Jump to content

ഉപയോക്താവിന്റെ സംവാദം:Jkadavoor

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാഗതം

[തിരുത്തുക]

അപ്രതീക്ഷിതമായ വരവാണല്ലോ? ഒരിക്കൽ കൂടി ഹാർദ്ദവമായ സ്വാഗതം. ചിത്രം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുമ്പോൾ ബന്ധപ്പെട്ട ലേഖനത്തിൽ ഉപയോഗിച്ചിരിക്കണമെന്നൊരു നിർബന്ധമുണ്ട്. ചിത്രം ഞാൻ ഇവിടെ ചേർത്തിട്ടുണ്ട്. കൂടുതൽ മാനദണ്ഡങ്ങൾ ഇവിടെ കാണാം. --റോജി പാലാ (സംവാദം) 08:48, 27 ഫെബ്രുവരി 2012 (UTC)[മറുപടി]

ചിത്രവിവരണം

[തിരുത്തുക]

നമസ്കാരം... കോമൺ‌സിൽ ക്വാളിറ്റി ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന താളിലാണ് താങ്കളുടെ ചിത്രങ്ങൾ കണ്ടത്. :) എല്ലാം സൂപ്പറാണ്.. :)

ചിത്രങ്ങളുടെ വിവരണം മാറ്റുവാനുണ്ട്, ചിലതിന്റേത്(അതോ ഒന്ന് മാത്രമോ?) ഞാൻ മാറ്റിയിരുന്നു(അതാണോ മലയാളം വിക്കിയിൽ എത്തിച്ചത്?) ബാക്കിയുള്ളവയ്ക്ക് കൂടി വിവരണം(ഇംഗ്ലീഷ് & മലയാളം) ചേർക്കേണ്ടതുണ്ട്... ചേർക്കാൻ ശ്രമിക്കൂ :) സംശയമുണ്ടെങ്കിൽ(എന്റെ സംവാദം താളിൽ) ചോദിക്കുമല്ലോ? --വൈശാഖ്‌ കല്ലൂർ (സംവാദം) 12:44, 28 ഫെബ്രുവരി 2012 (UTC)[മറുപടി]
മലയാള വിവരണം ചേർക്കുന്നതിൽ തെറ്റില്ല. ഈ താളിൽ ആണ് ഞാൻ മലയാളവിവരണം ചേർത്തത്. പിന്നെ എല്ലാ ചിത്രങ്ങളും താളുകളിൽ ഉപയോഗിക്കുവാൻ കഴിയില്ലല്ലോ, അപ്പോൾ ചിത്രങ്ങൾക്ക് വിവരണം ചുരുക്കി നൽകേണ്ടതുണ്ട്(അതാണല്ലോ നല്ലത്). കൂടുതൽ ഭാഷകളിൽ വിവരണം ചേർത്താൽ എല്ലാവർക്കും ഉപകരിക്കും. മറ്റ് ഭാഷകൾ അറിയുന്നവർക്ക് ഒരു വിവരണം വായിച്ച് മറ്റേതിലേക്ക് തർജ്ജിമ ചെയ്യാമല്ലോ. തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് വിവിധ ഭാഷകളിൽ വിവരണം നൽകിയിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു :) വല്യ ബുദ്ധിമുട്ടുള്ള കാര്യമല്ലെങ്കിലും, ചില ടെമ്പ്ലേറ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്... മുകളിൽ നൽകിയ പ്രമാണത്തിന്റെ വിവരണം ശ്രദ്ധിക്കുമല്ലോ. --വൈശാഖ്‌ കല്ലൂർ (സംവാദം) 06:14, 29 ഫെബ്രുവരി 2012 (UTC)[മറുപടി]

A barnstar for you!

