Jump to content

Cornelis Eliza Bertus Bremekamp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡച്ചുകാരനായ ഒരു സസ്യശാസ്ത്രജ്ഞനായിരുന്നു Cornelis Eliza Bertus Bremekamp (7 ഫെബ്രുവരി 1888 Dordrecht - 21 ഡിസംബർ 1984).[1] Utrecht സർവ്വകലാശാലയിൽ പഠനം നടത്തിയ അദ്ദേഹം ഇന്തോനേഷ്യയിലും സൗത്ത് ആഫ്രിക്കയിലും ഗവേഷണങ്ങൾ നടത്തി. സൗത്ത് ആഫ്രിക്കയിൽ ജർമൻകരനായ സസ്യശാസ്ത്രജ്ഞൻ Herold Georg Wilhelm Johannes Schweickerdt (1903-1977) മായി അദ്ദേഹം ഒരുമിച്ചു പ്രവർത്തിച്ചു.

പ്രിട്ടോറിയയിലെ Transvaal സർവ്വകലാശാലയിൽ 1924-1931 കാലത്ത് പ്രഫസറായി ജോലി നോക്കുന്നകാലത്ത് പാവട്ട ജനുസിനെക്കുറിച്ച് അദ്ദേഹം പഠനങ്ങൾ നടത്തി. ഇക്കാലത്ത്‌ വടക്കേ ട്രാൻസ്‌വാൾ, റോഡേഷ്യ, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നും അദ്ദേഹം സ്പെസിമനുകൾ ശേഖരിച്ചു. Utrecht -ൽ ചെലവഴിച്ച ജീവിതകാലത്ത് റൂബിയേസിയെക്കുറിച്ചും അക്കാന്തേസിയേക്കുറിച്ചും അദ്ദേഹം പഠിച്ചു.

അക്കാന്തേസിയിലെ ജനുസായ Bremekampiaയും റൂട്ടേസിയിലെ സ്പീഷിസായ Toddaliopsis bremekampiiയും ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.

പ്രസിദ്ധീകരിച്ച കൃതികൾ

[തിരുത്തുക]
  • "A revision of the South African species of Pavetta", 1929
  • Sciaphyllum, genus novum Acanthacearum, 1940
  • "Materials for a monograph of the Strobilanthinae (Acanthaceae)", 1944
  • "Notes on the Acanthaceae of Java", 1948
  • "A preliminary survey of the Ruelliinae (Acanthaceae) of the Malay Archipelago and New Guinea", 1948
  • "The African species of Oldenlandia L Sensu Hiern et K. Schumann", 1952
  • "A revision of the Malaysian Nelsonieae (Scrophulariaceae)", 1955
  • "The Thunbergia species of the Malesian area", 1955.[3]

അവലംബം

[തിരുത്തുക]
  1. Biografisch portaal van Nederland (dates and photo)
  2. "Author Query for 'Bremek.'". International Plant Names Index.
  3. WorldCat Identities (list of publications)
"https://ml.wikipedia.org/w/index.php?title=Cornelis_Eliza_Bertus_Bremekamp&oldid=2818265" എന്ന താളിൽനിന്ന് ശേഖരിച്ചത്