കേക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഭാഷാവൃത്തമാണ് കേക. 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നല്‍കിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളില്‍ ആറു ഗണങ്ങള്‍ ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങള്‍ തുല്യമാത്രകളില്‍ തുടങ്ങണം.
[തിരുത്തുക] ലക്ഷണം
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍;
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍.
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും;
നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം.
[തിരുത്തുക] കേകാവൃത്തത്തില്‍ എഴുതിയ പ്രശസ്തകൃതികള്‍
മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോന്‍
അച്ഛനും മകളും - വള്ളത്തോള്‍ നാരായണമേനോന്‍
[തിരുത്തുക] നിര്‍വ്വചനവും വിമര്‍ശനങ്ങളും
മറ്റു ഭാഷാവൃത്ത നിര്‍വ്വചനങ്ങളെപ്പോലെ കേകയ്ക്കു നല്‍കിയിരിക്കുന്ന നിര്‍വചനവും ഒട്ടേറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.പാദാദിപ്പൊരുത്തം കവികള്‍ പാലിക്കാറില്ല[അവലംബം ആവശ്യമാണ്].