നാഗകേസരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗകേസരം
Ceylon ironwood in Thelwatta, South-East Sri Lanka.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malpighiales
കുടുംബം: Clusiaceae
ഉപകുടുംബം: Kielmeyeroideae
Tribe: Calophylleae
ജനുസ്സ്: Mesua
വർഗ്ഗം: M. ferrea
ശാസ്ത്രീയ നാമം
Mesua ferrea
L.
Synonyms

Mesua coromandelina Wight
Mesua nagassarium (Burm.f.) Kosterm.
Mesua pedunculata Wight
Mesua roxburghii Wight
Mesua sclerophylla Thw.
Mesua speciosa Choisy
Mesua stylosa

ശ്രീലങ്കയുടെ ദേശീയവൃക്ഷമാണു് സിലോൺ ഇരുമ്പുമരം, ഇന്ത്യൻ റോസ് ചെസ്റ്റ്നട്ട്, മൂർഖന്റെ കുങ്കുമം എന്നെല്ലാം അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാവൃക്ഷം (കുടുംബം :Clusiaceae ,ശാസ്ത്രീയനാമം :Mesua ferrea). ഘനമേറിയ തടിയും നിബിഡമായ പത്രപംക്തിയും (foliage) സുഗന്ധമുള്ള പൂക്കളുമാണു് നാഗകേസരത്തിന്റെ പ്രത്യേകതകൾ. തമിഴിൽ ചെറുനാഗപ്പൂ, വെളുത്ത ചെമ്പകം, സംസ്കൃതത്തിൽ ചമ്പാര്യം, നാഗകേസരം, നാഗപുഷ്പം, ഹിന്ദിയിൽ ഗജപുഷ്പം എന്നു പേരുകളുള്ള നാഗകേസരം മലയാളത്തിൽ നാഗചെമ്പകം, ഇരുൾ, നാഗപ്പൂ, വയനാവ്, ചുരുളി, നങ്ക്, വെള്ള എന്നെല്ലാമാണു് പൊതുവേ അറിയപ്പെടുന്നതു്.

ഉള്ളടക്കം

[തിരുത്തുക] ഘടനയും ആവാസമേഖലയും

ശ്രീലങ്കയിൽ വളരെ സാധാരണമായി കണ്ടുവരുന്ന നാഗകേസരം ആ രാജ്യത്തിന്റെ ദേശീയവൃക്ഷം കൂടിയാണു്. തെക്കൻ ഏഷ്യയിലെ സമാനകാലാവസ്ഥയുള്ള മറ്റു ഭൂഭാഗങ്ങളിലും (കേരളം, ആസ്സാം, നേപ്പാൾ, ഇന്തോചൈനാ - മലയാ ഉപദ്വീപുകൾ ) നാഗകേസരം കാണാം.

താരതമ്യേന ഉയരക്കൂടുതലുള്ള ഈ വൃക്ഷത്തിന്റെ ആവാസമേഖല സമുദ്രനിരപ്പിൽനിന്നു് 1500 മീറ്റർ വരെ ഉയരമുള്ള ഈർപ്പമുള്ള പ്രദേശങ്ങളാണു്. ഉഷ്ണമേഖലാവനങ്ങളിലെ ഏറ്റവും ഉയർന്ന (കാനോപ്പി)യിൽ പെടുന്ന വൃക്ഷങ്ങളിൽ ഗണ്യമായ സ്ഥാനമുണ്ടു് നാഗകേസരത്തിനു്. വീതി കുറഞ്ഞ് കടുംപച്ചനിറത്തിൽ 7-15 സെന്റിമീറ്റർ നീളമുള്ള ഇലകളുടെ അടിഭാഗം വിളറിയ പച്ചനിറത്തിൽ കാണപ്പെടുന്നു. പുതുതായി രൂപപ്പെടുപ്പോൾ ഇലകൾക്കു് ചുവപ്പോ മഞ്ഞ കലർന്ന ഊതനിറമോ നിറമാണുള്ളതു്. നാലു വെളുത്ത ഇതളുകളും മദ്ധ്യത്തിൽ അനേകം മഞ്ഞ കേസരങ്ങളുമുള്ള പൂക്കൾക്ക് സുഗന്ധമുണ്ടു്.

വളരെ ഘനവും കടുപ്പവും ബലവുമുള്ള തടിയ്ക്കു് ആപേക്ഷികസാന്ദ്രത ഏകദേശം 1.12 ആണു്. ഇരുണ്ട ചുവപ്പുരാശിയുള്ള തടി സാമാന്യമായി ആശാരിപ്പണിയ്ക്കു് വഴങ്ങും. തടിപ്പാലം, തീവണ്ടിപ്പാതകളിലെ അടിപ്പലകകൾ, കെട്ടിടങ്ങളിൽ തൂണുകൾ, ഉത്തരം തുടങ്ങി ബലത്തിനു് കൂടുതൽ പ്രാധാന്യമുള്ള ആവശ്യങ്ങൾക്കു് ചുരുളിത്തടി വിശേഷപ്പെട്ടതാണു്.

[തിരുത്തുക] രസതന്ത്രത്തിലും വൈദ്യശാസ്ത്രത്തിലും

നാഗകേസരത്തിന്റെ പശയ്ക്കു് നേരിയ വിഷാംശമുണ്ടു്. എങ്കിലും വൈദ്യശാസ്ത്രത്തിലും വ്യവസായത്തിലും ഉപകാരപ്രദമായ ഒട്ടേറെ ഘടകങ്ങൾ ഈ വൃക്ഷത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഉല്പാദിക്കാം. പലതരം രാസപദാർത്ഥങ്ങളും എണ്ണകളും ഇവയിൽ പെടും.


[തിരുത്തുക] ആയുർവ്വേദത്തിൽ

ഫലം

[തിരുത്തുക] രസാദി ഗുണങ്ങൾ

രസം: കഷായം, തിക്തം

ഗുണം: ലഘു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : കടു

"http://ml.wikipedia.org/w/index.php?title=നാഗകേസരം&oldid=1303110" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