വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിമർശനങ്ങൾ[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ ചില ജീവചരിത്രലേഖനങ്ങളിൽ വിമർശനങ്ങൾക്ക് അമിതപ്രാധാന്യം നൽകപ്പെട്ടതായി കാണപ്പെടുന്നു. ഹമീദ് ചേന്ദമംഗല്ലൂർ, പിണറായി വിജയൻ മുതലായ ലേഖനങ്ങളിൽ കണ്ടന്റിന്റെ വലിയൊരു ഭാഗവും ഇപ്രകാരമുള്ളതാണ്‌. ജീവചരിത്രലേഖനങ്ങളിൽ വിമർശനമാകാമെങ്കിലും സിംഹഭാഗവും ഇതിനായി വിനിയോഗിക്കുന്നത് ശരിയല്ലെന്നുതന്നെ കരുതുന്നു. ഏതൊരു വ്യക്തിയെക്കുറിച്ചും ഒരുപാട് വിമർശനങ്ങളുണ്ടാകാം, എങ്കിലും ലേഖനത്തിന്റെ ബാക്കിഭാഗം സ്റ്റബ് നിലവാരത്തിലിരിക്കുമ്പോൾ വിമർശനത്തിനായി ഇത്രയും സ്ഥലം ചിലവഴിക്കുന്നത് ശരിയല്ല. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊതുവായ ഒരു നയം രൂപീകരിക്കാൻ താല്പര്യം. വിമർശനഭാഗങ്ങൾ വെട്ടിച്ചുരുക്കുകയും "വിമർശനം" എന്ന തലക്കെട്ടിനുകീഴിലല്ലാതെ മറ്റു ഭാഗങ്ങളിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നതാണ്‌ നല്ലതെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 03:15, 15 ജൂലൈ 2010 (UTC)

float ഇത്തരം പ്രവണത വിക്കിയിൽ അനുവദിക്കുന്നത് നന്നല്ല. പിണറായി വിജയൻ എന്ന ലേഖനം ഒരു പടി കൂടി കടന്ന് വിമർശനം, മറുപടി, വിമർശനം, മറുപടി, എന്ന നിലയിലായിട്ടുണ്ടു്. മറുപടിയിൽ അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനാണു് പിണറായി വിജയൻ എന്ന പ്രസ്ഥാവന പ്രത്യേകം നോക്കുക. വിമർശനത്തിന്റെ നിലവാരവും അതേ തലത്തിൽ തന്നെ. ഇത്തരത്തിൽ വിമർശകരും ഭക്തരും കൂടെ ഓരോ ലെഖനത്തിലും കയറിയിറങ്ങിയാൽ എവിടെയെത്തും. --ഷിജു അലക്സ് 06:18, 15 ജൂലൈ 2010 (UTC)
ഹമീദ് ചേന്ദമംഗല്ലൂർ,കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്നീ ലേഖനങ്ങളിൽ വന്നിട്ടുള്ള വിമർശനഭാഗങ്ങളിൽ ഭൂരിഭാഗവും ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന പഴിചാരലുകളിലെ ചില പ്രത്യേക ഭാഗം മാത്രം എടുത്തു മാറ്റി എഴുതിയതാണ്‌. ഇതു ഒഴിവാക്കാം. --Anoopan| അനൂപൻ 06:51, 15 ജൂലൈ 2010 (UTC)
വിമർശനങ്ങൾ ഉന്നയിക്കുകയും അതിനനുസരിച്ച് മറുപടിയും ചേർക്കാൻ അനുവദിക്കുന്നത് വിക്കിപീഡിയയെ ഒരു ബ്ലോഗിന്‌ സമാനമാക്കും. വിമർശനങ്ങളിൽ ചിലവ വസ്തുതകളായി ലേഖനത്തിന്റെ പ്രധാന ഭാഗത്ത് നൽകാവുന്നതാണെങ്കിൽ അങ്ങനെ ചേർക്കുകയായിരിക്കും നല്ലത്. ഇതുപോലെ ഒരോരുത്തരും തങ്ങളുടെ അഭിപ്രായവും ആദർശവും പ്രചരിപ്പിക്കാനുള്ള വേദിയായി വിക്കിയെ ഉപയോഗിക്കുന്നതിനെ അനുയോജ്യമായ വിധത്തിൽ നിയന്ത്രിക്കണം, അല്ലെങ്കിൽ നിലവാരമില്ലാത്ത ലേഖനങ്ങളാകും ഫലം. --ജുനൈദ് | Junaid (സം‌വാദം) 09:44, 15 ജൂലൈ 2010 (UTC)
കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്ന താളിൽ ഇപ്പോൾ ഐ.പി.എഡിറ്റുകൾ ഈ രീതിയിൽ തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കേണ്ടത് അത്യാവശ്യമാണ്‌. --Rameshng:::Buzz me :) 15:47, 15 ജൂലൈ 2010 (UTC)

തൽക്കാലത്തേക്ക് മൂന്ന് ലേഖനങ്ങളിലെയും ഭാഗങ്ങൾ മറച്ചിട്ടുണ്ട്. പിണറായി ലേഖനത്തിൽ ഇപ്പോഴും

പോലുള്ള സൂപ്പർ വാക്യങ്ങളുണ്ട് -- റസിമാൻ ടി വി 16:02, 15 ജൂലൈ 2010 (UTC)

ഒരു അടിസ്ഥാനപ്രമാണമെന്ന നിലയിൽ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം വിവരിക്കുന്ന എല്ലാ പേജുകളിലേയും എഡിറ്റിങ്ങ് വിക്കിയിൽ അംഗത്വമെടുത്തിട്ടുള്ളവർക്കു മാത്രമായി പരിമിതമാക്കുന്നതു നന്നാ‍യിരിക്കും. --ViswaPrabha (വിശ്വപ്രഭ) 19:50, 17 ജൂലൈ 2010 (UTC)

വിക്കിയിൽ അംഗത്വമെടുത്തിട്ടുള്ളവർ തന്നെയാണു് മേൽ പ്രസ്ഥാവിച്ച വിധം എഴുതിയത്. --ഷിജു അലക്സ് 03:28, 18 ജൂലൈ 2010 (UTC)

വിവക്ഷ[തിരുത്തുക]

രണ്ടു വിവക്ഷ മാത്രമുള്ള (യഥാർത്ഥപേര് പ്രധാന താളിലേക്ക് പോകുന്നവ) താളുകൾക്ക് (ഉദാഹരണം കൗരവർ), പ്രത്യേകം വിവക്ഷത്താൾ ആവശ്യമുണ്ടോ? അതിനെ {{otheruses4}} പോലുള്ള ഫലകം ഉപയോഗിച്ച് (ഉദാഹരണം കോളാമ്പി) രണ്ടാമത്തെ താളിലേക്ക് തിരിക്കുന്നതല്ലേ നല്ലത്? വിവക്ഷക്കായി മൂന്നാമതൊരു താൾ നിർമ്മിക്കുന്നത് അനാവശ്യവും, തിരയുന്നവർക്ക് ബുദ്ധിമുട്ടുമല്ലേ ഉണ്ടാക്കുകയുള്ളൂ. --Vssun (സുനിൽ) 05:42, 23 ജൂലൈ 2010 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു രണ്ട് താളിനും മുകളിൽ സന്ദേശം നൽകിയാൽ മതി. ഉദാഹരണത്തിന്‌. കോഴിക്കോട് ജില്ല, കോഴിക്കോട് എന്നീ താളുകൾ കാണുക. രണ്ട് താളുകൾക്ക് മാത്രമായി വിവക്ഷതാൾ ഉണ്ടാക്കേണ്ടതില്ല. --ജുനൈദ് | Junaid (സം‌വാദം) 07:22, 23 ജൂലൈ 2010 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു --റസിമാൻ ടി വി 01:40, 26 ജൂലൈ 2010 (UTC)
 • Symbol neutral vote.svg നിഷ്പക്ഷം ഇപ്പറഞ്ഞകാര്യത്തിൽ എനിക്ക് നിഷ്പക്ഷമായ നിലപാടാണ്‌. തിരച്ചിലിലും, ഉപയോക്താവിന്റെ സൗകര്യത്തിനും രണ്ട് അർഥമുള്ള വാക്കിനു വിവക്ഷ വേണ്ട എന്ന നിലപാടുതന്നെ എനിക്കും. അവിടെ Otheruses ഫലകം തന്നെ ഉപയോഗിക്കാം. പക്ഷേ, ഇത് ഇപ്പോൾ തന്നെ ഇവിടെ ഒരു പ്രവണത ആണ്‌. വിവക്ഷതാളുകൾ തിരഞ്ഞുപിടിച്ച് ഇത് ശരിയാക്കേണ്ടി വരും. താളുകളുടെ എണ്ണത്തെ ഗണ്യമായി ബാധിക്കുന്ന ഒരു കാര്യവും കൂടിയാണ്‌. --Rameshng:::Buzz me :) 03:43, 26 ജൂലൈ 2010 (UTC)
വിക്കിയിലെ ലേഖനങ്ങളുടെ എണ്ണത്തിൽ വിവക്ഷത്താളുകളുടെ എണ്ണം ഉൾപ്പെടുന്നില്ല. --ജുനൈദ് | Junaid (സം‌വാദം) 05:40, 29 ജൂലൈ 2010 (UTC)

ജുനൈദിനു് ഇക്കാര്യം ഉറപ്പുണ്ടോ? എന്റെ അറിവിൽ അതു് കൂടി ഉൾപ്പെട്ടതാണു് മൊത്തം ലേഖനങ്ങളുടെ എണ്ണം. ഈ കാര്യം വ്യക്തമാക്കുന്ന വിവരണം എവിടെയെങ്കിലും ഉണ്ടോ? --ഷിജു അലക്സ് 05:42, 29 ജൂലൈ 2010 (UTC)

NUMBEROFARTICLES is the number of pages in the main namespace which contain a link and are not a redirect, in other words number of articles, stubs containing a link, and disambiguation pages. [1]. എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:06, 29 ജൂലൈ 2010 (UTC)
en:MediaWiki:Disambiguationspage ഇവിടെ ഇങ്ങനെ പറയുന്നുണ്ട്

--ജുനൈദ് | Junaid (സം‌വാദം) 06:36, 29 ജൂലൈ 2010 (UTC)

വിക്കിടെക്കിലെ ചെറിയ ചർച്ചയ്ക്കുശേഷം ലേഖനങ്ങളുടെ എണ്ണം വിവക്ഷത്തളുടെ എണ്ണവും കൂടിയുള്ളതാണെന്ന് മനസ്സിലാകുന്നു. (എങ്കിലും ചിലസംശയങ്ങൾ ബാക്കി വരുന്നു) --ജുനൈദ് | Junaid (സം‌വാദം) 07:40, 29 ജൂലൈ 2010 (UTC)

അതെ അങ്ങനെ തന്നെ ആണു് എന്നാണു് എന്റെ അറിവ്. ഞാനും ഈ സംശയം കുറേക്കാലം മുൻപ് എവിടെക്കൊയോ ചൊദിച്ചുരുന്നു. അപ്പൊൾ എനിക്ക് കിട്ടിയ മറുപടിയും വിവക്ഷാത്താൾ അടക്കമുള്ളതാണു് മൊത്തം താളിന്റെ എണ്ണം എന്നാണു്. --ഷിജു അലക്സ് 08:10, 29 ജൂലൈ 2010 (UTC)

എണ്ണത്തിന്റെ കാര്യത്തിൽ എവിടെ നിന്നാണ്‌ ഒരു വ്യക്തത കിട്ടുക? എണ്ണം പരിഗണനയിൽ ഇല്ലെങ്കിൽ തീർച്ചയായും നമുക്ക് രണ്ട് അർഥമുള്ള വിവക്ഷതാളുകളെയെല്ലാം എടുത്ത് മാറ്റാവുന്നതാണ്‌. --Rameshng:::Buzz me :) 13:35, 29 ജൂലൈ 2010 (UTC)

ഇക്കാര്യത്തിൽ എണ്ണം ഒരു വിഷയമാവേണ്ട കാര്യമേ ഇല്ല. രണ്ടു് എണ്ണം മാത്രമുള്ളത് ഒക്കെ മാറ്റണം എന്ന് തന്നെയാണു് എന്റെ അഭിപ്രായം. അതിനെ വിക്കിയിലെ ലെഖനങ്ങളുടെ മൊത്തം എണ്ണവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമെ ഇല്ല. --ഷിജു അലക്സ് 15:18, 29 ജൂലൈ 2010 (UTC)

എന്നാൽ പിന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമാക്കാമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 08:11, 30 ജൂലൈ 2010 (UTC)

ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ്[തിരുത്തുക]

മദ്യം, പുകയിൽ, അനുബന്ധ താ‍ളുകളിൽ (കള്ള്, ബിയർ തുടങ്ങിയവ) ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് എല്ലാ താളുകളിലും നൽകേണ്ടതാണ്. വിക്കിപീഡിയ എല്ലാ തരത്തിലേയും പ്രായഭേദമൈല്ലാതെ എല്ലാവരേയും സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇത് അത്യാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. ഇതിനായി നയം വേണ്ടേ ? (പാനീയങ്ങൾ എന്നാണ് പറഞ്ഞിരിക്കുന്നത്, മോരുംവെള്ളവും ഒരു പാനിയാമാണ് :) )--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 06:21, 13 ഓഗസ്റ്റ് 2010 (UTC)

Hazard T.svg

മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം !

--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:04, 13 ഓഗസ്റ്റ് 2010 (UTC)

 • Symbol oppose vote.svg എതിർക്കുന്നു നമ്മൾ പരസ്യം നൽകുകയൊന്നുമല്ലല്ലോ ചെയ്യുന്നത്. ഒരു വിഷയത്തെക്കുറിച്ച് വിജ്ഞാനകോശലേഖനമെഴുതുമ്പോൾ ഇതൊന്നും ആവശ്യമില്ല. ഓരോ രാസപഥാർത്ഥങ്ങളെക്കുറിച്ചുള്ള താളിൽ ഇത് കഴിച്ചാൽ തട്ടിപ്പോകുമെന്നൊക്കെ ഫലകമിട്ട് കൊടുക്കാൻ തുടങ്ങിയാൽ എങ്ങനിരിക്കും? --റസിമാൻ ടി വി 08:29, 13 ഓഗസ്റ്റ് 2010 (UTC)
 • Symbol oppose vote.svg എതിർക്കുന്നു തീർച്ചയായും അതിന്റെ ആവശ്യമില്ല. --RameshngTalk to me 09:07, 13 ഓഗസ്റ്റ് 2010 (UTC)

അത്തരം ദോഷവശങ്ങളെ കുറിച്ച് അതാത് ലേഖനങ്ങളിൽ വിവരണം വന്നുകൊള്ളും. വിക്കിപീഡിയ ഏതെങ്കിലും തരത്തിലുള്ള മതം/ചര്യ/ഉപദേശം പ്രചരിപ്പിക്കാനുള്ള വേദിയല്ല, --ജുനൈദ് | Junaid (സം‌വാദം) 13:22, 13 ഓഗസ്റ്റ് 2010 (UTC)

ഒരു ലേഖനവും ഒഴിവാക്കരുത്[തിരുത്തുക]

മലയാളം വിക്കിയിൽ വരുന്ന ഒരു വരി ഇൻഫർമേഷൻ പോലും ഒഴിവാക്കരുത്. ശ്രദ്ധേയത ഇല്ല എന്നതു കാരണം ഇൻഫർമേഷൻ അതല്ലാതാവുന്നില്ല. ചിലപ്പോൾ ആ ഒരു വരി വിവരം ആർക്കെങ്കിലും ഉപകാരപ്പെടും. തെറ്റ് ആയ വിവരം ആണെങ്കിൽ അതു നീക്കാം. ആ നിലയ്ക്കു ആത്മകഥകൾ പോലും ഒഴിവാക്കരുതു. നിങ്ങളിൽ ഒരാൾക്കു ശ്രദ്ധേയത ഇല്ല എന്നു തോന്നുന്നത് ആ ഒരു മേഖലയിലെ താല്പര്യമില്ലായ്മയൊ വിവരക്കുറവോ കാരണമാവാം. വിക്കിയിലെ പല കുറിപ്പുകളും തുടങ്ങിയ കാലത്ത് ചുരുക്കം വരികളേ ഉൺടായിരുന്നുള്ളൂ എന്നതു മറക്കരുതു. പലരും ചേർന്നാണു കുറിപ്പുകൾ വലുതാക്കിയത് എന്നതും മറക്കരുത്. —ഈ തിരുത്തൽ നടത്തിയത് Chithram (സം‌വാദംസംഭാവനകൾ)

ഇതിനെ അടിസ്ഥാനമാക്കി ശ്രദ്ധേയതയില്ലാത്ത വിവരങ്ങൾ വിക്കിപീഡിയയിൽ ലേഖനങ്ങളിൽ ചേർക്കാനനുവദിച്ചാൽ ശരിയാകില്ല. എന്റെ മാതാപിതാക്കളുടെ പേര്‌ ഒരു ഇൻഫർമേഷനാണ്‌. പക്ഷെ അതറിയാനാഗ്രഹിക്കുന്നവർ വിക്കിപീഡിയയിലല്ല, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിലാണ്‌ തിരയേണ്ടത്. അവലംബങ്ങളാണ്‌ ശ്രദ്ധേയത നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്, അല്ലാതെ വിക്കി എഡിറ്റർമാരുടെ വിജ്ഞാനമല്ല --റസിമാൻ ടി വി 11:03, 28 ഓഗസ്റ്റ് 2010 (UTC)

റസിമാൻ പറഞ്ഞതിനോട് യോജിക്കുന്നു. --കിരൺ ഗോപി 18:11, 30 ഓഗസ്റ്റ് 2010 (UTC)
" അവലംബങ്ങളാണ്‌ ശ്രദ്ധേയത നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്, അല്ലാതെ വിക്കി എഡിറ്റർമാരുടെ വിജ്ഞാനമല്ല " - പൂർണമായും യോജിക്കുന്നു. -- ടിനു ചെറിയാൻ‌ 09:31, 8 സെപ്റ്റംബർ 2010 (UTC)

കേരളത്തിലെ വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം[തിരുത്തുക]

കേരളത്തിലെ കുറേ വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നമുക്കുണ്ട്. പലതും ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ശ്രദ്ധേയത തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ലേഖനങ്ങളുടെ ശ്രദ്ധേയത ഉറപ്പാക്കാനായി ചില മാനദണ്ഡങ്ങളുടെ കരട് ഇവിടെ അവതരിപ്പിക്കുന്നു.


താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുകയാണെങ്കിൽ വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയി കണക്കാക്കാം.

 1. പഴക്കം >75 50 വർഷം
 2. വിദ്യാർത്ഥികളുടെ എണ്ണം >3000
 3. പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
  1. പഠനം (10 വർഷം തുടർച്ചയായി നൂറുശതമാനം വിജയം)
  2. കായികം/കല (സംസ്ഥാന-ജില്ലാ കലാ/കായികമേളകളിൽ മികച്ച നേട്ടം - ഓവറോൾ നേട്ടം 1/2 സ്ഥാനങ്ങൾ)
  3. മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
 4. ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം

വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക അഭിപ്രായസമന്വയത്തിലെത്തുകയാണെങ്കിൽ അത് ശ്രദ്ധേയതാനയത്തിൽ ഉൾപ്പെടുത്താം.--Vssun (സുനിൽ) 13:22, 1 ജനുവരി 2011 (UTC)

വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കണോ? ചരിത്രപരമായി പ്രാധാന്യമുള്ള പല വിദ്യാലയങ്ങളിലും എല്ലായിപ്പോഴും ഇത്രയ്ക്കും വിദ്യാർത്ഥികൾ ഉണ്ടാവണമെന്നില്ല. --ജുനൈദ് | Junaid (സം‌വാദം) 06:53, 6 ജനുവരി 2011 (UTC)
10 വർഷം തുടർച്ചയായി നൂറുശതമാനം വിജയം , സംസ്ഥാന-ജില്ലാ കലാ/കായികമേളകളിൽ മികച്ച നേട്ടം - ഓവറോൾ നേട്ടം 1/2 സ്ഥാനങ്ങൾ, ഇതൊക്കെ എങ്ങനെ ആധികാരികമാണെന്ന് ഉറപ്പു വരുത്തും? --Anoopan| അനൂപൻ 07:02, 6 ജനുവരി 2011 (UTC)

@ജുനൈദ്: ചരിത്രപരമായി പ്രാധാന്യമുള്ളവ എന്നത്, പഴക്കത്തിന്റെ ആനുകൂല്യത്തിൽത്തന്നെ ശ്രദ്ധേയമാകുന്നുണ്ടല്ലോ. @അനൂപൻ. മറ്റു വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്ന പോലെ, വ്യക്തമായ മൂന്നാംകക്ഷി അവലംബം ആവശ്യപ്പെടാം. മുകളിൽക്കൊടുത്തിരിക്കുന്ന നാലാമത്തെ മാനദണ്ഡത്തോട് എനിക്ക് യോജിപ്പില്ല എന്നതും കൂട്ടിച്ചേർക്കുന്നു. --Vssun (സുനിൽ) 09:49, 6 ജനുവരി 2011 (UTC)

വിദ്യാർത്ഥികളുടെ എണ്ണം വേണമെങ്കിൽ ഒഴിവാക്കാം. ഇത് പല അവകാശവാദങ്ങൾക്കും കാരണമായേക്കും. അതുമാത്രമല്ല ഇപ്പോൾ കൂടുതൽ വിദ്യാർത്ഥികളുള്ള പല സ്കൂളുകളിലും ഭാവിയിൽ അത്രതന്നെ വിദ്യാർത്ഥികൾ ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും കേരളത്തിലെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൻറെ ഇപ്പോഴത്തെ പോക്ക് നോക്കിയാൽ. --സിദ്ധാർത്ഥൻ 05:32, 7 ജനുവരി 2011 (UTC)
പഴക്കം ഒരു പരിധിവരെ ശ്രദ്ധേയമാണ്. പിന്നെ ശ്രദ്ധിക്കാവുന്ന് കാര്യങ്ങളിൽ പ്രധാനം പാഠ്യേതരവിഷയങ്ങളിൽ പ്രസ്തുത സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടമാണ്... വർഷം 75 എന്നുള്ളത് 50 വർഷത്തെ പഴക്കം വരെ നമുക്ക് നിലനിർത്താവുന്നതാണ്... ചില സ്കൂളുകൾക്ക് 50 വർഷത്തെ പഴക്കം പോലും ഉണ്ടാകില്ല, എങ്കിലും ചിലപ്പോൾ വളരെ വർഷങ്ങളായി പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മുന്നിട്ടു നിൽക്കുന്നവയുമാകാം... ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധേയതയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കാം...--സുഗീഷ് 12:48, 9 ജനുവരി 2011 (UTC)

പഴക്കം 100 വർഷം എന്ന നിർദ്ദേശമാണ് ഞാൻ മുന്നോട്ടുവച്ചിരുന്നത് സിദ്ധർത്ഥന്റെ അഭിപ്രായം 50 വർഷമായിരുന്നു. സുഗീഷീന്റേയും അഭിപ്രായം 50 ആക്കിയതിനാൽ മാനദണ്ഡം 50 എന്നാക്കി മാറ്റുന്നു. --Vssun (സുനിൽ) 11:11, 14 ജനുവരി 2011 (UTC)

ജുനൈദീന്റേയും സിദ്ധാർത്ഥന്റേയും അഭിപ്രായപ്രകാരം വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ മാനദണ്ഡം ഒഴിവാക്കുന്നു. --Vssun (സുനിൽ) 11:12, 14 ജനുവരി 2011 (UTC)
Yes check.svgഇതിനെ ശ്രദ്ധേയതാനയമാക്കി ചേർത്തിട്ടുണ്ട്.--Vssun (സുനിൽ) 09:26, 22 ജനുവരി 2011 (UTC)

നാരായം എക്സ്റ്റെഷൻ മലയാളം വിക്കിപീഡിയയിൽ പ്രാവർത്തികമാക്കാൻ[തിരുത്തുക]

ജുനൈദ് ആദ്യം മലയാളത്തിനു വേണ്ടിയും പിന്നീട് ലോകഭാഷകൾക്കായും വിപുലീകരിച്ച നാരായം എന്ന മീഡിയാവിക്കി എക്സ്റ്റെഷൻ മലയാളം വിക്കിയിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ സമവായം വേണമെന്ന് ഡെവലപ്പറുമാർ പറയുന്നു. അതിനുള്ള വോട്ടെടുപ്പും ചർച്ചയ്ക്കുമായാണു് ഇത്.

എക്ഷ്റ്റെഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വലിയ മാറ്റം ഒന്നും പ്രത്യക്ഷത്തിൽ ഉണ്ടാവില്ല. പ്രധാനമാറ്റം മിക്കവാറും എല്ലാ ടെക്സ്റ്റ് ബോക്സിലും മലയാളം ടൈപ്പ് ചെയ്യാൻ പറ്റും എന്നതാണു്. പിന്നെ സംഗതി എനെബിൾ ആയിരിക്കുമ്പോൾ ടെക്സ്റ്റ് ബോക്സ് ഒരു നിറം (ഇളം മഞ്ഞ/ഇളം നീല) ഹൈലൈറ്റ് കൊണ്ട് ആയിരിക്കും. എല്ലാ മലയാളം വിക്കിപീഡിയരുടേയും സഹകരണം പ്രതീക്ഷിക്കുന്നു --ഷിജു അലക്സ് 13:44, 4 മാർച്ച് 2011 (UTC)

അനുകൂലം[തിരുത്തുക]

പ്രതികൂലം[തിരുത്തുക]

ചർച്ച[തിരുത്തുക]

ഇതിന് ബഗ്ഗിട്ടിട്ടുണ്ടോ? --Vssun (സുനിൽ) 00:41, 5 മാർച്ച് 2011 (UTC)

ഇതു വരെയില്ല. സുനിൽ ഇട്ടോളൂ. ഇടുമ്പോൾ എല്ലാ മലയാളം വിക്കി സംരംഭങ്ങളിലും പ്രാവർത്തികമാക്കണം എന്ന് കൂടെ ചേർത്തോളൂ.--ഷിജു അലക്സ് 02:46, 5 മാർച്ച് 2011 (UTC)

ഓരോ സംരംഭത്തിനും പ്രത്യേകം ബഗ് ചെയ്യേണ്ടി വരില്ലേ? --Vssun (സുനിൽ) 04:44, 5 മാർച്ച് 2011 (UTC)

ഉറപ്പില്ല. എന്തായാലും ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ. വിജയിച്ചാൽ പിന്നെ ഓരോന്നിനും ഫയൽ ചെയ്യാൻ നിക്കണ്ടല്ലോ--ഷിജു അലക്സ് 04:55, 5 മാർച്ച് 2011 (UTC)

ബഗ്ഗ് ഇട്ടിട്ടുണ്ട്. https://bugzilla.wikimedia.org/show_bug.cgi?id=27949 --ഷിജു അലക്സ് 01:58, 9 മാർച്ച് 2011 (UTC)

Yes check.svg നടപ്പിൽ വന്നു. --Vssun (സുനിൽ) 08:42, 14 ജൂലൈ 2011 (UTC)

സർ‌വ്വവിജ്ഞാനകോശത്തിന്റെ നിലവാരവും, ആധികാരികതയും[തിരുത്തുക]

സർ‌വ്വവിജ്ഞാനകോശകോശവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ അറിയാനാഗ്രഹിക്കുന്നു.

 1. സർവ്വവിജ്ഞാന കോശത്തിലെ ലേഖനങ്ങൾ അതാതു വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദരിൽ നിന്നും ശേഖരിക്കപ്പെട്ടതല്ലേ? അങ്ങിനെയെങ്കിൽ, സർവ്വവിജ്ഞാനകോശത്തിലെ കണ്ടന്റ് ഉപയോഗിച്ച് വിക്കിയിൽ ലേഖനം സൃഷ്ടിക്കുമ്പോൾ അവലംബമായി സർവ്വവിജ്ഞാനകോശം പേജ് തന്നെ നൽകിക്കൂടേ?
 2. സർവ്വവിജ്ഞാനകോശത്തിൽ നിന്നും വിക്കിയിലേക്ക് പകർത്തപ്പെട്ട മിക്ക ലേഖനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്ന് വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ, സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്ത കണ്ടന്റിന്റെ മുകളിൽ “യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക, നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം” തുടങ്ങിയ വാചകങ്ങൾ പതിക്കുന്നത് സർവ്വവിജ്ഞാനകോശത്തിലെ ലേഖനമെഴുതിയ വിദഗ്ദരെ കളിയാക്കുന്നതുപോലെയല്ലേ? ഒപ്പം പഠന ആവശ്യങ്ങൾക്കായും മറ്റും പ്രസ്തുത വിക്കിപേജ് സന്ദർശിക്കുന്നവരിലും പേജിലുള്ളത് നിലവാരമില്ലാത്ത, തെറ്റായ ഡാറ്റയാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കില്ലേ?
 3. ഇനി സർവ്വവിജ്ഞാനകോശത്തിൽനിന്നും പകർത്തിയ ലേഖനങ്ങൾക്കൊപ്പം ആധികാരികത ചോദ്യം ചെയ്യുന്ന ഭാഗം നിർബന്ധമാണെങ്കിൽ, {{Sarvavijnanakosam}} എന്ന് ചേർക്കുമ്പോൾ തന്നെ, മറ്റ് അവലംബങ്ങൾ ആവശ്യമാണ് എന്നോ മറ്റോ അതിൽ വരുന്നതുപോലെ എഴുതിച്ചേർക്കാമല്ലോ? അങ്ങിനെയെങ്കിൽ, വിക്കിയിൽ ഇതുവരെയുള്ളതും, ഇനി ചേർക്കാൻ പോകുന്നതുമായ, ആയിരക്കണക്കിന് സർവ്വവിജ്ഞാനകോശ ലേഖനങ്ങളിൽ, {{ആധികാരികത}} ചേർക്കുന്ന സമയം ലാഭിക്കാമല്ലോ...

--Habeeb | ഹബീബ് 04:40, 29 ജൂലൈ 2010 (UTC)

ഒരു മറുപടി ഇതാ:

1. ഈ താളിൽ നിന്ന്:

അതായത് സംഗ്രഹങ്ങൾ പോലുള്ള വകയ്ക്ക് സർവവിജ്ഞാനകോശവും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുമൊക്കെ ഉപയോഗിക്കാം. ലേഖനത്തിലെ വിശദമായി പ്രതിപാദിക്കുന്ന ഭാഗങ്ങൾക്ക് പറ്റില്ല. ഇതും നോക്കൂ. വിജ്ഞാനകോശങ്ങൾ ടെർഷ്യറി സോഴ്സുകളാണ്‌. അവലംബമായി വേണ്ടത് സെക്കന്ററി സോഴ്സുകളും.

2. ഇങ്ങനെ കരുതേണ്ടതില്ല. വിക്കിപീഡീയ പോലും ഗവേഷണത്തിനുള്ള ആധികാരികമായ റെഫറൻസായി കണക്കാക്കാതിരിക്കണം എന്ന വാദമുള്ളവരാണ്‌ നമ്മൾ

3. ഇത് ചെയ്താൽ ശരിയാവില്ല. കാരണം സർവവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ ഉപയോഗിച്ചെഴുതുന്ന വിക്കിപീഡിയ ലേഖനങ്ങൾക്ക് മറ്റു സോഴ്സുകളിൽ നിന്ന് അവലംബം കണ്ടെത്തി ഇടാനുള്ള സാധ്യതയുണ്ടല്ലോ. അത് ചെയ്യും വരെ ആധികാരികത ഫലകം കിടക്കുന്നതാണ്‌ നല്ലത്.

--റസിമാൻ ടി വി 08:42, 29 ജൂലൈ 2010 (UTC)


 1. ഏതൊരു വിജ്ഞാനകോശവും ആധികാരികമല്ല. പലതരം വിഷയങ്ങൾ ക്രോഡീകരിച്ച ഒരു സഹായഗ്രന്ഥം മാത്രമാണ് അത് (ഗവേഷണത്തിൽ തൃതീയസ്രോതസ്സ്). ദ്വിതീയസ്രോതസ്സുകളുടെ അഭാവത്തിൽ തൃതീയസ്രോതസ്സുകൾ ഉപയോഗിക്കാവുന്നതാണ് (നയം)‌. അതിൽത്തന്നെ കൃത്യമായി അവലംബം നൽകിയ വിജ്ഞാനകോശങ്ങളും വിഷയകേന്ദ്രീകൃതമായ വിജ്ഞാനകോശങ്ങളുമാണ്‌ കൂടുതൽ സ്വീകാര്യം. തൃതീയസ്രോസ്സ് മാത്രം ആധികാരികത നൽകുന്നില്ല. അവയെ കൂടുതലായി അവലംബിക്കരുത്. സർ. വിജ്ഞാനകോശലേഖനങ്ങളിലെല്ലാം {{ആധികാരികത}} ചേർക്കേണ്ടതില്ല. ആവശ്യമായ സന്ദർഭങ്ങളിൽ {{തെളിവ്}} നൽകിയാൽ മതിയാവും. പക്ഷേ, ആ തെളിവുനൽകൽ സർ. വി. കോ.ൽനിന്നാകരുതെന്നുമാത്രം. വ്യാപകമായ തെളിവുകൾ ആവശ്യമായി വരുമ്പോൾ {{ആധികാരികത}} ചേർത്താൽ മതിയാകും. (എന്നാൽത്തന്നെ മിക്കവാറും ആധാരപ്പലക വീഴേണ്ടിവരും. അങ്ങനെയാണ്‌ ആ നാശകോശത്തിന്റെ കിടപ്പ് :))
 2. ഏറ്റം നിഷ്കർഷയോടെ തയ്യാറാക്കിയ ബ്രിട്ടാനിക്കയിലെ തെറ്റുകൾ ഇവിടെയുണ്ട്. ബ്രിട്ടാനിക്കയെ അപേക്ഷിച്ച് സർവ്വവിജ്ഞാനകോശത്തിൽ വസ്തുതാപരമായ തെറ്റുകൾ വളരെയാണ്. താങ്കൾതന്നെ ചേർത്ത അമിയൻസ് സമാധാനസന്ധി എന്ന ലേഖനത്തിലെ തിയ്യതി സംബന്ധിച്ച പ്രശ്നം അറിയാമല്ലോ. അതിസാങ്കേതികത, സാങ്കേതികപദങ്ങളുടെ കാര്യത്തിൽ മാനദണ്ഡമില്ലായ്മ, ദുർഗ്രഹമായ ഭാഷ, വിഷയപരമായ അവ്യാപ്തി (‘അക്ഷരമാല’ എന്ന ലേഖനത്തിൽ മലയാളാക്ഷരമാലയെക്കുറിച്ചാണ് കൂടുതൽ വിവരിക്കുന്നതെങ്കിൽ അവ്യാപ്തിയാണ്. മല.വിക്കി. ഉദാ:കല, ഉത്തരാധുനികത. മറിച്ചാണെങ്കിൽ അതിവ്യാപ്തി), ഉള്ളടക്കത്തിലെ പഴക്കം, പരസ്പരവൈരുധ്യം തുടങ്ങി ചില്ലറയല്ലാത്ത പ്രശ്നങ്ങൾ വേറെയുമുണ്ട്. വിദഗ്ധരെന്നുവന്നാലും അവധാനപൂർവ്വം തയ്യാറാക്കുകയോ എഡിറ്റ് ചെയ്തവയോ അല്ല സർ. ലേഖനങ്ങളൊന്നും. നിലവിൽ അതിലെ ഉള്ളടക്കം പലതും വിക്കിപീഡിയയുടെ നിലവാരത്തിലെങ്കിലും :) എത്താൻ ഒരുപാട് പണിയുണ്ട് എന്നതാണ് സത്യം. എനിക്കുതോന്നുന്നത് സർ.കോശം സംബന്ധിച്ചുതന്നെ വിക്കിവത്കരണം, കാലികത, അവ്യാപ്തി തുടങ്ങി വ്യത്യസ്തഫലകങ്ങൾ നിർമ്മിക്കണമെന്നാണ്‌, സർ. ലേഖനങ്ങൾ കാര്യമായി വിക്കിപീഡിയയിലേക്കെത്തുന്ന സമയം. സർ. ലേഖനങ്ങളുടെ ഉൾപ്പെടുത്തലിനും സംശോധനത്തിനും പദ്ധതി ആവശ്യമാണ്‌.
 3. സർ. ഫലകത്തോടൊപ്പം {{ആധികാരികത}} ചേർക്കാനാ‍വില്ല. സർ.-ൽനിന്ന് ചേർത്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ പര്യാപ്തമായ അവലംബങ്ങൾ നേടുകയാണെങ്കിൽ അത് ശരിയാകില്ലല്ലോ. ഈ ലേഖനം സർ. വി.കോ.ൽ നിന്ന് സ്വീകരിച്ചതാണ്‌, മാറ്റങ്ങൾ വന്നേക്കാം എന്നതിന്റെ കൂടെ, "ആധികാരികത ഉറപ്പുവരുത്തുന്നതിന്‌ മറ്റ് അവലംബങ്ങൾ ചേർക്കേണ്ടതാണ്‌." എന്നതുപോലെയാണെങ്കിൽ ആകാം.

എന്തൊക്കെ അവലംബിക്കാം/അരുത് എന്ന കാര്യത്തിൽ മലയാളം വിക്കിപീഡിയയിൽ ഇതുവരെ സമവായമോ നയമോ ആയിട്ടില്ല. അതിനെക്കുറിച്ച് ആലോചിക്കാൻ വൈകി എന്നുതോന്നുന്നു. ശ്രദ്ധേയതയെ സംബന്ധിച്ചും സ്ഥിതി വ്യത്യസ്തമല്ല.--തച്ചന്റെ മകൻ 09:04, 29 ജൂലൈ 2010 (UTC)


 • സർ.വി. -യിൽ നിന്ന് ചേർത്തലേഖനനങ്ങൾക്കായി രണ്ട് തരം {{Sarvavijnanakosam}} സന്ദേശങ്ങൾ ഉണ്ടാക്കിക്കൂടേ..?
 • മറ്റ് അവലംബങ്ങൾ ഉള്ള സർ.വി. ലേഖനങ്ങളിൽ ഇപ്പോഴുള്ളതുപോലെ അടിയിൽ {{Sarvavijnanakosam}} സന്ദേശവും,

സർ.വി. മാത്രം ആധാരമാക്കിയുള്ളവയിൽ തച്ചന്റെ മകൻ നിർദ്ദേശിച്ചതുപോലെ, "ആധികാരികത ഉറപ്പുവരുത്തുന്നതിന്‌ മറ്റ് അവലംബങ്ങൾ ചേർക്കേണ്ടതാണ്‌." എന്നോ മറ്റോ ചേർത്ത ഒരു മോഡിഫൈഡ് സന്ദേശവും നൽകാമല്ലോ...

 • സാമാന്യം നല്ല നിലവാരമുള്ള സർ.വി. ലേഖനങ്ങൾ ഗൂഗിൾ വഴിയും മറ്റും റഫറൻസിനായി വിക്കി പേജിലെത്തുന്ന വിജ്ഞാനാന്വേഷികൾക്കു മുൻപിൽ "നിലവാരമില്ലാത്ത വസ്തുതകൾ" എന്ന നെറ്റിപ്പട്ടത്തോടെ തെറ്റിദ്ധരിക്കപ്പെടരുത് എന്നതാണ്‌ ഉദ്ദേശം. ഉദാഹരണത്തിന്‌ തീച്ചിന്നൻ എന്ന ലേഖനവും അതിന്റെ ഇംഗ്ലീഷ് പതിപ്പും നോക്കൂ. ഇത്തരം ലേഖനങ്ങളൾക്കെല്ലാം തെറ്റിദ്ധാണയുളവാക്കുന്ന നെറ്റിപ്പട്ടം നൽകുന്നത് അക്രമമല്ലേ?

--Habeeb | ഹബീബ് 12:55, 29 ജൂലൈ 2010 (UTC)

അവലംബം ഇല്ലെങ്കിൽ അതിനു സർ‌വ്വവിഞ്ജാനകോശത്തിൽ നിന്നെടുത്ത ലേഖനങ്ങൾക്ക് പ്രത്യേകം വേറേ നോട്ടീസ് കൊടുക്കേണ്ടതില്ല. കാരണം ലേഖനം വിക്കിപീഡീയയിലെയാണ്‌. അതിൽ അവലംബം ഇല്ലെങ്കിൽ അതിലെ ഉള്ളടക്കം എവിടെ നിന്നെടുത്ത് എഴുതിയാലും അത് അവലം‌ബമില്ല എന്നത് വാസ്തവമാണ്‌. അവലംബം ഇല്ല എന്നത് ഒരു ലേഖനത്തിന്റെ നിലവാരമില്ലായ്മയെ അല്ല കാണിക്കുന്നത്. മറിച്ച് ഉപയോക്താവിനൊരു മുന്നറിയിപ്പ് മാത്രമാണ്‌. സ.വി.കോശത്തിലെ ലേഖനങ്ങളിലെ ഉള്ളടക്കം എത്രമാത്രം അപ്‌ഡേറ്റഡ് ആണ്‌ എന്നതും നോക്കേണ്ട കാര്യമാണ്‌ . അന്ധമായി കോപ്പിയടിച്ച മറ്റൊരു ലേഖനമാണ്‌ തുർക്കി. ഇതിലെ ഇംഗ്ലീഷ് ലേഖനം താരതമ്യം ചെയ്തു നോക്കിയാൽ അറിയാം ഇതിലെ വിവരങ്ങൾ എത്രമാത്രം വ്യത്യാസമുണ്ടെന്ന്. --Rameshng:::Buzz me :) 13:33, 29 ജൂലൈ 2010 (UTC)

റമേഷ്+ തിരയുന്നവർക്ക് മാത്രമല്ല, വിക്കിപീഡിയർക്കും ഉള്ള അറിയിപ്പാണ്‌ അത്. തീച്ചിന്നൻ എന്ന ലേഖനത്തിൽ കേരളത്തിലെ പക്ഷികൾ തുടങ്ങിയ പുസ്തകങ്ങളിൽനിന്ന് അവലംബവും കൂടുതൽ വിവരങ്ങളും നൽകാനാവുന്നതാണ്‌. {{ആധികാരികത}} ഇടുന്നില്ലെങ്കിൽ പ്രസ്തുതലേഖനത്തിൽ കൂടുതൽ തിരുത്തലുകൾ വരാനോ അവലംബങ്ങൾ വരാനോ ഇടയില്ല. ബ്രിട്ടാനിക്കയിലെ ഉള്ളടക്കം പകർത്തിയ എത്രയോ ഇങ്ഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങളുടെ ദുർഗ്ഗതിയാണിത്. ഉത്സാഹികൾ കുറഞ്ഞ മലയാളം വിക്കിപീഡിയയിൽ അത് എത്രത്തോളമാകുമെന്ന് പറയേണ്ടതില്ല. ഇപ്പോൾ പകർത്തുന്ന ലേഖനങ്ങൾ തന്നെ അവലംബങ്ങളോടെ നൽകാൻ ശ്രദ്ധിച്ചാൽ നന്ന്. പകർത്തുന്നവർ അതത് വിഷയങ്ങളിൽ ധാരണയുള്ളവരായാൽ വസ്തുതാപരമായ പിഴവുകൾ ലിസ്റ്റ് ചെയ്യുകയും ചെയ്യാം. നാം മുമ്പേ ഉദ്ദേശിച്ചിരുന്ന സർ.വി.കോ. പദ്ധതി വേഗം തുടങ്ങേണ്ടതാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം.--തച്ചന്റെ മകൻ 14:16, 29 ജൂലൈ 2010 (UTC)

പകർത്തുമ്പോൾ വിക്കിഫൈ ചെയ്യുക കൂടി ചെയ്താൽ അത്രയും നല്ലത്. സ.വി.കോശം പകർത്തുന്ന പദ്ധതി തുടങ്ങിയിരുന്നോ? ഏതാ പേജ്?--Rameshng:::Buzz me :) 14:59, 29 ജൂലൈ 2010 (UTC)


സർ‌വ്വവിജ്ഞാനകോശലെഖനങ്ങളെ മലയാളം വിക്കിയിലേക്ക് കോപ്പി ചെയ്ത് വിക്കിക്കു യൊജിച്ച വിധത്തിൽ അവലംബം ഒക്കെ ചേർത്ത് നന്നായി എഴുതുന്ന ഒരു ഉപയൊക്താവാണു് ഉപയോക്താവ്:Babug. ഒരു ഉദാഹരണ ലെഖനം ഇതാ: അന്തർവാഹിനി. അദ്ദേഹം സർ‌വ്വവിഞ്ജാനകോശത്തിന്റെ ഓൺ‌ലൈൻ എഡീഷനിൽ ഇല്ലാത്ത ലെഖനങ്ങളും എഴുതിയിട്ടുണ്ടു്. ലേഖനങ്ങൾ ചേർത്ത് കഴിഞ്ഞാൽ ഉടൻ തന്നെ ചിത്രങ്ങളും അവലംബവും ഒക്കെ ഇംഗ്ഗ്ലീഷ് വിക്കിയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും കണ്ടെത്തി ചേർക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ടു്. അപ്പോൾ പ്രമുഖമായ ഒരു വിഷയത്തിലുള്ള ലെഖനത്തിനും അവലംബം കിട്ടാത്ത പ്രശ്നമേ ഇല്ല. പക്ഷെ അതു് കണ്ടെത്തി അതു് കൂടെ വിക്കിയിൽ ചേർക്കാൻ അല്പം കൂടെ പ്രയത്നം ചെയ്യണം എന്നേ ഉള്ളൂ. അവലംബം ചേർക്കാത്ത സർ‌വ്വവിജ്ഞാനകൊശലെഖനങ്ങൽക്ക് മാത്രമായി പ്രത്യെക പരിഗണകൊടുക്കുന്നത് ശരിയേ അല്ല. --ഷിജു അലക്സ് 15:30, 29 ജൂലൈ 2010 (UTC)

സർ‌വവിജ്ഞാനകോശ ലേഖനങ്ങൾക്ക് പ്രത്യേക ഫലകത്തിന്റെ ആവശ്യമില്ലെന്നാണ് എന്റെയും അഭിപ്രായം. അല്പം ഓഫ് ടോപ്പിക്കായ ചിലകാര്യങ്ങൾ. നിലവിലെ ആധികാരികത ഫലകം പുതിയ വായനക്കാരിൽ വിക്കിപീഡിയ ലേഖനങ്ങൾ നിലവാരം കുറഞ്ഞതാണ് എന്ന ചിന്ത ഉണ്ടാക്കാൻ കാരണമായേക്കാം. ഇത് മാറ്റിയെടുക്കാൻ രണ്ട് നിർദ്ദേശങ്ങൾ.
 1. ഫലകത്തിലെ "നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം" എന്ന വാചകത്തിൽ മാറ്റം വരുത്തുക. വെരിയഫിൾ അല്ലാത്ത വസ്തുതകളാണ് ചോദ്യം ചെയ്യപ്പെടുകയോ നീക്കപ്പെടുകയോ ചെയ്യേണ്ടത്. “നിലവാരമില്ലാത്ത” എന്ന പദപ്രയോഗത്തിനു പകരം “അവലംബമില്ലാത്ത”, “പരിശോധനായോഗ്യമല്ലാത്ത“ അല്ലെങ്കിൽ സമാനമായ എന്തെങ്കിലും ഉപയോഗിക്കുക
 2. ഫലകം ലേഖനത്തിന്റെ താഴെ ഉപയോഗിക്കുക. ലേഖനത്തിന്റെ മുകളിൽത്തന്നെ ഇങ്ങനെയൊരു ഫലകം, ലേഖനത്തെ താഴ്ത്തിക്കെട്ടുന്നതായി പുതിയ ഉപയോക്താക്കൾക്ക് തോന്നിയേക്കാം.

--അഭി 15:49, 29 ജൂലൈ 2010 (UTC)

കൊള്ളാം അഭി. വളരെ നല്ല നിർദ്ദേശം. --Habeeb | ഹബീബ് 16:07, 29 ജൂലൈ 2010 (UTC)
ഷിജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.--Rameshng:::Buzz me :) 08:13, 30 ജൂലൈ 2010 (UTC)
അഭിയുടെ രണ്ടാമത്തെ അഭിപ്രായത്തോട് യോജിക്കാനാവില്ല. പുതിയ ഉപയോക്താക്കളുടെ തോന്നലുകൾക്കുവേണ്ടി വിക്കിപീഡിയയുടെ ആധികാരികതയെ എന്തിന്‌ താഴ്ത്തിക്കെട്ടണം? സിഗരറ്റുപാക്കിനു മുകളിലെ വാചകങ്ങളെപ്പോലെ വിട്ടുകളയേണ്ടവയല്ല ആ ഫലകങ്ങൾ.

സർ.വി.കോ. ലേഖനങ്ങൾക്ക് പ്രത്യേകം ഫലകം നിർദ്ദേശിച്ചത് അവയിലെ ഉള്ളടക്കം, ഭാഷ, തുടങ്ങി നിരവധി കാര്യങ്ങളെ വിക്കീകരിക്കാൻ കൂടുതൽ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ വരാവുന്ന പ്രശ്നം ഓർത്തിട്ടാണ്‌. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ബ്രിട്ടാനിക്ക ലേഖനങ്ങളുടെ പരിഷ്കരണം, നിഷ്പക്ഷത തുടങ്ങി പലതിനും വെവ്വേറെ ഫലകങ്ങളുണ്ട് (അവലംബത്തിനൊഴികെ). യന്ത്രതർജ്ജുമ, ഓ.സി.ആർ. തുടങ്ങിയവയ്ക്ക് നൽകേണ്ട ശ്രദ്ധതന്നെ സർക്കാർ വിജ്ഞാനകോശം പരിവർത്തനത്തിലും വേണം. മറ്റു ലേഖനങ്ങളെപ്പോലെ കണക്കാക്കിയാല്പ്പോരാ --തച്ചന്റെ മകൻ 08:57, 30 ജൂലൈ 2010 (UTC)

മുകളിലെ ഫലകം താഴെ ചേർക്കുന്നത് എങ്ങനെയാണ്‌ വിക്കിയുടെ ആധികാരികതയെ താഴ്ത്തിക്കെട്ടലാവുന്നത്? പുതിയ ഉപയോക്താക്കൾക്ക് വിക്കി ഫലകങ്ങൾ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നതിനെപ്പറ്റിയല്ല, മറിച്ച് വിക്കിയോ വിക്കിയിലെ ഫലകങ്ങളോ എന്താണെന്നറിയാത്ത അനേകം പേർ റഫറൻസിനായി സെർച്ച് എഞ്ചിനുകൾ വഴിയും മറ്റും വിക്കിയിലെത്തുമ്പോൾ, അവർക്ക് പ്രസ്തുത പേജിലെ വിവരങ്ങൾ നിലവാരമില്ലാത്തവയാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാനാണ്‌ ഈ നിർദ്ദേശം. {{ആധികാരികത}} ഫലകത്തിലെ വാചകങ്ങളുടെ തീവ്രത അൽ‌പ്പം കുറക്കണമെന്ന അഭിപ്രായവുമുണ്ട്. --Habeeb | ഹബീബ് 09:24, 30 ജൂലൈ 2010 (UTC)

സർ‌വ്വവിജ്ഞാനകോശം വിക്കിപീഡിയയിൽ ആക്കാനുള്ള വിക്കിപദ്ധതി താൾ ഇവിടെ തുടങ്ങിയിട്ടിട്ടുണ്ടു്. ഇനി മുതൽ സർ‌വ്വവിജ്ഞാനകോശ ലേഖനങ്ങൾ പകർത്തുമ്പോൾ അതു് ഈ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ചെയ്യാൻ ശ്രമിക്കുക. ഈ നയരൂപീകരണം ഇവിടെതന്നെ തുടരട്ടെ. പദ്ധതി സംബന്ധിച്ചുള്ള നയരൂപീകരണം അവിടെ ചെയ്യാം. --ഷിജു അലക്സ് 12:55, 30 ജൂലൈ 2010 (UTC)

അവലംബം അല്ലെങ്കിൽ ആധികാരികമായ ശ്രോതസ്സിൽ നിന്നുള്ള തെളിവില്ല എന്ന് പറയുന്നത് ലേഖനത്തിന്റെ നിലവാരവുമായി ബന്ധപ്പെടുന്നത് ശരിയല്ല. ലേഖനത്തിന്റെ ഉള്ളടക്കത്തിനനുസരിച്ചിരിക്കും. ഇപ്പോഴത്തെ ശ്രദ്ധേയത, അവലംബം ഫലകത്തിനു പ്രത്യേകിച്ച് കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല.--Rameshng:::Buzz me :) 14:09, 30 ജൂലൈ 2010 (UTC)

{{ആധികാരികത}}യിലെ നിലവാരമില്ലാത്ത' എന്ന നിലവാരമില്ലാത്ത വാക്ക് 'അവലംബമില്ലാത്ത എന്ന് തിരുത്തിയിട്ടുണ്ട്. ഹബീബ് ദയവായി വിക്കിയുടെ പരിശോധനായോഗ്യത മനസ്സിരുത്തി വായിക്കുക--തച്ചന്റെ മകൻ 15:03, 30 ജൂലൈ 2010 (UTC)

നിമിഷനേരം കൊണ്ട് നിലവാരമില്ലായ്മയിൽ നിന്നും രക്ഷപ്പെട്ട ഒത്തിരി ലേഖനങ്ങൾ കണ്ടപ്പോൾ, സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി... :-) ഇനി എന്നാണാവോ ആ നെറ്റിപ്പട്ടവും കൂടി താഴെയെത്തിക്കുന്നത് :-)..
ചൂണ്ടിക്കാട്ടപ്പെട്ട പ്രശ്നത്തിന് മുഴുവനും പരിഹാരമായില്ലെങ്കിലും (അതും എന്നെങ്കിലും ശരിയാവും.. തീർച്ച), കാര്യങ്ങൾ ഇത്രയെങ്കിലും മുന്നോട്ടെത്തിച്ച എല്ലാ സഹ വിക്കിപീഡിയർക്കും ഹൃദയംനിറഞ്ഞ നന്ദി.--Habeeb | ഹബീബ് 17:15, 30 ജൂലൈ 2010 (UTC)

ചിത്രങ്ങളുടെ അപ്‌ലോഡിങ്ങ് മലയാളം വിക്കിപീഡിയയിലേക്കോ കോമൺസിലേക്കോ?[തിരുത്തുക]

Move to commons.jpg

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ ഇടങ്ങളിൽ പലരായി ഈ വിഷയം ചർച്ച ചെയ്യുന്നു. പലരായി പ്രകടിപ്പിച്ച ഈ വിഷയത്തിലുള്ള കാര്യങ്ങളെപറ്റിയുള്ള നയരൂപീകരണം ആണൂ് ഈ ചർച്ചയുടെ ലക്ഷ്യം. കുറഞ്ഞത് താഴെ പറയുന്ന മൂന്നിടങ്ങളിൽ ഇതിനെ പറ്റി ചർച്ച നടന്നു

 1. വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
 2. http://lists.wikimedia.org/pipermail/wikiml-l/2010-October/001608.html
 3. http://lists.wikimedia.org/pipermail/wikiml-l/2010-October/001618.html

സമവായം വേണ്ട കാര്യങ്ങൾ താഴെ പറയുന്നു

 1. മലയാളം വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി അവ കൊമ്മൺസിലെക്ക് മാത്രം അപ്‌ലൊഡ് ചെയ്യാൻ തീരുമാനിക്കണോ
 2. അങ്ങനെ തീരുമാനിച്ചാൽ ഫെയർ യൂസ് അനുമതിയുള്ള ചിത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും
 3. അങ്ങനെ തീരുമാനിച്ചാൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന വിഭാഗം എങ്ങനെ കൈകാര്യം ചെയ്യും.

മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ പറ്റിയും വ്യക്തമായ ഒരു നയം രൂപീകരിച്ച് ഈ വിഷയത്തിലുള്ള അവ്യക്തത നീക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 16:18, 12 ഒക്ടോബർ 2010 (UTC)

 1. തീരുമാനിക്കണം
 2. ഫെയർ യൂസർ അനുമതിയുള്ള ചിത്രങ്ങൾ മാത്രം മലയാളത്തിൽ അപ്ലോഡട്ടെ
 3. കോമ്മൺസിൽ പ്രത്യേക കാറ്റഗറി രൂപപ്പെടുത്തുക, മലയാളം വിക്കിയിലെ ഒരു പേജിൽ ആ കാറ്റഗരിയിൽ പെട്ട ചിത്രങ്ങൾ കാട്ടുക..
--♔ കളരിക്കൻ ♔ | സംവാദം 16:34, 12 ഒക്ടോബർ 2010 (UTC)

കോമൺസിലേക്ക് മാത്രം അപ്‌‌ലോഡ് ചെയ്യാൻ തീരുമാനിച്ചാൽ അത് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ മലയാളം വിക്കിപ്പീഡിയയെ അപേക്ഷിച്ച് പ്രാധാന്യമുള്ള ചിത്രങ്ങൾ ഇവിടെ തന്നെ അപ്‌‌ലോഡ് ചെയ്യുന്നതല്ലേ അവ ഇവിടുത്തെ ഉപയോക്താക്കൾക്ക് ട്രാക്ക് ചെയ്യാനും എളുപ്പം മറിച്ചാണെങ്കിൽ ഇപ്പോൾ നടക്കുന്ന രീതിയിലുള്ള ഫലപ്രദമായ ട്രാക്കിങ്ങ് നടക്കാൻ സാധ്യത ഇല്ല, മലയാളി സമൂഹത്തിനാവശ്യമായ ചിത്രങ്ങൾ മലയാളി സമൂഹം വിലയിരുത്തുന്നതും ആഗോള സമൂഹം വിലയിരുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടാവില്ലേ? , ഇപ്പോൾ നമ്മൾ എല്ലാ ആഴ്ചയും തിരഞ്ഞെടുത്ത ചിത്രം കോമൺസിലേക്ക് പുഷ് ചെയ്‌‌താൽ പോരേ? അങ്ങിനെയാവുമ്പോൾ ക്വാളിറ്റി ഉള്ള ചിത്രങ്ങൾ കോമൺസിൽ എത്തുകയും ചെയ്യും. എന്റെ അഭിപ്രായം ഇതാണ്. --Hrishi 20:35, 12 ഒക്ടോബർ 2010 (UTC)

എന്റെ അഭിപ്രായത്തിൽ കോമ‌ൺസിലേക്ക് നേരിട്ട് അപ്‌ലൊഡ് ചെയ്യണം എന്ന നിലപാടെടുക്കാൻ മാത്രം മലയാളം വിക്കിസമൂഹം വളർന്നിട്ടില്ല. നമ്മൾ ഇപ്പോഴും പഠനശിബിരത്തിലൂടെയും മറ്റും വിക്കി ഉപയൊക്താക്കളെ കണ്ടെത്തി കൊണ്ട് ഇരിക്കുന്നതേ ഉള്ളൂ. അതിനാൽ വിക്കി സമൂഹം തക്കതായ വളർച്ച കൈവരിക്കുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരട്ടെ എന്ന് എന്റെ അഭിപ്രായം. അത് വരെ ഇപ്പോൾ ചെയ്യുന്ന പോലെ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് മാറ്റിയാൽ മതിയാകും. എന്തൊക്കെ ആയാലും മലയാളം വിക്കിസമൂഹത്തിൽ കിട്ടുന്ന ശ്രദ്ധയും പരിചരണവും കോമൺസ് എന്ന മഹാസമുദ്രത്തിൽ നിന്ന് പുതിയ മലയാളം വിക്കി ഉപയൊക്താക്കൾക്ക് കിട്ടില്ല. അതിനാൽ തൽക്കാലം നിലവിലുള്ള സ്ഥിതി തുടരട്ടെ. കോമൻസിലെക്ക് ചിത്രം മാറ്റുന്നവർ അവരുടെ പ്രയത്നം തുടരുകയും ചെയ്യട്ടെ. --ഷിജു അലക്സ് 03:03, 13 ഒക്ടോബർ 2010 (UTC)

സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്ന് അപ്‌ലോഡ് താളിൽ ഉപദേശമായി നൽകിയാൽ മതിയെന്നാണെന്റെ അഭിപ്രായം. കോമൺസിലേക്ക് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് നിർബന്ധിക്കേണ്ടതില്ല. മലയാളം വിക്കിക്ക് പകരം കോമൺസിലേക്ക് അപ്‌ലോഡുന്നവർക്കായി ഒരു താൾ ഇവിടെ തുടങ്ങിയാൽ മതി, അതിൽ അവർ കോമൺസിലേക്ക് അപ്‌ലോഡുന്ന ചിത്രങ്ങളുടെ കണ്ണികൾ ചേർക്കാൻ നിർദ്ദേശിക്കാം. അതിൽ നിന്നും തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളെ കണ്ടെത്തുകയും ചെയ്യാം. --ജുനൈദ് | Junaid (സം‌വാദം) 03:23, 13 ഒക്ടോബർ 2010 (UTC)

മലയാളം വിക്കിപിഡീയയിലും കോമൺസിലും അപ് ചെയ്യുന്ന ഇപ്പോഴത്തെ രീതിതന്നെ പിന്തുടരുന്നതാണ് നല്ലത്. പിന്നെ തിരഞ്ഞെടുത്ത ചിത്രം കോമൺസിൽനിന്നും സ്വീകരിക്കാം. അതിന് ബിനു നിർദ്ദേശിച്ച രീതി പ്രായോഗികമെങ്കിൽ നടപ്പിലാക്കുകയും ചെയ്യാം. കൂടാതെ മലയാളം വിക്കിപീഡിയയിൽ അപ് ചെയ്ത ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അത് കോമൺസിലേക്ക് മാറ്റുന്ന സംവിധാനവും ആലോചിക്കാം. വിക്കിമീഡിയ സംരംഭങ്ങളിലെല്ലാം കമ്മ്യൂണിറ്റി ആക്ടിവിറ്റിക്കല്ലേ പ്രാമുഖ്യം. അതിനാൽത്തന്നെ കോമൺസിലേക്ക് മാറ്റുന്ന പ്രക്രിയയും കമ്മ്യൂണിറ്റി സ്വഭാവമുള്ളതാകട്ടെ. ചിത്രങ്ങൾ തയ്യാറാക്കുന്നവരെല്ലാം വിക്കിപദ്ധതികളിൽ അവഗാഹം ഉള്ളവരായിക്കൊള്ളണമെന്നില്ല. ചിലർക്ക് മലയാളം വിക്കിപീഡിയ മാത്രമേ അറിയുകയുള്ളൂവെങ്കിൽ അവർക്ക് ഇവിടെ അപ് ചെയ്യാനുള്ള സാഹചര്യം തീർച്ചയായും നിലനിർത്തണം. --സിദ്ധാർത്ഥൻ 06:10, 13 ഒക്ടോബർ 2010 (UTC)

ഷിജു അഭിപ്രായപ്പെട്ടതു പോലെ മലയാളം വിക്കിസമൂഹം സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്കും, മറ്റു ചിത്രങ്ങൾ മലയാളം വിക്കിയിലേക്കുമ മാത്രം അപ്ലോഡ് ചെയ്യുവാൻ മാത്രം പക്വത നേടിയിട്ടില്ല എന്നാണെന്റെയും അഭിപ്രായം. മലയാളം വിക്കി സംരഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അംഗങ്ങൾക്കിടയിൽ പോലും, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ചും, ചിത്രങ്ങൾക്കുപയോഗിക്കേണ്ട പകർപ്പവകാശത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ ഇപ്പോഴുമില്ല എന്നാണ് അടുത്തിടെ വിക്കിക്കു പുറത്തു് വളരെ അശ്ലീലമായ ഭാഷയിൽ കൈകാര്യം ചെയ്യപ്പെട്ട ഒരു സംവാദത്തിൽ നിന്നു മനസിലായത്. സജീവാംഗങ്ങളിൽ തന്നെ ഇത്തരമൊരു ആശയക്കുഴപ്പം നിലനിൽക്കുന്ന സ്ഥിതിയിൽ പുതിയ അംഗങ്ങൾക്ക് അതിലേറെ ആശയക്കുഴപ്പം ഉണ്ടാകാനാണ് സാധ്യത. അതു കൊണ്ട് ഇക്കാര്യത്തിൽ ഇപ്പോഴുള്ള സ്ഥിതി തന്നെ പിന്തുടരുന്നതാകും നല്ലത്. --Anoopan| അനൂപൻ 07:02, 13 ഒക്ടോബർ 2010 (UTC)

സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ തീർച്ചയായും കോമൺസിലേക്കാണ് അപ്ലോഡ് ചെയ്യേണ്ടത്, മലയാളം വിക്കിയിൽ നിന്ന് കോമൺസിലേക്ക് ചിത്രങ്ങൾ കയ്റ്റുമതി ചെയ്യുന്നത് സത്യത്തിൽ ഒരു ഇരട്ടിപ്പണി തന്നെയാണ്. എന്നിരുന്നാലും കൂടുതലായും മലയാളം വിക്കി മാത്രമുപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ എളുപ്പം മലയാളം തന്നെയാണ്. പല പുതുമുഖങ്ങളും ചിത്രം അപ്ലൊഡ് ചെയ്യുമ്പോൽ ശരിയായ ലൈസൻസ്, ഉറവിടം എന്നിവ ചേർക്കാറില്ല ഇത്തരം ചിത്രങ്ങൾ കോമ്മൺസിൽ നിന്ന് വളരെ വേഗത്തിൽ നീക്കം ചെയ്യപ്പെട്ടേക്കാം. എന്നാൽ മലയാളത്തിലാകുമ്പോൽ അവരുടെ സംവാദതാളുകളിൽ കുറിപ്പിടുമ്പോൾ പലരും ഈ തെറ്റുകൾ തിരുത്തി കാണാറുണ്ട്. ചിത്രങ്ങൾ Trace ചെയ്യാൻ പറ്റിയതും മാതൃവിക്കി തന്നെയാണ്. ആതിനാൽ മലയാളത്തിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണ്ട എന്നാണ് എന്റെ അഭിപ്രായം. വിവരണം, ലൈസൻസ് എന്നിവ ശരിയാണങ്കിൽ ബോട്ടുപയോഗിച്ച് ഈ ചിത്രങ്ങൾ കോമൺസിൽ കയറ്റാവുന്നതേയുള്ളു. മലയാളികൾ കോമൺസിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങളക്കായി പരിഗണിക്കാവുന്നതാണ്, അവയെ കോമൺസിൽ ഒരു കാറ്റഗ്ഗറീയി പെടുത്തുകയോ(എത്രത്തോളം പ്രാവർത്തികമാണന്ന് അറിയില്ല) അല്ലെങ്കിൽ ഇവിടെ ഏതെങ്കിലും ഒരു പദ്ധതി താൾ നിർമ്മിച്ച് ആ ചിത്രങ്ങളുടെ ഒരു ലിങ്ക് കൊടുക്കാവുന്നതുമാണ്. ചിത്രം കോമൺസിൽ അപ്ലോഡീയിട്ട് ഇവിടെ വന്ന് പദ്ധതി താളിൽ ഒരു ലിങ്ക് കൊടുക്കുക ആ ലിങ്ക് വേണമെങ്കിൽ Sidebar-ൽ കൊടുക്കാം, കോമൺസിൽ അപ്ലോഡീയ ചിത്രങ്ങൾ നീക്കം ചെയ്താൽ അപ്പോൽ പെട്ടെന്ന് കണ്ടെത്തുകയും ചെയ്യാം. --കിരൺ ഗോപി 07:12, 13 ഒക്ടോബർ 2010 (UTC)
കിരൺ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. (Netha Hussain 09:12, 13 ഒക്ടോബർ 2010 (UTC))

 • സംവാദം കിരൺ പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു...ഞാൻ കോമ്മൺസിൽ കോമ്മണിസ്റ്റ് ഉപയോഗിച്ച് ചിത്രം കയറ്റുന്ന ആളാണ്, പക്ഷേ മലയാളം വിക്കിക്കൊരു മുതൽക്കൂട്ടല്ലാത്തതുകൊണ്ട് ഒരു ചെറിയ രീതിയിലേ ഇപ്പോൾ അപ്ലോഡുന്നുള്ളൂ... മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പ്രസക്തമായവ താഴെ കൊടുക്കുന്നു
 1. പുതിയ ഉപഭോക്താക്കളുടെ ചിത്രങ്ങൾ കോമ്മൺസിലെ നിയമങ്ങൾ എല്ലായ്പ്പോഴും അനുസരിക്കണമെന്നില്ല---തത്ഫലമായി അവരുടെ ചിത്ര നീക്കം ചെയ്യപ്പെട്ടേക്കാം
 2. കോമ്മൺസ് നയങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഇപ്പോൾ തുടക്കക്കാർക്കിടയിൽ ഇല്ല, അതുകൊണ്ട് കോമ്മൺസിൽ അപ്ലോഡണം എന്നു നിർബന്ധം പിടിക്കാനാവില്ല
 3. കോമ്മൺസ് എന്ന സ്വതന്ത്ര സംരംഭം നമ്മൾ മറക്കാൻ പാടുള്ളതല്ല...

ചില ഉപായങ്ങൾ

 1. സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്‌ലോഡ് താളിൽ വലിയ ഉപദേശമായി നൽകുക
 2. കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (വേർതിരിവില്ലാതെ)
 3. കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക..

മുകളിൽ കൊടുത്ത ചിത്രം ഞാൻ ഇതിനൊരു ഉദാഹരണമായി കൊടുത്തതാണ്...

--♔ കളരിക്കൻ ♔ | സംവാദം 10:15, 13 ഒക്ടോബർ 2010 (UTC)

തത്കാലം പകർപ്പവകാശ സ്വാതന്ത്ര്യമുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന താളിൽ, ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതുപോലെ കോമൺസിൽ ചിത്രം ചേർക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശവും, അതിനുള്ള കാരണവും നല്ലവണ്ണം ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കൊടുക്കുകയാവാം. കൂട്ടത്തിൽ വേണമെങ്കിൽ, ഈ നിർദ്ദേശം അവഗണിച്ചും മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ {{കോമ്മൺസിലേക്കു-മാറ്റുക}} എന്ന ഫലകം ഓട്ടോമാറ്റിക്കായി ചേർക്കുന്ന രീതിയിലോ അതിനായി ഒരു ബോട്ട് ഓടിക്കുകയോ ചെയ്യാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 10:20, 13 ഒക്ടോബർ 2010 (UTC)
മലയാളം വിക്കിയിലെക്ക് 1000 നുമേൽ (കണക്ക് ഇല്ല) പടം അപ്ലോഡിയ ഒരാളാണ് ഞാൻ. മലയാളം വിക്കിക്കായി പടം പിടിക്കാനും ലൈസൻസ് ഫ്രീ ആക്കാൻ മറ്റുള്ളവരും കാലു പിടിക്കാനും നടന്നിട്ടുണ്ട്. ആദ്യമൊക്കെ പടങ്ങൾ കയറ്റുമ്പൊൾ അതിനു ടാഗ് കൊടുക്കുന്ന രീതി വളരെ പരിമിതമായിരുന്നു. എടുത്തയാളിന്റെ പേരും മറ്റും വേണ്ടായിരുന്നു. അന്ന് ഒരുപാട് പടങ്ങൾ അങ്ങനെ ചേർത്തു. ടാഗുകൾ പുനഃക്രമീകരിച്ചപ്പോൾ അതിന്റെ രീതിയിൽ ചേർത്തു തൂടങ്ങി. പക്ഷെ ഈ യിടെയായി ഞാൻ പണ്ട് ചേർത്ത പടങ്ങൾക്കൊന്നും വാലില്ല തലയില്ല എന്നും പറഞ്ഞ് നിരവധി പടങ്ങൾ (കണക്കില്ല) ഡലീറ്റ് ചെയ്യപ്പെട്ടു. ഇങ്ങനെയുള്ളപ്പോൾ ഞാൻ ഇനി വിക്കിയിലേക്ക് പടങ്ങൾ കയറ്റാൻ തുനിയുമോ? കുറേ കാലം കഴിഞ്ഞ് മറ്റൊരു കാരണം പറഞ്ഞ് ഉള്ള പടങ്ങൾ കൂടി കളയില്ല എന്നെന്താണുറപ്പ്? അതു കൊണ്ട് തൽകാലം ഞാൻ കോമ്മൺസിലേക്കാണ് കയറ്റുന്നത്. അവിടെയാവുമ്പോൾ പ്രതികരണം ഉടനെ കിട്ടും, തെറ്റും ഉടനെ തിരുത്താം, മലയാളത്തിലേതു പോലെ രണ്ട് മൂന്ന് വർഷം കഴിഞ്ഞ് പടത്തിനെക്കുറിച്ച് എടുത്തയാൾ തന്നെ മറന്ന ശേഷമൊന്നുമല്ല. മലയാളം വിക്കിയിലേക്ക് പടങ്ങൾ കയറ്റുന്നതിനോട് എനിക്ക് ഒട്ടും അഭിപ്രായം ഇല്ലാത്തത് ഇതു കൊണ്ടാണ്ട്. Challiovsky Talkies ♫♫ 13:33, 13 ഒക്ടോബർ 2010 (UTC)

ഫോട്ടോ ആയി എടുത്ത് അപ്ലോഡുന്ന തരം വിക്കിച്ചിത്രങ്ങൾ കോമൺസിലേക്ക് നേരിട്ട് ചേർക്കുന്നത് കിരൺ ജി പറയുമ്പോലെ ഇരട്ടിപ്പണികളൊഴിവാക്കിക്കൊടുക്കുമെന്നുതന്നെയാണ് ആലോചിച്ചിട്ട് എനിക്കും തോന്നുന്നത്. അതേസമയം ഈയിടെ തെരഞ്ഞെടുത്ത ചിത്രമാക്കിയ മലമുഴക്കി വേഴാമ്പലിന്റേതോ തങ്ങൾകുഞ്ഞുമുസല്യാരുടേതോ പോലുള്ള സുന്ദരൻ പടങ്ങൾക്ക് കോമൺസിൽ നമ്മളുദ്ദേശിക്കുന്ന/മലയാളി നൽകുന്ന പ്രാധാന്യം ലഭിക്കുമോ എന്ന ചിന്തയും പരിഗണനയർഹിക്കുന്നു.

വിക്കിയിൽ ഞാനെഴുതുന്ന ടൈപ്പ് ലേഖനങ്ങൾക്ക് (വൈദ്യ/ശാസ്ത്രസംബന്ധി) വേണ്ടുന്നത് descriptive ചിത്രങ്ങളും diagrams-ഉം ആണ്. അതുകൊണ്ടുതന്നെ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നിടത്ത് എന്റെ കൈയ്യിൽത്തന്നെയുള്ള പവർപോയിന്റ് പ്രസന്റേഷനുകളിലേക്കായി ഞാൻ വരച്ച ചിത്രങ്ങളെ മലയാളീകരിച്ച് ലേബൽ ചെയ്ത് മലയാളം വിക്കിയിലേക്ക് കേറ്റുകയാണ് പതിവ്. ചിത്രത്തിന്റെപേരും വിശദീകരണവും എല്ലാമുൾപ്പടെ മലയാളത്തിലാണ് നൽകാറ്. ചിത്രത്തിനകത്ത് ലേബലിംഗ് കഴിയുന്നതും ഒഴിവാക്കി വേണം നൽകാൻ എന്ന നയം നിലവിലുണ്ടെങ്കിലും ഞാൻ അപ്ലോഡ് ചെയ്യുന്നതരം ചിത്രങ്ങൾക്ക് അത് പാലിക്കാൻ പലപ്പോഴും കഴിയാറില്ല. ഉദാഹരണത്തിനു പോലുള്ള ഒരു ചിത്രം മലയാളം ലേബലുകൾ ഒഴിവാക്കി കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്താൽ നല്ല വെക്റ്റർ ചിത്രങ്ങളാക്കി ആരെങ്കിലും പുതുക്കി മിനുക്കുമെന്നത് ഉറപ്പാണ്. അത് ആസ്മയെപ്പറ്റിയുള്ള ഇംഗ്ലിഷ് വിക്കി അടക്കം എല്ലാ വിക്കി ലേഖനങ്ങളിലേക്കും ഉപയോഗിക്കാനും ആവും. അതേ സമയം ഇതു പോലെയുള്ള ഒരു ചിത്രം അതിനുള്ളിലെ description ഇല്ലാതെ ഒരിക്കലും പൂർണമാവുകയില്ല. ചിത്രത്തിലെ വരകളേക്കാൾ കൂടുതൽ പ്രാധാന്യം അവിടെ വിശദീകരണങ്ങൾക്കാണ്. ശാസ്ത്രസംബന്ധിയായ വിവരങ്ങളുൾക്കൊള്ളിക്കുന്നതിൽ ഡെറിവേറ്റിവ് ചിത്രങ്ങൾക്കും പ്രാധാന്യം വലുതാണ്. ഈ സംഗതികളെയെല്ലാം കണക്കിലെടുക്കുമ്പോൾ മലയാളം വിജ്ഞാനകോശത്തിനു എന്നപോലെ വിക്കിച്ചിത്രങ്ങൾക്കും സ്വതന്ത്രമായ നിലനിൽ‌പ്പുണ്ട് എന്നത് അംഗീകരിക്കണം.

മുകളിൽ കളരിക്കൻ പറഞ്ഞ “ഉപായങ്ങൾ” എന്ന ശീർഷകത്തിലെ 2,3 പോയിന്റുകൾ -- കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (വേർതിരിവില്ലാതെ)കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക -- സ്വീകാര്യമാണ്. --സൂരജ് | suraj 00:55, 15 ഒക്ടോബർ 2010 (UTC)


കോമ്മൺസിൽ മലയാളികളുടെ പടങ്ങൾക്ക് പ്രാധാന്യം കിട്ടുന്നില്ല എന്നു പറഞ്ഞ് നമുക്ക് മാറി നിൽക്കാനാവില്ല.....കോമ്മൺസ് ഒരു വലിയ ഖനിയാണ്..അതിൽ നമ്മുടെ ചിത്രങ്ങൾ എവിടെയാണ് എന്നുപോലും ചിലപ്പോൾ കണ്ടുപിടിക്കാനവില്ല...അതിനാലാണ് ഞാൻ ഈ ഉപായങ്ങൾ നിർദേശിച്ചത്...മലയാളത്തിൽ വിവരണം നൽകിയ ചിത്രങ്ങൾ മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യുന്നതാണ് നല്ലതും, അത് വിലക്കപ്പെടുകയുമില്ല..--♔ കളരിക്കൻ ♔ | സംവാദം 11:01, 15 ഒക്ടോബർ 2010 (UTC)


ഒരു ചിത്രം ഒരാൾ ലേഖനത്തിലൂടെയല്ലാതെ നേരിട്ട് തിരയാനുള്ള സാദ്ധ്യത കുറവാണെന്നിരിക്കെ, കോമൺസിൽ അപ്‌ലോഡ് ചെയ്ത നല്ല ചിത്രങ്ങൾ ഒരു മലയാളം പേജിൽകാണിക്കാനും അതുവഴി തിരഞ്ഞെടുക്കപ്പെടാനും ഉള്ള സൗകര്യം ചെയ്യുകയാണെങ്കിൽ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതു തന്നെയാണു നല്ലതെന്നഭിപ്രായം.--വിഷ്ണു നാരായണൻ 11:40, 15 ഒക്ടോബർ 2010 (UTC)

സമവായം[തിരുത്തുക]

വളരെ വലിയ അഭിപ്രായങ്ങൾക്കൊടുവിൽ ഒരു സമവായത്തിൽ എത്തിചേരാമെന്നു തോന്നുന്നു...താഴെപ്പറയുന്ന നിർദ്ധേശങ്ങൾ നല്ലതെങ്കിൽ അനുകൂലിക്കുക..

 1. സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്‌ലോഡ് താളിൽ വലിയ ഉപദേശമായി നൽകുക
 2. കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (എല്ലാ ചിത്രവും)
 3. കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക..

--♔ കളരിക്കൻ ♔ | സംവാദം 13:50, 15 ഒക്ടോബർ 2010 (UTC)

ഇത് മതിയാകും. ഇതിൽ ഒന്നാമത്തെ പൊയിന്റിൽ പറഞ്ഞത് എളുപ്പം ചെയ്യാവുന്നതേ ഉള്ളൂ. പക്ഷെ 2-ഉം 3-ഉം കാര്യങ്ങൾ അത് ചെയ്യുവാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്തിയും കോമൺസിലും ഇവിടെയും ആവശ്യമായ ക്രമീകരണം നടത്തിയും പ്രാവർത്തികമാക്കുക.
കോമ്മൺസ് പ്രമാണങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വിക്കിപദ്ധതി തുടങ്ങുകയും കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം അതിന്റെ ഭാഗമായി തീർക്കുകയും ചെയ്യുക. പക്ഷെ അതിനു് ഏറ്റവും പ്രധാനം അതിൽ താല്പര്യമുള്ള ഉപയോക്താക്കളെ എല്ലാം ഒരുമിച്ചു കൂട്ടി അവരെ ആ വിക്കി പദ്ധതിക്ക് കീഴിലാക്കുക എന്നതാണു്. ആ സമൂഹത്തെ ആക്ടീവായി നിലനിർത്താൻ വേറെ ഒരു വിക്കിയും പരീക്ഷിച്ചിട്ടാല്ലാത്ത ഒരു സംരംഭം കൂടെ ആലോചിക്കാവുന്നതാണു്. അതായത് ഒരു ചിത്രകവാടം/മീഡിയ കാവാടം (പോർട്ടൽ) മലയാളം വിക്കിയിൽ തുടങ്ങുക. --ഷിജു അലക്സ് 14:09, 15 ഒക്ടോബർ 2010 (UTC)

എനിക്കിതിന്റെ സാങ്കേതികം വലിയ പിടിയില്ല...ഒരു കൈ ഞാനും സഹായിക്കാം --♔ കളരിക്കൻ ♔ | സംവാദം 14:15, 15 ഒക്ടോബർ 2010 (UTC)

 • ആരുമില്ലേ ഇവിടൊന്നു കൈവയ്ക്കാൻ-----♔ കളരിക്കൻ ♔ | സംവാദം 18:07, 16 ഒക്ടോബർ 2010 (UTC)
 • അപ്ലോഡ് പേജ് ശരിയാക്കി...ബാക്കിയുള്ളതിൻ കോമ്മൺസിൽ സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു...--♔ കളരിക്കൻ ♔ | സംവാദം 18:19, 17 ഒക്ടോബർ 2010 (UTC)
താൾ മാറ്റിയിട്ടല്ല സമവായം ആവശ്യപ്പെടുന്നത്. കുറഞ്ഞ പക്ഷം അത് അക്ഷരപിശകില്ലാതെയെങ്കിലും വെയ്ക്കുക. പഴയ താളായിരുന്നു കൂടുതൽ ലളിതം എന്നെന്റെ അഭിപ്രായം. മീഡിയവിക്കിയിൽ സ്വതേയുള്ള അപ്‌ലോഡ് താൾ സങ്കീർണ്ണമാണെന്ന കാഴ്ചപ്പാടിലാണ് ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിൽ വിക്കിപീഡിയ:അപ്‌ലോഡ് താൾ സൃഷ്ടിച്ചിട്ടുള്ളത്. ഈ താൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു എന്നെന്റെ അഭിപ്രായം. സമ്പർക്കമുഖ താളുകളിൽ ഏകപക്ഷീയമായ തിരുത്തലുകൾ ഒഴിവാക്കാണ്ടേതാണ് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 19:09, 17 ഒക്ടോബർ 2010 (UTC)
ആ താളിൽ നൽകിയിരുന്ന പ്രമാണത്തിന്റെ താളിൽ വരേണ്ട {{Information}} എന്ന ഫലകം ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കില്ല, ({{Information}} തിരിച്ചുവിടൽ മാത്രമാണ്). അടിയന്തരമായി റിവേർട്ട് ചെയ്തു. വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താളിൽ മുമ്പുണ്ടായിരുന്ന പതിപ്പിന്റെ അക്ഷരപിശകുകൾ മാറ്റിയ, വിക്കിമീഡിയ സംരംഭങ്ങളിൽ പൊതുവേ ഉപയോഗിക്കുന്ന പദങ്ങൾ ഉപയോഗിക്കുന്ന, ജങ്ക് എഴുത്തുകൾ ഒഴിവാക്കിയ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അത് മെച്ചപ്പെടുത്തി സമവായം കണ്ടെത്തുക. സമ്പർക്കമുഖ താൾ ആയതിനാൽ സംരക്ഷിച്ചു.--പ്രവീൺ:സം‌വാദം 02:55, 18 ഒക്ടോബർ 2010 (UTC)
 • ഈ പണി ഇനി അഡ്മിന്മാർ തന്നെ ചെയ്യട്ടെ, ഞാൻ ഇതിൽ നിന്നും സ്വയമേ വിട്ടു നിൽക്കുന്നു...എന്റെ നിർദ്ധേശങ്ങളൊന്നും തന്നെ മുഖവിലയ്ക്ക് എടുക്കരുത് എന്നൊരു അഭ്യർത്തനയും...--♔ കളരിക്കൻ ♔ | സംവാദം 09:06, 18 ഒക്ടോബർ 2010 (UTC)
 • ഞാനൊരു പണി തുടങ്ങിയിരുന്നു...അതിന്റെ സഹായം കോമ്മൺസിൽ ലഭ്യമാണ്...അഡ്മിന്മാർ ആരെങ്കിലും ഒന്നു കണ്ട് നടപ്പിലാക്കുക Commons Talk-PAGE --♔ കളരിക്കൻ ♔ | സംവാദം 19:50, 18 ഒക്ടോബർ 2010 (UTC)

(മലയാള)എഴുത്തുകാരെ സംബന്ധിച്ച ശ്രദ്ധേയതാനയം[തിരുത്തുക]

മലയാളത്തിലെ എഴുത്തുകാരെ സംബന്ധിച്ച ശ്രദ്ധേയത തെളിയിക്കാൻ (അവലംബം നൽകാനും) വേണ്ട വിഭവങ്ങൾ ഇന്റർനെറ്റിലോ പുസ്തകങ്ങളിലോ കിട്ടുക പ്രയാസമാണ്‌. ഈ അവസ്ഥയിൽ അർഹരായവരെ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും സഹായകമായ നയം രൂപപ്പെടുത്തേണ്ടതാണ്‌ എന്നു കരുതുന്നു. നിർദ്ദേശങ്ങൾ?--തച്ചന്റെ മകൻ 04:59, 1 ഓഗസ്റ്റ് 2010 (UTC)

ശ്രദ്ധേയത തെളിയിക്കുവാനാവശ്യമായ അവലംബങ്ങൾ ഇല്ലാതെ ലേഖനം നിലനിർത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഏതെങ്കിലും പ്രദേശത്തുള്ളവർക്ക് വേണ്ടി വിക്കിയിലെ നയങ്ങളിൽ ഇളവ് ചെയ്യുകയോ? അർഹമായവരെ തീർച്ചയായും ആവശ്യമുള്ളയിടങ്ങളിൽ പ്രതിപാദിച്ചുകാണും --ജുനൈദ് | Junaid (സം‌വാദം) 03:54, 2 ഓഗസ്റ്റ് 2010 (UTC)

താഴെപ്പറയുന്നവ മാനദണ്ഡമാക്കാം എന്നുവിചാരിക്കുന്നു.

 1. പൊതുവേ‌ സർക്കാർ അക്കാദമി പുരസ്കാരങ്ങൾ വ്യക്തിയെ ശ്രദ്ധേയനാക്കും എന്നു കരുതുന്നു. ശ്രദ്ധേയമായ മറ്റു പുരസ്കാരങ്ങൾ‌, അക്കമിട്ടുതന്നെ ചേർക്കണം. പ്രസിദ്ധമായ മറ്റു പുരസ്കാരങ്ങളുടെ പട്ടികയുണ്ടാക്കാൻ നിർദ്ദേശം ക്ഷണിക്കുന്നു.
 2. ഏതെങ്കിലും കൃതിയുടെ പ്രസിദ്ധി

--Vssun (സുനിൽ) 04:05, 7 ഓഗസ്റ്റ് 2010 (UTC)

പുരസ്കാരങ്ങൾ മാത്രമാണോ ഒരു എഴുത്തുകാരന്റെ ശ്രദ്ധേയത നിർണയിക്കുന്നതിനുള്ള ഘടകം? അല്ലെന്നാണ്‌ എനിക്കു തോന്നുന്നത്. പുരസ്കാരങ്ങൾ അളവുകോലാക്കുമ്പോഴും ചില പ്രശ്നങ്ങളുണ്ട്. പുരസ്കാരത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കപ്പെടുന്നത് എങ്ങനെയാണ്‌? --Anoopan| അനൂപൻ 06:52, 6 സെപ്റ്റംബർ 2010 (UTC)
പുരസ്കാരങ്ങൾ മാത്രമല്ലെങ്കിലും അവയ്ക്ക് പ്രാധാന്യം നൽകാം. Vssun പറഞ്ഞതുപോലെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രശസ്തിയും കണക്കിലെടുക്കാം. --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 07:05, 6 സെപ്റ്റംബർ 2010 (UTC)
ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഇവിടെ നടത്തുക. --Vssun (സുനിൽ) 02:30, 30 ജൂലൈ 2011 (UTC)

വിഷയത്തെക്കുറിച്ചുള്ള കരടുനയം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. എതിരഭിപ്രായമില്ലെങ്കിൽ നയമാക്കാം എന്നു കരുതുന്നു. വോട്ടെടുപ്പ് വേണമെങ്കിൽ ആവാം. --Vssun (സുനിൽ) 09:59, 16 ഓഗസ്റ്റ് 2011 (UTC) Yes check.svg നയമാക്കി. --Vssun (സുനിൽ) 16:50, 23 ഓഗസ്റ്റ് 2011 (UTC)