വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/159
ദൃശ്യരൂപം
നാസി പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ പുസ്തകങ്ങൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി, 1930-കളിൽ ജർമ്മൻ സ്റ്റുഡന്റ്സ് യൂണിയൻ ( "DSt") നാസി ജർമ്മനിയിലും ഓസ്ട്രിയയിലും അനുഷ്ഠാനം പോലെ നടത്തിയ പുസ്തകം കത്തിക്കലുകളാണ് നാസികളുടെ പുസ്തകം കത്തിക്കൽ നാസികളുടെ പുസ്തകം കത്തിക്കൽ (The Nazi book burnings) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. നാസിസത്തെ എതിർക്കുകയോ അല്ലെങ്കിൽ നാസിസത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങൾ അടങ്ങിയ പുസ്തകങ്ങളെയാണ് അവർ ലക്ഷ്യം വച്ചത്. ഇവയിൽ ജൂതർ, യുദ്ധവിരുദ്ധർ, മതവിഭാഗങ്ങൾ, ക്ലാസിക്കൽ ലിബറലുകൾ, അനാർക്കിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റ് എഴുത്തുകാർ എന്നിവരുടെ പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു. ആദ്യമായി കത്തിച്ചവയിൽ കാൾ മാർക്സിന്റെയും കൗൾ കൗട്‌സ്കിയുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |