വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിർദ്ദേശിക്കപ്പെടുന്നത്.

ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് സംശോധനാ യജ്ഞത്തിൽ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങൾ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം.

ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്.

ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക. ലേഖനത്തെ അനുകൂലിച്ചോ പ്രതികൂലമായോ വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപ് വോട്ടെടുപ്പ് നയം ശ്രദ്ധിക്കുക.


       
നിലവറ
സംവാദ നിലവറ
1 -  2 -  3 -  ... (up to 100)


നടപടിക്രമം

 1. മികച്ച ലേഖനമാകാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
 2. നിങ്ങൾ നിർദ്ദേശിക്കുന്ന ലേഖനത്തിന്റെ സംവാദ താളിൽ {{FAC}} എന്ന ഫലകം ചേർക്കുക.
 3. ഈ ഖണ്ഡികക്കു തൊട്ടു താഴെയുള്ള (നിങ്ങൾ ഇപ്പോൾ വാ‍യിക്കുന്ന താളിൽ‍) "ലേഖനങ്ങളുടെ പട്ടിക" എന്ന തലക്കെട്ടിന്റെ തിരുത്തുക എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ഏറ്റവും താഴെയായി ===[[നാമനിർദ്ദേശം ചെയ്യുന്ന ലേഖനം]]=== എന്ന് ചേർക്കുക. (നാമനിർദ്ദേശം ചെയ്യുന്ന ലേഖനം എന്ന ഭാഗത്ത് നിങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ലേഖനത്തിന്റെ തലക്കെട്ടു ആണ് ചേർക്കേണ്ടത്.)
 4. അതിനു താഴെ ഈ ലേഖനത്തെ നാമനിർദ്ദേശം ചെയ്യുവാനുള്ള കാരണങ്ങൾ എഴുതുക. ലേഖനം എഴുതുന്നതിൽ നിങ്ങളും പങ്കാളിയായിരുന്നെങ്കിൽ അതും സൂചിപ്പിക്കുക. ശേഷം ഒപ്പു~~~~ വയ്ക്കുക. താൾ സേവ് ചെയ്യുക.

ലേഖനങ്ങളുടെ പട്ടിക

കേരളത്തിലെ ചിത്രശലഭങ്ങൾ

കേരളത്തിലെ ചിത്രശലഭങ്ങളെ ഏറ്റവും മനോഹരമായും ശാസ്ത്രീയമായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു. ഏതൊരാളെയും ശലഭങ്ങളിലേക്ക് ആകർഷിക്കാനും ഉതകുന്ന ഈ ലെഖനം തെരഞ്ഞെടുക്കേണ്ടതാണെന്നു കരുതുന്നു.--Vinayaraj (സംവാദം) 17:15, 9 ഫെബ്രുവരി 2018 (UTC)

അഭിപ്രായം ഈ താൾ തിരെഞ്ഞെടുക്കാവുന്ന ലേഖനങ്ങളേക്കാൾ വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന പട്ടികകൾ ക്കാണ് യോജിച്ചത്. Akhiljaxxn (സംവാദം) 00:50, 10 ഫെബ്രുവരി 2018 (UTC)

ആരോഗ്യത്തിലെ ലിംഗ അസമത്വം

ആരോഗ്യത്തിലെ ലിംഗ അസമത്വങ്ങളെപ്പറ്റി സമ്പൂർണ്ണമായി വിവരങ്ങൾ നൽകിയിരിക്കുന്നു. തെരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു. --Vinayaraj (സംവാദം) 01:41, 19 ഫെബ്രുവരി 2018 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു--malikaveedu (സംവാദം) 15:26, 20 ജൂൺ 2018 (UTC)
 • Symbol oppose vote.svg എതിർക്കുന്നു ഈ ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നാണ് ഭൂരിഭാഗവും എടുത്തത് എന്നു തോന്നുന്നു. അവിടെ പക്ഷെ ഈ താളിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. Akhiljaxxn (സംവാദം) 16:13, 28 ജൂലൈ 2018 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു -- ഇംഗ്ലീഷ് വിക്കിപീഡിയയിലെ സംവാദത്താൾ വായിച്ചു. ഫെമിനിസ്റ്റ് പക്ഷപാതമാണ് അവിടെ ഉന്നയിച്ചിരിക്കുന്ന ആരോപണം. അത് ശരിയല്ലെന്ന് വ്യക്തിപരമായ അഭിപ്രായം -- റസിമാൻ ടി വി 18:28, 12 ഡിസംബർ 2018 (UTC)
റസിമാൻ എതിർക്കാനുള്ള കാരണം അതു മാത്രമല്ല .നിരവധി പാരാഗ്രാഫുകളും വിവിധ സെക്ഷനുകളും ഒറ്റ അവലംബം പോലും ഇല്ലാത്തതായിട്ടുണ്ട്.Akhiljaxxn (സംവാദം) 00:12, 13 ഡിസംബർ 2018 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--അവലംബങ്ങൾ ചേർത്തു. ജീ 02:54, 13 ഡിസംബർ 2018 (UTC)
Yes check.svg 2019 ജനുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി -- റസിമാൻ ടി വി 07:38, 4 ജനുവരി 2019 (UTC)

തുമ്പി

2007-ൽ Jigesh തുടങ്ങിവെച്ചതും പിന്നീട് എന്റെ സുഹൃത്തായ Rojypala ഉൾപ്പടെ പലരുംചേർന്ന് വികസിപ്പിച്ചതുമായ ഒരു താളാണ് തുമ്പി. റോജിയാണ് എന്നെ മലയാളം വിക്കിയിലേക്ക് ആകർഷിച്ചതും. റോജി ധാരാളം തുമ്പികളുടെ താളുകളും ഉണ്ടാക്കിയിട്ടുണ്ട്. ഈയിടെയായി മറ്റൊരു സുഹൃത്ത്. ഷെരിഫ് കേരളത്തിലെ തുമ്പികളുടെ പട്ടികയും അതിലുള്ള ഓരോ തുമ്പികളുടെ താളുകളും വിജ്ഞാനപ്രദമാക്കുന്നുണ്ട്. മൂല താളായ തുമ്പിയിൽ അവയുടെ ചരിത്രം, വർഗ്ഗീകരണം, ശരീരഘടന, ആവാസവ്യവസ്ഥ, ജീവിതചക്രം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ താളും അവയുടെ ഉപതാളുകളും (അക്ഷരത്തെറ്റുകൾ തിരുത്തുവാനും ഉപതാളുകൾ എഴുതുവാനും മാളികവീട്, Meenakshi nandhini എന്നിവരും ഏറെ സഹായിച്ചു.) ചേർന്ന് തുമ്പികളെക്കുറിച്ചു ഒരു സാമാന്യവിവരം വായനക്കാർക്കു നൽകുമെന്നു പ്രതീഷിക്കുന്നു. ജീ 08:45, 28 നവംബർ 2018 (UTC)

Yes check.svg 2019 ഫെബ്രുവരി മാസത്തെ തിരഞ്ഞെടുത്ത ലേഖനം -- റസിമാൻ ടി വി 19:25, 27 ജനുവരി 2019 (UTC)

മുരിങ്ങ

വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ലേഖനം, തിരഞ്ഞെടുക്കാൻ നാമനിദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 09:24, 3 ജനുവരി 2019 (UTC)

നിരവധി സ്ഥലങ്ങളിൽ അവലംബങ്ങൾ ആവശ്യമാണെന്ന ടാഗ് നിലവിൽ തന്നെ ഉണ്ടല്ലോ?

ഇതിനു പുറമെ നിരവധി പാരഗ്രാഫുകളിലും സെക്ഷനുകളിലും അവലംബം ഇല്ലാത്തതായിട്ടുണ്ട്. Akhiljaxxn (സംവാദം) 11:40, 3 ജനുവരി 2019 (UTC)

ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം

സമഗ്രമായി എഴുതപ്പെട്ട ലേഖനം, തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം നൽകുന്നു.--Vinayaraj (സംവാദം) 17:28, 9 ജനുവരി 2019 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു സമഗ്രവും സമകാലികപ്രസക്തിയുള്ളതുമായ ലേഖനം -- റസിമാൻ ടി വി 17:35, 9 ജനുവരി 2019 (UTC)
Yes check.svg 2019 മാർച്ച് മാസത്തെ തിരഞ്ഞെടുത്ത ലേഖനമാക്കി. പ്രധാന താളിൽ വരുന്ന ഭാഗം നന്നാക്കാൻ സഹായിക്കുമല്ലോ -- റസിമാൻ ടി വി 09:57, 27 ഫെബ്രുവരി 2019 (UTC)

