ഭജൻ സൊപോരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭജൻ സൊപോരി
Bhajan Sopori
Bhajan Sopori
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംBhajan Lal Sopori
ജനനം1948
Srinagar, Jammu and Kashmir, India
ഉത്ഭവംKashmiri
വിഭാഗങ്ങൾHindustani classical music and Sufyana Musiqi
തൊഴിൽ(കൾ)musician
ഉപകരണ(ങ്ങൾ)santoor

ഒരു ഭാരതീയ ഉപകരണ സംഗീതജ്ഞനാണ് ഭജൻ സൊപോരി (ജനനം 1948 in ശ്രീനഗർ, കശ്മീർ)[1]. പുരാതനമായ സംഗീതോപകരണമായ സന്തൂർ വാദകനാണദ്ദേഹം.[2] 2016 ഇൽ ഇന്ത്യയുടെ 67ആമത് റിപ്പബ്ലിക് ദിനത്തിൽ പണ്ഡിറ്റ് ഭജൻ സൊപോരിക്ക് ജമ്മു കഷ്മീർ സംസ്ഥാനത്തിന്റെ സമഗ്രസംഭാവനകൾക്കുള്ള അവാർഡ് സമ്മാനിച്ചു(Jammu and Kashmir State lifetime achievement award).[3]

സ്വകാര്യജീവിതം[തിരുത്തുക]

കശ്മീർ താഴ്വരയിലെ സൊപോർ എന്ന സ്ഥലത്തെ സന്തൂർ വാദകരുടെ പിന്മുറക്കാരനായി ജനിച്ചു. സൂഫിയാന ഘരാനയിലാണ് പരിശീലനം.[4] ആറ് തലമുറകളിലധികമായി സൊപോരിയുടെ കുടുംബം സന്തൂർ വാദകരാണ്.[5] 10 വയസ്സുള്ളപ്പോൾ പ്രയാഗ് സംഗീത് സമിതിയും അലഹബാദ് സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആദ്യ പ്രകടനം. സൊപോരിയുടെ മകൻ അഭയ് റുസ്തം സൊപോരിയും സന്തൂർ വാദകനാണ്. അച്ഛനും മകനും ഒരുമിച്ച് ഒട്ടേറെ വേദികളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

കലാജീവിതം[തിരുത്തുക]

ഭജൻ ലാൽ സൊപോരി വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് പാശ്ചാത്യ ക്ലാസിക്കൽ സംഗീതവും മുത്തശ്ശി എസ്.സി. സൊപോരിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചു[6] ഭജൻ സൊപോരിയുടെ പിതാവായ ഷംഭൂനാഥ് സൊപോരി മകനെ വാഷിങ്ടൺ സർവകലാശാലയിൽ സംഗീതം പഠിപ്പിച്ചിരുന്നു.

അവാർഡുകൾ[തിരുത്തുക]

1993ൽ സംഗീത നാടക അക്കാദമി അവാർഡ്[7] 2004ൽ പത്മശ്രീയും ലഭിച്ചു.[8] 2009ൽ ബാബാ അലാവുദിൻ ഖാൻ അവാർഡ്[9] 2011ൽ എം എൻ മാത്തുർ അവാർഡ് എന്നിവയും ലഭിച്ചു.[10] 2016ൽ ജമ്മു കശ്മീർ സർക്കാർ ജീവിത കാല സംഭാവനകൾക്കുള്ള പുരസ്കാരം സമ്മാനിച്ചു.

അവലംബങ്ങൾ[തിരുത്തുക]

  1. bhajansoporipage, IndianArts.com (24 June 2012). "Bhajan Sopori".
  2. "Sangeet Natak Akademi Awards – Hindustani Music – Instrumental". Sangeet Natak Akademi. മൂലതാളിൽ നിന്നും 19 May 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2009.
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-15.
  4. RadioCity, Online (24 June 2012). "Bhajan Lal Sopori". മൂലതാളിൽ നിന്നും 2010-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-15.
  5. online, MumbaiMirror (26 February 2011). "Santoor Player Abhay Rustom Sopori plays tomorrow". മൂലതാളിൽ നിന്നും 29 January 2013-ന് ആർക്കൈവ് ചെയ്തത്.
  6. {{cite news}}: Empty citation (help)
  7. "Sangeet Natak Akademi Awards – Hindustani Music – Instrumental". Sangeet Natak Akademi. മൂലതാളിൽ നിന്നും 19 May 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2009.
  8. "Padma Awards". Ministry of Communications and Information Technology (India). മൂലതാളിൽ നിന്നും 21 May 2009-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 May 2009.
  9. "Pandit Bhajan Sopori awarded again". 13 February 2009.
  10. EarlyTimes, Newspaper Jammu & Kashmir (3 March 2011). "Bhajan Sopori gets M N Mathur Award".
"https://ml.wikipedia.org/w/index.php?title=ഭജൻ_സൊപോരി&oldid=3639631" എന്ന താളിൽനിന്ന് ശേഖരിച്ചത്