വിക്കിപീഡിയ:ലേഖനങ്ങളുടെ തലക്കെട്ട്
ദൃശ്യരൂപം
ലേഖനങ്ങളുടെ മുകളിലായി കാണുന്ന വലിയ തലക്കെട്ടാണു് പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട്. ഇത് ആ ലേഖനത്തിന്റെ ഉള്ളടക്കത്തെപ്പറ്റി പരാമർശിക്കുകയും അതിനെ മറ്റ് ലേഖനങ്ങളിൽ നിന്ന് വിവേചനം ചെയ്യുകയും ചെയ്യുന്നു. ഈ തലക്കെട്ട് തന്നെയാവും മിക്കവാറും അവസരങ്ങളിൽ സമീപകാലമാറ്റങ്ങൾ, വർഗ്ഗീകരണപ്പട്ടിക എന്നിവയിൽ പ്രത്യക്ഷപ്പെടുക. അതേപോലെ തന്നെ ഈ പേരിനെ യഥാവിധി എൻകോഡ് ചെയ്യപ്പെട്ടായിരിക്കും താളിന്റെ യൂ.ആർ.എൽ. രൂപപ്പെടുന്നതു്. തലക്കെട്ടിടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുതകൾ
- തിരിച്ചറിയപ്പെടണം
- സ്വാഭാവികത
- കൃത്യത
- സ്ഥിരത
- സംക്ഷിപ്തത