Achille Guenée
Achille Guenée (M.A. Guenée; 1 ജനുവരി 1809 – 30 ഡിസംബർ 1880) ഒരു ഫ്രഞ്ച് വക്കീലും പ്രാണിപഠനശാസ്ത്രജ്ഞനും ആയിരുന്നു.
ജീവചരിത്രം
[തിരുത്തുക]Chartres-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലേ ചിത്രശലഭങ്ങളോട് കമ്പമുണ്ടായിരുന്നു.തുടർന്ന് അദ്ദേഹം പാരീസിൽ നിയമപഠനം നടത്തുകയും അവിടത്തെ ബാറിൽ അംഗമാവുകയും ചെയ്തു. ഏക മകന്റെ മരണശേഷം Châteaudun-ലേക്ക് താമസം മാറ്റി. 1870-ലെ Franco-Prussian War-ൽ Châteaudun കത്തിയെരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ശേഖരത്തിനു നാശനഷ്ടമുണ്ടായില്ല.
അദ്ദേഹം 63 പുസ്തകങ്ങളെഴുതി. Species des nocturnes (ഇംഗ്ലീഷ്: Night Species) (6 ഭാഗങ്ങൾ, 1852–1857)ആണ് അതിൽ ഏറ്റവും പ്രശസ്തം.. അതിൽ ലോകമെങ്ങുമുള്ള Noctuidae-യെക്കുറിച്ചുള്ള 1,300 താളുകളുണ്ട്. കൂടാതെ Jean Baptiste Boisduval-ഓട് ചേർന്നെഴുതിയ Histoire naturelle des Insectes. Species général des Lépidoptères (ഭാഗങ്ങൾ 5–10, 1836–57) ഉം വളരെ പ്രശസ്തമാണ്.
അദ്ദേഹം 1832-ൽ സ്ഥാപിതമായ Société Entomologique de France-ന്റെ സ്ഥാപക അംഗവും 1848-ലെ പ്രസിഡന്റും തുടർന്ന് 1874 മുതൽ ബഹുമാന്യ അംഗവുമാണ്. Cadra calidella എന്ന സ്പീഷീസിനെ ആദ്യമായി വിവരിച്ചത് അദ്ദേഹമാണ്.[1]
അവലംബം
[തിരുത്തുക]- ↑ "GlobIZ search". Global Information System on Pyraloidea. Retrieved June 21, 2017.
- Edward Oliver Essig (1931). In History of Entomology. Mac Millan (New York): vii + 1029 p.
- Jean Gouillard (2004). History of the French entomologists, 1750–1950. Entirely re-examined and increased edition. Boubée (Paris): 287 p.
- Jean Lhoste (1987). French Entomologists. 1750–1950. INRA Editions: 351 p.
- Translated from French Wikipedia