സഹോദരൻ അയ്യപ്പൻ

നിരബന്ധമായും സമ്പൂർണ്ണലേഖനത്തിന്റെ നിലവാരത്തിലേക്ക് ഉയർത്തി തെരഞ്ഞെടുക്കേണ്ട ലേഖനമാക്കേണ്ട ഒരു താൾ--Vinayaraj (സംവാദം) 02:18, 22 ജനുവരി 2019 (UTC)

ജാൻ ലുയിസ് കൽമൊ

ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ ജാൻ ലുയിസ് കൽമൊ എന്ന വനിതയെക്കുറിച്ചുള്ള ലേഖനം നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 11:37, 2 ഫെബ്രുവരി 2019 (UTC)

 • Symbol oppose vote.svg എതിർക്കുന്നു ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുക്കാൻ നിർവ്വാഹമില്ലെന്ന് കരുതുന്നു. ഒരുപാട് ഭാഗത്ത് മലയാളം യാന്ത്രികതർജ്ജമ നടത്തിയതുപോലുണ്ട്. ഉച്ചാരണങ്ങളിൽ യൂനിഫോർമിറ്റിയുമില്ല. സംശോധനത്തിനിട്ട ശേഷം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു നല്ലത് -- റസിമാൻ ടി വി 15:57, 2 ഫെബ്രുവരി 2019 (UTC)

ഈ ലേഖനം ഞാൻ യാന്ത്രികതർജ്ജമ ചെയ്തതല്ല.--Meenakshi nandhini (സംവാദം) 06:28, 18 മേയ് 2019 (UTC)

ഓസ്കർ മത്സ്യം

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമായ ഓസ്കർ (ഫിഷ്) അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 07:31, 5 ഫെബ്രുവരി 2019 (UTC)

 • Symbol oppose vote.svg എതിർക്കുന്നു മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിൽ എത്തിയിട്ടില്ല. സമഗ്രമല്ലെന്ന് തോന്നുന്നു, തർജ്ജമയും പലയിടത്ത് ശരിയായിട്ടില്ല -- റസിമാൻ ടി വി 10:31, 26 മാർച്ച് 2019 (UTC)

വ്യക്തിതാല്പര്യത്തെക്കുറിച്ച് പറയാൻ കഴിയുന്നത് റസിമാനാണ് ഇതിൻന്റെ തെളിവ് റസിമാന് ഞാനയച്ചിട്ടുള്ള സ്വകാര്യമെയിലുകൾ മാത്രം പരിശോധിച്ചാൽമതി. ഒരുദിവസം തന്നെ എൻറെ നിരവധി മെയിലുകൾ ലഭിച്ചപ്പോൾ പ്രധാനതാളൊന്നു കൊഴുത്തു. അതുനിന്നപ്പോൾ..........സംവാദതാളുകളും .......ഇതിൻറെ തെളിവ് യഥാർത്ഥ വിക്കിപീഡിയനും കാര്യനിർവ്വാഹകനും ആയ മാളികവീടിന് തരാൻ കഴിയും................ തീർച്ചയായും വിക്കിപീഡിയയിൽ ഒരാൾക്കു പുതിയതായി ഉദയം ചെയ്യാൻ പ്രയാസമാണ്.........വ്യക്തിതാല്പര്യത്തിൻറെ പുറത്താണ് ഇതിനകത്ത് ഇതുവരെ നടക്കുന്നതെല്ലാം........അഭിമാനമുള്ളവർ ഈ വിക്കിപീഡിയയിൽ നിൽക്കില്ല. ഞാനൊരു മലയാളഭാഷാപണ്ഡിതയല്ല.. എന്നെകൊണ്ട് ഒരുലേഖനം നന്നാക്കാൻ കഴിയുന്നവിധത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഒരുലേഖനം മെച്ചപ്പെടുത്തുന്നതിനുപകരം എതിർക്കുന്നു എന്നെഴുതാൻ ആരാണ് ഇവർക്ക് അധികാരംനല്കിയത്. ...............--Meenakshi nandhini (സംവാദം) 00:00, 17 ഏപ്രിൽ 2019 (UTC)

പ്രധാനതാളിൽ സമർപ്പിക്കാൻ വേണ്ടി മുമ്പ് ഞാൻ പരമാരിബൊ, ഗ്രാൻഡ്മ മോസെസ് എന്നീ രണ്ടുലേഖനങ്ങൾ തയ്യാറാക്കിയിരുന്നു. സംശോധനത്തിനിട്ട ശേഷം അല്ല ഞാൻ ഈ താളിൽ തെരഞ്ഞെടുക്കാനായി നിർദ്ദേശിച്ചത്. മുരിങ്ങയും സഹോദരൻ അയ്യപ്പനും, ശേഷമാണ് ജാൻ ലുയിസ് കൽമൊ എന്ന ലേഖനം കിടന്നത്. അതു വൃത്തിയാക്കാൻ ധാരാളം സമയമുണ്ടായിരുന്നു. എന്നോടൊരു അഭിപ്രായം പോലും ചോദിക്കാതെ ധൃതിയിൽ അതിനെ എതിർക്കുന്നുവെന്ന് രേഖപ്പെടുത്തിയാൽ എൻറെ വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും. അതിനുമുമ്പ് ഈ താളിൽ സമർപ്പിച്ചിരുന്ന ആരോഗ്യത്തിലെ ലിംഗ അസമത്വം എന്ന ലേഖനം പ്രധാനതാളിൽ സമർപ്പിക്കാനുള്ള യോഗ്യതയുണ്ടെന്ന് തോന്നിയില്ല. വിഷയം നല്ലതാണെങ്കിലും അതിന് ശരിയായ രീതിയിൽ ആദ്യം അവലംബമൊന്നുണ്ടായിരുന്നില്ല. കുറെകാര്യങ്ങൾ കുത്തിവാരിനിറച്ച് എഴുതിയിരുന്നു അത്രമാത്രം. ഇപ്പോഴും ആ ലേഖനത്തിൽ വാചകങ്ങൾ ഉപയോക്താവ് റസിമാൻ പറയുന്ന വാചകഫിനിഷിംഗ് ഉണ്ടോയെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനുമുമ്പ് പ്രധാനതാളിലേ ലേഖനം നാസികളുടെ പുസ്തകം കത്തിക്കൽ എന്നലേഖനം വ്യക്തമായ അവലംബത്തിന്റെ അപര്യാപ്തയോടെ ധാരാളം ചുമന്നകണ്ണികളോടെ സമർപ്പിച്ചിരുന്നു. ആ ലേഖനത്തിൻറെ ചുമന്നകണ്ണികൾ മാറ്റി നിലവാരമുള്ളതാക്കിതീർക്കാൻ ഞാൻ ചിലവാക്കിയ എനർജിയും സമയത്തിനും സീനിയേഴ്സ് എന്തു മൂല്യവും കാണുന്നുവെന്ന് എനിക്കറിയില്ല. മുരിങ്ങയും, സഹോദരൻ അയ്യപ്പനും (വ്യക്തിക്ക് പ്രാധാന്യം ഉണ്ടെങ്കിലും) ലേഖനം നിലവാരമുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഗുണനിലവാരമുള്ള ലേഖനം തയ്യാറാക്കാൻ ഉത്സാഹം കുറയാൻ മറ്റൊന്നുംവേണ്ട. മലയാളം വിക്കിപീഡിയയിൽ പ്രവർത്തനം നിന്നുപോകുമെന്ന് ഭാവിപ്രവചനം നടത്തിയിട്ടുകടന്നുപോയ മുൻ ഉപയോക്താക്കളെയും ഈ അവസരത്തിൽ ഞാൻ ഓർക്കുന്നു. --Meenakshi nandhini (സംവാദം) 03:20, 4 ഏപ്രിൽ 2019 (UTC)

അഖിൽ ജാക്സന് ഞാനങ്ങനെ മെയിലുകൾ ഒന്നും തന്നെ അയച്ചിട്ടില്ല...പിന്നെ വ്യക്തിതാല്പര്യം എങ്ങനെവന്നുവെന്ന് അഖിൽജാകസൻ തന്നെ അറിയിച്ചാൽ നന്നായിരുന്നു.............വിക്കിപീഡിയയിൽ നിലനിൽക്കാനുള്ള പ്രോത്സാഹനം എനിക്ക് തന്നിട്ടുള്ളത് ബ്യൂറോക്രാറ്റായ രജ്ഞിത് സിജിയും മാളികവീടും മാത്രമാണ്. ഒരുപക്ഷെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യക്തിതാല്പര്യത്തിൻറെ പേരിൽ ഞാൻ കുറിച്ച ഈ വാക്കുകൾ നീക്കപ്പെടാം അതാണ് യഥാർത്ഥ വിക്കിപീഡിയ......പ്രഗല്ഭരായ മുൻ വിക്കിപീഡിയക്കാർ നഷ്ടപ്പെട്ടതിൻറെ ചരിത്രവും ഇതുതന്നെയായിരിക്കാം.......--Meenakshi nandhini (സംവാദം) 00:14, 17 ഏപ്രിൽ 2019 (UTC)

 • Symbol oppose vote.svg എതിർക്കുന്നു വേണ്ട നിലവാരമില്ലാത്ത, ഇംഗ്ലീഷിന്റെ അതിപ്രസരമുള്ള ലേഖനം. ലേഖനം തിരഞ്ഞെടുക്കുന്നത് വ്യക്തികളെ നോക്കി അല്ലല്ലോ.--പ്രവീൺ:സം‌വാദം 01:12, 15 ഏപ്രിൽ 2019 (UTC)

വിക്കിയുടെ അമരക്കാരനായ ബ്യൂറോക്റാറ്റായ ഭാഷാപണ്ഡിതന് എൻറെ അഭിനന്ദനങ്ങൾ.................സ്വയം ആരാണെന്ന് വിലയിരുത്തുക. ഒരുഭാഷാപണ്ഡിതൻറെ ലക്ഷണം താങ്കളുടെ ലേഖനങ്ങളിൽ ഞാൻ കണ്ടില്ല. താങ്കൾ തീർച്ചയായും വിക്കിയുടെ നിലവാരം ഉയർത്തും.........--Meenakshi nandhini (സംവാദം) 23:34, 16 ഏപ്രിൽ 2019 (UTC)

ഈ ലേഖനം നിലവാരമില്ലാത്തതാണെന്ന് എനിക്കുതോന്നുന്നില്ല. നിലവാരമില്ല എന്നുതോന്നിയവർക്കുവേണ്ടിയും ഇംഗ്ലീഷിൻറെ അതിപ്രസരമെന്നു സൂചിപ്പിച്ചതുകൊണ്ടും അതുമാറ്റുന്നതിലേയ്ക്കായി പ്രധാനതാളിലേയ്ക്ക് തെരഞ്ഞെടുത്ത ലേഖനമാക്കാൻ അനുയോജ്യമാക്കി തീർക്കുന്നതിലേയ്ക്കായി ഓസ്കർ മത്സ്യം എന്ന ലേഖനത്തെ ഞാൻ പിൻവലിച്ചു സംശോധനായജ്ഞത്തിലിടുന്നു. --Meenakshi nandhini (സംവാദം) 02:12, 21 ഏപ്രിൽ 2019 (UTC)

☒N സമവായമില്ല, നാമനിർദ്ദേശക പിൻവലിച്ചു -- റസിമാൻ ടി വി 10:00, 23 ഏപ്രിൽ 2019 (UTC)

ന്യൂറംബർഗ് നിയമങ്ങൾ

നൂറ്റാണ്ടുകളായി സാംസ്കാരികമായും സാമ്പത്തികമായും കലാപരമായും വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിന്ന ഒരു ജനത അവരുടെ ഒരു നേതാവിന്റെയും അയാളുടെ അനുചരന്മാരുടെയും നിരന്തരപ്രൊപഗണ്ടയാൽ എഴുപതോ എഴുപത്തഞ്ചോ വർഷം മുൻപ് ഹോമോ സാപിയൻസ് സ്പീഷിസിലെ ഒരു വിഭാഗം അതേ സ്പീഷിസിലുള്ള ഒരു വിഭാഗത്തെ തങ്ങളുടെ സ്പീഷിസിൽ ഉൾപ്പെടുന്നവരല്ലെന്ന് വിശ്വസിച്ച് അവരെ ഉന്മൂലനം ചെയ്യാനായി ഉണ്ടാക്കിയ മനുഷ്യവിരുദ്ധനിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ. തിരഞ്ഞെടുക്കാവുന്ന ലേഖനമാക്കാൻ നാമനിർദ്ദേശം ചെയ്യുന്നു--Vinayaraj (സംവാദം) 16:41, 16 ഏപ്രിൽ 2019 (UTC)

Yes check.svg -- 2019 മെയ് മാസത്തെ തിരഞ്ഞെടുത്ത ലേഖനം .Akhiljaxxn (സംവാദം) 04:01, 12 മേയ് 2019 (UTC)

നോർമൻ ബോർലോഗ്

തന്റെ നേതൃത്വത്തിൽ നടന്ന വിത്തുഗവേഷണങ്ങളിൽക്കൂടി ഇന്ത്യയടക്കം ലോകമെങ്ങും ഏതാണ്ട് നൂറുകോടിയോളം മരണങ്ങൾ തടയാൻ കഴിഞ്ഞ, ഹരിതവിപ്ലവത്തിന്റെ ശില്പിയായ നോർമൻ ബൊർലൊഗിനെപ്പറ്റിയുള്ള ലേഖനം തെരഞ്ഞെടുക്കാനായി നാമനിർദ്ദേശം ചെയ്യുന്നു.--Vinayaraj (സംവാദം) 14:55, 21 ഏപ്രിൽ 2019 (UTC)

 • Symbol support vote.svg അനുകൂലിക്കുന്നു തീർച്ചയായും തിരഞ്ഞെടുക്കേണ്ട ലേഖനം.--രൺജിത്ത് സിജി {Ranjithsiji} 03:52, 22 ഏപ്രിൽ 2019 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--തീർച്ചയായും തിരഞ്ഞെടുക്കേണ്ട ലേഖനം എന്നുമാത്രമല്ല വളരെ ആത്മാർത്ഥമായി ഈ ലേഖനം വികസിപ്പിക്കാൻ പരിശ്രമിച്ച ലേഖകനും അഭിനന്ദനാർഹം തന്നെയാണ്. താങ്കൾ തികച്ചും വിക്കിപീഡിയയിലെ അഭിമാനം തന്നെ. Meenakshi nandhini (സംവാദം) 03:53, 22 ഏപ്രിൽ 2019 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--സായി കെ. ഷണ്മുഖം (സംവാദം) 06:49, 22 ഏപ്രിൽ 2019 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു--Malikaveedu (സംവാദം) 06:57, 30 ഏപ്രിൽ 2019 (UTC)
 • Symbol support vote.svg അനുകൂലിക്കുന്നു. Akhiljaxxn (സംവാദം) 06:43, 12 മേയ് 2019 (UTC)

Yes check.svg -- 2019 ജൂലൈ മാസത്തെ തിരഞ്ഞെടുത്ത ലേഖനം .--Akhiljaxxn (സംവാദം) 16:20, 9 ജൂലൈ 2019 (UTC)

ഓസ്കർ മത്സ്യം

തെക്കേ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദികളിലും, ആമസോൺ നദീതടങ്ങളിലും, സ്വാഭാവികമായും കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യവും പേരുകേട്ട അക്വേറിയം മത്സ്യവും ആയ ഓസ്കർ മത്സ്യം തിരഞ്ഞെടുക്കാവുന്ന ലേഖനമാക്കാൻ അഭിപ്രായസമന്യയത്തിനായി സമർപ്പിക്കുന്നു.--Meenakshi nandhini (സംവാദം) 05:49, 12 മേയ് 2019 (UTC)

കാൾ മാർക്സ്

ഇരുപതാം നൂറ്റാണ്ടിൻറെ ചരിത്രത്തെ സ്വാധീനിക്കുന്നതിൽ അതീവ നിർണായകമായ ഒരു പങ്കു വഹിച്ചുവെന്നു വിശ്വസിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യൻ കാൾ മാർക്സിൻറെ ജീവിതം പ്രതിപാദിക്കുന്ന ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു. Malikaveedu (സംവാദം) 22:44, 22 മേയ് 2019 (UTC)


സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും

സ്വവർഗ്ഗലൈംഗികതയും മനഃശാസ്ത്രവും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ലേഖനം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 08:43, 24 ജൂൺ 2019 (UTC)

അണ്ണാമലൈയ്യർ ക്ഷേത്രം

തമിഴ്കവിയായ നയനാർ എഴുതിയ തേവാരം എന്ന കവിതയിൽ പാടൽ പെട്ര സ്ഥലമായി പ്രതിപാദിക്കുന്ന 275 ക്ഷേത്രങ്ങളിലൊന്നായ അണ്ണാമലൈയ്യർ ക്ഷേത്രം തെരഞ്ഞെടുക്കപ്പെട്ട ലേഖനമായി ഉയർത്തുന്നതിനു നാമനിർദ്ദേശം ചെയ്യുന്നു.--Meenakshi nandhini (സംവാദം) 15:15, 12 ജൂലൈ 2019 (UTC)