[തിരുത്തുക]
ഛായാഗ്രഹണ താരകം
കിടിലൻ ഫോട്ടോസ്. എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടൂ.. ഒരു താരകമൊന്നും തന്നാൽ മതിയാകില്ല. മനോജ്‌ .കെ 16:08, 6 മാർച്ച് 2012 (UTC)[മറുപടി]
വളരെ നന്ദി -- Jkadavoor (സംവാദം) 07:53, 7 മാർച്ച് 2012 (UTC)[മറുപടി]

ഫ്ലിക്കർ

[തിരുത്തുക]

ഞാനൊരു ഫ്ലിക്കർ മെയിൽ അയച്ചിരുന്നു--റോജി പാലാ (സംവാദം) 07:58, 7 മാർച്ച് 2012 (UTC)[മറുപടി]

ഒരു മിനിറ്റ് ; ഇപ്പോൾ ചെയ്യാം -- Jkadavoor (സംവാദം) 08:01, 7 മാർച്ച് 2012 (UTC)[മറുപടി]
ചേർത്തു
http://commons.wikimedia.org/wiki/File:Brown-backed_Red_Marsh_Hawk_Orthetrum_chrysis_Male_by_Kadavoor.jpg
http://commons.wikimedia.org/wiki/File:Brown-backed_Red_Marsh_Hawk_Orthetrum_chrysis_Male_2_by_Kadavoor.jpg
http://commons.wikimedia.org/wiki/File:Brown-backed_Red_Marsh_Hawk_Orthetrum_chrysis_in_love_by_Kadavoor.jpg
http://commons.wikimedia.org/wiki/File:Brown-backed_Red_Marsh_Hawk_Orthetrum_chrysis_in_love_by_Kadavoor.jpg
float ചിത്രം ഇവിടെ ചേർത്തു--റോജി പാലാ (സംവാദം) 08:49, 7 മാർച്ച് 2012 (UTC)[മറുപടി]

Brachydiplax chalybea

[തിരുത്തുക]

ചിത്രം ഇവിടെയും, ഇവിടെയും ചേർത്തു. വളരെ നന്ദി--റോജി പാലാ (സംവാദം) 08:42, 27 മാർച്ച് 2012 (UTC)[മറുപടി]

ചിത്രശലഭതാരകം

[തിരുത്തുക]
ചിത്രശലഭതാരകം
ചിത്രശലഭങ്ങളുടെ മികച്ച ചിത്രങ്ങൾ വിക്കിക്ക് സംഭാവന നൽകുന്നതിന് സന്തോഷത്തോടെ സമർപ്പിക്കുന്നു അഖിലൻ 11:13, 3 ഏപ്രിൽ 2012 (UTC)[മറുപടി]
ഞാനും ഒപ്പുവയ്ക്കുന്നു.--‌‌മനോജ്‌ .കെ 06:06, 7 ഏപ്രിൽ 2012 (UTC)[മറുപടി]
വളരെ നന്ദി -- Jkadavoor (സംവാദം) 05:33, 9 ഏപ്രിൽ 2012 (UTC)[മറുപടി]
ആശംസകൾ. -- Raghith 06:11, 9 ഏപ്രിൽ 2012 (UTC)[മറുപടി]
ചിത്രശലഭങ്ങളുടെ ചിത്രങ്ങൾ ഇഷ്ടപ്പെട്ടൂ. ഒപ്പുവയ്ക്കുന്നു --....Irvin Calicut.......ഇർവിനോട് പറയു... 07:57, 20 ഏപ്രിൽ 2012 (UTC)[മറുപടി]

ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പറഞ്ഞു തന്നതിനു നന്ദി. :) ചിത്രങ്ങളിലെല്ലാം മാറ്റിയിട്ടുണ്ട്. --AneeshJose (സംവാദം) 15:44, 24 ജൂൺ 2012 (UTC)[മറുപടി]

തുമ്പിയെ കണ്ടു.

[തിരുത്തുക]

തുമ്പിയെ കണ്ടു. ഇവിടെ ചേർത്തു--റോജി പാലാ (സംവാദം) 10:11, 16 ജൂലൈ 2012 (UTC)[മറുപടി]

File:Trithemis aurora male 2 by kadavoor.jpg

[തിരുത്തുക]

float File:Trithemis aurora male 2 by kadavoor.jpg കോമൺസിൽ തിരഞ്ഞെടുക്കപ്പെട്ടതു കണ്ടിരുന്നു. ആശംസകൾ--റോജി പാലാ (സംവാദം) 16:52, 31 ജൂലൈ 2012 (UTC)[മറുപടി]

വളരെ നന്ദി -- Jkadavoor (സംവാദം) 06:06, 1 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ചിത്രശലഭങ്ങളെ തിരിച്ചറിയാൻ സഹായിക്കുമോ?

[തിരുത്തുക]

ഈ ശലഭങ്ങളെ ഞാൻ പോണ്ടിച്ചേരിയിൽ വച്ച് കണ്ടതാണ്. സാമാന്യം വലിപ്പമുള്ളവ. ഒരു ചിറകിന്റെ അറ്റം മുതൽ മറുചിറകിന്റെ അറ്റം വരെ 10 സെന്റീമീറ്ററിനും മേൽ അകലമുണ്ടെന്ന് തോന്നുന്നു. വിക്കിപ്പീഡിയയിൽ ശലഭങ്ങളെക്കുറിച്ചുള്ള താളുകളെല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ടും ഈ ശലഭത്തിന്റെ മാതിരി തിളങ്ങുന്ന നീല ബോർഡറുള്ള വെള്ളപ്പാടുകൾ ഉള്ള ബ്രൗൺ/ബ്ലാക്ക് ശലഭത്തെ കണ്ടെത്താൻ സാധിച്ചില്ല. സഹായിക്കാമോ? താങ്കളാണ് എനിക്കറിയാവുന്ന ഒരു ശലഭവിദഗ്ദ്ധൻ എന്നതുകൊണ്ടാണ് താങ്കളോട് ചോദിക്കുന്നത്. :) --അജയ് ബാലചന്ദ്രൻ (സംവാദം) 03:40, 5 ഒക്ടോബർ 2012 (UTC)[മറുപടി]

May have been two individuals. I had shot the upper side of one when it flew off and went out of sight. I waited for about 10 minutes when it (or another individual) flew in again. Then I shot the under side. There may have been a size difference between the two. That is why I used the term "ശലഭങ്ങൾ". I never saw the two together. The pictures were taken on 25th of September (only two weeks ago). It had been raining in Pondicherry for a few weeks before that. Thar rules out dry season form, does it not? --അജയ് ബാലചന്ദ്രൻ (സംവാദം) 06:07, 5 ഒക്ടോബർ 2012 (UTC)[മറുപടി]
So it is female showing underside and the other one is a male showing upperside. Yes; butterfly females are considerably bigger than males. -- Jkadavoor (സംവാദം) 06:11, 5 ഒക്ടോബർ 2012 (UTC)[മറുപടി]
  • തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. താങ്കൾ എഴുതിയത് ഞാൻ പ്രമാണം താളിലേക്ക് ഒട്ടിച്ചിട്ടുണ്ട്. അഡ്മിന്മാരാരെങ്കിലും പേരു മാറ്റും. സസ്നേഹം

--Arayilpdas (സംവാദം) 06:20, 24 നവംബർ 2012 (UTC)[മറുപടി]

തുമ്പികളും ശലഭങ്ങളും

[തിരുത്തുക]

--റോജി പാലാ (സംവാദം) 09:52, 24 നവംബർ 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Jkadavoor. താങ്കൾക്ക് സംവാദം:കേരളത്തിലെ_ചിത്രശലഭങ്ങളുടെ_പട്ടിക#പട്ടിക പുനക്രമീകരണം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 20:27, 18 മേയ് 2013 (UTC)[മറുപടി]

അഭിനന്ദനം

[തിരുത്തുക]

float--റോജി പാലാ (സംവാദം) 07:33, 9 ജൂൺ 2013 (UTC)[മറുപടി]

കോമ്മൺസ്

[തിരുത്തുക]

കോമ്മൺ സ് വിട്ടോ എന്താ പ്രശ്നം ജീവൻ - Irvin Calicut....ഇർവിനോട് പറയു 08:51, 16 ജൂലൈ 2013 (UTC)[മറുപടി]

Replied through email. ജെ.കടവൂർ ജീ 09:15, 16 ജൂലൈ 2013 (UTC)[മറുപടി]
മലയാളം വിക്കിപീഡിയ വിട്ടിട്ടില്ലല്ലോ ല്ലേ? --അഖിലൻ 16:43, 21 ജൂലൈ 2013 (UTC)[മറുപടി]
ഇല്ല. :) ജെ.കടവൂർ ജീ 16:55, 21 ജൂലൈ 2013 (UTC)[മറുപടി]


സ്വതേ റോന്തുചുറ്റൽ

[തിരുത്തുക]

