മഞ്ഞരളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഞ്ഞരളി | |
|---|---|
| Yellow Oleander flowers and leaves | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Asterids |
| നിര: | Gentianales |
| കുടുംബം: | Apocynaceae |
| ജനുസ്സ്: | Cascabela |
| വർഗ്ഗം: | C. thevetia |
| ശാസ്ത്രീയ നാമം | |
| Cascabela thevetia (L.) Lippold |
|
| പര്യായങ്ങൾ | |
|
|
|
ഒരു ചെറിയ വൃക്ഷമാണ് മഞ്ഞരളി അഥവാ മഞ്ഞഅരളി. (ശാസ്ത്രീയനാമം: Cascabela thevetia). തെക്കേ അമേരിക്കൻ വംശജനാണ്. നിത്യഹരിതമായ ഇടത്തരം വൃക്ഷം. ജലനഷ്ടം കുറയ്ക്കാൻ ഇലകളുടെ മീതെ ചെറിയൊരു മെഴുക് ആവരണം ഉണ്ടായിരിക്കും. ചെടി മുഴുവൻ വിഷമയമാണ്. നട്ടെല്ലുള്ള ജീവികൾക്കെല്ലാം ഈ ചെടി വിഷമാണ്, എന്നാൽ ചില പക്ഷികൾ യാതൊരു പ്രശ്നവുമില്ലാതെ ഇതു തിന്നാറുണ്ട്. ഇതിന്റെ പാലുപോലുള്ള കറയിൽ നിന്നും വേർതിരിച്ചെടുക്കുന്ന thevetin ഹൃദയത്തെ പ്രചോദിപ്പിക്കുന്ന ഒരു ഔഷധമാണ്. ഒരു അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു. എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതൊരു ബീജനാശകാരിയായി കണ്ടിട്ടുണ്ട്. ഒരു പക്ഷേ മനുഷ്യരിലും ഒരു പുംബീജനാശകാരിയായി ഇതിനെ കൊണ്ടുവരാൻ കഴിഞ്ഞേക്കും. ജൈവകീടനാശിനിയായും മഞ്ഞരളിയുടെ കറ ഉപയോഗിക്കുന്നു. ചെടിയുടെ ഭാഗങ്ങൾ കത്തിച്ചാലുണ്ടാകുന്ന പുക പോലും വിഷമാണ്. [1]
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- [1] വിശദമായി പ്രതിപാദിക്കുന്ന ലേഖനം
- http://www.rootsimple.com/2009/06/least-favorite-plant-yellow-oleander.html
- [2] ചിത്രങ്ങൾ
വിക്കിമീഡിയ കോമൺസിലെ Cascabela thevetia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: