രൂപാന്തരീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു കല്ലൻ തുമ്പി രൂപാന്തരീകരണം നടത്തി പക്വമായ അവസ്ഥയിലെത്തിക്കുന്നു.

ഒരു ജീവിക്ക് ജനനശേഷം കോശ വിഭജനം വഴിയും മറ്റും ശരീരത്തിൽ സംഭവിക്കുന്ന ജൈവശാസ്ത്രമാറ്റങ്ങളെ രൂപാന്തരീകരണം അഥവാ മെറ്റാമോർഫോസിസ് (Metamorphosis) എന്നു വിളിക്കുന്നു. ചില ഷഡ്പദങ്ങൾ, ഉഭയജീവികൾ, മൊളസ്കുകൾ, ടൂണിക്കേറ്റകൾ മുതലായ ജീവികൾ രൂപാന്തരീകരണത്തിന് വിധേയമാകുന്നു. പൊതുവായി ഇവയുടെ പെരുമാറ്റത്തിലും സാഹചര്യത്തിലും മാറ്റങ്ങളുണ്ടാകും.

ഷഡ്പദ രൂപാന്തരീകരണം[തിരുത്തുക]

ടെറിഗോട്ട കുടുംബത്തിൽപ്പെട്ട ഷഡ്പദങ്ങൾക്ക് രൂപം, ശരീര ഘടന എന്നിവക്ക് മാറ്റം സംഭവിക്കാറുണ്ട്. ഇത് ഏകരൂപാന്തരീകരണമോ ഇതരരൂപാന്തരീകരണമോ ആകാം. ഏകരൂപാന്തരീകരണത്തിൽ ജീവി ഒരു സമ്പൂർണ്ണ രൂപാന്തരീകരണത്തിനു വിധേയമാകുന്നു. പ്യൂപ, ലാർവ അവസ്ഥകൾ കാണപ്പെടുന്നത് ഈ വിഭാഗത്തിലാണ്. ഇതരരൂപാന്തരീകരണത്തിൽ അപൂർണ്ണമായോ ഭാഗികമായോ രൂപാന്തരീകരണം നടക്കുന്നു.

"https://ml.wikipedia.org/w/index.php?title=രൂപാന്തരീകരണം&oldid=2910315" എന്ന താളിൽനിന്ന് ശേഖരിച്ചത്