പവൻ രാജ് ഗോയൽ
പവൻ രാജ് ഗോയൽ Pawan Raj Goyal | |
---|---|
ജനനം | Ahmedabad, India | 19 ഫെബ്രുവരി 1952
തൊഴിൽ | Former Physician to The President Of India (Hon. 2012-2017) |
ജീവിതപങ്കാളി(കൾ) | Dr. Sunena Goyal |
കുട്ടികൾ | Dr. Shivanshu Raj Goyal and Mr. Ashvin Raj Goyal |
മാതാപിതാക്ക(ൾ) | Mr. and Mrs. M. P. Goyal |
പുരസ്കാരങ്ങൾ | Padma Shri |
വെബ്സൈറ്റ് | Official web site |
ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യൻ പൾമോണോളജിസ്റ്റാണ് പവൻ രാജ് ഗോയൽ. [1] വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളെ മാനിച്ച് 2014-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [2]
ജീവചരിത്രം
[തിരുത്തുക]ഹരിയാന സ്വദേശിയായ പവൻ രാജ് ഗോയൽ 1974 ൽ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിസിൻ ബിരുദം നേടി. ന്യൂഡൽഹിയിലെ ഇർവിൻ ഹോസ്പിറ്റലിൽ റെസിഡൻസി ചെയ്തു. [3] ചെന്നൈയിലെ എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലും പ്രൊഫസറായും നെഞ്ച്, ശ്വാസകോശ വൈദ്യശാസ്ത്ര വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. അവിടെ പ്രൊഫസർ എമെറിറ്റസ് പദവി വഹിക്കുന്നു. [1]
PRG മെഡികെയേഴ്സ് ആന്റ് റിസർച്ച് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.[1][3][4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "India Medical Times". India Medical Times. 2014. Archived from the original on 9 August 2014. Retrieved 3 November 2014.
- ↑ "Padma 2014". Press Information Bureau, Government of India. 25 January 2014. Retrieved 28 October 2014.
- ↑ 3.0 3.1 "SRM University". SRM University. 2014. Archived from the original on 2019-07-19. Retrieved 3 November 2014.
- ↑ "Osho Ceramics". Osho Ceramics. 2014. Retrieved 3 November 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Acceptance Speech". YouTube video. SRM University. 3 January 2013. Retrieved 3 November 2014.