വസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യർ ശരീരം മറച്ച് ധരിക്കുന്ന പലതരം വസ്തുക്കളെയാണ് വസ്ത്രം എന്ന് പറയുന്നത്. മിക്ക ആധുനിക മനുഷ്യ സംസ്കാരങ്ങളുടെയും ഒരു പ്രത്യേകതയാണിത്. നവീനശിലായുഗകാലഘട്ടത്തിലാണ് വസ്ത്രങ്ങളുടെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു. കാലാവസ്ഥയിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് വസ്ത്രം ധരിക്കുന്നതിലെ പ്രധാന ഉദ്ദേശ്യം. ഇതിനു പുറമേ വ്യക്തികളുടെ സാമൂഹിക-സാംസ്കാരിക പ്രത്യേകതകൾ "തിരിച്ചറിയുന്നതിനുള്ള" ഒരു ഉപാധിയായും വസ്ത്രം പ്രവർത്തിക്കുന്നു. അലങ്കാരമായും അഭിരുചി പ്രകടിപ്പിക്കുന്നതിനായും ആഭിജാത്യത്തിന്റെ ലക്ഷണമായും വസ്ത്രം ഉപയോഗിക്കുന്നു.