മേരി വർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേരി പുതുശ്ശേരിൽ വർഗ്ഗീസ്
Mary Varghese standing.jpg
ജനനം(1925-05-21)21 മേയ് 1925
മരണം17 ഡിസംബർ 1986(1986-12-17)(പ്രായം 61)
ദേശീയതഭാരതീയ
വിദ്യാഭ്യാസംഎംബിബിഎസ്, ഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ
Medical career
Professionഭിഷഗ്വരൻ
Fieldഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ
Institutionsക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ
Notable prizesപത്മ ശ്രീ 1972


മേരി പുതുശ്ശേരിൽ വർഗീസ് (1925–1986) ഭിഷഗ്വരയായിരുന്നു. 1963ൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിട്ടേഷനിൽ ഭാരതത്തിൽ തുടക്കം കുറിച്ചവരാണ്. കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ഭാരതത്തിലെ ആദ്യത്തെ ഫിസിക്കൽ മെഡിസിൻ& റീഹാബിലിട്ടേഷൻ വകുപ്പിന്റെ ചുമതലക്കാരിയായിരുന്നു. അത് ക്രിസ്ത്യൻ മെഡിക്കൽ കോളേജിലായിരുന്നു. വകുപ്പിന്റെ സേവനങ്ങൾ വികസിപ്പിച്ച് രാജ്യത്തെആദ്യത്തെ പുനഃരധിവാസ ഇൻസ്റ്റിറ്റ്യൂട്ട് 1966ൽ തുടങ്ങി.[1] വൈദ്യത്തിൽ നൽകിയ(1970–1979) സംഭാവനകൾക്ക് 1972ൽ പത്മശ്രീ നൽകി. [2]

അവരുടെ ഓർമ്മക്കായി മേരി വർഗ്ഗീസ് ട്രസ്റ്റ്, കഴിവുകൾ വളർത്തുന്നവർക്ക് ഒരു പുരസ്കാരം ഏർപ്പെടുത്തി. കൂടാതെ ശാക്തീകരണ ശേഷിയിലെ മികവിനുള്ള ആദ്യത്തെ ഡോ. മേരി വർഗ്ഗീസ് അവാർഡ് 2012-ൽ അമർ സേവാ സംഗമത്തിന്റെ സ്ഥാപകനും പ്രസിഡന്റുമായ എസ്. രാമകൃഷ്ണന് നൽകി.[3][4]

ചെറുപ്പകാലം[തിരുത്തുക]

അവർ എറണാകളം ജില്ലയിലെ ചെറായിയിലാണ് ജനനം. അവരുടെ പിതാവ് പ്രാദേശികപള്ളിയിലും സമൂഹത്തിലും ബഹുമാന്യ നേതാവായിരുന്നു. എട്ടു മക്കളിൽ ഏഴാമത്തവളായിരുന്നു, മേരി. ചെറായിയിലെ യൂണിയൻ സ്ക്കൂളിലായിരുന്നു, സ്കൂൾ വിദ്യാഭ്യാസം.മഹാരാജാസ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം. മെഡിക്കൽ വിദ്യാഭ്യാസം വെല്ലൂർ ക്രിസ്ത്യൻ കോളേജിലായിരുന്നു. അവർ സ്‌ത്രീരോഗവിജ്ഞാനീയത്തിൽ പ്രത്യേക പരിശീലനം നേടി. .[5]


അവലംബം[തിരുത്തുക]

  1. "Mary Verghese". Department of PMR, CMC, Vellore. ശേഖരിച്ചത് 22 മേയ് 2014.
  2. Padma Shri Awardees – Padma Awards – My India, My Pride – Know India: National Portal of India
  3. "Amar Seva Sangam founder-president honored". The Hindu. 19 ഫെബ്രുവരി 2012. ശേഖരിച്ചത് 22 മേയ് 2014.
  4. Mishra, Anil Dutta (2009). World Crisis and the Gandhian Way. New Delhi: Concept Publishing Company. p. 128. ISBN 8180696006.
  5. Full text of "Take My Hands The Remarkable Story Of Dr Mary Verghese"

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_വർഗീസ്&oldid=3364205" എന്ന താളിൽനിന്ന് ശേഖരിച്ചത്