ഇമാഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീവീടിന്റെ ലാർവ അവസാന പടംപൊഴിച്ചിൽ നടത്തി ചിറകുള്ള ഇമാഗോ ആയി മാറുന്നു.

ജീവശാസ്ത്രത്തിൽ ഒരു പ്രാണി തന്റെ രൂപാന്തരീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിച്ചേരുന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപത്തെയാണ് ഇമാഗോ എന്നു വിളിക്കുന്നത്.[1]

സമ്പൂർണ്ണ രൂപാന്തരീകരണത്തിനു വിധേയമാകുന്ന ശലഭങ്ങൾ പോലെയുള്ള പ്രാണികൾ ലാർവയിൽനിന്നും പ്യൂപ്പ എന്ന സമാധിയായ അവസ്ഥക്കുശേഷമാണ് ഇമാഗോ എന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപം കൈവരിക്കുന്നത്. എന്നാൽ തുമ്പികൾ പോലെയുള്ള അപൂർണ്ണരൂപാന്തരീകരണത്തിനു വിധേയമാകുന്ന പ്രാണികൾ തങ്ങളുടെ പൂർണ്ണ വളർച്ചയെത്തിയ ലാർവയിൽനിന്നും നേരിട്ട് ഇമാഗോ എന്ന പ്രത്യുൽപ്പാദനശേഷിയുള്ള രൂപം കൈവരിക്കുന്നു.[2]

ഇമാഗോക്ക് മാത്രമേ പ്രത്യുൽപ്പാദനശേഷിയുള്ളൂ എന്നതിനാൽ അവയെ പ്രായപൂർത്തിയായവൻ (adult) എന്നും വിളിക്കാറുണ്ട്.[1] ഈ പദത്തിന്റെ ലാറ്റിൻ ബഹുവചനം "ഇമാജിൻസ്‌" എന്നാണ്. "ഇമാഗോസ്" എന്നും പറയാറുണ്ട്.[3]പ്രാണിപഠനശാസ്ത്രജ്ഞൻമാർ കൂടുതലും ഇമാഗോസ് എന്ന പദമാണ് കൂടുതലും ഉപയോഗിക്കാറുള്ളത്.

പദോൽപ്പത്തി[തിരുത്തുക]

Imago എന്ന ലാറ്റിൻ വാക്കിന് ഇംഗ്ലീഷിൽ "image" എന്നും മലയാളത്തിൽ "പ്രതിരൂപം" എന്നുമാണർത്ഥം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Carpenter, Geo. H., The Life-Story of Insects. Cambridge University Press 1913. May be downloaded from: https://www.gutenberg.org/ebooks/16410 or https://archive.org/details/thelifestoryofin16410gut
  2. Richards, O. W.; Davies, R.G. (1977). Imms' General Textbook of Entomology: Volume 1: Structure, Physiology and Development Volume 2: Classification and Biology. Berlin: Springer. ISBN 0-412-61390-5.
  3. Gordh, Gordon; Headrick, David H. A Dictionary of Entomology. Publisher: CABI 2010. ISBN 978-1845935429
"https://ml.wikipedia.org/w/index.php?title=ഇമാഗോ&oldid=2917077" എന്ന താളിൽനിന്ന് ശേഖരിച്ചത്