അരളി
| അരളി (രക്തകറവി) Nerium oleander | |
|---|---|
| Nerium oleander in flower | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| ജനുസ്സ്: | Nerium L. |
| വർഗ്ഗം: | N. oleander |
| ശാസ്ത്രീയ നാമം | |
| Nerium oleander L. |
|
ഒരു നിത്യഹരിത സസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന് എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്[1]. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. അരളിച്ചെടി അലങ്കാരത്തിനും, ക്ഷേത്രങ്ങളിൽ അരളിപ്പൂക്കൾ പൂജയ്ക്കും ഉപയോഗിക്കുന്നു[1]. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു[1].
ഉള്ളടക്കം |
[തിരുത്തുക] സവിശേഷതകൾ
ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാര നിറമാണ്. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്[1].
[തിരുത്തുക] ഔഷധമൂല്യം
| അരളി | |
|---|---|
| സംസ്കൃതത്തിലെ പേര് | കരവീര |
| വിതരണം | ഇൻഡ്യയിലുടനീളം |
| രാസഘടങ്ങൾ | എല്ലാ ഭാഗങ്ങളിലും വിഷാംശമുണ്ട്, നീരിയോഡോറിൻ,സ്യൂഡോക്യുരാരിൻ,കരാബിൻ,റോസാജിനിൻ.മഞ്ഞ അരളിയിൽ തെവെറ്റിൻ |
| രസം | കടു,തിക്തം,കഷായം |
| ഗുണം | ലഘു,രൂക്ഷം,തീക്ഷ്ണം |
| വീര്യം | ഉഷ്ണം |
| വിപാകം | കടു |
ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്[1]. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്[1]. വളരെ ലഘുവായ മാത്രയിലാണ് ഔഷധങ്ങൾ ഉഅപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു[1]. വിഷമുള്ളതാണ് എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന് നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു[1]. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ[2] ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.[3]
[തിരുത്തുക] ഭാഗങ്ങൾ
വേരിന്മേൽതൊലി, ഇല
[തിരുത്തുക] ശുദ്ധി
അരളി പശുവിൻ പാലിൽ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താൽ ശുദ്ധിയാകും
അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാകും.[4]
[തിരുത്തുക] ചിത്രശാല
- അരളിയുടെ ചിത്രങ്ങൾ
[തിരുത്തുക] ഇതും കൂടി കാണുക
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടേ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 379-380
- ↑ അമേരിക്കൻ ക്യാൻസർ സൊസൈറ്റി
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||