്ടി വരേണ്ട ഗതിയാകും.

ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കത്ത ഭാഷകളിലെ (അവയിൽ ചിലത് മുകളിലെ സംവാദങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്)  തലക്കെട്ടുകൾ ഉപയോഗിച്ച് നിങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ഒരു ലേഖനം നിർമ്മിക്കൂ.അവരത് പെട്ടന്നു തന്നെ നീക്കം ചെയ്യും. നിങ്ങൾ വീണ്ടും ഇത് ആവർത്തിക്കുക ആണെങ്കിൽ നിങ്ങളെ അവർ ബ്ലോക്കും ചെയ്തേക്കും. Akhiljaxxn (സംവാദം) 12:30, 5 ജൂലൈ 2018 (UTC)[മറുപടി]

@Akhiljaxxn, ഇംഗ്ലീഷ് അറിയാത്തവർക്കു വേണ്ടിയാണ് പ്രദേശിക ഭാഷകളിൽ വിക്കിപീഡിയ --- float--റോജി പാലാ (സംവാദം) 13:42, 5 ജൂലൈ 2018 (UTC)[മറുപടി]
ഒന്ന്, രണ്ട്, മൂന്ന്, നാല് ചില ഉദാഹരണങ്ങൾ.--റോജി പാലാ (സംവാദം) 14:29, 5 ജൂലൈ 2018 (UTC)[മറുപടി]

അനുകൂലം/പ്രതികൂലം[തിരുത്തുക]

നിലവിലെ രീതിയിൽ മാറ്റം വരുത്തേണ്ട ലേഖനങ്ങളിൽ ചിലത്[തിരുത്തുക]

മേലെ പറഞ്ഞ അഭിപ്രായങ്ങൾ വെച്ച് മിക്കവരുടേയും ലേഖനങ്ങൾ പരിശോധിക്കാൻ തോന്നി. വിനയേട്ടന്റെ ലേഖനങ്ങൾ ആയിരുന്നു ആദ്യം നോക്കിയത്. അവസാനകാലത്ത് എഴുതിയ നിരവധി ലേഖങ്ങൾക്ക് ഇംഗ്ലീഷ് തലക്കെട്ടുകൾ ആണു കാണാൻ കഴിഞ്ഞത്. പലതിനും മലയാളത്തിൽ തത്തുല്യം കണ്ടുപിടിക്കാൻ നല്ല പണിയുള്ളതുമാണ്. അതൊക്കെയും Bench, jeep, color, pen എന്നതൊക്കെ ബെഞ്ച്, ജീപ്പ്, കളർ, പെൻ എന്നൊക്കെ നമ്മൾ എഴുതുന്നതു പോലെ മലയാളം തലക്കെട്ടു നൽകുകയും, അതാത് ഇംഗ്ലീഷ്, അല്ലെങ്കിൽ അന്യദേശഭാഷാ വാക്കുകൾ അതേ രീതിയിൽ കൊടുത്ത്, പ്രധാന ലേഖനത്തിലേക്ക് തിരിച്ചു വിടുകയും ചെയ്യണം, നല്ലൊരു പ്രെറ്റി യു.ആർ.എല്ലും ആ തിരിച്ചുവിടലുകളിൽ നിന്നും കൊടുക്കാവുന്നതാണ്. എന്തായാലും ചർച്ച അധികം നീട്ടാതെ ഈ ലേഖനങ്ങൾ പൂർണമായും മലയാളത്തിലേക്കു മാറ്റുവാൻ ഇവിടെ കൂടിയ എല്ലാവരും ശ്രമിക്കുക. ഇതുപോലെയുള്ള എല്ലാ ലേഖനങ്ങളും കണ്ടെത്തുകയും ചെയ്യണം.

മാറ്റം വരുത്തണം എന്നാഗ്രഹിക്കുന്ന ലേഖനങ്ങളുടെ ലിസ്റ്റ്
Andranotsimisiamalona River Bernard d'Abrera
Tsiroanomandidy John Nevill Eliot
Erdenetsogt Charles Thomas Bingham
Cha'gyüngoinba Thomas Reid Davys Bell
Bushêngcaka Edward Hamilton Aitken
Ottignies-Louvain-la-Neuve Homeopathy Central Council Act, 1973
Carlos Ghosn Central Council of Homeopathy
Edmond de Sélys Longchamps Charles Swinhoe
Bácsszentgyörgy James Wood-Mason
Raufarhólshellir Arthur Gardiner Butler
Blossfeldia liliputiana Alois Friedrich Rogenhofer
Crepidiastrixeris denticulatoplatyphylla Rudolf Felder
Ornithogalum adseptentrionesvergentulum Baron Cajetan von Felder
Äteritsiputeritsipuolilautatsijänkä William Chapman Hewitson
Char­gogg­a­gogg­man­chaugg­a­gogg­chau­bun­a­gung­a­maugg തടാകം Edward Doubleday
Jászszentlászló Adolphe Delessert
Máire Charles von Hügel
Császártöltés Achille Guenée
Parastratiosphecomyia stratiosphecomyioides Jean Baptiste Boisduval
Kiskunfélegyháza Caspar Stoll
Zhivopisny പാലം Franz Steindachner
Björk Guðmundsdóttir & tríó Guðmundar Ingólfssonar Cheomseongdae
Vigdís Finnbogadóttir Pieter Cramer
Frank Fortescue Laidlaw John O. Westwood
The Fauna of British India, Including Ceylon and Burma Dru Drury
Hans Rosling Tarucus nara
Chișinău Tarucus callinara
Svalbarðsstrandarhreppur Nacaduba calauria
Seyðisfjörður Acranthera
Kjósarhreppur Freyeria putli
Ásgeir Börkur Ásgeirsson Mycalesis orcha
Konstantin Mereschkowski Mycalesis igilia
Þorvaldur Thoroddsen Ólafur Ragnar Grímsson
Guðni Th. Jóhannesson Franz Steindachner
Cheomseongdae António de Araújo e Azevedo, 1st Count of Barca
Musidora: The Bather 'At the Doubtful Breeze Alarmed' The Destroying Angel and Daemons of Evil Interrupting the Orgies of the Vicious and Intemperate
George Shaw Mýrdalsjökull
Eyjafjallajökull Llanfairpwllgwyngyll
Eberhard August Wilhelm von Zimmermann Pierre Nicolas Camille Jacquelin du Val
Marc Seguin Johann Karl Wilhelm Illiger
Marie Stopes Married Love
Peter Simon Pallas Anders Celsius
Charles Proteus Steinmetz Rudolf Peierls
Friedrich Gustav Jakob Henle Jean Guillaume Bruguière
Louis Jean Pierre Vieillot Tableau encyclopédique et méthodique
Pierre Joseph Bonnaterre Jean Charles Galissard de Marignac
Paul-Émile Lecoq de Boisbaudran Louis-Marie Aubert du Petit-Thouars
Alexandre Noël Charles Acloque Édouard Placide Duchassaing de Fontbressin
Père Jean Marie Delavay Otto Stapf
Cornelis Eliza Bertus Bremekamp

---Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 13:49, 5 ജൂലൈ 2018 (UTC)[മറുപടി]

Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -എന്താണ് പ്രൊപോസൽ? ഞാൻ ഒരെണ്ണം ചെയ്തു നോക്കാം എന്ന് കരുതി ഏറ്റവും സിമ്പിൾ എന്ന് തോന്നിയ "Marc Seguin" എടുത്തു. 10 മിനിറ്റ് ഇരുന്നു ശ്രമിച്ചു പരാജയപ്പെട്ടു. നമ്മുടെ മുത്തശ്ശിപത്രങ്ങളിലെ സ്വ.ലെ കൾ എഴുതുന്ന പോലെ "മാർക് സെഗ്വിൻ" എന്നെഴുതണോ അതോ ഇതിന്റെ ശരിയായ ഫ്രഞ്ച് ഉച്ചാരണത്തെ മലയാളീകരിയ്ക്കാണോ? ലേഖനത്തിന്റെ ഉള്ളിൽ അങ്ങേരുടെ അച്ഛന്റെയും അമ്മയുടെയും ഒക്കെ പേര് ഇതുപോലെ ഫ്രഞ്ചിൽ തന്നെയാണ്. ഫ്രഞ്ച്/മലയാളം ഭാഷകളോട് നീതി പുലർത്തണമെങ്കിൽ രണ്ടാമത് പറഞ്ഞ പോലെ വേണം. റോമൻ ലിപി കണ്ടാൽ കലി വരുന്ന പ്രശ്നം സോൾവ് ചെയ്യാനാണെങ്കിൽ എന്തെങ്കിലും ഒക്കെ എഴുതി വെയ്ക്കാം. എന്താണെങ്കിലും എനിയ്ക്ക് കുഴപ്പമില്ല. പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യം ഒന്നുമില്ല. കൂടുതൽ ഡിസ്കഷൻ വേണ്ട എന്ന അഭിപ്രായത്തോട് യോജിയ്ക്കുന്നു. ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിൽ രണ്ടാമത്തെ എന്ന് മാത്രം പറഞ്ഞാൽ മതി.Ukri82 (സംവാദം) 19:40, 5 ജൂലൈ 2018 (UTC)[മറുപടി]
ഇംഗ്ലീഷും ഫ്രഞ്ചും ഒന്നും വേണ്ട എന്നല്ല, പകരം ലേഖനവും തലക്കെട്ടും പ്രധാനമായും മലയാളത്തിൽ ആക്കുക. "മോഹൻലാൽ ഒരു ഫിലിം ആക്ടർ (en: Film Actor, fr: Acteur de Cinéma) ആണ്." ഈ രീതിയാണു നല്ലത് എന്നാണു പറഞ്ഞത്. കൂടെ ഫിലിം ആക്ടർ എന്നാണ് ലേഖനത്തിന്റെ തലക്കെട്ടെങ്കിൽ Acteur de Cinéma എന്നും Film Actor എന്നുമൊക്കെ പേജുകളുണ്ടാക്കി ഫിലിം ആക്ടർ എന്ന പ്രധാന ലേഖനത്തിലേക്ക് തിരിച്ചു വിടുകയും നല്ല ഒരു വാക്കു തന്നെ പ്രെട്ടി യു ആർ എൽ ആക്കുകയും ചെയ്യാം. ടൈഗർ പ്രോഗ്രാമിന്റെ ഭാഗമായി എഴുതുതിയ ഈഡിത്ത് റബേക്ക സോണ്ടേഴ്സ് എന്ന ലേഖനം കാണുക. ഇതിൽ ഇംഗ്ലീഷ് പേരുകൾ ഒക്കെയുണ്ട്.
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനങ്ങളിൽ പലതിനും ഇക്കാര്യം ഏറെ ബുദ്ധിമുട്ടുള്ളതാവും. എങ്കിൽ പോലും ഈ ഒരു ശീലം വളർത്തിയെടുത്താൽ മലയാളം വിക്കിക്ക് ഏറെ നല്ലതായിരിക്കുമെന്നു കരുതുന്നു. Acteur de Cinéma, Film Actor എന്നൊക്കെ ആരെങ്കിലും സേർച്ച് ചെയ്താൽ പോലും കൃത്യമായ വിവരം ഏതൊരാൾക്കും ലഭ്യമാവും എന്നുള്ളപ്പോൾ ബുദ്ധിമുട്ടൊന്നുമില്ലല്ലോ.
നിർബന്ധ ബുദ്ധിയൊന്നുമില്ല. പലപാടും ഭാഷകൾ മിക്സ് ചെയ്ത് എഴുതുന്നതാണു നല്ലതെങ്കിൽ അതുമാവാം. ചില ലേഖനങ്ങളിൽ പാരാഗ്രാഫുകൾ തന്നെയുണ്ട് ഇംഗ്ലീഷിൽ കിടക്കുന്നു! ---Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 23:50, 5 ജൂലൈ 2018 (UTC)[മറുപടി]

വിക്കി ഒപ്പ്[തിരുത്തുക]

ആരുടെയോ കമ്പ്യൂട്ടറിനു മര്യാദയുടെ ഭാഷയിൽ നിരയ്ക്കാത്ത ഒപ്പാണെന്നു തോന്നുന്നു വിക്കി പേജിങ്ങനെ വൃത്തികേടാക്കിയത്. എല്ലാവരും അവരവരുടെ ഒപ്പിടൽ കർമ്മം ന്യായമായ ഭാഷയിൽ എഴുതിവെച്ചാൽ ഈ ഒരു പ്രശ്നത്തിൽ നിന്നും മാറി നിൽക്കാമായിരുന്നു. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:02, 5 ജൂലൈ 2018 (UTC)[മറുപടി]

പ്രോജക്റ്റ് ടൈഗർ[തിരുത്തുക]

പ്രോജക്റ്റ് ടൈഗർ കഴിഞ്ഞിട്ടു കാലമേറെയായി. മാർക്കിടാതെ ഇനിയും 132 ലേഖനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. പ്രോജക്റ്റിന്റെ മലയാളം വേർഷനിലെ നേതാക്കൾ ശ്രദ്ധിക്കുക. 132 എണ്ണം ലേഖനങ്ങളെ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.

കൂടെ മറ്റൊരു കാര്യം കൂടി പറയുന്നു. പ്രോജക്റ്റ് ടൈഗർ നല്ലൊരു പദ്ധതി ആയിരുന്നു. പദ്ധതി ആയിട്ടല്ലെങ്കിലും, പുതിയ ലേഖന നിർമ്മാണ വേളയിൽ ഇതിൽ അനുവർത്തിച്ചു വന്ന കടമകൾ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നു കരുതുന്നു. മിനിമം 300 വാക്കുകൾ + മതിയായ അവലംബങ്ങൾ ഇതു രണ്ടെണ്ണമെങ്കിലും കഴിയുന്ന രീതിയിൽ ചേർക്കാൻ സാധിച്ചാൽ അതായിരിക്കും ഗുണകരം. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങളിൽ പലതും ഒറ്റവരി ലേഖനങ്ങളും അവയിൽ തന്നെ തലക്കെട്ടും വിവരങ്ങൾ പകുതിയോളവും ഇംഗ്ലീഷിൽ ആണെന്നും കാണാം. മിനിമം 300 വാക്കുകൾ എങ്കിലും ഉൾപ്പെടുത്താൻ ശ്രമിച്ചാൽ അതു നല്ലൊരു വിവരശേഖരണം ആയി മാറുമല്ലോ. അല്ലാതെ ഒറ്റവരിയിൽ ഒതുങ്ങുന്ന Kjósarhreppur എന്ന ലേഖനത്തെ പോലെ ഉള്ളവയൊക്കെ വിക്കിനിഘണ്ടുവിൽ ഒതുക്കാവുന്നതേ ഉള്ളൂ. നിർബന്ധപൂർവ്വം 300 വാക്കുകൾ വേണമെന്നു പറയുകയല്ല വേണ്ടത്, ചുരുങ്ങിയത് അത്ര വാക്കുകൾ എങ്കിലും വേണമെന്നു കരുതുന്നു എന്നൊരു അഭിപ്രായം എഴുതുന്നവരെ അറിയിക്കുവാൻ സാധിച്ചാൽ മതി. പലകാര്യങ്ങളും 300 വാക്കുകളിൽ എത്തിക്കുവാൻ കഴിഞ്ഞെന്നു വരില്ലല്ലോ.

ലേഖനങ്ങളുടെ തലക്കെട്ട് തുടങ്ങിയുള്ള വേണ്ടപ്പെട്ട എല്ലാ പേജുകളിലും കൃത്യമായ വിവരങ്ങൾ നൽകി, അപരമൂർത്തികളുടെ ശ്രദ്ധേയത കൂടി ഉറപ്പു വരുത്തി മുന്നോട്ടു നിങ്ങുവാൻ കഴിഞ്ഞാൽ മലയാളം വിക്കിപീഡിയ ഇന്ത്യൻ വിക്കികൾ അതുല്യമായ സ്ഥാനത്തെത്തുമെന്നു കരുതുന്നു. വേണ്ടപ്പെട്ടവർ ആലോചിക്കുക. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 01:01, 10 ജൂലൈ 2018 (UTC)[മറുപടി]

കുറിപ്പുകൾ[തിരുത്തുക]

  1. Mohanan, K. P. (1996). "Malayalam Writing" (PDF). In Daniels, Peter T.; Bright, William (eds.). The World's Writing Systems. New York: Oxford University Press. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)CS1 maint: postscript (link)

സമ്പർക്കമുഖ കാര്യനിർവാഹകർ[തിരുത്തുക]

ഈ പുതിയ ഉപയോക്തൃസംഘത്തെ കുറിച്ച് ഏതാനം കാര്യങ്ങൾ നയരൂപീകരണം നടത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. തുടക്കം എന്ന നിലക്ക് എനിക്ക് തോന്നുന്ന ചില കാര്യങ്ങൾ ഇവിടെ ചേർക്കുന്നു. ചർച്ചയ്ക്ക് ശേഷം ഏകദേശരൂപമായാൽ വോട്ടിനിട്ടോ മറ്റോ നയമാക്കണം എന്നെന്റെ അഭിപ്രായം

  1. തിരഞ്ഞെടുപ്പ് ലളിതമാക്കണം.
    • കാര്യനിർവാഹക പദവികൾ ഒന്നും വഹിക്കാത്ത ഉപയോക്താക്കൾക്ക് മാത്രം മതി 7 ദിവസം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ്
    • നിലവിലെ കാര്യനിർവാഹകർക്ക് ഒരു അഭ്യർത്ഥനയിലോ മറ്റോ തിരുത്താനുള്ള അവകാശം നൽകണം
    • ഒരു സുരക്ഷാപ്രശ്നമുണ്ടാകാനുള്ള സാദ്ധ്യതയും കൂടെ ഉള്ളതുകൊണ്ട് കാര്യനിർവാഹകരിൽ തിരുത്താൻ ഉദ്ദേശം ഉള്ളവർ മാത്രമേ ഇതുപയോഗിക്കാവൂ. "പദവി" ഒന്നുമല്ലെന്ന ബോദ്ധ്യം കാര്യനിർവാഹകർക്കെങ്കിലും വേണം.
    • അടിയന്തരസന്ദർഭങ്ങളിൽ ഉത്തമബോദ്ധ്യമുള്ള കാര്യനിർവാഹകർ അല്ലാത്ത ഉപയോക്താക്കൾക്കും പെട്ടന്ന് സമ്പർക്കമുഖ ഘടകങ്ങൾ തിരുത്താനുള്ള അവകാശം ലഭിക്കണം. അത്തരം സന്ദർഭങ്ങളിൽ വേണമെങ്കിൽ റൈറ്റ് കാലഹരണപ്പെടുന്ന രീതി ഉപയോഗിക്കാം.
    • ഇത് ബ്യൂറോക്രാറ്റുകൾക്ക് പ്രാദേശികമായി ഒഴിവാക്കാനും കഴിയുന്ന അവകാശമാണ്. ആവശ്യമില്ലാത്തവർ/ഉപയോഗിക്കാത്തവർ സമയബന്ധിതമായി ഒഴിയേണ്ടതാണ്.
  2. എഡിറ്റിങ് സുരക്ഷിതമായിരിക്കണം
    • സ്ക്രിപ്റ്റുകളും മറ്റും മറ്റ് സൈറ്റുകളിൽ നിന്ന് ലോഡ് ചെയ്യുകയാണെങ്കിൽ അത് മറ്റ് വിക്കിമീഡിയ സൈറ്റുകളിലെ പ്രമുഖമായവ (സുരക്ഷാ പ്രശ്നമില്ലാത്തവയെന്ന് സാമാന്യബോദ്ധ്യമുള്ളവ) ആയിരിക്കണം.
    • കുറഞ്ഞത് ഇവിടെ വരുത്തിയ മാറ്റം എന്താണെന്ന ബോദ്ധ്യം ചെയ്തവർക്കുണ്ടാകണം.

--പ്രവീൺ:സം‌വാദം 13:53, 1 ഡിസംബർ 2018 (UTC)[മറുപടി]

ഇന്ന ആവശ്യത്തിന് (ഇന്ന താളുകൾ തിരുത്താൻ) ഇത്ര ദിവസത്തേക്ക് അവകാശം വേണം എന്ന റിക്വസ്റ്റ് ഇട്ട് ബോട്ട് റിക്വസ്റ്റുകൾ കൈകാര്യം ചെയ്യുന്നതുപോലെ ചെയ്താൽ പോരേ? -- റസിമാൻ ടി വി 17:03, 16 ഡിസംബർ 2018 (UTC)[മറുപടി]
മതിയാവും--പ്രവീൺ:സം‌വാദം 23:06, 16 ഡിസംബർ 2018 (UTC)[മറുപടി]
എങ്കിൽ ബോട്ട് റിക്വസ്റ്റ് താൾ പോലൊരു താൾ തുടങ്ങാം. ഒരു ദിവസമായിട്ടും ആരും ഒബ്ജെക്ഷൻ കൊണ്ടുവന്നിട്ടില്ലെങ്കിൽ ഒരാഴ്ചത്തേക്ക് അവകാശം നൽകുന്നത് പോലെ ചെയ്യാം -- റസിമാൻ ടി വി 01:48, 17 ഡിസംബർ 2018 (UTC)[മറുപടി]
വളരെ നല്ലകാര്യം. ഇതാണ് വേണ്ടത് --രൺജിത്ത് സിജി {Ranjithsiji} 03:36, 5 ജനുവരി 2019 (UTC)[മറുപടി]

ഇമ്പോർട്ട് അവകാശം[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് ഇംഗ്ലീഷിൽ നിന്നും ഫലകങ്ങൾ ഇമ്പോർട്ട് ചെയ്യാനുള്ള അവകാശം ഇപ്പോൾ കാര്യനിർവ്വാഹകർക്കു മാത്രമേ ഉള്ളൂ. ജീവശാസ്ത്രം, രസതന്ത്രം മുതലായ വിഷയങ്ങളിൽ ഒരുപാട് പുതിയ ലേഖനങ്ങളെഴുതുന്നവർക്ക് പലപ്പോഴും നിലവിലില്ലാത്ത ഫലകങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇംഗ്ലീഷിലെ നിലവിലെ ഫലകം ഇവിടേക്ക് പകർത്തുകയാണ് പലരും ചെയ്യുന്നത്. അടുത്തിടെ ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ഫലകങ്ങളാണ് പട്ടികയിൽ കൂടുതലും. നാൾവഴിയുടെ പകർപ്പ് ലഭിക്കാത്ത പ്രശ്നം ഇതുകൊണ്ടുണ്ടാകാം.ഇംഗ്ലീഷിൽ നിന്നും പല സമയത്ത് പകർത്തിയ ഫലകങ്ങൾ തമ്മിൽ ചേരാത്ത പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വിഷമമുണ്ടാക്കുന്നു. അല്ലാത്ത പക്ഷം അവർ കാര്യനിർവാഹകരെ ആശ്രയിക്കണം.

താളുകൾ മായ്ക്കുകയോ ഉപയോക്താക്കളെ തടയുകയോ പോലത്തെ ഒരു വിവാദസാധ്യതയുള്ള പ്രവൃത്തിയല്ലാത്തതിനാൽ വിശ്വസ്ത ഉപയോക്താക്കൾക്ക് ഇമ്പോർട്ട് അവകാശം നൽകാമെന്ന് കരുതുന്നു. കൃത്യമായ സാങ്കേതിക കാര്യങ്ങൾ അറിയില്ല, പക്ഷെ Importers/Transwiki importers ഗ്രൂപ്പുകളിൽ അവരെ ഉൾപ്പെടുത്തിയാൽ മതിയാകും (@Praveenp:ക്ക് കൂടുതൽ അറിയാമായിരിക്കും). കലുഷിത ചർച്ചകളിൽ ഇടപെടാൻ താല്പര്യമില്ലാത്തതിനാൽ കാര്യനിർവാഹകസ്ഥാനം ആവശ്യപ്പെടാത്തവർക്കും അത്തരം അവസരങ്ങളിൽ തീരുമാനങ്ങളെടുക്കാൻ ആയിട്ടില്ലെങ്കിലും പൊതുവെ വിക്കി സമൂഹം വിശ്വസിക്കുന്നവർക്കും ഇത്തരമൊരു അവകാശം നൽകുന്നതിൽ പ്രശ്നമില്ലെന്നു കരുതുന്നു. ഇതിനും തിരഞ്ഞെടുപ്പു വേണമെങ്കിൽ ആകാം, പക്ഷെ ബ്യൂറോക്രാറ്റിന് സ്വന്തം വിവേചനപ്രകാരം ഫ്ലാഗ് നൽകാവുന്നതാണ് എന്നാണ് വ്യക്തിപരമായ അഭിപ്രായം.

അഭിപ്രായങ്ങൾ ക്ഷണിക്കുന്നു -- റസിമാൻ ടി വി 16:47, 16 ഡിസംബർ 2018 (UTC)[മറുപടി]

നാൾവഴി അടക്കം ഒരു താൾ വിക്കിയിലേക്ക് കൊണ്ടുവരാനുള്ള മാർഗ്ഗമെന്നേയുള്ളു ഇറക്കുമതി. വേറെ സങ്കീർണ്ണത ഒന്നുമുള്ളതായി തോന്നുന്നില്ല.--പ്രവീൺ:സം‌വാദം 23:11, 16 ഡിസംബർ 2018 (UTC)[മറുപടി]

അഭിപ്രായങ്ങൾ[തിരുത്തുക]

  • അനുകൂലിക്കുന്നു--Vinayaraj (സംവാദം) 16:59, 16 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 17:20, 16 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:41, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- Akhiljaxxn (സംവാദം) 00:42, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--Malikaveedu (സംവാദം) 04:12, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു'-- KG' (കിരൺ) 04:47, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--BlueMango ☪ (സംവാദം) 06:41, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- ‌‌Hrishi (സംവാദം) 11:29, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- ലേഖനങ്ങൾ കൂടുതലും തർജമ ചെയ്യുന്നവർക്ക് ഇമ്പോർട്ട് അവകാശം വളരെ ഉപകാരപ്പെടും എന്ന് കരുതുന്നു.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 14:12, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--N Sanu / എൻ സാനു / एन सानू 15:28, 17 ഡിസംബർ 2018 (UTC)
  • അനുകൂലിക്കുന്നു--Fotokannan (സംവാദം) 16:11, 17 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--Shajiarikkad (സംവാദം) 15:36, 18 ഡിസംബർ 2018 (UTC)[മറുപടി]
  • എതിർക്കുന്നു അനുബന്ധ ഫലകങ്ങൾ കൂടി ഇറക്കുമതി ചെയ്യാതെ ഫലകങ്ങൾ ഇറക്കുമതി ചെയ്താൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ debug ചെയ്യാനുള്ള പ്രയാസം ചില്ലറയൊന്നുമല്ല. എന്നാൽ അനുബന്ധ ഫലകങ്ങൾ എല്ലാം അശ്രദ്ധമായി ഇറക്കുമതി ചെയ്താൽ ഭാഷാ വിവർത്തനങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും. ഒന്നു രണ്ട് കൊല്ലം മുമ്പ് ഇതിന്റെ പേരിൽ ഉണ്ടായിട്ടുള്ള വലിയ പ്രശ്നങ്ങൾ പ്രവീൺ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഒന്നു രണ്ട് മാസം മുമ്പ് വരെ ആവശ്യമായ ഫലകങ്ങൾ എല്ലാം പട്ടിക നോക്കി systematic ആയി ഞാൻ ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല എന്ന് വച്ച് ഇത് trivial ആയ ഒരു പ്രവൃത്തി ആയി തെറ്റിധരിക്കരുത്. ചുരുക്കത്തിൽ കുറെ കാര്യങ്ങൾ പെട്ടെന്ന് കുളമാക്കാൻ ഒറ്റ ഇറക്കുമതി പിശകുകൊണ്ട് സാധിക്കും. പ്രശ്നം ഉണ്ടെന്നത് പെട്ടെന്ന് മനസ്സിലാവണമെന്നുമില്ല. എന്റെ മറു നിർദേശം ഇറക്കുമതി അനുമതി നൽകാൻ മാത്രം വിശ്വസ്തതയും കാര്യപ്രാപ്തിയും ഉള്ളവരെ കാര്യനിർവാഹക പദവിയിലേയ്ക്ക് നിർദേശിക്കണം എന്നാണ്. --ജേക്കബ് (സംവാദം) 16:14, 20 ഡിസംബർ 2018 (UTC)[മറുപടി]
  • അനുകൂലിക്കുന്നു--അക്ബറലി{Akbarali} (സംവാദം) 12:12, 1 ജനുവരി 2019 (UTC)[മറുപടി]
  • അനുകൂലിക്കുന്നു-- ഭാഷാ വിവർത്തനങ്ങൾ നീക്കം ചെയ്യപ്പെടാതിരിക്കാൻ വിക്കിഡാറ്റ ഫലകങ്ങൾ ഉപയോഗിക്കുകയാണ് ശരിക്കും ചെയ്യേണ്ടത്. അതുകൊണ്ടുള്ള ഗുണം വിവർത്തനം വിക്കിഡാറ്റയിൽചെയ്യാം എല്ലാ ഫലക വേര്യബിളുകളും വിക്കിഡാറ്റയിൽ മാനേജ് ചെയ്യാം എന്നതാണ്. അതുവരെ ഫലകങ്ങളിൽ ഇംഗ്ലീഷ് കിടന്നാൽ കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എല്ലാ ഫലകങ്ങളും വിക്കിഡാറ്റ കൈകാര്യം ചെയ്യുന്ന അവസ്ഥവരും. അതുകൊണ്ട് ഇപ്പോൾ എന്തെല്ലാം ഫലകം ഇറക്കുമതിചെയ്താലും തത്കാലത്തേക്കുള്ള സംഗതിതന്നെയാണ്. ഇനി ഇവിടെ ആരെങ്കിലുമൊക്കെ അതുപറ്റില്ല വിക്കിഡാറ്റ ഫലകം മലയാളത്തിൽ പറ്റില്ല എന്ന് പറഞ്ഞ് വല്ലനിയമവുമുണ്ടാക്കിയാൽ പിന്നെ രക്ഷയില്ലതന്നെ. പിന്നെ ഇറക്കുമതി ഇത്തിരി ഉത്തരവാദിത്വമുള്ള പണിയാണ്. ചില ബഗ്ഗുകൾ പരിഹരിക്കേണ്ടിവന്നേക്കാം. എന്നാലും കുറച്ചുപേർക്ക് ഇറക്കുമതി നൽകുന്നതിൽ തെറ്റില്ല എന്നാണെനിക്ക് തോന്നുന്നത്. --രൺജിത്ത് സിജി {Ranjithsiji} 03:34, 5 ജനുവരി 2019 (UTC)[മറുപടി]

പൂർണ്ണവിരാമത്തിനുശേഷമുള്ള സ്പെയ്സ്[തിരുത്തുക]

എല്ലായിടത്തും, എല്ലാ വിക്കിപീഡിയകളിലും പൂർണ്ണവിരാമത്തിനുശേഷം ഒരു സ്പെയിസ് ഇടുക എന്നത് ഒരു അംഗീകൃതനിയമമാണ്, മലയാളം വിക്കിപീഡിയയിൽ ഒഴികെ. ഇതുമാറ്റി പൊതുരൂപത്തിൽ ആക്കേണ്ടതില്ലേ? (ഉദാഹരണം H. G. Wells എല്ലാ വിക്കിപീഡിയകളിലും H<point><space>G<point><space>Wells

മലയാളം വിക്കിപീഡിയയിൽ എച്ച്.ജി. വെൽസ് എച്ച്<point>ജി<point><space>വെൽസ്--Vinayaraj (സംവാദം) 16:57, 5 ജനുവരി 2019 (UTC)[മറുപടി]

മലയാളത്തിലെ പൊതു ശൈലി ഇടയിൽ സ്പേസില്ലാതെയുള്ളതാണോ? ഇവിടെയൊക്കെ അവസാന അക്ഷരത്തിനുശേഷമുള്ള ബിന്ദുവിനു ശേഷമേ സ്പേസുള്ളൂ. മറ്റു വിക്കിപീഡിയകളിലെ ശൈലി ഭാഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പിന്തുടരേണ്ടതില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. പൊതുവിൽ മലയാളത്തിൽ എങ്ങനെയാണോ എഴുതുന്നത് അതിനനുസരിച്ച് ശൈലിയുണ്ടാക്കാം -- റസിമാൻ ടി വി 17:11, 5 ജനുവരി 2019 (UTC)[മറുപടി]
ഇതും കാണുക -- റസിമാൻ ടി വി 17:14, 5 ജനുവരി 2019 (UTC)[മറുപടി]
ഇതും കാണുക--Vinayaraj (സംവാദം) 16:54, 2 ജനുവരി 2021 (UTC)[മറുപടി]
ഇത് ഡീസീ ബുക്സ് കാറ്റലോഗിൽ നിന്നാണ്. മലയാളത്തിൽ പലയിടത്തും പലതരത്തിലും ഉപയോഗിക്കുന്നുണ്ട്. കുത്തിട്ട ശേഷം സ്പെയ്സ് ഇട്ടും ഇടാതെയും കുത്ത് തന്നെ ഇടാതെയും ഒക്കെ. ഒന്നുകിൽ എതു രീതിയും സ്വീകാര്യമാക്കുവാൻ നോക്കുക, അല്ലെങ്കിൽ ഇംഗ്ലീഷിൽ ഉള്ളതുപോലെ കുത്തിനു ശേഷം നിർബന്ധമായും ഒരു സ്പെയിസ് ഇടുക, എപ്പോഴായാലും സംശയം വരുന്ന ഒട്ടുമിക്ക അവസരങ്ങളിലും നമ്മൾ ഇംഗ്ലീഷ് വിക്കിയെ ആണ് ആശ്രയിക്കുന്നത്. നിയമങ്ങൾ എല്ലാം തന്നെ ഇംഗ്ലീഷിൽ നിന്നുമാണ് വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നതും. ഈയൊരു കാര്യത്തിൽ ഇംഗ്ലീഷിൽ യാതൊരു അവ്യക്തതയും ഇല്ലതാനും. എന്നാൽ ശൈലീപുസ്തകത്തീൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും ഉദാഹരണത്തിന്, ഈ കാര്യമാവട്ടെ കാര്യമായി ഒരു ലേഖനത്തിലും പിന്തുടരുന്നില്ല. (ഉദാഹരണം: ജവഹർലാൽ നെഹ്രു, രബീന്ദ്രനാഥ് ടാഗോർ) അതുകൊണ്ട്, ഇംഗ്ലീഷിൽ ഉള്ള ശൈലി സ്വീകരിക്കാൻ നിർദ്ദേശം വയ്ക്കുകയാണ്. മലയാളത്തിൽ അങ്ങനെ കർശനമായ നിയമങ്ങൾ ഇക്കാര്യത്തിൽ ഇല്ലെന്നു തോന്നുന്നു, അതിനാൽ മലയാള വിക്കിപീഡിയയിലും ഈ നിയമത്തിൽ അത്ര കാർക്കശ്യം വേണ്ടെന്നാണ് അഭിപ്രായം. തീരെ പറ്റില്ലെങ്കിൽ ഈ പറയുന്ന ഏതും സ്വീകാര്യമാണെന്നെങ്കിലും നയം ഉണ്ടാക്കാൻ നിർദ്ദേശിക്കുന്നു.--Vinayaraj (സംവാദം) 13:38, 5 ജൂൺ 2021 (UTC)[മറുപടി]

കാര്യനിർവ്വാഹകരുടെ കാലാവധി[തിരുത്തുക]

ഒരു ഉപയോക്താവ് കാര്യനിർവ്വാഹകനായാൽ പിന്നെ അദ്ദേഹം സ്വന്തമായി കുറിപ്പിട്ട് രാജിവെക്കുന്നതു വരെ കാര്യനിർവ്വാഹകനായി തുടരുന്ന നിലയാണല്ലോ ഇപ്പോൾ നിലവിലിള്ളത്. അതുമൂലം എന്നെപ്പോലുള്ളവർ കാര്യനിർവ്വാഹക ചുമതല ഏറ്റെടുത്തെങ്കിലും ഒന്നും ചെയ്യാതെ കറങ്ങിനടക്കുന്നത് പതിവായി തോന്നുന്നു. ഇതേ കാര്യം മൂലം പലതവണ ചർച്ചകൾ വന്നിട്ടുണ്ട്. കുറച്ചുകൂടി ഭംഗിയായി കാര്യങ്ങൾ ചെയ്യാനായി കാര്യനിർവ്വാഹകപദവി ഒരു നിശ്ചിത കാലാവധിയിലേക്ക് നിജപ്പെടുത്തിക്കൂടേ? പാർലമെന്ററി ജനാധിപത്യരീതിയിൽ ഒരിക്കൽ തിരഞ്ഞെടുത്താലും ഒരിടവേളയിൽ മറ്റുപയോക്താക്കളെ അഭിമുഖീകരിക്കുകയും തന്റെ പദവി നീട്ടിയെടുപ്പിക്കുകയും ചെയ്തുകൂടെ? ഇതുമൂലം നിർജ്ജീവ കാര്യനിർവ്വാഹകരെന്ന പ്രശ്നം പരിഹരിക്കാമെന്ന് വിചാരിക്കുന്നു. മുന്നേ ആൾക്കാർ ഇതിനെ പറ്റി ചിന്തിച്ചിരിക്കാം, എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ ഇതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. കരട് ഞാൻ ഇവിടെ ചർച്ചയ്ക്ക് വെക്കുന്നു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:21, 27 മേയ് 2020 (UTC)[മറുപടി]

കരട്[തിരുത്തുക]

  • കാര്യനിർവ്വാഹക പദവി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തുക.
    • കാലാവധി : 2 വർഷം
  • കാലാവധിയുടെ നില പരിശോധിക്കാവുന്ന ഒരു താൾ ഉണ്ടാക്കുക, ഓരോകാര്യനിർവ്വാഹകർക്കും എത്ര നാൾ ബാക്കിയുണ്ടെന്ന് കൃത്യമായി കാണാൻ കഴിയണം.
  • നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.
  • മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.
  • എന്തെങ്കിലും എതിരഭിപ്രായം വരുകയാണെങ്കിൽ വോട്ടെടുപ്പോടെ കാലാവധി നീട്ടലിൽ തീരുമാനമെടുക്കുകയും ചെയ്യുക.
  • കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ബ്യൂറോക്രാറ്റുകൾ കാര്യനിർവ്വാഹക സ്ഥാനം നീക്കം ചെയ്യണം.

  • നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ ബ്യോറോക്രാറ്റുകൾ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണം

ചർച്ച[തിരുത്തുക]

ഇവിടെ ഉന്നയിച്ച കരട് രൂപരേഖയോട് പൂർണമായും യോജിക്കുന്നു. രണ്ട് കാര്യങ്ങൾ - ഈ കാലാവധി ഒരു വർഷമായി കുറച്ചാൽ നന്നായിരിക്കും. കൂടാതെ എതിരഭിപ്രായം ഉണ്ടെങ്കിൽ അത് സാധാരണ രേഖപ്പെടുത്തുക തിരഞ്ഞെടുപ്പിലൂടെയാണ്. ആയതിനാൽ കാലാവധി തീരുമ്പോൾ ഏത് തരം അഭിപ്രായം ആയാലും തിരഞ്ഞെടുപ്പ് നടത്തുക. Adithyak1997 (സംവാദം) 10:37, 27 മേയ് 2020 (UTC)[മറുപടി]

രണ്ടു വർഷം എന്നത് ഇതൊക്കെ പഠിച്ചെടുക്കാനും കൃത്യമായ ഇടപെടലുകളെ ആവൃത്തികളിലൂടെ പരിശീലിക്കാനുമുള്ള കാലയളവായി ഞാൻ കാണുന്നു. മുതിർന്ന കാര്യനിർവ്വാഹകരുടെ കർമ്മകുശലതയെയോ അവരുടെ എക്സ്പീരിയൻസിനെയോ പെട്ടന്ന് മാറ്റിവെയ്ക്കാനാവില്ലെന്ന് ഞാൻ വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:44, 27 മേയ് 2020 (UTC)[മറുപടി]
ക്ഷമിക്കണം. യോജിക്കുന്നു. Adithyak1997 (സംവാദം) 10:57, 27 മേയ് 2020 (UTC)[മറുപടി]
നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.

മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.'' ഈ രണ്ട് വ്യവസ്ഥകളും ജനാധിപത്യസംസ്കാരത്തിന് എതിരായവയാണ്. ശക്തമായി വിയോജിക്കുന്നു.  മംഗലാട്ട്  ►സന്ദേശങ്ങൾ  14:26, 27 മേയ് 2020 (UTC)[മറുപടി]

നിലവിലെ കാര്യനിർവ്വാഹകർക്കും ബ്യൂറോക്രാറ്റുകൾക്കും നിശ്ചിത കാലാവധി നിശ്ചയിക്കുന്നതിനു പകരം നിലവിൽ തികച്ചും നിർജ്ജീവരായവരെ ഒഴിവാക്കുകയും (വോട്ടെടുപ്പ് അനിവാര്യം) ഒപ്പം താൽപര്യമില്ലാത്തവർക്ക് സ്വയം മാറി നിൽക്കുന്നതിനും അവസരം ഒരുക്കേണ്ടതാണ്. തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ നയമുണ്ടല്ലോ. നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും (കൂടുതൽപേരേ ഉൾക്കൊള്ളുകയും വേണം. ആകെ എണ്ണം 30 പേരെങ്കിലും ആകാവുന്നതാണ്) ആലോചിക്കാവുന്നതാണ്. ഇതിലേയ്ക്ക് സ്വയം മുന്നോട്ടുവരാൻ എത്രപേർ തയ്യാറാകും? അതുപോലെതന്നെ ഒരു നിശ്ചിത കാലയളവിൽ പുതിയ കാര്യനിർവ്വാഹകരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് തൃപ്തികരമല്ല എന്നുണ്ടെങ്കിൽ ബ്യൂറോക്രാറ്റുകൾക്ക് വോട്ടെടുപ്പില്ലാതെതന്നെ അവരെ ഒഴിവാക്കുന്നതിന് അവസരം കൊടുക്കുന്നതിനേക്കുറിച്ചും ചിന്തിക്കാം. പകരമായി അത്രയും പേരേ ഉടനടി നാമനിർദ്ദേശം ചെയ്യുകയോ സ്വയം മുന്നോട്ടുവരുവാനോ അവസരവും നൽകണം. നിലവിലെ അവസ്ഥയിൽ പ്രവർത്തന പരിചയമുള്ളവരെ പുറത്താക്കുന്നത് ഗുണത്തിനു പകരം ദോഷമായിത്തീരുകയും ചെയ്യാം. അവരുടെ പരിചയവും മേൽനോട്ടവും മലയാളം വിക്കിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്. നിലവിൽ നടക്കുന്ന ചില വോട്ടെടുപ്പുകൾ നിരീക്ഷിച്ചാലറിയാം ആളുകളുടെ വോട്ടു ചെയ്യുന്നതിനുള്ള വിമുഖത. അതിനാൽ അനവസരത്തിലുള്ള വോട്ടെടുപ്പുകൾ ഒഴിവാക്കേണ്ടതുമാണ്. മലയാളം വിക്കിയിൽ അഡ്മിൻ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ എണ്ണം തികച്ചും പരിമിതമാണ്. നാൾക്കുനാൾ കുമിഞ്ഞുകൂടുന്ന ലേഖനങ്ങൾ നോക്കുക. അതുപോലെ തന്നെ ജാതി മത, വർഗ്ഗ, രാഷ്ട്രീയപരമായ താളുകളിൽ നിക്ഷ്പക്ഷത നഷ്ടപ്പെടുന്ന തിരുത്തലുകൾ ഏറി വരുന്നു, പരീക്ഷണാത്മകമായ ലേഖനങ്ങളും തികച്ചും യാന്ത്രികമായ പരിഭാഷാ ലേഖനങ്ങളും, ഒഴിവാക്കാനും, തിരുത്തി നേരേയാക്കാനും സാധിക്കാതെ കിടക്കുന്നു, പുനർവായന നടക്കാത്ത തിരുത്തൽ യജ്ഞ ലേഖനങ്ങളും ലയന താളുകളും ഒട്ടനവധിയുണ്ട! അതൊക്കെ ശരിയാക്കി എടുക്കുന്നതിനു നിലവിലുള്ളവർ മതിയാകില്ല എന്നുള്ളതാണ് സത്യം. ഇക്കാലത്തെ പല ലേഖനങ്ങളിലും അബദ്ധങ്ങളുടെ ഘോഷയാത്രതന്നെ കാണാവുന്നതാണ്.

അതുപോലെ നിർജ്ജീവരായ അഡ്മിനുകൾക്ക് ഒരു പുനർവിചിന്തനത്തിനും അവസരം നൽകേണ്ടതാണ്. കഴിഞ്ഞ 6 മാസത്തിനുള്ളിൽ മതിയായ തിരുത്തുകൾ നടത്തിയിട്ടില്ല എങ്കിൽ നിലവിലെ നയപ്രകാരം ഒഴിവാക്കാനുള്ള നടപടികാളും ആകാമല്ലോ. പക്ഷേ പകരം ഉടനടി ഏതാനും പേരേ നിർദ്ദേശിക്കുകയോ താൽപര്യമുള്ളവർ സ്വയം മുന്നോട്ടുവരുകയും ചെയ്യേണ്ടതുമുണ്ട്. (നിലവിലുള്ള നയങ്ങൾതന്നെ കാലോചിതമായി പരിഷ്കരിക്കുന്നതും ആലോചിക്കാവുന്നതാണ്). Malikaveedu (സംവാദം) 17:33, 27 മേയ് 2020 (UTC)[മറുപടി]

കഴിഞ്ഞ 6 മാസത്തിനുള്ളിൽ മതിയായ തിരുത്തുകൾ നടത്തിയിട്ടില്ല എങ്കിൽ നിലവിലെ നയപ്രകാരം ഒഴിവാക്കാനുള്ള നടപടികാളും ആകാമല്ലോ. എന്റെ അറിവിൽ ഇവരെയൊക്കെ തന്നെ തൽസ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് (താൽകാലികമായി).
നിലവിലുള്ളവരോടൊപ്പം മലയാളത്തിനു കൂടുതൾ സജീവരായ കാര്യനിർവ്വാഹകരെ ആവശ്യമുള്ളതിനാൽ പ്രവർത്തന സജ്ജരായ കാര്യനിർവ്വാഹകരുടെ എണ്ണം വർദ്ധിപ്പിക്കുന്നനേക്കുറിച്ചും ആലോചിക്കാവുന്നതാണ്. കുറച്ച് കൂടി നല്ലത് ഒരു ടാസ്ക് ഫോഴ്സ് അല്ലെ? Adithyak1997 (സംവാദം) 17:55, 27 മേയ് 2020 (UTC)[മറുപടി]
  • അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു. കാരണം വിക്കിപീഡിയ ഒരു ജനാധിപത്യമല്ല എന്നുള്ളതുകൊണ്ടാണ്. എന്നാൽ അഡ്മിൻസിനെ നിർജ്ജീവ അഡ്മിനായി കണക്കാക്കുന്നതിന്റെ കാലയളവ് ആറുമാസം എന്നുളത് മൂന്ന് മാസം എന്നാക്കി കുറക്കുന്നതിനോ അതല്ലെങ്കിൽ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല എന്നത് മാറ്റി കഴിഞ്ഞ ആറു മാസത്തിൽ ഒരു അഡ്മിൻ പ്രവർത്തി പോലും നടത്തിയിട്ടില്ല എന്നോ ആക്കി മാറ്റുന്നതിനോടോ യോജിപ്പാണ്. Akhiljaxxn (സംവാദം) 06:23, 30 മേയ് 2020 (UTC)[മറുപടി]


കാലയളവ് നിശ്ചയിക്കുന്നതിനെ ഞാൻ എതിർക്കുന്നു, തീർത്തും നിർജ്ജീവരായ കാര്യനിർവാഹകരെ തൽക്കാലത്തേയ്ക്കു മാറ്റിനിർത്താൻ നിലവിൽത്തന്നെ ഉള്ള നിയമങ്ങൾ സജീവമാകുകയാണ് വേണ്ടത്.
  1. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
  2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതു തിരുത്തുകൾ നടത്തിയിട്ടില്ല.

ഇത് രണ്ടും പുതുക്കി നിശ്ചയിച്ചാൽ മതി (6 മാസം = 3 മാസം , 50 തിരുത്തു = 100 തിരുത്തു ) എന്നാണ് എൻ്റെ അഭിപ്രായം. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:35, 30 മേയ് 2020 (UTC)[മറുപടി]

https://xtools.wmflabs.org/adminstats/ml.wikipedia.org/2019-05-01/2020-05-01 , കഴിഞ്ഞ ഒരു കൊല്ലം അഡ്മിന്മാർ നടത്തിയ പ്രവർത്തി പട്ടികയാണ് , ഇതിൽ നിന്നും സജീവമായി അഡ്മിൻ പ്രവർത്തി നടത്താത്തവരെ ഒഴിവാക്കുകയാണ് വേണ്ടത്- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:48, 30 മേയ് 2020 (UTC)[മറുപടി]

ഇർവിനോട് ഞാൻ യോജിക്കുന്നു. കാലയളവ് പുതുക്കി നിശ്ചയിക്കേണ്ടതാണ്. കാരണം ഇവിടെ വൃത്തിയാക്കൽ പണി കൂടിക്കൂടി വരികയാണ്. കൂടാതെ പുതിയ അഡ്മിൻസിന് ഒരു സ്വാഗത കോഴ്സ് ഉണ്ടാക്കുന്നകാര്യം ആലോചിക്കണം. അഡ്മിൻ ജോലികളെന്തെല്ലാം. ചെയ്യുമ്പോൾ പാലിക്കേണ്ട കീഴ്വഴക്കങ്ങളെന്തെല്ലാം. ഉദാ:ലേഖന ലയനം,താൾ മായ്ക്കൽ തുടങ്ങിയവ. ഇത്തരം കാര്യങ്ങൾ സ്വയം പഠിക്കാൻ വിടാതെ ആദ്യം ഒരു ധാരണയുണ്ടാക്കുന്നതരത്തിൽ ശരിയാക്കുന്നതാണ് നല്ലത്. (6 മാസം = 3 മാസം , 50 തിരുത്തു = 100 തിരുത്തു )  പൂർണ്ണമായി പിൻതുണയ്ക്കുന്നു. എല്ലാവർഷത്തിന്റെയും അവസാനം അഡ്മിൻമാരെപ്പറ്റി ഒരു അവലോകനം നടത്തുന്നത് നല്ലതായിരിക്കും. അതുപോലെ അടുത്തവർഷം ചെയ്യാനുദ്ദേശിക്കുന്ന പ്രധാന പ്രവർത്തികൾ എന്തെല്ലാം. അപ്പോൾ ഒഴിവാകാനാഗ്രഹിക്കുന്നവർക്ക് അത് ആകാമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 12:06, 30 മേയ് 2020 (UTC)[മറുപടി]

അഡ്മിൻസിനു ജനാധിപത്യ രീതിയിൽ കാലയളവ് നിശ്ചയിക്കുന്നതിനെ ഞാനും എതിർക്കുന്നു. ആത്മാർത്ഥമായി കാര്യനിർവ്വഹണം നടത്തുന്ന ഒരു കാര്യനിർവ്വാഹകനെ അധികാര കാലത്തിന് സമയപരിധി വച്ച് വോട്ടെടുപ്പ് നടത്തി പുനരധികാരപ്പെടുത്തുന്നതും പുറത്താക്കുന്നതും നല്ല പ്രവണത ആയി തോന്നുന്നില്ല. വിട്ടുവീഴ്ചാ മനോഭാവമില്ലാതെ വിക്കിവൽക്കരണത്തിന് മാത്രമായി പ്രവർത്തിക്കുന്ന ഒരു കാര്യനിർവ്വാഹകന് ഒരു പക്ഷെ സ്ഥാപിത താല്പര്യക്കാരിൽ നിന്ന് എതിർപ്പുകൾ ഉണ്ടായേക്കാം. ഇത്തരം വോട്ടെടുപ്പുകൾ അനുകൂലമാക്കാനും പ്രതികൂലമാക്കാനും ചില കോക്കസ്സുകൾക്ക് നിഷ്പ്രയാസം സാധിക്കും. (മലയാളം വിക്കിയിൽ ഉണ്ടെന്നല്ല) അത് കൊണ്ട് തന്നെ നിർജ്ജീവാവസ്ഥയെ ആസ്പദമാക്കിയായിരിക്കണം താൽക്കാലത്തേയ്ക്ക് മാറ്റി നിർത്തിപ്പെടേണ്ടത്. അത് മൂന്ന് മാസമോ ആറ് മാസമോ ആക്കി നിജപ്പെടുത്താമെന്നുള്ളത് സമവായത്തിലൂടെ തീരുമാനിക്കാം. Ranjith-chemmad (സംവാദം) 16:17, 30 മേയ് 2020 (UTC)[മറുപടി]

Manuspanicker, മംഗലാട്ട്, Malikaveedu, Akhiljaxxn, ഇർവിൻ കാലിക്കറ്റ്‌, Ranjithsiji, Ranjith-chemmad ഈ ചർച്ചയിൽ നിന്നും ഒരു നയം രൂപീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 09:45, 25 ജൂൺ 2020 (UTC)[മറുപടി]
കരടിനോട് യോജിക്കുന്നില്ല.--KG (കിരൺ) 04:29, 26 ജൂൺ 2020 (UTC)[മറുപടി]
കരടിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിക്കൊള്ളുന്നു. Malikaveedu (സംവാദം) 10:44, 26 ജൂൺ 2020 (UTC)[മറുപടി]
പൊതുവായി കരടിനോട് വിയോജിപ്പ് ഉള്ളതിനാൽ ഈ കരടിനെ ഞാൻ പിൻവലിക്കുന്നു. പക്ഷേ നിർജ്ജീവ കാര്യനിർവ്വാഹകരുണ്ടാകുന്നു എന്നത് വലിയ ഒരു പ്രശനമായി എനിക്കും തോന്നുന്നതിനാൽ, നിർജ്ജീവ കാര്യനിർവ്വാഹകരുടെ അവസ്ഥ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും അതിനനുസരണമായ മാറ്റങ്ങൾ കാര്യനിർവ്വാഹകരുടെ അവകാശങ്ങളിൽ വരുത്തുകയും വേണമെന്ന് നിർദ്ദേശിക്കുന്നു. ഇല്ലാതെയായാൽ വീണ്ടും മുൻപുണ്ടായിട്ടുള്ളതുപോലെ കാര്യനിർവ്വാഹകരിലെ നിർജ്ജീവത്തം മറ്റുപയോക്താക്കളിൽ അസ്വസ്ഥത പടർത്താനിടവരുകയും അതിനെ തുടർന്നുണ്ടാകുന്ന ചർച്ചകൾ നമ്മുടെ ഉപയോക്തൃ സമൂഹത്തെ മൊത്തമായും നിരാശപ്പെടുത്താൻ ഇടവരുകയും ചെയ്യും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:37, 30 ജൂൺ 2020 (UTC)[മറുപടി]

മുകളിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലും നിർജ്ജീവ അട്മിന്സിന്റെ എണ്ണം കൂടി വരുന്ന അവസരത്തിലും കാലാവധി പുതുക്കി നിർണയിക്കേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപെടുന്നതിനാലും മുകളിൽ നടന്ന ചർച്ചയിൽ ഒരിത്തിരിഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശം പുതിയ കരടായി താഴെ സമർപ്പിക്കുന്നു. എതിരഭിപ്രായമില്ലെങ്കിൽ നിലവിലെ നയത്തിൽ ഇതു പ്രകാരം ഭേദഗതി വരുത്താവുന്നതാണ്. Akhiljaxxn (സംവാദം) 17:36, 30 ജൂൺ 2020 (UTC)[മറുപടി]

പുതുക്കിയ കരട്[തിരുത്തുക]

  1. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഒരു തിരുത്തു പോലും നടത്തിയിട്ടില്ല.
  2. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നൂറ് തിരുത്തുകൾ നടത്തിയിട്ടില്ല.
  3. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഒരു അഡ്മിൻ പ്രവൃത്തികൾ നടത്തിയിട്ടില്ല.

മുകളിൽ പറഞ്ഞ മൂന്ന് നിബന്ധനകളും പാലിക്കാത്തപക്ഷ്കം കാര്യനിർവാഹകരെ പ്രസ്തുത പദവിയിൽ നിന്ന് ഒഴിവാക്കാവുന്നതാണ്. നിർജ്ജീവമായവർ ഒരു മാസത്തിനു(കുറഞ്ഞത് ഒരുമാസത്തെ തിരുത്തലുകൾ വേണം, ഒന്നോ രണ്ടോ ദിവസം കൊണ്ട് 100 തിരുത്തലുകൾ നടത്തിയിട്ട് കാര്യമില്ല) ശേഷം ആക്ടീവാകുന്നപക്ഷ്കം കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും നടത്തിയാൽ തിരഞ്ഞെടുപ്പ് കൂടാതെ ടൂളുകൾ തിരികെ നൽകാവുന്നതാണ്.--KG (കിരൺ) 04:23, 1 ജൂലൈ 2020 (UTC)[മറുപടി]

ചർച്ച[തിരുത്തുക]

അഭിപ്രായം[തിരുത്തുക]

തിരുത്തലുകൾക്കുപരി അഡ്മിൻ പ്രവൃത്തികൾ ഉൾപ്പെടുത്തുന്നതായിരിക്കും കൂടുതൽ ഉചിതം. അതുകൂടി കരടിൽ ഉൾപ്പെടുത്താം, കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ കുറഞ്ഞത് അഞ്ചോ പത്തോ അഡ്മിൻ പ്രവൃത്തികൾ ചെയ്തിരിക്കണം എന്ന് നിഷ്കർഷിക്കാവുന്നതാണ്. തിരുത്തലുകൾ മാത്രം ചെയ്യുന്നവർക്ക് അഡ്മിൻ ടൂളുകൾ ആവശ്യമില്ലന്ന് കരുതുന്നു നിർജ്ജീവമായവർ ഒരു മാസത്തിനു ശേഷം ആക്ടീവാകുന്നപക്ഷ്കം ടൂളുകൾ തിരികെ നൽകാവുന്നതാണ്, കുറഞ്ഞത് 100 തിരുത്തലുകളെങ്കിലും വേണമന്നോ മറ്റോ നിബന്ധന വയ്ക്കാം.--KG (കിരൺ) 03:58, 1 ജൂലൈ 2020 (UTC)[മറുപടി]

മുകളിലെ അഭിപ്രായത്തോടു യോജിക്കുന്നു. പുതുക്കിയ കരടിൽ ഇതുകൂടി ഉൾപ്പെടുത്തുന്നതാവും ഉചിതമെന്നു കരുതുന്നു. Malikaveedu (സംവാദം) 04:08, 1 ജൂലൈ 2020 (UTC)[മറുപടി]
വോട്ടിംഗ് തുടങ്ങിയിട്ടില്ലാത്തതിനാൽ അഡ്മിൻ പ്രവൃത്തികൾ കൂടി ഉൾപ്പെടുത്തി, അതു പോലെ വ്യക്തതവരുത്തുന്നതിനായി മൂന്ന് നിബന്ധനകളും പാലിക്കണം എന്നുകൂടി ചേർത്തു.--KG (കിരൺ) 04:17, 1 ജൂലൈ 2020 (UTC)[മറുപടി]
കരടിൽ യോജിക്കുന്നു. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 17:19, 5 ജൂലൈ 2020 (UTC)[മറുപടി]
KG മുകളിൽ നടന്ന ചർച്ച, അതുപോലെ താഴെ നടന്ന വോട്ടെടുപ്പ് പ്രകാരവും പുതുക്കിയ കരട്, നിലവിലെ നയം ഭേദഗതി വരുത്താവുന്നതല്ലേ?. Akhiljaxxn (സംവാദം) 14:30, 27 ജൂലൈ 2020 (UTC)[മറുപടി]
അതെ, മുകളിൽ കൊടുത്തിരിക്കുന്ന കരടായിരിക്കും പുതിയ നയം.--KG (കിരൺ) 16:17, 27 ജൂലൈ 2020 (UTC)[മറുപടി]

ഇതിൽ വലിയ കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അഡ്മിൻ ടൂളുകൾ നയമനുസരിച്ച് ഉപയോഗിക്കുമെന്ന് വിക്കിപീഡിയർക്ക് തോന്നിയവരെയാണ് സിസോപ്പ് ആക്കുന്നത്. വിക്കിയിൽ ആളുകൾ സജീവമായി ഉണ്ടെങ്കിൽ അവർ അഡ്മിൻ ടൂളുകൾ ഇടയ്ക്കേ ഉപയോഗിക്കുന്നുള്ളൂ എന്നതുകൊണ്ട് അഡ്മിൻ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ കാര്യമില്ല -- റസിമാൻ ടി വി 09:11, 28 ജൂലൈ 2020 (UTC)[മറുപടി]

ചെക്ക് യൂസറുടെ കാര്യത്തിൽ എന്ത് ചെയ്യും എന്നതും വ്യക്തമല്ല. നിലവിലെ നയമനുസരിച്ച് അഡ്മിന് മാത്രമേ ചെക്ക് യൂസർ ആകാൻ സാധിക്കൂ. രണ്ട് ചെക്ക് യൂസർമാർ മിനിമം വേണം താനും. ഞാനോ കിരണോ ഒരാൾ അഡ്മിൻ-ടൂളുകൾ ഉപയോഗിക്കാത്തതിനാൽ ഡീഅഡ്മിൻ ചെയ്താൽ ചെക്ക് യൂസറിന് എന്ത് മാറ്റം വരും? -- റസിമാൻ ടി വി 09:11, 28 ജൂലൈ 2020 (UTC)[മറുപടി]
റസിമാൻ മുന്നോട്ടുവച്ച കാര്യം കൂടി പരിഗണിക്കുമെന്ന് കരുതുന്നു.--സുഗീഷ് (സംവാദം) 15:20, 28 ജൂലൈ 2020 (UTC)[മറുപടി]
നിലവിൽ ചെക്ക് യൂസർ സജീവതയ്ക്ക് ഒരു നയമുണ്ട്, ചെക്ക് യൂസർക്ക് അത് തുടരാം, ചെക്ക് യൂസർ ആകാനാണ് അദ്മിൻ പ്രവൃത്തി പരിചയം വേണ്ടത്. അഡ്മിൻ സ്ഥാനം ഇല്ലങ്കിൽ പോലും ചെക് യൂസർ നയത്തിലെ സജീവതവച്ച് കൊണ്ട് തുടരാവുന്നതേയുള്ളു. --KG (കിരൺ) 16:21, 28 ജൂലൈ 2020 (UTC)[മറുപടി]
പുതുക്കിയ കരട് പ്രകാരം മൂന്നു നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടെങ്കിലെ നിർജ്ജീവത കൈ വരുന്നുള്ളു. അതായത്. അഡ്മിൻ ടൂൾ മൂന്നു മാസം ഉപയോഗിച്ചിരുന്നില്ലങ്കിലും മറ്റു രണ്ടു നിബന്ധനകൾ പാലിക്കപ്പെടുന്നിലെങ്കിൽ അതായത് മൂന്നു മാസം ഒരു തിരുത്ത് ,ഒരു വർഷം 100 തിരുത്തൽ നടത്തിയിട്ടുണ്ടെങ്കിൽ നിർജ്ജീവത കൈവരുന്നില്ല. Akhiljaxxn (സംവാദം) 03:08, 4 ഓഗസ്റ്റ് 2020 (UTC)[മറുപടി]

വോട്ടെടുപ്പ്[തിരുത്തുക]

കഴിഞ്ഞ മൂന്നാഴ്ചയായി പുതിക്കിയ കരടിൽ പ്രതികൂല അഭിപ്രായം ഇല്ലാത്തതിനാൽ വോട്ടെടുപ്പിന് വയ്ക്കുന്നു. --KG (കിരൺ) 19:36, 25 ജൂലൈ 2020 (UTC)[മറുപടി]

താല്പര്യമില്ലെങ്കിൽ പിന്നെ വിക്കിപീഡിയയിൽ വെച്ചോണ്ടിരിക്കണം എന്നു പറയുന്നത് എന്തുതരം ഉൾക്കൊള്ളലാണ്? ഇവരുടെ എണ്ണം കാണുന്ന ഒരു തേർഡ്‌പാർട്ടി കരുതുന്നത് മറ്റൊരു തരത്തിലാണ്. വിക്കിപീഡിയ കാശുപിരിക്കുന്നു എന്നും പറഞ്ഞ് കൗമുദിപത്രം കൊടുത്ത വാർത്ത കണ്ടിരുന്നില്ലേ? വേയ്സ്റ്റുകൾ എടുത്ത് കുപ്പത്തൊട്ടിയിൽ ഇടാൻ നമ്മൾ പഠിച്ചേ മതിയാവൂ, മതിയായ സമയം ഇവർക്ക് ഇല്ലെങ്കിൽ അല്പകാലം വിട്ടുനിൽക്കാവുന്നതല്ലേ? പത്തു വർഷം മുമ്പത്തെ വിക്കിയല്ല ഇപ്പം. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 08:52, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]
കുറച്ചുകാലം ഇവിടെ കണ്ടില്ലെങ്കിൽ ഇനി "താത്പര്യമില്ല" എന്നത് മറ്റൊരാളെക്കുറിച്ച് നമുക്കുള്ള മുൻവിധി മാത്രമാണ്, അത് ശരിയായിക്കൊള്ളണമെന്നില്ല. ഇന്നുള്ളതിൽ കൂടുതൽ പത്ര കവറേജും അലമ്പും കുറച്ച് വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നു.
ഒരാളെ കാര്യനിർവാഹകനായി വിക്കിസമൂഹം തെരഞ്ഞെടുക്കുമ്പോൾ വിക്കിസമൂഹം അയാളിൽ വിശ്വാസം രേഖപ്പെടുത്തുന്നു എന്നതു മാത്രമേ ഒരു അംഗീകാരമായി ഞാൻ കരുതുന്നുള്ളൂ. ആ വിശ്വാസം ഹനിക്കപ്പെട്ടാൽ (സജീവതയെന്തായാലും) അയാളെ കാര്യനിർവാഹകസ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ്. നിർജീവത അവിശ്വാസത്തിനു കാരണമാവും എന്നു വിശ്വസിക്കാൻ തരമില്ല. പിന്നെ ഒട്ടും സജീവമല്ലാത്ത ഒരാളെ കാര്യനിർവാഹക പട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള നയം വിക്കിയിൽ നിലവിലുണ്ട് താനും. --ജേക്കബ് (സംവാദം) 15:11, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

പിന്നെ, ഈ ചർച്ചയുടെ തുടക്കം തന്നെ സജീവരായ കൂടുതൽ കാര്യനിർവാഹകരെ നമ്മുടെ വിക്കിപീഡിയ പ്രസ്ഥാനത്തിന് എങ്ങനെ ലഭിക്കാം എന്നും അതിലേയ്ക്കായി ഒരു കാര്യം നിലവിലുള്ള കാര്യനിർവാഹകരെ കൂടുതൽ സജീവരാക്കാൻ എങ്ങനെ സാധിക്കാം എന്ന മനുവിന്റെ ഒരു നിർദേശത്തിൽനിന്നാണല്ലോ. Carrot and stick മാർഗ്ഗങ്ങൾ പലതും ശമ്പളമുള്ള ജോലികൾക്ക് ഉതകുന്നതുപോലെ ശമ്പളരഹിതമായ പ്രസ്ഥാനങ്ങൾക്കു ചേരില്ല. പിന്നെ, എന്റെ കഴിഞ്ഞ പത്തു പന്ത്രണ്ട് കൊല്ലത്തെ വിക്കിപീഡിയ പ്രവർത്തങ്ങളിലെ നിരീക്ഷണത്തിൽനിന്നുള്ള ഒരു കാര്യം, പലപ്പോഴും ഏറെ സജീവനായ/സജീവയായ ഒരു ഉപയോക്താവിന് ഒന്നു രണ്ടു കൊല്ലം പ്രവർത്തിച്ച് അത്യാവശ്യം ബോറടിക്കാൻ തുടങ്ങുമ്പോഴാണ് കാര്യനിർവാഹകനായി/കാര്യനിർവാഹകയായി നിർദേശിക്കുന്നത്. പലർക്കും, സ്വന്തമായി ലേഖനങ്ങളെഴുതുന്നതുപോലെ രസകരമായ പ്രവൃത്തിയായിരിക്കണമെന്നില്ല മറ്റുള്ളവരുടെ ലേഖനങ്ങൾ വൃത്തിയാക്കുന്നതും സംവാദങ്ങൾ moderate ചെയ്യുന്നതുമൊക്കെ. മാത്രവുമല്ല സാങ്കേതികശേഷി ആവശ്യമുള്ള കാര്യനിർവഹകണ ജോലികൾ ചിലതൊക്കെ പഠിച്ചെടുക്കേണ്ടതുമുണ്ട്. ഇതൊക്കെ തുടക്കത്തിൽ നല്ല ആവേശത്തോടെ പ്രവൃത്തിക്കുമ്പോഴാണ് ഒരാളെ പഠിപ്പിച്ച് mentoring and motivationലൂടെ പ്രവൃത്തിപരിചയം നേടിക്കുവാൻ എളുപ്പം. അങ്ങനെ വളരുന്ന വ്യക്തികൾ കൂടുതൽ കാലം ഇവിടെ സംഭാവന ചെയ്തു തുടരുകയും ചെയ്യുന്നതായും കാണുന്നു. അതുകൊണ്ട് കാര്യനിർവാഹകരാകാൻ ശേഷിയുള്ള ഉപയോക്താക്കളെ സാധാരണയായി നിലവിലുള്ളതിലും നേരത്തെ കാര്യനിർവാഹകരാകാൻ നിർദേശിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ദീർഘകാലം സജീവരായ കാര്യനിർവാഹകരെ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണെന്റെ എളിയ നിർദേശം. (ഇവിടെയുള്ള രണ്ടു നാമനിർദേശങ്ങൾക്കു നന്ദി, കിരൺ).

നിലവിൽ 14 കാര്യനിർവാഹകർ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെ ഇതിലും ആളുകളുണ്ടായിരുന്നു. ഒരു 25-30 പേർ വേണ്ട സ്ഥാനത്താണത്. --ജേക്കബ് (സംവാദം) 17:09, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]

കാര്യനിർവാഹകരുടെ കുറവ് ഇപ്പോൾ വലിയ ഒരു പ്രശ്നം തന്നെയാണ്, അതിന് നമുക്ക് ഇനിയും കൂടുതൽ കാര്യനിർവാഹകരെ ആവശ്യമുണ്ട്. മുകളിൽ ജേക്കബ് പറഞ്ഞതുപോലെ "വിക്കിസമൂഹം അയാളിൽ വിശ്വാസം രേഖപ്പെടുത്തുന്നു എന്നതു മാത്രമേ ഒരു അംഗീകാരമായി ഞാൻ കരുതുന്നുള്ളൂ" അപ്പോൾ അദ്ദെഹം ഇത് ഒരു അലങ്കാരമായി കൊണ്ടു നടക്കുകയും, ആ പണി ചെയ്യാതാകുകയും ഇരിക്കുന്നത്, അവരെ കാര്യനിർവാഹകരാക്കിയ സമൂഹത്തോട് നീതികേട് കാണിക്കുകയല്ലെ? മുൻപ് പലപ്പോഴും നമ്മൾ പറഞ്ഞിട്ടുള്ളത് പൊലെ സജീവമായി വരാൻ താല്പര്യമുണ്ടങ്കിൽ ഒരു കുറിപ്പ് ഇട്ടാൽ മതിയെന്ന സ്ഥിതിക്ക് അവർക്ക് തിരഞ്ഞെടുപ്പില്ലാതെ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാമല്ലോ? --KG (കിരൺ) 17:55, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]
ഒരിക്കൽ (കാര്യമായി) സ്ഥിരീകരിച്ച ഉപയോക്താവ് പിന്നീട് അതല്ലാതാവുന്നില്ലല്ലോ? (അത്രമാത്രമാണ് "വിശ്വാസം" എന്നതിലൂടെ ഞാനുദ്ദേശിച്ചത്) അതിനപ്പുറം വില കാര്യനിർവാഹക പദവിക്കു നൽകുന്നത് അനാവശ്യ അലങ്കാരമാണെന്നാണെന്റെ പക്ഷം.
കിരൺ സൂചിപ്പിച്ചതുപോലെ നിലവിൽ ഒരു സജീവതാ മാനദണ്ഡം ഉണ്ടല്ലോ. ഇപ്പോൾ കാര്യനിർവാഹകർ കുറഞ്ഞ അവസരത്തിൽ ആ മാനദണ്ഡം കാർക്കശ്യമാക്കുന്നതിലല്ല, കൂടുതൽ കാര്യനിർവാഹകരെ കണ്ടെത്തുന്നതിലല്ലേ നാം ശ്രദ്ധ പതിപ്പിക്കേണ്ടത്? കൂടുതൽ കാര്യനിർവാഹകരുണ്ടാവുമ്പോൾ കൂടുതൽ സജീവ കാര്യനിർവാഹകരുമുണ്ടാവുമെന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 19:49, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]
തീർച്ചയായും ഞാൻ താങ്കളോട് യോജിക്കുന്നു, നമ്മൾ ഇപ്പോൾ മുകളിലെ ചർച്ച അനുസരിച്ച് ആ മാനദണ്ഡം കുറച്ചുക്കൂടി അരയ്ക്കിട്ടുറപ്പുക്കുന്നതേയുള്ളു, ആദ്യ ചർച്ചയിൽ തന്നെ മിക്കവരും പഴയ മാനദണ്ഡം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കരട് ചർച്ചയ്ക്ക് വച്ചത്. അതുപോലെ ഒരിക്കൽ സമൂഹം അംഗീകരിച്ചതുകൊണ്ടാണ് അവർ തിരിച്ചുവരുമ്പോൾ നമ്മൾ തിരഞ്ഞെടുപ്പില്ലാതെ തന്നെ പദവി തിരികെ നൽകുന്നത്. കൂടുതൽ കാര്യനിർവാഹകരെ കണ്ടെത്തുന്നതിലും അവർക്ക് വഴികാട്ടുന്നതിലും താങ്കളെപ്പോലെ മുതിർന്ന അംഗങ്ങളുടെ സജിവ പങ്കാളിത്തം കൂടി സമൂഹത്തിന് ആവശ്യമുണ്ട്, നമുക്ക് ഒരു അഡ്മിൻ വഴികാട്ടി ഇവിടെക്ക് കൊണ്ടു വരികയും വേണം. --KG (കിരൺ) 20:30, 1 ഓഗസ്റ്റ് 2020 (UTC)[മറുപടി]