ആനപ്പുളിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അഞ്ചിതളുകളുള്ള, കാണാൻ ഭംഗിയുള്ള ഒരു കായയാണു് ആനപ്പുളിഞ്ചി. മധുരപ്പുളിഞ്ചി, കാരകമ്പോള എന്ന പേരിലും അറിയപ്പെടാറുണ്ടു്. ആനപ്പുളിഞ്ചി അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. സർബത്ത്, ജാം, ജെല്ലി, ചട്നി, വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്[1]..

പുളിഞ്ചിയോട് സാമ്യമുള്ള ഒരു പുളിയിനമാണ് ആനപ്പുളിഞ്ചി. ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ്. സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും. നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട്. അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും[1]. ജീവകം എ, ഓക്സാലിക് ആസിഡ്, ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടു്[1]..

ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും. ചെടി നിറയെ കായ്കൾ പിടിക്കും. ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും. ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത്, അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നതു്[1].

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ആനപ്പുളിഞ്ചി&oldid=1138339" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി