ചമ്പകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Champak
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
നിര: Angiosperm
കുടുംബം: Magnoliaceae
ജനുസ്സ്: Michelia
വർഗ്ഗം: M. champaca
ശാസ്ത്രീയ നാമം
Michelia champaca
L.
ചമ്പകം

തെക്കേ ഏഷ്യയിലും,തെക്കു കിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന മണമുള്ള പൂക്കളോടു കൂടിയ ഒരു വൃക്ഷമാണ്‌ ചമ്പകം. ഇംഗ്ലീഷ്: Champak (Champa) ശാസ്തീയനാമം മൈക്കേലിയ ചമ്പക (Michelia champaca)എന്നാണ്‌. [1]ശക്തമായ വിഷഹാര ഔഷധമായ ഇത് ഹിന്ദുക്കളും ബുദ്ധമതക്കാരും ഇത് പുണ്യവൃക്ഷമായി കരുതുന്നു. ഇതിന്റെ പൂക്കൾ സാധാരണയായി വെളുത്തതോ, മഞ്ഞയോ, ചുവപ്പോ ആയിരിക്കും. വേനൽക്കാലമാൺ പൂക്കാലം. കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറത്തും ധാരാളം കണ്ടുവരുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നിൽ

ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ധാരാളം കണ്ടുവരുന്ന വൃക്ഷമാണ്‌ ഇത്. ഇന്ത്യ ഉൾപ്പെടുന്ന ദ്വീപിനെ ജമ്പുദ്വീപം എന്നാണ്‌ പുരാതനകാലത്ത് വിളിച്ചിരുന്നത്. അതിൽ നിന്നായിരിക്കണം ചമ്പക എന്ന പേര്‌ വന്നത്. ബംഗാളിയീലും ഹിന്ദിയുലും ചമ്പാ എന്നാണ്‌ ഇത് അറിയപ്പെടുന്നത്. സംസ്കൃതത്തിൽ ചമ്പകഃ, അതിഗന്ധ, ചാമ്പേയം, ഹേമപുഷ്പം എന്നൊക്കെ പേരുകൾ ഉണ്ട്.

[തിരുത്തുക] ചരിത്രം

ആയുർ‌വേദഗ്രന്ഥങ്ങളിൽ പെട്ട ചരക സംഹിതയിൽ ചമ്പകത്തെ പറ്റി പരാമർശമുണ്ട്. ബൗദ്ധര് മലേറിയക്ക് പ്രതിവിധിയായി ചമ്പകത്തിന്റെ തൊലിയും പൂവും ഉപയോഗിച്ചിരുന്നു. [2]

[തിരുത്തുക] വിതരണം

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നു. ക്ഷേത്രങ്ങള്ഉടെ പരിസരങ്ങളിൽ വച്ചു പിടിപ്പിക്കുന്ന സമ്പ്രദായവും ഉണ്ട്. ഹിമാലയത്തിൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കണ്ടു വരുന്നുണ്ട്. അസ്സാം, ദക്ഷിണേന്ത്യ, എന്നിവിടങ്ങളിലും ധാരാളം കണ്ടുവരുന്നു

[തിരുത്തുക] വിവരണം

6-10 മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യഹരിതമരമാണ്‌. ഇലകൾ അനുപർണങ്ങളോടുകൂടിയതഅണ്. ഏകാന്തരക്രമത്തിൽ ഇലകൾ വിന്യസിച്ചിരിക്കുന്നു. 10-20 സെ.മീ നീളവും 4-8 സെ.മീ വരെ വീതിയും ഉള്ളവയാണ്‌ ഇലകൾ. ഇതിന്റെ ഉപരിതലം മിനുത്തതും അടിഭാഗം രോമിലവുമാണ്‌. പൂവിന്‌ കടുത്ത സുഗന്ധമുണ്ട്. സഹപത്രങ്ങൾക്കുള്ളിലാണ്‌ പൂക്കൾ സ്ഥിതി ചെയ്യുന്നത്.

[തിരുത്തുക] ഇവകൂടി കാണുക

[തിരുത്തുക] ബാഹ്യകണ്ണികൾ

ഭാരതത്തിലെ പുഷ്പങ്ങൾ: ശ്വേതചമ്പകം

ഭാരതത്തിലെ പുഷ്പങ്ങൾ: പീതചമ്പകം

[തിരുത്തുക] ചിത്രശാല

[തിരുത്തുക] കുറിപ്പുകൾ

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Magnolia champaca എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. വിനോദ്കുമാർ‍, ആർ (2008) [2008] (മലയാളം ഭാഷയിൽ). കേരളീയം (പ്രഥമ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 978-81-264-1963-0. 
  2. ഡോ. എസ്., നേശമണി (1985). ഔഷധസസ്യങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-475-5. 
"http://ml.wikipedia.org/w/index.php?title=ചമ്പകം&oldid=1288749" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