ഹൃദയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Diagram of the human heart.svg

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധര്‍മ്മം. മാംസപേശികള്‍കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും 72 തവണ (വിശ്രമാവസ്ഥയില്‍) സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളില്‍ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളില്‍ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓറോ സ്പന്ദനത്തിലും 72 മില്ലീലിറ്റര്‍ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റില്‍ ഏകദേശം 5 ലിറ്റര്‍. ശരാശരി 9800 ലിറ്റര്‍ മുതല്‍ 12600 ലിറ്റര്‍ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [1]മനുഷ്യനു പുറമേ മൃഗങ്ങളിലും ആര്‍ത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വര്‍ഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

"ഹൃദ്" എന്ന സംസ്കൃത പദത്തില്‍ നിന്നുത്ഭവിച്ച പദമാണ് ഹൃദയം. അര്‍ത്ഥം കേന്ദ്രം, മദ്ധ്യം എന്നൊക്കെയാണ്. ക്വ്

[തിരുത്തുക] പരിണാമം

[തിരുത്തുക] വികാസഘട്ടങ്ങള്‍

ഭ്രൂണത്തിലെ വിവിധ കോശങ്ങളില്‍ ഹൃദയം രൂപമെടുക്കാന്‍ സഹായിക്കുന്നവയുടെ രേഖാ ചിത്രം. ഗ്രേയ്’സ് അനാട്ടമിയില്‍ നിന്ന്

ഹൃദയമാണ്‌ നട്ടെല്ലുള്ള ജീവികളില്‍ ഭ്രൂണാവസ്ഥയില്‍ വച്ച് ഉണ്ടാവുന്ന ആദ്യത്തെ അവയവം.

[തിരുത്തുക] ഘടന

മാംസ പേശികള്‍ കൊണ്ടുണ്ടാക്കിയ ഒരു അവയവമാണ് ഹൃദയം. ഓരോരുത്തരുടേയും ഹൃദയത്തിന്‌ അവരവരുടെ മുഷ്ടിയോളം വലിപ്പമുണ്ടാകും. ഏകദേശം 250ഗ്രാം മുതല്‍ 300ഗ്രാം വരെ തൂക്കവുമുണ്ടാകും. നെഞ്ചിന്റെ മദ്ധ്യഭാഗത്തുനിന്നും അല്പം ഇടത്തേക്ക് മാറിയാണ് ഹൃദയം സ്ഥിതി ചെയ്യുന്നത്. മുന്‍വശത്ത് നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകില്‍ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഇഒരു പ്രത്യേക അറയാല്‍ അത് സമ്രക്ഷിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും ഭദ്രമായി പ്രകൃത്യാ സൂക്ഷിക്കപ്പെട്ടിരിക്കുന്ന രണ്ട് അവയവങ്ങളില്‍ ഒന്നാണ് ഇത് (മറ്റേത് തലച്ചോര്‍ ആണ്).

[തിരുത്തുക] ശരീരഘടനാശാസ്ത്രം (അനാട്ടമി)

ഹൃദയസ്പന്ദനം

[തിരുത്തുക] പ്രധാന ഭാഗങ്ങള്‍

ഹൃദയപേശിയുടെ പുറത്തെ ആവരണത്തെ "എപ്പിക്കാര്‍ഡിയം" എന്ന് പറയുന്നു. അതിനുള്ളിലെ സഞ്ചിയെ "പെരികാര്‍ഡിയം" എന്നും അതിനുള്ളിലെ മാംസപേശിയെ "മയോ കാര്‍ഡിയം" എന്നും പറയുന്നു. ഏറ്റവും ഉള്ളിലെ പാളിയെ "എന്‍ഡൊകാര്‍ഡിയം" എന്ന് അറിയപ്പെടുന്നു. മനുഷ്യ ഹൃദയത്തിന് നാലു അറകളാണുള്ളത്‌. ഇവയിലെ മുകള്‍ഭാഗത്തെ രണ്ട്‌ അറകളെ ഏട്രിയ അല്ലെങ്കില്‍ ഓറിക്കിളുകള്‍ (auricles)എന്നും കീഴ്ഭാഗത്തു സ്ഥിതി ചെയ്യുന്ന അറകളെ വെന്‌ട്രിക്കിളുകള് (ventricles)എന്നും വിളിക്കുന്നു.ഓറിക്കിളുകള്‍ക്കു വളരെ ലോലമായ ഭിത്തികളും, വെന്‌ട്രിക്കിളുകള്‍ക്ക്‌ തടിച്ച ഭിത്തികളുമാണുള്ളത്‌.

വലത്തുവശത്തേയും ഇടത്തുവശത്തേയും അറകള്‍ തമ്മില്‍ നേരിട്ടു ബന്ധമില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്‍റെ വലതുവശത്തേയും ഇടതുവശത്തേയും ഓറിക്കിളുകള്‍ തമ്മില്‍ നേരിട്ട്‌ ബന്ധമുണ്ട്‌. പക്ഷേ പ്രസവിച്ചുകഴിഞ്ഞാല്‍ ഉടന്‍ ഈ ദ്വാരം അടഞ്ഞുപോകുന്നു.

വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹൃദയപേശികളുടെ പ്രവര്‍ത്തനത്തിന് ശുദ്ധരക്തം അത്യാവശ്യമാണ്. അയോര്‍ട്ടയുടെ തുടക്കത്തില്‍നിന്നും രണ്ട്‌ കൊറോണറി ആര്‍ട്ടറികള്‍ ഉത്ഭവിക്കുന്നു. ഇടത്തേതെന്നും വലത്തേതെന്നും ആണ് ഇവ അറിയപ്പെടുക. ഈ ആര്‍ട്ടറികളാണ് ഹൃദയപേശികള്‍ക്ക്‌ വേണ്ട ശുദ്ധരക്തം എത്തിക്കുക.

[തിരുത്തുക] ധമനികള്‍

ശുദ്ധ രക്തം ഹൃദയത്തില്‍ നിന്നും പുറത്തേക്ക് വഹിക്കുന്ന ധമനികളെ ആര്‍ട്ടറികള്‍ എന്നും ശരീരഭാഗങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന ധമനികളെ വെയിനുകള്‍ എന്നും പറയുന്നു.

[തിരുത്തുക] പ്രവര്‍ത്തനം

ഹൃദയത്തിന്റെ അറകള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ്‌ ഹൃദയസ്പന്ദനം. വൈദ്യൂത തരംഗങ്ങള്‍ വലത്തേ എട്രിയത്തിന്‌ മുകള്‍ഭാഗത്ത് ഊര്‍ദ്ധ്വമഹാസിര ചേരുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന 'സൈനസ് നോഡ്' എന്ന മുഴ ഉത്പാദിപ്പിക്കുന്ന വൈദ്യുത തരംഗങ്ങളാണ്‌ ഇത് സാധ്യമാക്കുന്നത്. ഇതിനെ പേസ് മേക്കര്‍ എന്നും പറയുന്നു .[1]


[തിരുത്തുക] ഇതും കാണുക

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:

[തിരുത്തുക] അവലംബം

  1. 1.0 1.1 ബാലമംഗളം,2007 ജനുവരി 8 ലെ എപ്ലസ് എന്ന വിഭാഗത്തിലെ ലേനം. താള്‍ 53 മുതല്‍ 55 വരെ

[തിരുത്തുക] പുറമെനിന്നുള്ള കണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%B9%E0%B5%83%E0%B4%A6%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം