ബർണാർഡ് ഡി അബ്രേറ
ബർണാർഡ് ഡി അബ്രേറ (ജീവിതകാലം: 28 ഓഗസ്റ്റ് 1940 – 13 ജനുവരി 2017) ഒരു ഓസ്ട്രേലിയൻ പ്രാണിപഠനശാസ്ത്രജ്ഞനും ശാസ്ത്ര തത്ത്വശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം ചിത്രശലഭങ്ങൾ, സാറ്റർനിഡെ, സ്ഫിങ്സ് നിശാശലഭങ്ങൾ എന്നിവയെക്കുറിച്ചെഴുതിയ പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്.[1] അദ്ദേഹം 1982 മുതൽ എഴുതിയ കൃതികൾ ജീവപരിണാമം എന്ന ആശയത്തെ നിരാകരിക്കുന്നവയാണ്.
ജീവചരിത്രം
[തിരുത്തുക]അദ്ദേഹം സിഡ്നിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൌത്ത് വെയിത്സിൽ ആണ് പഠിച്ചത്. 1965-ൽ അദ്ദേഹം ചരിത്രത്തിലും തത്ത്വശാസ്ത്രത്തിലും ഉന്നതബിരുദം നേടി. തുടർന്ന് നാൽപ്പതിലധികം വർഷങ്ങൾ അദ്ദേഹം ലോകമെങ്ങുമുള്ള ശലഭങ്ങളുടെ സംഗ്രഹാലയ ശേഖരങ്ങളുടെ ചിത്രങ്ങൾ എടുക്കാനും അവയെ തിരിച്ചറിയാനും ക്രോഡീകരിക്കാനുമായി ചെലവഴിച്ചു.[2][3] അദ്ദേഹം താനെടുത്ത ചിത്രങ്ങൾ മറ്റു ഗ്രന്ഥകർത്താക്കൾക്കും നൽകി.[2][4]
ഇന്തോനേഷ്യയിൽ കാണപ്പെടുന്ന പരാന്തിക ഡബ്രേറായ് (Parantica dabrerai) എന്ന ചത്രശലഭത്തിനും ഗ്നാത്തോത്ലിബസ് ഡബ്രേറ (Gnathothlibus dabrera), എന്ന നിശാശലഭത്തിനും അദ്ദേഹത്തിന്റെ പേരു നൽകി.[5]
അദ്ദേഹം 1978-ൽ പാപുവ ന്യൂ ഗിനിയ കേന്ദ്രീകരിച്ചുള്ള ഒരു ശലഭ കള്ളക്കടത്തുവ്യാപാരം വെളിപ്പെടുത്തുന്നതിൽ സഹായിച്ചു.[6]
1982-ൽ അദ്ദേഹവും ഭാര്യയും ചേർന്ന് അദ്ദേഹത്തിന്റെയും മറ്റു പഴയ എഴുത്തുകാരുടെയും കൃതികൾ പ്രസിദ്ധീകരിക്കാനായി ഹിസ് ഹൌസ് പബ്ലിഷേർസ് എന്ന പ്രസാധന സ്ഥാപനം തുടങ്ങി.[7][8][9]
ജീവപരിണാമം
[തിരുത്തുക]അദ്ദേഹം 2001-ൽ ഡിസ്കവറി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിവച്ച "A Scientific Dissent from Darwinism" പ്രചാരണപ്രവർത്തനരേഖയിൽ ഒപ്പിട്ടിരുന്നു.[10] അദ്ദേഹം ജീവപരിണാമസിദ്ധാന്തത്തെ ശക്തമായി എതിർത്തിരുന്നു.[11] എന്നാൽ ഒട്ടുമിക്ക ശാസ്ത്രജ്ഞരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞു.[12]
കൃതികൾ
[തിരുത്തുക]- D'Abrera, Bernard (1982). Butterflies of the Oriental Region, Part 1: Papilionidae, Pieridae & Danaidae. Melbourne: Hill House Publishers.
- D'Abrera, Bernard (1983). Butterflies of the Oriental Region, Part 2: Nymphalidae, Satyridae, Amathusidae. Melbourne: Hill House Publishers.
- D'Abrera, Bernard (1986). Butterflies of the Oriental Region, Part 3: Lycaenidae, Riodinidae. Melbourne: Hill House Publishers.
അവലംബം
[തിരുത്തുക]- ↑ Charles Clover (27 November 2004). "Museum's move puts butterfly world in a flutter". Daily Telegraph. p. 5. Retrieved 28 January 2018.
- ↑ 2.0 2.1 Opinion and Order Archived 14 May 2009 at the Wayback Machine., Retrieved August 2011
- ↑ Macleay Museum News Archived 12 September 2007 at the Wayback Machine., usyd.edu.au. Retrieved August 2011
- ↑ UK. "The Butterflies of the Malay Peninsula - AS Corbet and HM Pendlebury". NHBS. Retrieved 2011-08-10.
- ↑ "The Sphingidae of Southeast". Sphin-sea.unibas.ch. Archived from the original on 26 ജൂലൈ 2011. Retrieved 10 ഓഗസ്റ്റ് 2011.
- ↑ Sandra Salmans (19 April 1978). "Australian entomologist Bernard D'Abrera comments on network of smugglers and black marketeers". New York Times. Retrieved 7 December 2010.
- ↑ "About Hill House Publishers | HillHouse". Hillhouse-publishers.com. Archived from the original on 11 ജൂലൈ 2011. Retrieved 10 ഓഗസ്റ്റ് 2011.
- ↑ "Official Website for Hill House Publishers". Hill House Publishers. Archived from the original on 2019-12-21. Retrieved 2007-11-26.
- ↑ Irene Alleger (1 February 2002). "Adventure and Research in the Rainforest. (Book Corner)". Townsend Letter for Doctors and Patients. p. 14.
- ↑ Society Fellows Archived 2013-01-16 at the Wayback Machine., International Society for Complexity, Information and Design official website.
- ↑ Concise Atlas of the Butterflies of the World, Bernard d'Abrera, Hill House Publishers, Melb.& Lond., 2001, ISBN 978-0-947352-37-0.
- ↑ Shapiro, Arthur. "(Review of) Bernard d'Abrera, Butterflies of the Holarctic Region, Part I" (PDF). Journal of Research on the Lepidoptera. 30 (1–2): 142–144. Archived from the original (PDF) on 2011-07-23. Retrieved 2010-12-04.
പുറം കണ്ണികൾ
[തിരുത്തുക]- Hill House Publishers. Archived 2019-12-21 at the Wayback Machine.
- Bernard d'Abrera - a brief biography, Bernard d'Abrera 2007, "Learn About Butterflies" website, Adrian Hoskins.
- Bernard d'Abrera, International Society for Complexity, Information and Design official website.
- Reviews of Butterflies of South America Archived 2016-03-03 at the Wayback Machine., Thomas C. Emmel, Arthur Shapiro, Journal of Research on the Lepidoptera, 23:172-173.