നമസ്കാരം Jkadavoor, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. മനോജ്‌ .കെ (സംവാദം) 17:19, 21 ജൂലൈ 2013 (UTC)[മറുപടി]

നന്ദി. ജെ.കടവൂർ ജീ 02:24, 22 ജൂലൈ 2013 (UTC)[മറുപടി]

I will be away for a week, at least. ജെ.കടവൂർ ജീ 11:59, 18 ഓഗസ്റ്റ് 2013 (UTC)[മറുപടി]

തുമ്പികൾ

[തിരുത്തുക]

നന്ദി. അല്പം തിരക്കിലാണ്. മലയാളം പേരു വല്ലതും പിടികിട്ടിയാൽ പറയണം.--റോജി പാലാ (സംവാദം) 11:26, 8 ഡിസംബർ 2013 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ

[തിരുത്തുക]

നമസ്കാരം Jkadavoor, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:51, 6 ജൂലൈ 2015 (UTC)[മറുപടി]

നന്ദി, ഇർവിൻ. ജീ 13:03, 6 ജൂലൈ 2015 (UTC)[മറുപടി]

A humble call for prayers

[തിരുത്തുക]

As many of my friends here already know, my wife is suffering from Endometrial stromal sarcoma, metastasis to lungs. She was in treatment since February and now the situation is going bad as fluid started accumulating in lungs. Now she is under palliative care, and the only curative medicine she daily receives is The Eucharist. The doctors well informed both of us about the situation, and we are prepared for our Lord's plan about us, whatever it may be. I'm using this opportunity to say thanks to all of our friends here who had supported us in our happy and difficult moments and humbly requesting to pray for strengthening us to accept our Lord's plan as it is. We know His decision is always perfect and best suited to all. ജീ 08:41, 28 ഏപ്രിൽ 2016 (UTC)[മറുപടി]

കുറെ പാഴ്‌വാക്കുകൾ ഇവിടെ ഉച്ചരിക്കുന്നതിൽ അർത്ഥമില്ലെന്ന് അറിയാം, എന്നാലും, ഒക്കെ താങ്ങാൻ കരുത്തുണ്ടാവട്ടേ.--Vinayaraj (സംവാദം) 13:22, 28 ഏപ്രിൽ 2016 (UTC)[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് ചായ!

[തിരുത്തുക]
ഒന്നുകൂടി ഉഷാറാവാൻ സതീശൻ.വിഎൻ (സംവാദം) 16:04, 18 ഫെബ്രുവരി 2017 (UTC)[മറുപടി]
നന്ദി, സതീശൻ! ജീ 16:17, 18 ഫെബ്രുവരി 2017 (UTC)[മറുപടി]

ഹായ് ജീവൻ--മനോജ്‌ .കെ (സംവാദം) 05:46, 17 സെപ്റ്റംബർ 2017 (UTC)[മറുപടി]

മനോജേ , ഇതെന്തോ കോഡ്‌വാക്കാണല്ലോ --അഖിലൻ 16:19, 17 സെപ്റ്റംബർ 2017 (UTC)[മറുപടി]
;) വിക്കി പഠനം ഡെമോ --മനോജ്‌ .കെ (സംവാദം) 16:28, 17 സെപ്റ്റംബർ 2017 (UTC)[മറുപടി]

നീലപ്പുളിയൻ/പീതാംബരൻ

[തിരുത്തുക]

നീലപ്പുളിയൻ എന്ന താളിനെ ശൂന്യമാക്കി പീതാംബരൻ എന്ന താളിലേക്ക് തിരിച്ചുവിട്ടതായി കണ്ടു. എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 03:29, 31 ജനുവരി 2018 (UTC)[മറുപടി]

അരുൺ സുനിൽ കൊല്ലം: രണ്ടും ഒരേ സ്പീഷീസ് ആണ്. അത്തരം ഒന്നിലധികം താളുകൾ ഒരേ സ്പീഷിസിനുള്ളത് ഒരുപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ലയന അപേക്ഷകൾ കൊടുത്താലും വർഷങ്ങൾ കഴിഞ്ഞാലും ആരും അത് ലയിപ്പിക്കുന്നുമില്ല. ഉദാ: ഗദച്ചുണ്ടൻ, ഗദപ്പുള്ളി ശലഭം. ലയിപ്പിക്കാമെങ്കിൽ അത്തരം അപേക്ഷകൾ വെക്കാം. ജീ 03:38, 31 ജനുവരി 2018 (UTC)[മറുപടി]

ലേഖനങ്ങൾ ലയിപ്പിക്കുമ്പോൾ ഈ താളിൽ പറയുന്നതുപോലെ എഡിറ്റ് സമ്മറി വച്ചാൽ നന്നായിരുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 08:46, 31 ജനുവരി 2018 (UTC)[മറുപടി]

മറ്റൊരു രീതിയിൽ ചെയ്തിട്ടുണ്ട്. ഉചിതമല്ലെങ്കിൽ പറയുക. ജീ 09:54, 31 ജനുവരി 2018 (UTC)[മറുപടി]

ഉചിതം തന്നെ. സമീപകാല മാറ്റങ്ങൾ നിരീക്ഷിക്കുന്നവർ സംവാദം താൾ ശ്രദ്ധിക്കണമെന്നില്ല. താൾ ശൂന്യമാക്കുന്ന വേളയിൽ '-----എന്ന താളിലേക്കു ലയിപ്പിക്കുന്നു' എന്നൊരു തിരുത്തൽ സംഗ്രഹമെങ്കിലും നൽകിയാൽ നന്നായിരുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 10:52, 31 ജനുവരി 2018 (UTC)[മറുപടി]

ഇതുപോലെ ശാസ്ത്രീയനാമം ലാറ്റിനിൽ തന്നെ തലക്കെട്ടായി ചേർക്കുന്നതിനെതിരെ വല്ല തടസ്സങ്ങളും നിലവിലുണ്ടോ?--Vinayaraj (സംവാദം) 15:50, 25 മേയ് 2018 (UTC)[മറുപടി]

അറിയില്ല, വിനയാ. മലയാളത്തിലുള്ള പേര് അറിയില്ലാത്തപ്പോൾ ഞാൻ ഇപ്പോഴും അങ്ങനെയാണ് തുടങ്ങുന്നത്. പിന്നീട് ആരെങ്കിലും ചെലപ്പോൾ ലാറ്റിനിൽ മലയാളം ലിപിയിൽ മാറ്റി എഴുതാറുണ്ട്. അപ്പോൾ ഇംഗ്ലീഷ് ലാറ്റിൻ നാമം ഒരു തിരിച്ചുവിടൽ താളായി തുടരുകയും ചെയ്യും. (കേരളത്തിലെ ചിത്രശലഭങ്ങൾ എന്ന പട്ടികയിലുള്ള മുഴുവൻ താളുകളിലും അവലംബങ്ങൾ ചേർത്തുകൊണ്ടിരിക്കുകയാ. ഇല്ലാത്ത താളുകൾ സൃഷ്ടിക്കുകയും. അതല്പം വേഗത്തിൽ ചെയ്യുന്നതുകൊണ്ട് കൂടുതലൊന്നും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. അടുത്ത ഘട്ടത്തിൽ "വിവരണം" ഉൾപ്പടെ കൂടുതൽ വിവരങ്ങൾ ചേർക്കണം.) ജീ 02:09, 26 മേയ് 2018 (UTC)[മറുപടി]
ലാറ്റിനിൽത്തന്നെ തലക്കെട്ട് ഉള്ളതുകൊണ്ട് യാതൊരുപ്രശ്നവുമില്ല. വേണമെങ്കിൽ ചർച്ചയ്ക്കിട്ട് തീർപ്പാക്കണം, ഞാൻ ലാറ്റിൻ തലക്കെട്ടിൽ ലേഖനങ്ങൾ തുടങ്ങാൻ പോവുകയാണ്. പലഭാഷകളിലും ഈ രീതി നല്ലരീതിയിൽ നടപ്പുണ്ട്. മലയാളം വിക്കിപീഡിയ കൂടുതൽ ചലനാത്മകമാക്കാൻ ഇതു സഹായിക്കും float--Vinayaraj (സംവാദം) 03:00, 26 മേയ് 2018 (UTC)[മറുപടി]


Our Lady of the Pillar തിരുത്തിതരുമോ.--Meenakshi nandhini (സംവാദം) 04:26, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]

ക്ഷമിക്കണം; ജീവനുമായി ബന്ധപ്പെട്ട താളുകൾ മാത്രമേ സാധാരണയായി തിരുത്താറുള്ളൂ. :) ജീ 07:22, 3 ഓഗസ്റ്റ് 2018 (UTC)[മറുപടി]

അധ്വാനതാരകം

[തിരുത്തുക]
അധ്വാനതാരകം
തുമ്പി എന്ന താൾ സമഗ്രമാക്കാൻ വേണ്ടി താളിലെ ഓരോ ചുവന്ന കണ്ണിയും തിരഞ്ഞുപിടിച്ച് നീലിപ്പിച്ചതിന് റസിമാൻ ടി വി 23:02, 6 ഡിസംബർ 2018 (UTC)[മറുപടി]
ഞാനും ഒപ്പുവയ്ക്കുന്നു--Manoj Karingamadathil (Talk) 19:41, 7 ഡിസംബർ 2018 (UTC)[മറുപടി]

പുതിയ ലേഖനങ്ങൾ

[തിരുത്തുക]

താങ്കൾ സൃഷ്ടിച്ച ഇമാഗോ എന്ന ലേഖനം പ്രധാന താളിലെ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഇന്ന് ഇടം നേടിയിട്ടുണ്ട്. ആശംസകൾ! -- റസിമാൻ ടി വി 11:26, 11 ഡിസംബർ 2018 (UTC)[മറുപടി]

നന്ദി, റസിമാൻ! ജീ 12:17, 11 ഡിസംബർ 2018 (UTC)[മറുപടി]

തിരഞ്ഞെടുത്ത ലേഖനം

[തിരുത്തുക]

പ്രധാന താളിൽ തിരഞ്ഞെടുത്ത ലേഖനത്തിന്റെ ഭാഗം കൊടുക്കുന്നിടത്ത് എല്ലാം കണ്ണി കൊടുക്കണോ, തിരഞ്ഞെടുത്ത ലേഖനത്തിലേക്ക് മാത്രം പോരേ? ക്ലട്ടർ ഒഴിവാക്കാൻ ചിത്രം, പുതിയ ലേഖനങ്ങൾ എന്ന ഭാഗങ്ങളിലും മറ്റു ലിങ്കുകൾ ഒഴിവാക്കിയാണ് ഇപ്പോൾ ഞാൻ ചേർക്കാറ് -- റസിമാൻ ടി വി 13:38, 29 ജനുവരി 2019 (UTC)[മറുപടി]

റസിമാൻ: എല്ലാം വേണമെന്നില്ല. പ്രധാനപ്പെട്ട ഒന്നുരണ്ടെണ്ണം മതിയാകും. ഉദാ: കല്ലൻതുമ്പി, സൂചിത്തുമ്പി. പരമാരിബൊ ആണ് ഞാൻ അവലംബമാക്കിയത്. പ്രാധാനപ്പെട്ടതല്ലാത്ത കണ്ണികൾ നീക്കംചെയ്യാം. ജീ 13:44, 29 ജനുവരി 2019 (UTC)[മറുപടി]
പരമാരിബോ ഒരു എക്സെപ്ഷനാണെന്ന് തോന്നുന്നു. പണ്ടുതൊട്ടേ (ഉദാ: 1 2 3 4) കണ്ണി കൊടുക്കാതിരിക്കലാണ് രീതി -- റസിമാൻ ടി വി 13:49, 29 ജനുവരി 2019 (UTC)[മറുപടി]
കണ്ണികൾ കുറച്ചിട്ടുണ്ട്. ജീ 13:51, 29 ജനുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

അഭിനന്ദനങ്ങൾ

[തിരുത്തുക]
അഭിനന്ദനങ്ങൾ

താങ്കളുടെ പ്രമാണം:Tholymis tillarga male by kadavoor 01.jpg ചിത്രം 2020 ജൂലൈ 12 മുതൽ ജൂലൈ 16 വരെ പ്രധാന താളിലെ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എന്ന വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. ആശംസകൾ! :)

ഇനിയും മനോഹരമായ ചിത്രങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് --Meenakshi nandhini (സംവാദം) 19:27, 14 ജൂലൈ 2020 (UTC)[മറുപടി]

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

[തിരുത്തുക]

പ്രിയ Jkadavoor,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 18:05, 21 ഡിസംബർ 2023 (UTC)[മറുപടി]