കുറുവായൻ ചെമ്പൻതവള
ദൃശ്യരൂപം
(Microhyla Rubra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുറിവായൻ ചെമ്പൻതവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. rubra
|
Binomial name | |
Microhyla rubra (Jerdon, 1854)
|
ഇന്ത്യയിൽ കാണപ്പെടുന്ന ഒരിനം കുറുവായൻ തവളയിനമാണ് കുറുവായൻ ചെമ്പൻതവള അഥവാ Reddish Narrow-mouthed Frog. (ശാസ്ത്രീയനാമം: Microhyla rubra). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. കുറുവായൻ ചെമ്പൻ തവളയ്ക്ക് പേര് സുചിപ്പിക്കുംപോലെ ചെറിയ വായയാണുള്ളത്. മൈക്രോഹാലിഡെ കുടുംബത്തിലെ മൈക്രോഹൈല എന്ന ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശരീര ഘടന
[തിരുത്തുക]വട്ടത്തിലുള്ള മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്. നാസാരന്ധ്രങ്ങൾ ചെറുതും വായ് ഭാഗത്തിനോട് അടുത്തുമാണുള്ളത്. വിരലുകൾ മെലിഞ്ഞതും കൂർത്തതുമാണ്, ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതാണ്. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്. മൂക്ക് മുതൽ മലദ്വാരം വരെ 1.2 ഇഞ്ച് നീളമുണ്ട്.[1]
അവലംബം
[തിരുത്തുക]- ↑ Boulenger, G. A. 1890. Fauna of British India. Reptilia and Batrachia.