വിക്കിപീഡിയ:തിരഞ്ഞെടുത്ത പട്ടിക (മാനദണ്ഡങ്ങൾ)
ദൃശ്യരൂപം
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
താഴെപ്പറയുന്ന മാനദണ്ഡങ്ങൾ ഉപയോഗിച്ചാകണം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത പട്ടികകൾ നിശ്ചയിക്കേണ്ടത്.
ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന പട്ടികകളാണ് വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത പട്ടികകളുടെ ഗണത്തിൽ വരേണ്ടത്. താഴെപ്പറയുന്ന നിബന്ധനകൾ പ്രാവർത്തികമാക്കിയവയായിരിക്കണം തിരഞ്ഞെടുത്ത പട്ടികകൾ:
- ശൈലി: വിക്കിപീഡിയ നിഷ്കർഷിക്കുന്ന ശൈലിയിലും ഘടനയിലും അവതരിപ്പിക്കപ്പെട്ടതാകണം തിരഞ്ഞെടുത്ത പട്ടികകൾ.
- തുടക്കം: ഏത് വിഷയത്തെക്കുറിച്ചാണൊ പ്രതിപാദിക്കുന്നത് ആ വിഷയത്തെക്കുറിച്ച് ചെറിയ രൂപത്തിലുള്ള ഒരു വിവരണം മുകളിൽ ഉണ്ടായിരിക്കണം.
- സമഗ്രമായിരിക്കണം.
- പൂർണ്ണമായും മലയാളത്തിലായിരിക്കണം.
- കൃത്യമായ അവലംബങ്ങളുടെ പിൻബലം ഉണ്ടായിരിക്കണം.
- ചുവപ്പു കണ്ണികൾ പരമാവധി കുറവായിരിക്കണം.